സൂറത്തുല്‍ മുജാദില / മുജാദല
سورة المجادلة
بسم الله الرحمن الرحيم
قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا إِنَّ اللَّهَ سَمِيعٌ بَصِيرٌ (1) الَّذِينَ يُظَاهِرُونَ مِنْكُمْ مِنْ نِسَائِهِمْ مَا هُنَّ أُمَّهَاتِهِمْ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ وَإِنَّهُمْ لَيَقُولُونَ مُنْكَرًا مِنَ الْقَوْلِ وَزُورًا وَإِنَّ اللَّهَ لَعَفُوٌّ غَفُورٌ (2) وَالَّذِينَ يُظَاهِرُونَ مِنْ نِسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِنْ قَبْلِ أَنْ يَتَمَاسَّا ذَلِكُمْ تُوعَظُونَ بِهِ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (3) فَمَنْ لَمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِنْ قَبْلِ أَنْ يَتَمَاسَّا فَمَنْ لَمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ذَلِكَ لِتُؤْمِنُوا بِاللَّهِ وَرَسُولِهِ وَتِلْكَ حُدُودُ اللَّهِ وَلِلْكَافِرِينَ عَذَابٌ أَلِيمٌ (4)
1 ( നബിയേ, ) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. 2. നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ ( അബദ്ധമാകുന്നു ചെയ്യുന്നത്. ) അവര്‍ ( ഭാര്യമാര്‍ ) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്. 3. തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. 4. ഇനി വല്ലവന്നും ( അടിമയെ ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവന്നും ( അത് ) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
ഈ സൂറത്തിലെ ആദ്യ വചനത്തില്‍ പരാമര്‍ശിക്കപ്പെട്ട (تُجَادِلُكَ) എന്ന പദത്തില്‍ നിന്നാണ് മുജാദില എന്ന പേര്‍ ഈ സൂറത്തിന് വന്നത്. മുജാദല എന്നും വായിക്കാവുന്നതാണ്.
ഖൗല ബിന്‍ത് സഅ്ലബല്‍അന്‍സ്വാരിയ്യ, അവരുടെ ഭര്‍ത്താവ് ഔസ്വ് ബ്നുസ്സ്വാമിത്ത് رضي الله عنه (ഉബാദത്തുബ്നു സ്സ്വാമിത്തിന്‍റെ സഹോദരന്‍) എന്നിവരിലാണ് ഈ ആയത്ത് അവതരിക്കുന്നത്.
ഔസ്വു ബ്നുസ്സ്വാമിത്ത് ദേഷ്യം പിടിച്ചപ്പോള്‍ തന്‍റെ ഭാരയെ ദ്വിഹാര്‍ ചെയ്തു. നീ എനിക്ക് എന്‍റെ ഉമ്മയെ പോലെയാണ് എന്ന് പറയലാണ് ദ്വിഹാര്‍. ഇത് നിരര്‍ത്ഥകമായതും, തെറ്റായതുമായ പ്രയോഗമാണ്. ഇങ്ങനെ പറയല്‍ നിഷിദ്ധവുമാണ്. ജാഹിലിയ്യാ കാലത്ത് ഇത് ത്വലാക്വിന് തുല്യമായിരുന്നു.
ഈ കാര്യം ഖൗല നബി صلى الله عليه وسلم യോട് പരാതിയായി പറഞ്ഞു, അവരുടെയും അവരുടെ മക്കളുടേയും ഭര്‍ത്താവിന്‍റേയും നിസ്സഹായാവസ്ഥ ബോധിപ്പിച്ചു. നബി صلى الله عليه وسلم അവരോട് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കേ ഈ സൂറത്തിലെ ആദ്യ നാല് ആയത്തുകള്‍ അവതരിച്ചു.
ദ്വിഹാറിന്‍റെ വിധി:
1- നീ എനിക്ക് എന്‍റെ ഉമ്മയെ പോലെ ആണെന്ന് ഭാര്യയോട് ഭര്‍ത്താവ് പറയലാണ് ദ്വിഹാര്‍.
