ഫോളോ ചെയ്യാം

Saturday, 8 November 2025

385 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 125- دروس الحديث - തശഹ്ഹുദിന്‍റെ പ്രാധാന്യം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

തശഹ്ഹുദിന്‍റെ പ്രാധാന്യം

بابُ التَّشهدِ

തശഹ്ഹുദ്

125 - عَنْ عَبْدِ اللَّهِ بنِ مَسْعُودٍ رضي الله عنه قَالَ: ((عَلَّمَنِي رَسُولُ اللَّهِ صلى الله عليه وسلم التَّشَهُّدَ - كَفِّي بَيْنَ كَفَّيْهِ - كَمَا يُعَلِّمُنِي السُّورَةَ مِنْ الْقُرْآنِ: التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ. السَّلامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ. أَشْهَدُ أَنْ لا إلَهَ إلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ))

അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: "റസൂല്‍ صلى الله عليه وسلم എനിക്ക് തശഹ്ഹുദ് പഠിപ്പിച്ചുതന്നു - (അപ്പോൾ) എന്‍റെ കൈ അവിടുത്തെ ഇരുകൈപ്പത്തികൾക്കും ഇടയിലായിരുന്നു - ഖുർആനിൽ നിന്ന് ഒരു സൂറത്ത് പഠിപ്പിച്ചുതരുന്നതുപോലെ (അത്രയും പ്രാധാന്യത്തോടെ):

التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ. السَّلامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ. أَشْهَدُ أَنْ لا إلَهَ إلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ

അര്‍ഥം

التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ (എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനാണ്, എല്ലാ നമസ്കാരങ്ങളും (പ്രാർത്ഥനകളും) നല്ല കാര്യങ്ങളും (അവനുതന്നെയാണ്).)

السَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ (അല്ലയോ നബിയേ, അങ്ങേക്ക് സമാധാനവും അല്ലാഹുവിന്‍റെ കാരുണ്യവും ബറകത്തുകളും (അനുഗ്രഹങ്ങളും) ഉണ്ടാകട്ടെ.)

السَّلامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ (ഞങ്ങൾക്കും അല്ലാഹുവിന്‍റെ എല്ലാ നല്ല അടിമകൾക്കും സമാധാനം ഉണ്ടാകട്ടെ.)

أَشْهَدُ أَنْ لا إلَهَ إلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.)"

വിവരണം

    നമസ്കാരം ദീനിന്‍റെ (മതത്തിന്‍റെ) നെടുംതൂണാണ്. ആദരണീയനായ നബി صلى الله عليه وسلم അതിന്‍റെ രൂപവും, അതിൽ ചൊല്ലേണ്ട പ്രാർത്ഥനകളും, അവ എങ്ങനെ, എപ്പോൾ ചൊല്ലണമെന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ്: രണ്ട് റക്അത്തുകൾക്ക് ശേഷമുള്ള തശഹ്ഹുദ്, അല്ലെങ്കിൽ എല്ലാ നമസ്കാരത്തിലെയും അവസാനത്തെ തശഹ്ഹുദ്.

    ഈ ഹദീസിൽ, അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رضي الله عنه വിവരിക്കുന്നു, അവർ തങ്ങളുടെ നമസ്കാരത്തിൽ തശഹ്ഹുദ് ചൊല്ലുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവിന്‍റെ മേൽ സമാധാനം (അസ്സലാമു അലല്ലാഹ്)" - സ്വഹീഹൈനി (ബുഖാരിയിലും മുസ്ലിമിലും) ഉള്ള മറ്റൊരു നിവേദനം അത് വ്യക്തമാക്കുന്നുണ്ട്- പിന്നീട് അവർ പറയും: "ജിബ്‌രീലിന് സമാധാനം, മീക്കായിലിന് സമാധാനം, ഇന്നയാൾക്കും ഇന്നയാൾക്കും സമാധാനം", അങ്ങനെ അവർ മലക്കുകളിൽ ചിലരുടെ പേരുകൾ പറയുമായിരുന്നു.

    നബി صلى الله عليه وسلم അത് കേട്ടപ്പോൾ അവരുടെ നേരെ തിരിഞ്ഞുകൊണ്ട് അവരോട് പറഞ്ഞു: "നിശ്ചയം, അല്ലാഹുവാണ് അസ്സലാം." അതായത്: 'അല്ലാഹുവിന്‍റെ മേൽ സമാധാനം' എന്ന് നിങ്ങൾ പറയുന്നത് ശരിയല്ല. അങ്ങനെ അവിടുന്ന് അല്ലാഹുവിന്‍റെ മേൽ 'സലാം' പറയുന്നതിനെ നിഷേധിച്ചു. അവർ പറയുന്നത്, പറയേണ്ട കാര്യത്തിന് വിപരീതമാണെന്ന് അവരെ പഠിപ്പിച്ചു; കാരണം എല്ലാ സമാധാനവും കാരുണ്യവും അവനിൽ നിന്നുള്ളതാണ്, അവൻ അതിന്‍റെ ഉടമയും അത് നൽകുന്നവനുമാണ്. 'അസ്സലാം' എന്നത് അല്ലാഹുവിന്‍റെ നാമങ്ങളിൽ ഒന്നാണ്, എല്ലാ കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും അവൻ സുരക്ഷിതനാണ് എന്ന് അത് അറിയിക്കുന്നു.

    പിന്നീട്, തശഹ്ഹുദിൽ അവർ എന്താണ് പറയേണ്ടതെന്ന് നബി صلى الله عليه وسلم അവരെ പഠിപ്പിച്ചു. അവിടുന്ന് പറഞ്ഞു: «التَّحيَّاتُ لله» (അത്തഹിയ്യാത്തു ലില്ലാഹ്). എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാകുന്നു. അത് 'തഹിയ്യത്ത്' എന്നതിന്‍റെ ബഹുവചനമാണ്. അതിന്‍റെ അർത്ഥം: സലാം (സമാധാനം), അല്ലെങ്കിൽ ആപത്തുകളിൽ നിന്നും കുറവുകളിൽ നിന്നുമുള്ള സുരക്ഷ. 'അൽ-മുൽക്' (അധികാരം) എന്നും, 'അൽ-ബഖാഅ്' (നിലനിൽപ്പ്) എന്നും, മഹത്വം എന്നും പറയപ്പെട്ടിട്ടുണ്ട്. 'തഹിയ്യാത്ത്' കൊണ്ടുള്ള ഉദ്ദേശ്യം വിവിധതരം ആദരവുകളാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. അർത്ഥം: എല്ലാ വിധ അഭിവാദ്യങ്ങളും അല്ലാഹു തആലക്ക് അവകാശപ്പെട്ടതാണ്.

‏والصَّلَواتُ»‏» (വസ്സ്വലവാത്തു): എല്ലാ നമസ്കാരങ്ങളും പ്രാര്‍ത്ഥനകളും. ഇതിന്‍റെ ഉദ്ദേശ്യം അഞ്ച് നേരത്തെ നമസ്കാരങ്ങളാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ആരാധനകൾ എല്ലാമാണെന്നും, പ്രാർത്ഥനകളാണെന്നും, കാരുണ്യമാണെന്നും പറയപ്പെട്ടിട്ടുണ്ട്. 'തഹിയ്യാത്ത്' എന്നാൽ വാക്കാലുള്ള ആരാധനകളാണ്, 'സ്വലവാത്ത്' എന്നാൽ പ്രവൃത്തിപരമായ ആരാധനകളാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. 'ത്വയ്യിബാത്ത്' എന്നാൽ സാമ്പത്തികമായ ആരാധനകളാണ്.