2- ഇങ്ങനെ പറയല്‍ അത്യന്തം അപകടകരവും, കളവും, തിന്‍മയുമാണ്. ഇത് പറയുന്നവന്‍ കുറ്റക്കാരനാണ്. അവന്‍ അല്ലാഹുവിനോട് തൗബ ചെയ്യണം.
3- അല്ലാഹുവിന്‍റെ വിട്ടുവീഴ്ച്ചയും മാപ്പും ഇല്ലായിരുന്നെങ്കില്‍ ഈ വാക്ക് പറയുന്നവനെ അല്ലാഹു ശിക്ഷിക്കുക തന്നെ ചെയ്യും.
4- ഭാര്യയെ ദ്വിഹാര്‍ ചെയ്യുന്നവന് പിന്നീട് ആ ഭാര്യയുമായി ബന്ധപ്പെടണമെങ്കില്‍ ദ്വിഹാറിനുള്ള പ്രായശ്ചിത്തം നല്‍കണം. അഥവാ, ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കണം. ആ അടിമ ആണോ പെണ്ണോ ചെറുതോ വലുതോ അയാലും പ്രശ്നമില്ല. ഇത് കിട്ടാത്തത് കൊണ്ടോ ഇതിന് സാധിക്കാത്തത് കൊണ്ടോ അടിമയെ മോചിപ്പിക്കാന്‍ കഴിയാത്തവന്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ടിക്കണം, രോഗം പോലെയുള്ള കാരണം കൊണ്ട് ഇതിനും സാധിക്കാത്തവന്‍ 60 സാധുക്കള്‍ക്ക് ഓരോ മുദ്ദ് വീതം ഗോതമ്പോ, അര സ്വാഅ് വീതം ഗോതമ്പല്ലാത്തതോ നല്‍കണം.
ഈ ആയത്തുകളില്‍ നിന്നുള്ള ഫലങ്ങള്‍
1- അല്ലാഹുവിന്‍റെ അടിമകളായവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് കൊണ്ടും, കാര്യങ്ങള്‍ നിര്‍വ്വഹിച്ച് കൊണ്ടും അല്ലാഹുവില്‍ നിന്നുള്ള സഹായം ഉണ്ടായിരിക്കും.
2- ദ്വിഹാര്‍ നിഷിദ്ധമാണെന്നും, അത് ചെയ്ത ആള്‍ തൗബ ചെയ്യേണ്ടതുണ്ടെന്നും അറിയിക്കുന്നു.
3- ദ്വിഹാറിന്‍റെ പ്രായശ്ചിത്തം: അടിമയെ മോചിപ്പിക്കല്‍ -60 ദിവസം തുടര്‍ച്ചയായി നോമ്പെടുക്കല്‍- 60 സാധുക്കള്‍ക്ക് ഭക്ഷണം നല്‍കല്‍ എന്നീ ക്രമത്തിലാണ് ചെയ്യേണ്ടത്.
4- ദ്വിഹാര്‍ ചെയ്തവന്‍ പ്രായശ്ചിത്തം നല്‍കാതെ ഭാര്യയെ ബന്ധപ്പെട്ടാല്‍ അവന്‍ കുറ്റക്കാരനാണ്, അവന്‍ തൗബ ചെയ്യുകയും പ്രായശ്ചിത്തം നല്‍കുകയും വേണം.
5- അല്ലാഹുവിനേയും റസൂല്‍ صلى الله عليه وسلم യേയും അനുസരിക്കല്‍ വിശ്വാസവും അതിന്‍റെ വിപരീതം സത്യ നിഷേധത്തില്‍ പെട്ടതുമാണ്.
إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ كُبِتُوا كَمَا كُبِتَ الَّذِينَ مِنْ قَبْلِهِمْ وَقَدْ أَنْزَلْنَا آيَاتٍ بَيِّنَاتٍ وَلِلْكَافِرِينَ عَذَابٌ مُهِينٌ (5) يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيُنَبِّئُهُمْ بِمَا عَمِلُوا أَحْصَاهُ اللَّهُ وَنَسُوهُ وَاللَّهُ عَلَى كُلِّ شَيْءٍ شَهِيدٌ (6) أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَا يَكُونُ مِنْ نَجْوَى ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَى مِنْ ذَلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ثُمَّ يُنَبِّئُهُمْ بِمَا عَمِلُوا يَوْمَ الْقِيَامَةِ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ (7)
5. തീര്‍ച്ചയായും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്. 6. അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു. 7. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു.
ഖന്ദക്വ് (അഹ്സാബ്) യുദ്ധത്തില്‍ ക്വുറൈശികള്‍ക്ക് ഉണ്ടായ പരാജയത്തെ അറിയിച്ച് കൊണ്ട് അല്ലാഹു റസൂല്‍ صلى الله عليه وسلم ക്ക് നല്‍കുന്ന സന്താഷവാര്‍ത്തയാണ് ഈ ആയത്തുകളിലുള്ളത്.
വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ വന്നിട്ടും അവയെ കളവാക്കിയതിന് വേദനേറിയ ശിക്ഷ അവര്‍ക്കുണ്ട് എന്ന് അല്ലാഹു അറിയിക്കുന്നു. പരലോകത്ത് അവര്‍ ചെയ്ത എല്ലാ തിന്‍മകളേയും കുറിച്ച് അവര്‍ക്ക് അറിയിപ്പ് നല്‍കും. അല്ലാഹു എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.
അല്ലാഹു ആകാശങ്ങളിലും ഭൂമിയിലുമുള്ള സൂക്ഷ്മവും അല്ലാത്തതുമായ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്. കപട വിശ്വാസികളില്‍ പെട്ട ഒരു സംഘം വിശ്വാസികളോടുള്ള പക കാരണം മാറി നിന്ന് രഹസ്യ സംഭാഷണം നടത്തിയിരുന്നു. അപ്പോള്‍ അവരുടെ രഹസ്യം വെളിവാക്കി ഈ ആയത്ത് (7) അവതരിച്ചു. അവര്‍ മൂന്നാളുകള്‍ രഹസ്യ സംഭാഷണത്തിലേര്‍പ്പെട്ടാല്‍ നാലാമനായി അല്ലാഹു അവരോടൊപ്പം എല്ലാം അറിയുന്നവനായിട്ടുണ്ട്.
ഈ ആയത്തുകളില്‍ നിന്നുള്ള ഫലങ്ങള്‍
1- അല്ലാഹുവിനോടും അവന്‍റെ റസൂല്‍ صلى الله عليه وسلم യോടും ശത്രുത വെച്ച് പുലര്‍ത്തുന്നവര്‍ക്ക് കഠിനമായ ശിക്ഷയും, നിന്ദ്യതയും ഉണ്ടാകും.
2- എല്ലാ കാര്യങ്ങളേയും വലയം ചെയ്ത് നില്‍ക്കുന്നതാണ് അല്ലാഹുവിന്‍റെ ജ്ഞാനം. അവന്‍ അടിമകളുടെ പ്രവര്‍ത്തനങ്ങളെ എല്ലാം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ അല്ലാഹുവിനെ ഭയപ്പെടുകയും നല്ല ലജ്ജയുള്ള അവസ്ഥ നമുക്കണ്ടാവുകയും വേണം.