‏والطَّيِّباتُ»‏» (വത്വയ്യിബാത്തു): എല്ലാ നല്ല കാര്യങ്ങളും. ഇത് സംസാരത്തിൽ നിന്നുള്ള നല്ല കാര്യങ്ങളാണെന്ന് പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ർ മാത്രമാണെന്നും, പൊതുവായ എല്ലാ നല്ല കർമ്മങ്ങളുമാണെന്നും പറയപ്പെട്ടിട്ടുണ്ട്.

«‏السَّلامُ عليك أيُّها النبيُّ ورحمةُ اللهِ وبركاتُه» (അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വറഹ്മത്തുല്ലാഹി വബറകാത്തുഹു). 'അസ്സലാം' എന്നാൽ അഭിവാദ്യം (തഹിയ്യത്ത്) എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചത്. അതായത്: താങ്കളുടെ മേല്‍ സമാധാനമുണ്ടാകട്ടെ. 'അസ്സലാമത്ത്' (സുരക്ഷ) എന്ന അർത്ഥത്തിലാണെന്നും പറയപ്പെട്ടിട്ടുണ്ട്. അതിന്‍റെ അർത്ഥം: എല്ലാ മോശം കാര്യങ്ങളിൽ നിന്നും അങ്ങ് സുരക്ഷിതനായിരിക്കട്ടെ. ورحمةُ اللهِ وبركاتُه അത് പോലെ അല്ലാഹുവിന്‍റെ കാരുണ്യവും ബറകത്തുകളും (അനുഗ്രഹങ്ങളും) താങ്കളുടെ മേല്‍ ഉണ്ടാവട്ടെ.  

«السَّلامُ علينا» (അസ്സലാമു അലൈനാ) - അതായത് ഞങ്ങളുടെ സ്വന്തം ശരീരങ്ങളുടെ മേൽ സമാധാനമുണ്ടാകട്ടെ. «وعلى عِبادِ اللهِ الصَّالحينَ»‏ (വഅലാ ഇബാദില്ലാഹിസ്സ്വാലിഹീൻ) - സജ്ജനങ്ങളായ അല്ലാഹുവിന്‍റെ അടിമകളുടെ മേലും സമാധാനമുണ്ടാവട്ടെ. 

    പിന്നീട് അവിടുന്ന് അവരെ അറിയിച്ചു, അവർ «السَّلامُ علينا وعلى عِبادِ اللهِ الصَّالحينَ» എന്ന് പറഞ്ഞാൽ, ഭൂമിയിലോ ആകാശത്തോ ഉള്ള എല്ലാ സ്വാലിഹായ അടിമകൾക്കും ആ സലാം മുഖേന പ്രയോജനം ലഭിക്കും. അങ്ങനെ അത് മലക്കുകളെയും ജിന്നുകളെയും മനുഷ്യരെയും ഉൾക്കൊള്ളും.

        «‏أشهَدُ أنْ لا إلهَ إلَّا اللهُ» (അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു). അര്‍ഥം: അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അബൂദാവൂദിൽ ഇബ്നു ഉമറിൽ നിന്നുള്ള നിവേദനത്തിൽ «وحْدَه لا شَريكَ له» (അവൻ ഏകനാണ്, അവന് പങ്കുകാരില്ല) എന്ന വർദ്ധനവോടുകൂടിയുണ്ട്. ഇതാണ് അല്ലാഹു സുബ്ഹാനഹു വതആലക്ക് തൗഹീദ് (ഏകത്വം) കൊണ്ട് സാക്ഷ്യം വഹിക്കൽ, അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിക്കലുമാണ്.

  «‏وأشهَدُ أنَّ محمَّدًا عبدُه ورسولُه» (വഅശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു). അതായത്: മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂലും അടിമയും ആണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അഥവാ നബി صلى الله عليه وسلم മുഴുവന്‍ ജനങ്ങളിലേക്കുമുള്ള അല്ലാഹുവിന്‍റെ റസൂൽ (ദൂതൻ) ആണെന്നും, അവിടുന്ന് അന്ത്യപ്രവാചകനാണെന്നും, ലോകത്തുള്ളവർക്കെല്ലാം അവിടുത്തെ അനുസരിക്കലും പിൻപറ്റലും നിർബന്ധമാണെന്നും ഞാൻ അംഗീകരിക്കുന്നു (സാക്ഷ്യം വഹിക്കുന്നു).


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നബി صلى الله عليه وسلم ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ അത്രയും പ്രാധാന്യത്തോടെയും ശ്രദ്ധയോടെയുമാണ് ഇബ്നു മസ്ഊദ് رضي الله عنه വിന് തശഹ്ഹുദ് പഠിപ്പിച്ചത്. ഇത് നമസ്കാരത്തിൽ തശഹ്ഹുദിനുള്ള വലിയ സ്ഥാനം വ്യക്തമാക്കുന്നു.

2- നബി صلى الله عليه وسلم ക്ക് തന്‍റെ സ്വഹാബികളോട് പൊതുവായും, ഇബ്നു മസ്ഊദിനോട് പ്രത്യേകമായും ഉണ്ടായിരുന്ന ശ്രദ്ധ (ഇതിൽ വ്യക്തമാകുന്നു). എത്രത്തോളമെന്നാൽ, നബി صلى الله عليه وسلم യുടെ അടുക്കൽ ധാരാളമായി പ്രവേശിക്കുന്നത് കാരണം ഇബ്നു മസ്ഊദ് رضي الله عنه അവിടുത്തെ ആലു ബൈത്തിൽ (വീട്ടുകാരിൽ) പെട്ടതാണെന്ന് ചില സ്വഹാബികൾ ധരിച്ചിരുന്നു.

3- ഇത്, ഒരു മുറബ്ബി (പരിശീലിപ്പിക്കുന്നവൻ) താൻ പരിശീലിപ്പിക്കുന്നവരോട് കാണിക്കുന്ന ശ്രദ്ധയെ സൂചിപ്പിക്കുന്നു. ഒരു അദ്ധ്യാപകന് തന്‍റെ വിദ്യാർത്ഥികളോട് (ഉള്ള ശ്രദ്ധ) പോലെ. അവരിൽ ആർക്കെങ്കിലും പ്രത്യേക കഴിവുണ്ടെങ്കിലോ, അല്ലെങ്കിൽ അവനിൽ മിടുക്ക് കണ്ടെത്തുകയോ ചെയ്താൽ അവന് പ്രത്യേക പരിഗണന നൽകണമെന്നും (ഇത് സൂചിപ്പിക്കുന്നു).