أَلَمْ تَرَ إِلَى الَّذِينَ نُهُوا عَنِ النَّجْوَى ثُمَّ يَعُودُونَ لِمَا نُهُوا عَنْهُ وَيَتَنَاجَوْنَ بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَإِذَا جَاءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّهُ وَيَقُولُونَ فِي أَنْفُسِهِمْ لَوْلَا يُعَذِّبُنَا اللَّهُ بِمَا نَقُولُ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا فَبِئْسَ الْمَصِيرُ (8) يَاأَيُّهَا الَّذِينَ آمَنُوا إِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَتَنَاجَوْا بِالْبِرِّ وَالتَّقْوَى وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ (9) إِنَّمَا النَّجْوَى مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ (10)
8. രഹസ്യസംഭാഷണം നടത്തുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവര്‍ ഏതൊന്നില്‍ നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവര്‍ പിന്നീട് മടങ്ങുന്നു.പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവര്‍ പരസ്പരം രഹസ്യഉപദേശം നടത്തുകയും ചെയ്യുന്നു. അവര്‍ നിന്‍റെ അടുത്ത് വന്നാല്‍ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയില്‍ അവര്‍ നിനക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യും. ഞങ്ങള്‍ ഈ പറയുന്നതിന്‍റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ അന്യോന്യം പറയുകയും ചെയ്യും. അവര്‍ക്കു നരകം മതി. അവര്‍ അതില്‍ എരിയുന്നതാണ്. ആ പര്യവസാനം എത്ര ചീത്ത. 9. സത്യവിശ്വാസികളേ, നിങ്ങള്‍ രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ അധര്‍മ്മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങള്‍ രഹസ്യസംഭാഷണം നടത്തരുത്. പുണ്യത്തിന്‍റെയും ഭയഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ രഹസ്യഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. 10. ആ രഹസ്യസംസാരം പിശാചില്‍ നിന്നുള്ളത് മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കാന്‍ വേണ്ടിയാകുന്നു അത്. എന്നാല്‍ അല്ലാഹുവിന്‍റെ അനുമതികൂടാതെ അതവര്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.
ആയത്ത്: 8, മദീനയിലെ ജൂതന്‍മാരെയും, കപടവിശ്വാസികളെയും കുറിച്ച് അവതരിച്ചതാണ്. അവര്‍ രഹസ്യമായി സംസാരിക്കുകയും ഭയമുണ്ടാക്കാന്‍ വേണ്ടി വിശ്വാസികളോട് ശത്രുക്കള്‍ യുദ്ധത്തിന് തയ്യാറായിരിക്കുന്നു എന്ന് പറയുകയും ചെയ്യും. അപ്പോള്‍ ഈ രഹസ്യ സംഭാഷണം റസൂല്‍ صلى الله عليه وسلم വിലക്കി. മൂന്നാമനെ കൂടാതെ രണ്ടാളുകള്‍ സംഭാഷണത്തിലേര്‍പ്പെടരുതെന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞു, പക്ഷേ അവര്‍ രഹസ്യ സംഭാഷണത്തിലേര്‍പ്പെടുക തന്നെ ചെയ്തു. അപ്പോള്‍ അല്ലാഹു അവരെ നിന്ദിച്ച് കൊണ്ടും അവരുടെ കതന്ത്രം പുറത്ത് കൊണ്ട് വന്ന് കൊണ്ടും ഈ ആയത്തിറക്കി.
അവര്‍ റസൂല്‍ صلى الله عليه وسلم യുടെ അടുക്കല്‍ വരുമ്പോള്‍ അല്ലാഹു പഠിപ്പിച്ച അഭിസംബോധനാ വാചകമല്ല പറയുക, മറിച്ച് അസ്സാമു അലൈകും (السام عليكم താങ്കള്‍ക്ക് മരണം ഉണ്ടാവട്ടെ) എന്നാണ് പറയുക. അവര്‍ ഓരോരത്തരായി വന്ന് ഈ ശാപം നിറഞ്ഞ അഭിസംബോധന പറയും. എന്നിട്ട് അവര്‍ പറയും: മുഹമ്മദ് നബിയാണെങ്കില്‍ ഞങ്ങള്‍ പറയുന്നതില്‍ ഞങ്ങള്‍ എന്ത് കൊണ്ട് ശിക്ഷിക്കപ്പെടുന്നില്ല എന്ന്.
ഇതിന് ശേഷമുള്ള രണ്ട് ആയത്തുകള്‍ വിശ്വാസികള്‍ക്ക് തര്‍ബിയത്ത് നല്‍കുന്നതില്‍ അവതരിച്ചതാണ്. രഹസ്യ സംഭാഷണം ശത്രുതക്കും, തിന്‍മക്കം, റസൂല്‍ صلى الله عليه وسلم യോട് ധിക്കാരം കാണിക്കാനും ആയിക്കൂടാ.. നന്‍മക്കും, ഭക്തിക്കും അതാവാം എന്ന് അല്ലാഹു പഠിപ്പിക്കുന്നു. ശത്രുക്കളുടെ രഹസ്യ സംഭാഷണങ്ങള്‍ വിശ്വാസികളെ ദുഖിപ്പിക്കാന്‍ വേണ്ടി പിശാചിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നവയാണ്. പക്ഷെ അത് അവര്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കുകയില്ല. വിശ്വാസികള്‍ എല്ലായ്പ്പോഴും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരാണ്.