4- ഈ ഹദീസ് വരാനുള്ള കാരണം: അബ്ദുല്ലാഹി ബ്നു മസ്ഊദ് പറഞ്ഞു: ഞങ്ങൾ നബി صلى الله عليه وسلم യുടെ പിന്നിൽ നമസ്കരിച്ചാൽ ഇപ്രകാരം പറയുമായിരുന്നു: "ജിബ്‌രീലിനും മീക്കായിലിനും സലാം, ഇന്നയാൾക്കും ഇന്നയാൾക്കും സലാം." അപ്പോൾ റസൂലുല്ലാഹി صلى الله عليه وسلم ഞങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: "നിശ്ചയം, അല്ലാഹുവാണ് അസ്സലാം (സമാധാനം). നിങ്ങളിലൊരാൾ നമസ്കരിച്ചാൽ അവൻ ഇങ്ങനെ പറഞ്ഞുകൊള്ളട്ടെ: .....التحيات لله والصلوات والطيبات  കാരണം, നിങ്ങൾ അത് പറഞ്ഞാൽ ആകാശത്തിലോ ഭൂമിയിലോ ഉള്ള അല്ലാഹുവിന്‍റെ എല്ലാ നല്ല അടിമകൾക്കും അത് (ആ സലാം) ബാധകമാകും.

    മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: "നിങ്ങൾ 'അല്ലാഹുവിന് സലാം' (السلام على الله) എന്ന് പറയരുത്, കാരണം നിശ്ചയം അല്ലാഹുവാണ് അസ്സലാം."

  ബുഖാരിയുടെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: "ഞങ്ങൾ നമസ്കാരത്തിൽ 'തഹിയ്യത്ത്' (അഭിവാദ്യം) പറയുമായിരുന്നു, ഞങ്ങൾ പേര് എടുത്തു പറയുമായിരുന്നു, ഞങ്ങളിൽ ചിലർ ചിലർക്ക് സലാം പറയുമായിരുന്നു. അപ്പോൾ റസൂല്‍ صلى الله عليه وسلم അത് കേട്ടു, എന്നിട്ട് പറഞ്ഞു: നിങ്ങൾ 'അത്തഹിയ്യാത്തു ലില്ലാഹി വസ്സ്വലവാത്തു വത്ത്വയ്യിബാത്തു...' എന്ന് പറഞ്ഞുകൊള്ളുക."

5- റസൂല്‍ صلى الله عليه وسلم യുടെ ഈ വാക്ക്: "ഖുർആനിൽ നിന്ന് ഒരു സൂറത്ത് പഠിപ്പിച്ചുതരുന്നതുപോലെ" - ഇത് ചില കാര്യങ്ങളെ സൂചിപ്പിക്കുന്നു:

ഒന്നാമത്തേത്: സ്വഹാബികൾക്ക് ഖുർആനിനോടുണ്ടായിരുന്ന ശ്രദ്ധ.

രണ്ടാമത്തേത്: നബി صلى الله عليه وسلم ഇത് അവരെ പ്രാധാന്യത്തോടെ പഠിപ്പിച്ചിരുന്നു എന്നതും, അത് ആവർത്തിച്ചിരുന്നു എന്നതും.

മൂന്നാമത്തേത്: ഈ കാര്യത്തിനുള്ള ഊന്നലും, അതിനോടുള്ള പ്രാധാന്യവും. 

6- നമസ്കാരത്തിലെ തശഹ്ഹുദിന്‍റെ വിധി വാജിബ് ആണ്. ഇത് ചൊല്ലാന്‍ മറന്നാല്‍ മറവിയുടെ സുജൂദ് ചെയ്യല്‍ അനിവാര്യമാണ്. 

7- തശഹ്ഹുദിന്‍റെ വിവിധ രൂപങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അവയില്‍ സ്വഹീഹായ ചില രൂപങ്ങള്‍ താഴെ കൊടുക്കുന്നു: 

·   تشهد ابن عباس رضي الله عنهما: التَّحِيَّاتُ الْمُبَارَكَاتُ ، الصَّلَوَاتُ الطَّيِّبَاتُ لِلَّهِ ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ، وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ.

 ·  تشهد ابن مسعود رضي الله عنهالتَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رواه البخاري (6265) ومسلم (402) .

·  تشهد ابن عمر رضي الله عنهما: التَّحِيَّاتُ لِلَّهِ، الصَّلَوَاتُ الطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رواه أبو داود (971) وصححه الألباني.

·  تشهد عمر، قاله على المنبر يعلم الناسالتَّحِيَّاتُ لِلَّهِ، الزَّاكِيَاتُ لِلَّهِ، الطَّيِّبَاتُ لِلَّهِ، الصَّلَوَاتُ لِلَّهِ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رواه مالك (204) وصححه الألباني .




Friday, 7 November 2025

384 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 124- دروس الحديث - ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് കൊണ്ട് മലക്കുകള്‍ക്കും ബുദ്ധിമുട്ടുണ്ടാകും

   


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് കൊണ്ട് മലക്കുകള്‍ക്കും ബുദ്ധിമുട്ടുണ്ടാകും

124 - عَنْ جَابِرِ بنِ عبدِ اللهِ رضي اللهُ عنهما أَنَّ النَّبِيَّ صلى الله عليه وسلم قَالَ: ((مَنْ أَكَلَ الثُّومَ وَالْبَصَلَ وَالْكُرَّاثَ فَلا يَقْرَبَنَّ مَسْجِدَنَا، فَإِنَّ الْمَلائِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ الإِنْسَانُ)) . وفي روايةٍ ((بني آدمَ)) .

ജാബിർ ബ്നു അബ്ദില്ലാഹ് رضي اللهُ عنهما വിൽ നിന്ന് നിവേദനം: നിശ്ചയം നബി صلى الله عليه وسلم പറഞ്ഞു: "ആരെങ്കിലും വെളുത്തുള്ളി, ഉള്ളി, "കുര്റാ‍ഥ്" (ഒരുതരം ഉള്ളിച്ചെടി) എന്നിവ കഴിച്ചാൽ, അവൻ നമ്മുടെ പള്ളിയോട് അടുക്കരുത്. കാരണം, മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ മലക്കുകൾക്കും ബുദ്ധിമുട്ടുണ്ടാക്കും."

    മറ്റൊരു നിവേദനത്തിൽ (രിവായത്തിൽ) "ആദം സന്തതികൾക്ക്" എന്നാണുള്ളത്.

വിവരണം

    ഇസ്‌ലാം ജീവിതത്തിന്‍റെ വിവിധ വശങ്ങളെ ഉള്‍ക്കൊള്ളുന്ന മതമാണ്‌. ഒരു വിശ്വാസി ശുചിത്വത്തിലും സുഗന്ധത്തിലും ശ്രദ്ധ ചെലുത്തുവാന്‍ മതം നിര്‍ദേശിക്കുന്നു. 

  ആരെങ്കിലും വെളുത്തുള്ളി, ഉള്ളി, അത് പോലെയുള്ളവ കഴിച്ചാൽ അവൻ പള്ളിയോട് അടുക്കരുത് എന്ന്   ഈ ഹദീസിൽ നബി صلى الله عليه وسلم തന്‍റെ അനുചരന്മാരോട് കൽപ്പിച്ചു. അത് (വെളുത്തുള്ളി) പച്ചക്ക് (വേവിക്കാതെ) കഴിച്ചവന്‍റെ കാര്യത്തിലാണ്. എന്നാൽ വേവിച്ചതിന് ശേഷം അത് കഴിച്ചവനാണെങ്കിൽ അതിന് വിലക്കില്ല. കാരണം വേവിക്കുന്നതിലൂടെ അതിന്‍റെ ഗന്ധം ഇല്ലാതാകും. 

പള്ളിയല്ലാത്ത, നമസ്കാരം ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളെയും ഇതിനോട് താരതമ്യം (ഖിയാസ്) ചെയ്തിരിക്കുന്നു; ഉദാഹരണത്തിന് പെരുന്നാൾ നമസ്കാര സ്ഥലം, മയ്യിത്ത് നമസ്കാര സ്ഥലം, അതുപോലെയുള്ള ആരാധനകൾക്ക് ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ. അതുപോലെ വിജ്ഞാന സദസ്സുകൾ, ദിക്ർ സദസ്സുകൾ തുടങ്ങിയവയും (ഇതിൽ പെടും). എന്നാൽ അങ്ങാടികളും അതുപോലുള്ള സ്ഥലങ്ങളും ഇതിനോട് ചേർക്കപ്പെടുകയില്ല.

    വിലക്കിനുള്ള കാരണം മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും മലക്കുകൾക്ക് അതിന്‍റെ ഗന്ധം കാരണം ബുദ്ധിമുട്ടുണ്ടാകുന്നതുമാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ, പള്ളിയിൽ മനുഷ്യർ ഇല്ലാതെ ഒഴിഞ്ഞതാണെങ്കിലും അതിൽ പ്രവേശിക്കുന്നത് ഈ വിലക്കിൽ ഉൾപ്പെടും; കാരണം അത് (പള്ളി) മലക്കുകളുടെ സ്ഥലമാണ്, കൂടാതെ ഹദീസുകളുടെ പൊതുവായ ആശയവും (അതാണ് വ്യക്തമാക്കുന്നത്). അതടിസ്ഥാനത്തില്‍ മലക്കുകൾ സുഗന്ധം കൊണ്ട് സന്തോഷിക്കുമെന്നും നമുക്ക് മനസിലാക്കാം. ഇക്കാരണത്താൽ, നബി صلى الله عليه وسلم സുഗന്ധം ഇഷ്ടപ്പെടുകയും അത് എപ്പോഴും ധാരാളമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

    മോശം ഗന്ധമുള്ള എല്ലാറ്റിന്‍റെയും വിധി വെളുത്തുള്ളിയുടെയും ഉള്ളിയുടെയും വിധി പോലെയാണ്. ഉദാഹരണത്തിന് പുകവലിക്കുന്നവൻ (സിഗരറ്റ് വലിക്കുന്നവൻ), തന്‍റെ കൂടെയിരിക്കുന്നവനെ ബുദ്ധിമുട്ടിക്കുന്ന രൂപത്തിൽ കക്ഷത്തിലോ മറ്റോ ദുർഗന്ധമുള്ളവൻ തുടങ്ങിയവർ. ഇങ്ങനെയുള്ളവർ ജമാഅത്തിനോടൊപ്പം നമസ്കരിക്കുന്നത് കറാഹത്താണ് (അനിഷ്ടകരമാണ്). ഈ ഗന്ധം നീക്കുന്ന ഒന്ന് ഉപയോഗിക്കുന്നത് വരെ അവനെ അതിൽ നിന്ന് വിലക്കുകയും വേണം.

    ശൈഖ് ഉസൈമീന്‍ رحمه الله പറയുന്നു: ചില ആളുകളിൽ 'ബഖർ' അഥവാ ദുര്‍ഗന്ധം ഉണ്ടാകും - നമുക്കും നിങ്ങൾക്കും അല്ലാഹുവിനോട് നാം രക്ഷ ചോദിക്കുന്നു- ഒന്നുകിൽ അവന്‍റെ മൂക്കിൽ, അല്ലെങ്കിൽ വായിൽ. അവൻ സംസാരിക്കാൻ തുടങ്ങിയാൽ അവന്‍റെ വായിൽ നിന്ന് വെറുപ്പുളവാക്കുന്ന ഗന്ധം പുറത്തുവരുന്നത് നിനക്ക് അനുഭവപ്പെടും. അവൻ ശ്വാസമെടുക്കുമ്പോൾ അവന്‍റെ മൂക്കിൽ നിന്ന് വെറുപ്പുളവാക്കുന്ന ഗന്ധം പുറത്തുവരുന്നത് നിനക്ക് അനുഭവപ്പെടും. ഇത് ഒരു രോഗമാണെന്നതിൽ സംശയമില്ല- നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി നാം അല്ലാഹുവിനോട് 'ആഫിയത്ത്' (സൗഖ്യം) ചോദിക്കുന്നു.

    അവനിൽ ഇത് ഉണ്ടെങ്കിൽ അവൻ (ജമാഅത്തായി) നമസ്കരിക്കരുത്. അതുപോലെ, ചില ആളുകൾക്ക് അവരുടെ കക്ഷങ്ങളിൽ 'ബഖർ' (ദുർഗന്ധം) ഉണ്ടാകും, വളരെ മോശമായ, അഴുകിയ ഗന്ധം. അത്  കുർറാസിനേക്കാളും ഉള്ളിയെക്കാളും ശക്തമായിരിക്കും. ഇങ്ങനെയുള്ളവനോടും നമ്മൾ പറയും, പള്ളികളിൽ ഹാജരാകരുത്. അവന് ജമാഅത്തിനോടൊപ്പം നമസ്കരിക്കാൻ ആഗ്രഹമുണ്ടാകും, (പക്ഷെ) നമ്മൾ പറയും: സാധ്യമല്ല, നീ ആളുകളെ ബുദ്ധിമുട്ടിക്കും.

    ഇതുപോലെ തന്നെയാണ് പുകവലിക്കുന്നവനും. കാരണം ആളുകൾ അവനെക്കൊണ്ട് ബുദ്ധിമുട്ടുന്നു. പ്രത്യേകിച്ചും ചില ആളുകൾ- അല്ലാഹുവിനോട് നാം സൗഖ്യം ചോദിക്കുന്നു- അവർ പുകവലി അധികരിപ്പിക്കുന്നു, പള്ളിയുടെ വാതിൽക്കൽ വെച്ച് അവൻ പുകവലിക്കുന്നത് നിനക്ക് കാണാം, എന്നിട്ട് അവൻ പള്ളിയിൽ പ്രവേശിക്കുന്നു. അതായത്, ആ ഗന്ധം അവനിൽ നിന്ന് വിട്ടുപോയിട്ടില്ല. അതിനാൽ, ആ ഗന്ധം നിലനിൽക്കുന്നിടത്തോളം കാലം അവൻ പള്ളിയിൽ പ്രവേശിക്കാൻ പാടില്ലാത്തതാണ്. (ശൈഖ് മുഹമ്മദു ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍)

    അല്ലാഹു നിർബന്ധമാക്കിയ ജമാഅത്ത് നമസ്കാരം നിർവഹിക്കാൻ വേണ്ടി, കഴിവുണ്ടെങ്കിൽ അത് (ദുർഗന്ധം നീക്കാനുള്ള മാർഗം) ചെയ്യാൻ അവൻ ബാധ്യസ്ഥനാണ്.