ഈ ആയത്തുകളില്‍ നിന്നുള്ള ഫലങ്ങള്‍
1- എല്ലാ കാലത്തും, സ്ഥലത്തും ജൂതരുടേയും കപടവിശ്വാസികളുടേയും കുതന്ത്രം വിശ്വാസികള്‍ക്കുണ്ടാവും എന്ന വിശദീകരണം.
2- സത്യനിഷേധികള്‍ വിശ്വാസികളോട് സലാം പറഞ്ഞാല്‍ വിശ്വാസികള്‍ മടക്കേണ്ടത് വഅലൈകും എന്ന് മാത്രമാണ്. ജൂതന്‍മാരില്‍ പെട്ട ചില ആളുകള്‍ വന്ന് നബി صلى الله عليه وسلم യോട് അസ്സാമു അലൈകും എന്ന് പറഞ്ഞപ്പോള്‍ നബി صلى الله عليه وسلم വഅലൈകും എന്ന് മാത്രം പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് ഈ ആയത്ത് അവതരിച്ചത്.
3- മുസ്ലിം രാജ്യത്ത് നികുതി അടച്ച് മുസ്ലിംകളുടെ സംരക്ഷണത്തില്‍ കഴിയുന്ന മുസ്ലിംകളോട് ശത്രുതയില്ലാത്ത അവിശ്വാസികള്‍ (ദിമ്മിയ്യ്) വ്യക്തമായി അസ്സലാമു അലൈകും എന്ന് പറഞ്ഞാല്‍ അതേ പോലെ മടക്കുന്നത് കൊണ്ട് വിരോധമില്ല.
4- പുണ്യത്തിനും തഖ് വക്കും വേണ്ടിയല്ലാത്ത രഹസ്യസംഭാഷണങ്ങള്‍ നിഷിദ്ധമാണ്. ദാനം നല്‍കുന്നതിനോ, നന്‍മക്കോ, ജനങ്ങള്‍ക്കിടയില്‍ സന്ധി ഉണ്ടാക്കുന്നതിനോ ഇതാവാം.
5- മൂന്നാളുകളില്‍ രണ്ടാളുകള്‍ മാത്രം രഹസ്യ സംസാരത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. അത് അവന് മനോവിഷമം ഉണ്ടാക്കും.
6- എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണം, തോന്നലുകളും വസ്വാസുകളും ഒഴിവാക്കണം, അവ പിശാചില്‍ നിന്നുണ്ടാവുന്നതാണ്.
يَاأَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ وَإِذَا قِيلَ انْشُزُوا فَانْشُزُوا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (11) يَاأَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً ذَلِكَ خَيْرٌ لَكُمْ وَأَطْهَرُ فَإِنْ لَمْ تَجِدُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ (12) أَأَشْفَقْتُمْ أَنْ تُقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ فَإِذْ لَمْ تَفْعَلُوا وَتَابَ اللَّهُ عَلَيْكُمْ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا اللَّهَ وَرَسُولَهُ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ (13)
11. സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൗകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യപ്പെടുത്തിത്തരുന്നതാണ്. നിങ്ങള്‍ എഴുന്നേറ്റ് പോകണമെന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റ് പോകണം. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. 12. സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്. ഇനി നിങ്ങള്‍ക്ക് ( ദാനം ചെയ്യാന്‍ ) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 13. നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
ഈ ആയത്തുകളില്‍ നിന്നുള്ള ഫലങ്ങള്‍
1- ഉദ്ബോധനത്തിന്‍റേയും, വിജ്ഞാനത്തിന്‍റേയും സദസ്സുകളില്‍ ആവശ്യത്തിനനുസരിച്ച് ആളുകള്‍ക്ക് ഇരിക്കാന്‍ വിശാലത നല്‍കണം.