    എന്നാൽ പുകവലി, അത് എല്ലാ അർത്ഥത്തിലും നിഷിദ്ധമാണ്. എല്ലാ സമയത്തും അത് ഉപേക്ഷിക്കൽ നിർബന്ധവുമാണ്. കാരണം അതിൽ ദീനിലും, ശരീരത്തിലും, സമ്പത്തിലും ധാരാളം ദോഷങ്ങളുണ്ട്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- വെളുത്തുള്ളി, ഉള്ളി, അത് പോലെ മോശം വാസനയുള്ളവ  പച്ചയായി കഴിച്ചവർ പള്ളിയിൽ വരുന്നത് വിലക്കിയിരിക്കുന്നു.

2- ഈ വിലക്കിന് കാരണം, അതിന്‍റെ രൂക്ഷഗന്ധം അവിടെയുള്ള ആളുകളെയും മലക്കുകളെയും ബുദ്ധിമുട്ടിക്കുന്നു എന്നതാണ്.

3- മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ മലക്കുകൾക്കും ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

4- ഈ വിധി വെളുത്തുള്ളിക്കും ഉള്ളിക്കും മാത്രമല്ല, ദുർഗന്ധമുണ്ടാക്കുന്ന എല്ലാ വസ്തുക്കൾക്കും ബാധകമാണ്. ഉദാഹരണത്തിന്: സിഗരറ്റിന്‍റെ ഗന്ധം, വായ്‌നാറ്റം, കക്ഷത്തിലെയും മറ്റും വിയർപ്പ് നാറ്റം.

5- പള്ളി പോലെത്തന്നെ, പെരുന്നാൾ നമകാര സ്ഥലം, മയ്യിത്ത് നമസ്കാരം, വിജ്ഞാന സദസ്സുകൾ തുടങ്ങിയ മറ്റ് പുണ്യകരമായ ഒത്തുചേരലുകൾക്കും ഈ വിധി ബാധകമാണ്.

6- എന്നാൽ അങ്ങാടികൾ (മാർക്കറ്റുകൾ) പോലുള്ള സാധാരണ ഒത്തുചേരൽ സ്ഥലങ്ങൾക്ക് ഈ വിധി ബാധകമല്ല. സ്വയം ശുദ്ധി എല്ലായിടത്തും കാത്തുസൂക്ഷിക്കള്‍ അഭികാമ്യമാണ്. 

7- ഈ ഭക്ഷ്യ വസ്തുക്കള്‍ പാചകം ചെയ്യുന്നതിലൂടെയോ മറ്റോ ദുർഗന്ധം പൂർണ്ണമായും നീങ്ങിയാൽ, പള്ളിയിൽ വരുന്നതിനുള്ള വിലക്കും  ഇല്ലാതാകും.

8- വെളുത്തുള്ളിയും ഉള്ളിയും കഴിക്കുന്നത് അടിസ്ഥാനപരമായി നിഷിദ്ധമല്ല (ഹറാമല്ല), മറിച്ച് അത് അനുവദനീയമാണ് (മുബാഹ്). വിലക്ക് അത് കഴിച്ചയുടന്‍ പള്ളിയിൽ വരുന്നതിന് മാത്രമാണ്.

9- നബി صلى الله عليه وسلم അവ കഴിക്കാതിരുന്നത് അത് ഹറാമായതുകൊണ്ടല്ല, മറിച്ച് അവിടുന്ന് മലക്കുകളുമായി നിരന്തരം സംഭാഷണം നടത്തുന്ന പ്രത്യേക സാഹചര്യമുള്ളതുകൊണ്ടാണ്.

10- ഇസ്‌ലാം വ്യക്തി ശുചിത്വത്തിനും, സുഗന്ധം ഉപയോഗിക്കുന്നതിനും, നല്ല മര്യാദകൾ പാലിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നു.

11-മറ്റുള്ളവരുടെ അവകാശങ്ങളെയും വികാരങ്ങളെയും മാനിക്കേണ്ടതിന്‍റെ പ്രാധാന്യം ഇത് പഠിപ്പിക്കുന്നു. മുസ്ലീങ്ങളെ (ഗന്ധം കൊണ്ടോ വാക്കുകൊണ്ടോ) ബുദ്ധിമുട്ടിക്കാൻ പാടില്ല.

12- മോശം ഗന്ധമുള്ളവർ, നിർബന്ധമായ ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ വേണ്ടി കഴിവനുസരിച്ച് ആ ഗന്ധം നീക്കം ചെയ്യാൻ ബാധ്യസ്ഥനാണ്.

14- പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാതിരിക്കാനുള്ള ഒരു അടവായി മനഃപൂർവ്വം ഇവ കഴിക്കുന്നത് നിഷിദ്ധമാണ്. 

15- പള്ളികൾ മനുഷ്യരിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്ന സമയത്തും മലക്കുകളുടെ സാന്നിധ്യമുള്ള അനുഗ്രഹീത സ്ഥലങ്ങളാണ്.



383 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 123- دروس الحديث - ദുര്‍ഗന്ധത്തോടെ പള്ളിയില്‍ വരല്‍

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ദുര്‍ഗന്ധത്തോടെ 

പള്ളിയില്‍ വരല്‍

123 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ: ((مَنْ أَكَلَ ثُوماً أَوْ بَصَلاً فَلْيَعْتَزِلْنَا أَوْ لِيَعْتَزِلْ مَسْجِدَنَا، وَلْيَقْعُدْ فِي بَيْتِهِ. وَأُتِيَ بِقِدْرٍ فِيهِ خَضِرَاتٌ مِنْ بُقُولٍ. فَوَجَدَ لَهَا رِيحاً، فَسَأَلَ؟ فَأُخْبِرَ بِمَا فِيهَا مِنْ الْبُقُولِ، فَقَالَ: قَرِّبُوهَا إلَى بَعْضِ أَصْحَابِي. فَلَمَّا رَآهُ كَرِهَ أَكْلَهَا. قَالَ: كُلْ. فَإِنِّي أُنَاجِي مَنْ لا تُنَاجِي)) .

ജാബിർ ബ്നു അബ്ദില്ലാഹ് رضي الله عنهما വിൽ നിന്ന് നിവേദനം: നബി صلى الله عليه وسلم പറഞ്ഞു:"ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ കഴിച്ചാൽ, അവൻ നമ്മിൽ നിന്ന് വിട്ടുനിൽക്കട്ടെ, അല്ലെങ്കിൽ നമ്മുടെ പള്ളിയിൽ നിന്ന് വിട്ടുനിൽക്കട്ടെ, അവൻ തന്‍റെ വീട്ടിൽ ഇരുന്നുകൊള്ളട്ടെ. (ഒരിക്കൽ) നബി صلى الله عليه وسلم യുടെ അരികിൽ ഇലക്കറികൾ (പച്ചക്കറികൾ) അടങ്ങിയ ഒരു പാത്രം കൊണ്ടുവരപ്പെട്ടു. അവിടുത്തേക്ക് അതിൽനിന്ന് ഒരു (അസുഖകരമായ) ഗന്ധം അനുഭവപ്പെട്ടു. അപ്പോൾ അവിടുന്ന് (അതിനെക്കുറിച്ച്) ചോദിച്ചു. അതിലുള്ള ഇലക്കറികളെക്കുറിച്ച് അവിടുത്തേക്ക് വിവരം നൽകപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അത് എന്‍റെ അനുചരന്മാരിൽ ചിലരുടെ അടുത്തേക്ക് കൊണ്ടുപോകൂ." എന്നാൽ നബി صلى الله عليه وسلم അത് കഴിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ (ആ സ്വഹാബിയും അത് കഴിക്കാൻ മടിച്ചു). അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "നീ കഴിച്ചോളൂ. കാരണം, നീ സ്വകാര്യ സംഭാഷണം നടത്താത്തവരുമായി (മലക്കുകളുമായി) ഞാൻ സ്വകാര്യ സംഭാഷണം നടത്തുന്നവനാണ്."

വിവരണം

    ഒരു മനുഷ്യൻ ശുചിത്വവും സുഗന്ധവും കൊണ്ട് തന്നെത്തന്നെ ശ്രദ്ധിക്കുന്നത് അവന്‍റെ ശാരീരിക സുരക്ഷിതത്വത്തിന്‍റെയും അവന്‍റെ മതബോധത്തിന്‍റെ നന്മയുടെയും തെളിവാണ്. നബി صلى الله عليه وسلم ഈ വിഷയത്തിൽ, തന്‍റെ കാര്യത്തിലും, പ്രവൃത്തിയിലും, കല്പനകളിലും ആ ശുചിത്വത്തിന് ഉത്തമ മാതൃകയായിരുന്നു.

    ഈ ഹദീസിൽ, നബി صلى الله عليه وسلم വെളുത്തുള്ളിയോ ഉള്ളിയോ കഴിച്ചവൻ പള്ളിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും തന്‍റെ വീട്ടിൽ ഇരിക്കണമെന്നും നിർദ്ദേശിക്കുന്നു. അത്, ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുക്കുന്ന തന്‍റെ സഹോദരങ്ങളെ വെളുത്തുള്ളിയുടെയും ഉള്ളിയുടെയും ഗന്ധം കൊണ്ട് ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണ്.

    വെളുത്തുള്ളിയും ഉള്ളിയും അടിസ്ഥാനപരമായി അനുവദനീയമായ  ഭക്ഷണങ്ങളിൽ പെട്ടതാണ്. ഈ വിലക്ക് പള്ളിയിൽ ഹാജരാവുന്നതിനാണ്, അല്ലാതെ വെളുത്തുള്ളിയും ഉള്ളിയും അതുപോലുള്ളവയും കഴിക്കുന്നതിനല്ല. ഇതിന് തെളിവായി, നബി صلى الله عليه وسلم യുടെ അരികിൽ ഇലക്കറികളുള്ള ഒരു 'ഖിദ്ർ' (ഭക്ഷണം പാകം ചെയ്യുന്ന പാത്രം) കൊണ്ടുവരപ്പെട്ടു. അപ്പോൾ അവിടുത്തേക്ക് അതിൽ ഒരു ഗന്ധം അനുഭവപ്പെടുകയും, അതിലുള്ളതിനെ കുറിച്ച് അറിയിക്കപ്പെടുകയും ചെയ്തപ്പോൾ, അവിടുന്ന് അത് തന്‍റെ അനുചരന്മാരിൽ ചിലർക്ക് കഴിക്കാനായി അടുത്തേക്ക് നീക്കിക്കൊടുത്തു.

    ഹദീസിൽ പരാമർശിക്കപ്പെട്ട ഈ സ്വഹാബി അബൂ അയ്യൂബ് അൽ-അൻസാരി رضي الله عنه ആണ്. നബി صلى الله عليه وسلم അതിൽ നിന്ന് കഴിക്കുന്നില്ലെന്ന് അബൂ അയ്യൂബ് رضي الله عنه കണ്ടപ്പോൾ, അദ്ദേഹത്തിന് കഴിക്കാൻ ഇഷ്ടക്കേട് തോന്നി. അദ്ദേഹം അത് കഴിക്കാൻ മടിക്കുന്നത് നബി صلى الله عليه وسلم കണ്ടപ്പോൾ അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: "നീ കഴിച്ചോളൂ; കാരണം, നിങ്ങൾ സ്വകാര്യ സംഭാഷണം നടത്താത്തവരുമായി ഞാൻ സ്വകാര്യ സംഭാഷണം നടത്തുന്നവനാണ്." അതായത് മലക്കുകളുമായി നബി صلى الله عليه وسلم സംഭാഷണം നടത്താറുണ്ട് എന്നാണ് ഇതിനര്‍ത്ഥം. അതിനാൽ, നബി صلى الله عليه وسلم മോശം ഗന്ധമുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയിരുന്നു; കാരണം അവിടുന്ന് ഏത് സമയത്തും മലക്കുകളുടെയും വഹ്‌യിന്‍റെയും വരവ് പ്രതീക്ഷിച്ചിരുന്നു.

     ഈ കാര്യങ്ങൾ കഴിക്കുന്നത് ജമാഅത്തിൽ പങ്കെടുക്കാതിരിക്കാൻ ഇളവ് നൽകുന്ന കാരണങ്ങളിൽ ഒന്നായി ഈ ഹദീസിനെ തെളിവാക്കാം എന്ന് പറയപ്പെട്ടിട്ടുണ്ട്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

  • വെളുത്തുള്ളി, ഉള്ളി, അല്ലെങ്കിൽ അത് പോലെ ദുര്‍ഗന്ധമുള്ള ഭക്ഷ്യ സാധനങ്ങളോ മറ്റോ കഴിച്ചവർ പള്ളികളിൽ വരുന്നതിനുള്ള വിലക്ക് ഇതിലുണ്ട്.

  • നിസ്കരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ദുർഗന്ധമുള്ള എല്ലാറ്റിനെയും ഈ കാര്യങ്ങളോട് ചേർക്കാവുന്നതാണ്. ഉദാഹരണത്തിന് പുക വലിയുടെയും (സിഗരറ്റ്) പുകയിലയുടെയും ഗന്ധം പോലെയുള്ളവ.

  • കൂടെ നമസ്കരിക്കുന്നവര്‍ക്കും മലക്കുകള്‍ക്കും ദുര്‍ഗന്ധം ഒരുപോലെ ശല്യമായതാണ്.

  • ഈ ഹദീസില്‍ ഉള്ള വിലക്ക് ഹറാം ആയ വിലക്കല്ല, മറിച്ച് കറാഹത്ത് ആയ വിലക്കാണ്.

  • വിലക്കിന്‍റെ കാരണം (അസുഖകരമായ) ഗന്ധമാണ്. പാചകം കൊണ്ടോ മറ്റോ ആ ഗന്ധം ഇല്ലാതായാൽ, (പള്ളിയിൽ വരുന്നതിലുള്ള) കറാഹത്ത്  ഇല്ലാതാകും.

  • പള്ളിയിൽ നമസ്കാരത്തിന് ഹാജരാകേണ്ടവർ ഇത്തരം സാധനങ്ങൾ കഴിക്കുന്നത് കറാഹത്താണ്. കാരണം, അത് പള്ളിയിലെ ജമാഅത്ത് നഷ്ടപ്പെടാൻ കാരണമായേക്കാം. പള്ളിയിൽ ഹാജരാകുന്നത് ഒഴിവാക്കാനുള്ള ഒരു കാരണമായിട്ടാണ് അവൻ അത് കഴിക്കുന്നതെങ്കിൽ അത് ഹറാമാകും (നിഷിദ്ധമാകും).