2- വിശ്വാസിക്ക് നിര്‍ബന്ധ കാര്യങ്ങള്‍ ചെയ്യാനും, നന്‍മകളില്‍ ഏര്‍പ്പെടാനും അവസരം കിട്ടിയാല്‍ അത് നിര്‍വ്വഹിക്കാനുള്ള പ്രേരണ ഈ ആയത്തുകള്‍ നല്‍കുന്നു.
3- വിശ്വാസത്തിന്‍റെ ശ്രേഷ്ടതയും, വിജ്ഞാനത്തിന്‍റേയും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന്‍റേയും മഹത്വം അറിയിക്കുന്നു.
4- നബി صلى الله عليه وسلم യോട് രഹസ്യ സംസാരത്തിലേര്‍പ്പെടാന്‍ വേണ്ടി നബി صلى الله عليه وسلم യെ കാണാന്‍ സ്വദക്വ നല്‍കല്‍ വാജിബ് ആക്കിയിരന്നു. ആ കാര്യം വിശ്വാസികള്‍ക്ക് പ്രയാസമാകും എന്നതിനാല്‍ അത് നടപ്പിലാകുന്നതിന് മുമ്പേ ആ ആയത്ത് നസ്ഖ് (നിയമം ദുര്‍ബലമാക്കല്‍) ചെയ്യപ്പെട്ടു. അതാണ് പതിമൂന്നാമത്തെ ആയത്തിലൂടെ വിശദീകരിക്കുന്നത്. അലി വ മാത്രമാണ് ഇങ്ങനെ നബി صلى الله عليه وسلم യോട് സംസാരിച്ചത് എന്ന് വന്നിട്ടുണ്ട്.
5- നമസ്കാരം നിലനിര്‍ത്തുന്നതിലും, സകാത്ത് നല്‍കുന്നതിലും, അല്ലാഹുവിനേയും, റസൂല്‍ صلى الله عليه وسلم യേയും എല്ലാ കാര്യങ്ങളിലും അനുസരിക്കുന്നതിലും വിശ്വാസിക്ക് നഷ്ടപ്പെടുന്ന ഐച്ഛിക കാര്യങ്ങള്‍ക്ക് പകരമായതുണ്ട്.
أَلَمْ تَرَ إِلَى الَّذِينَ تَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ مَا هُمْ مِنْكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى الْكَذِبِ وَهُمْ يَعْلَمُونَ (14) أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ (15) اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَنْ سَبِيلِ اللَّهِ فَلَهُمْ عَذَابٌ مُهِينٌ (16) لَنْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُمْ مِنَ اللَّهِ شَيْئًا أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ (17) يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيَحْلِفُونَ لَهُ كَمَا يَحْلِفُونَ لَكُمْ وَيَحْسَبُونَ أَنَّهُمْ عَلَى شَيْءٍ أَلَا إِنَّهُمْ هُمُ الْكَاذِبُونَ (18) اسْتَحْوَذَ عَلَيْهِمُ الشَّيْطَانُ فَأَنْسَاهُمْ ذِكْرَ اللَّهِ أُولَئِكَ حِزْبُ الشَّيْطَانِ أَلَا إِنَّ حِزْبَ الشَّيْطَانِ هُمُ الْخَاسِرُونَ (19)
14. അല്ലാഹു കോപിച്ച ഒരു വിഭാഗ ( യഹൂദര്‍ ) വുമായി മൈത്രിയില്‍ ഏര്‍പെട്ടവരെ ( മുനാഫിഖുകളെ ) നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരല്ല. അവരില്‍ ( യഹൂദരില്‍ ) പെട്ടവരുമല്ല. അവര്‍ അറിഞ്ഞു കൊണ്ട് കള്ള സത്യം ചെയ്യുന്നു. 15. അല്ലാഹു അവര്‍ക്ക് കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം എത്രയോ ദുഷിച്ചതായിരിക്കുന്നു. 16. അവരുടെ ശപഥങ്ങളെ അവര്‍ ഒരു പരിചയാക്കിത്തീര്‍ത്തിരിക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( ജനങ്ങളെ ) തടഞ്ഞു. അതിനാല്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്. 17. അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ അവര്‍ക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല. അത്തരക്കാരാകുന്നു നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. 18. അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. നിങ്ങളോടവര്‍ ശപഥം ചെയ്യുന്നത് പോലെ അവനോടും അവര്‍ ശപഥം ചെയ്യും. തങ്ങള്‍ ( ഈ കള്ള സത്യം മൂലം ) എന്തോ ഒന്ന് നേടിയതായി അവര്‍ വിചാരിക്കുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാകുന്നു കള്ളം പറയുന്നവര്‍ 19. പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്‍റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്‍റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍ .
ഈ ആയത്തുകളില്‍ നിന്നുള്ള ഫലങ്ങള്‍
1- ജൂതരുമായുള്ള വലാഅ് (ആത്മ ബന്ധം) നിഷിദ്ധമാണ്.
2- കളവിന്‍ മേലുള്ള സത്യം ചെയ്യല്‍ നിഷിദ്ധമാണ്.
3- പിശാച് മനുഷ്യനെ കീഴടക്കുന്നതിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്: മനുഷ്യന്‍ അല്ലാഹുവിന്‍റെ ഹൃദയം കൊണ്ടും, നാവ് കൊണ്ടും അല്ലാഹുവിന്‍റെ സ്മരണയെ ഒഴിവാക്കല്‍, അത് പോലെ അവന്‍റെ വാക്ക് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും അല്ലാഹുവിന്‍റെ കല്‍പനകളെ പ്രാവര്‍ത്തികമാക്കുന്നത് ഒഴിവാക്കല്‍ എന്നിവ.
إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ أُولَئِكَ فِي الْأَذَلِّينَ (20) كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي إِنَّ اللَّهَ قَوِيٌّ عَزِيزٌ (21) لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُولَئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُمْ بِرُوحٍ مِنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ أُولَئِكَ حِزْبُ اللَّهِ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ (22)
20. തീര്‍ച്ചയായും അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തുനില്‍ക്കുന്നവരാരോ അക്കൂട്ടര്‍ ഏറ്റവും നിന്ദ്യന്‍മാരായവരുടെ കൂട്ടത്തിലാകുന്നു. 21. തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. 22. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.
ഈ ആയത്തുകളില്‍ നിന്നുള്ള ഫലങ്ങള്‍
അല്ലാഹുവിനോടും അവന്‍റെ റസൂല്‍ صلى الله عليه وسلم യോടും ശത്രുത വെച്ച് പുലര്‍ത്തുന്നവര്‍ക്കും അവര്‍ ഇഷ്ടപ്പെടുന്നതിനോട് എതിരാകുന്നവര്‍ക്കും നിന്ദ്യതയേയും കൊച്ചാകലിനേയും അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു.
2- അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യെ സഹായിക്കുമെന്ന് അല്ലാഹു വിധിച്ചിരിക്കുന്നു. അല്ലാഹുവിന്‍റെ സഹായം ശക്തിയുള്ളതാണ്.
3- സത്യനിഷേധിയായ ആളെ ആത്മമിത്രമായി സ്വീകരിക്കാന്‍ പാടില്ല. അവര്‍ ബന്ധുക്കളായിരുന്നാല്‍ പോലും. അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യുടെ അനുയായികള്‍ യുദ്ധങ്ങളില്‍ അവരുടെ ഉറ്റ ബന്ധു-മിത്രാതികളോട് പൊരുതിയിട്ടുണ്ട്. പ്രത്യേകിച്ചം ബദ്ര്‍ യുദ്ധത്തില്‍. അവരിലാണ് അല്ലാഹുവിന്‍റെ തൃപ്തി അറിയിച്ച് ഈ ആയത്ത് ഇറങ്ങിയിട്ടുള്ളത്.
%20(2).png)
No comments:
Post a Comment