  • നബി صلى الله عليه وسلم വെളുത്തുള്ളിയും അതുപോലുള്ളവയും കഴിക്കുന്നതിൽ നിന്ന് വിട്ടുനിന്നത് അത് നിഷിദ്ധമായതുകൊണ്ടല്ല, മറിച്ച് അവിടുന്ന് ജിബ്‌രീൽ عليه السلام മുമായി സ്വകാര്യ സംഭാഷണം നടത്തുന്നതുകൊണ്ടാണ്.

  • നബി صلى الله عليه وسلم യുടെ അദ്ധ്യാപനത്തിന്‍റെ ഭംഗി (ഇതിലുണ്ട്). എന്തെന്നാൽ, അവിടുന്ന് ഒരു വിധി പറയുമ്പോൾ അതിന്‍റെ കാരണം കൂടി വ്യക്തമാക്കുന്നു; അത് കേൾക്കുന്നയാൾക്ക് അതിന്‍റെ യുക്തി മനസ്സിലാക്കി മനസ്സമാധാനമടയാൻ വേണ്ടിയാണ്.

  • ഖാദ്വി ഇയാള് رحمه الله പറഞ്ഞു: പള്ളിക്ക് പുറമെയുള്ള, നമസ്കാരം നിർവ്വഹിക്കുന്ന സ്ഥലങ്ങളെയും പണ്ഡിതന്മാർ ഇതിനോട് താരതമ്യം (ഖിയാസ്) ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് പെരുന്നാൾ നമസ്കാര സ്ഥലം, മയ്യിത്ത് നമസ്കാര സ്ഥലം, വിജ്ഞാന സദസ്സുകൾ, ദിക്ർ സദസ്സുകൾ,  തുടങ്ങിയവയും (ഇതിൽ പെടും). എന്നാൽ അങ്ങാടികളും അതുപോലുള്ള സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുകയില്ല.

  • പണ്ഡിതന്മാർ പറഞ്ഞു: വെളുത്തുള്ളിയും അതുപോലുള്ളവയും കഴിച്ചവർ പള്ളിയിൽ പ്രവേശിക്കുന്നത് തടയുന്നതിന് ഈ ഹദീസിൽ തെളിവുണ്ട് - പള്ളി ആളൊഴിഞ്ഞതാണെങ്കിൽ പോലും - കാരണം അത് മലക്കുകളുടെ സ്ഥലമാണ്, കൂടാതെ ഹദീസുകളുടെ പൊതുവായ ആശയം (അതാണ് വ്യക്തമാക്കുന്നത്).


Wednesday, 5 November 2025

382 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 122- دروس الحديث - ഒറ്റ വസ്ത്രത്തില്‍ നമസ്കരിക്കരുത്

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ഒറ്റ വസ്ത്രത്തില്‍ നമസ്കരിക്കരുത്

122 - عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((لا يُصَلِّي أَحَدُكُمْ فِي الثَّوْبِ الْوَاحِدِ، لَيْسَ عَلَى عَاتِقِهِ مِنْهُ شَيْءٌ)) .

അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم അരുളി: "നിങ്ങളിൽ ഒരാളും ഒരൊറ്റ വസ്ത്രത്തിൽ നമസ്കരിക്കരുത്, അവൻ്റെ ചുമലിൽ അതിൽ നിന്ന് (ആ വസ്ത്രത്തിൽ നിന്ന്) യാതൊന്നും ഇല്ലാത്ത നിലയിൽ."

വിവരണം

    നമസ്കാരം വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ്. അതിൽ അടിമ തൻ്റെ രക്ഷിതാവിൻ്റെ മുമ്പിൽ രഹസ്യ സംഭാഷണത്തിലാണ്. അവൻ തൻ്റെ ശരീരവും ഔറത്തും (മറയ്‌ക്കേണ്ട ഭാഗം) മറയ്ക്കേണ്ടതുണ്ട്. കൂടാതെ, അല്ലാഹുവിന്‍റെ മഹത്വത്തിന് യോജിച്ച രൂപത്തിലായിരിക്കുകയും വേണം. നമസ്കാരത്തിൽ അനുവദനീയമായതും അല്ലാത്തതും ആയ കാര്യങ്ങള്‍ നബി صلى الله عليه وسلم വിവരിച്ചു തന്നിട്ടുണ്ട്.

   ഒരൊറ്റ വസ്ത്രത്തിൽ നമസ്കരിക്കുന്നവൻ തൻ്റെ ഇരു ചുമലുകളും നഗ്നമാക്കുന്നതിനെ (തുറന്നിടുന്നതിനെ) നബി صلى الله عليه وسلم വിലക്കിയിരിക്കുന്നു. 'ആതിഖ്' (عاتق) എന്നത് തോളിനും കഴുത്തിനും ഇടയിലുള്ള ഭാഗമാണ്.

    ഇരു ചുമലുകളും ഔറത്ത് അല്ലെങ്കിൽ കൂടിയും, അവ മറക്കുന്നത് ഔറത്ത് മറയ്ക്കാൻ കൂടുതൽ സഹായകമാണ്. അത് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിന് കൂടുതൽ അടുത്തതുമാണ്.

   ശൈഖ് ഇബ്നു ഉസൈമീൻ رحمه الله "സാദുൽ മുസ്തഖ്നിഇ" ൻ്റെ ശര്‍ഹിൽ പറഞ്ഞു: "ഫർദ് നമസ്കാരത്തിനും സുന്നത്ത് നമസ്കാരത്തിനും ഇടയിൽ വിവേചനം കൽപ്പിക്കുന്നത് ഹദീസിൻ്റെ ബാഹ്യാർത്ഥത്തിന് എതിരാണ്. പിന്നീട് ഗ്രന്ഥകർത്താവ് (മുഅല്ലിഫ്) പറയുന്നു: 'ഇരു ചുമലുകളിൽ ഒന്നിനോടൊപ്പം' എന്ന്. എന്നാൽ ഹദീസ് സൂചിപ്പിക്കുന്നത് രണ്ട് ചുമലുകളും പൂർണ്ണമായി മറയ്ക്കുന്നതിനെയാണ്. ഗ്രന്ഥകർത്താവ് പറഞ്ഞതാണ് മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം.

    രണ്ടാമത്തെ അഭിപ്രായം: ഇരു ചുമലുകളും മറയ്ക്കുന്നത് സുന്നത്താണ്; വാജിബല്ല (നിർബന്ധമല്ല); ഫർളും നഫ്‌ലും (സുന്നത്തും) തമ്മിൽ വ്യത്യാസമില്ല. '(വസ്ത്രം) ഇടുങ്ങിയതാണെങ്കിൽ അത് നീ ഉടുവസ്ത്രമാക്കുക' എന്ന ഹദീസാണ് അതിന് തെളിവ്. ഈ അഭിപ്രായമാണ് പ്രബലമായത് (റാജിഹ്), ഇത് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായവുമാണ്.

    ഇരു ചുമലുകളിലും വസ്ത്രത്തിൽ നിന്ന് വല്ലതും ഉണ്ടായിരിക്കണം എന്നത്, ചുമലുകൾ ഔറത്താണ് (നഗ്നത) എന്നതിനാലല്ല, മറിച്ച് വസ്ത്രധാരണം പൂർണ്ണമാക്കുന്നതിനും അരയുടുപ്പ് മുറുക്കി ഉടുക്കുന്നതിനും വേണ്ടിയാണ്; കാരണം, നീ അത് (വസ്ത്രം) നിൻ്റെ ചുമലുകൾക്ക് മീതെ മുറുക്കിയില്ലെങ്കിൽ അത് അഴിഞ്ഞു വീഴാൻ സാധ്യതയുണ്ട്. അതിനാൽ, ഇവിടെ ചുമലുകൾ മറക്കുക എന്നത് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മറ്റൊരു കാര്യത്തിന് വേണ്ടിയാണ് (വസ്ത്രം അഴിഞ്ഞു വീഴാതിരിക്കാൻ), അല്ലാതെ അതിൻ്റെ തനതായ നിലയിലല്ല." "ശര്‍ഹുൽ മുംതിഅ്" (2/168) .

    ഇബ്നു ഹജർ رحمه الله പറഞ്ഞു: "അവൻ്റെ ചുമലുകളിൽ യാതൊന്നും ഇല്ലാത്ത നിലയിൽ" എന്ന നബി صلى الله عليه وسلم യുടെ വാക്കില്‍ നിന്ന്, അബുസ്സിനാദ് വഴിയുള്ള ഇബ്നു ഉയൈനയുടെ നിവേദനത്തിലൂടെ ഇമാം മുസ്‌ലിം കൂട്ടിച്ചേർത്തു: «ليس على منكبيه منه شيءٌ» "അതിൽ (ആ വസ്ത്രത്തിൽ) നിന്ന് യാതൊന്നും ഇല്ലാതെ." ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, അവൻ അരയിൽ മാത്രം ഉടുക്കുകയും വസ്ത്രത്തിൻ്റെ രണ്ടറ്റങ്ങൾ അരക്കെട്ടിൽ മുറുക്കിക്കെട്ടുകയും ചെയ്യരുത്, മറിച്ച് അത് (വസ്ത്രം) തൻ്റെ ഇരു ചുമലുകളിലൂടെയും പുതയ്ക്കണം; ശരീരത്തിൻ്റെ മുകൾഭാഗത്ത് നിന്നുള്ള ഭാഗം മറയുന്നതിന് വേണ്ടിയാണിത്, അത് (ആ ഭാഗം) ഔറത്ത് അല്ലെങ്കിൽ കൂടിയും. അല്ലെങ്കിൽ, അത് ഔറത്ത് മറയ്ക്കാൻ കൂടുതൽ സഹായകമാകുന്നതിനാലാണ്. (ഫത്ഹുല്‍ ബാരി 1/471).

    അൽ-ഖത്താബി رحمه الله പറഞ്ഞു: ഇതൊരു 'ഇസ്തിഹ്ബാബി'ൻ്റെ (അഭികാമ്യമായ കാര്യമായ) വിലക്കാണ്, നിർബന്ധമാക്കുന്ന നിലയിലുള്ളതല്ല. (അഅ'ലാമുല്‍ ഹദീസ് 1/350)

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- മറയ്ക്കൽ നിർബന്ധമായവ മറയ്ക്കുന്നുവെങ്കിൽ ഒരൊറ്റ വസ്ത്രത്തിൽ നമസ്കരിക്കുന്നത് അനുവദനീയമാണ്.

2- നമസ്കരിക്കുന്നവൻ നല്ല വേഷത്തിലും രൂപത്തിലുമായിരിക്കുന്നത് അഭികാമ്യമാണ്.

3- ഇതിലെ വിലക്ക് നിഷിദ്ധമാക്കുന്നതല്ല എന്ന് പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്. 

4- സ്വഹാബികളുടെ കൈവശം സമ്പത്ത് കുറവായിരുന്നു (എന്നതിന് ഇത് തെളിവാണ്); എത്രത്തോളമെന്നാൽ അവരിൽ ചിലർക്ക് രണ്ട് വസ്ത്രങ്ങൾ പോലും സ്വന്തമായി ഉണ്ടായിരുന്നില്ല.

5- ഇമാം നവവി رحمه الله  ഈ ഹദീസിൻ്റെ അർത്ഥത്തെക്കുറിച്ച് പറഞ്ഞു: "അതിൻ്റെ യുക്തി, അവൻ അത് (വസ്ത്രം) ഉടുവസ്ത്രമായി (അരയുടുപ്പായി) ഉപയോഗിക്കുകയും അവൻ്റെ ചുമലിൽ അതിൽ നിന്ന് യാതൊന്നും ഇല്ലാതിരിക്കുകയും ചെയ്താൽ, അവൻ്റെ ഔറത്ത് വെളിവാകാൻ സാധ്യതയുണ്ട്. എന്നാൽ അതിൻ്റെ അല്പം ഭാഗം തൻ്റെ ചുമലിലിട്ടാൽ അങ്ങനെയല്ല. മാത്രമല്ല, അവന് അത് (വസ്ത്രം) തൻ്റെ ഒരു കൈ കൊണ്ടോ ഇരു കൈകൾ കൊണ്ടോ പിടിക്കേണ്ടതായി വന്നേക്കാം, അപ്പോൾ അവൻ അതിൽ വ്യാപൃതനാവുകയും, നെഞ്ചിന് താഴെ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കുക എന്ന സുന്നത്തും, കൈകൾ ഉയർത്താൻ നിയമമാക്കപ്പെട്ട സ്ഥലങ്ങളിൽ അവ ഉയർത്തുന്ന സുന്നത്തും, അതുപോലുള്ള മറ്റു കാര്യങ്ങളും അവന് നഷ്ടപ്പെടുകയും ചെയ്യും. കാരണം, അതിൽ ശരീരത്തിൻ്റെ മുകൾഭാഗവും അലങ്കാരത്തിൻ്റെ സ്ഥാനവും മറയ്ക്കാതിരിക്കലുണ്ട്". (ശര്‍ഹ് മുസ്‌ലിം)


Tuesday, 4 November 2025

381 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 121- دروس الحديث - ചൂടുള്ള സമയത്തെ സുജൂദ്

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ചൂടുള്ള സമയത്തെ സുജൂദ് 

121 - عَنْ أَنَسِ بْنِ مَالِكٍ قَالَ: ((كُنَّا نُصَلِّي مَعَ رَسُولِ اللَّهِ صلى الله عليه وسلم فِي شِدَّةِ الْحَرِّ، فَإِذَا لَمْ يَسْتَطِعْ أَحَدُنَا أَنْ يُمَكِّنَ جَبْهَتَهُ مِنَ الأَرْضِ بَسَطَ ثَوْبَهُ فَسَجَدَ عَلَيْهِ)) .

അനസ് ഇബ്നു മാലിക്  رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "കടുത്ത ചൂടുള്ള സമയത്ത് ഞങ്ങൾ അല്ലാഹുവിൻ്റെ റസൂല്‍ صلى الله عليه وسلم യുടെ കൂടെ നിസ്കരിക്കാറുണ്ടായിരുന്നു. ഞങ്ങളിൽ ഒരാൾക്ക് (ചൂട് കാരണം) തൻ്റെ നെറ്റി നിലത്ത് വെക്കാൻ സാധിക്കാതെ വന്നാൽ, അദ്ദേഹം തൻ്റെ വസ്ത്രം വിരിച്ച് അതിന്മേൽ സുജൂദ് ചെയ്യുമായിരുന്നു."

വിവരണം

    നമസ്കാരം പൂർണ്ണമായ ഭയഭക്തിയോടും വിനയത്തോടും കൂടി നിർവഹിക്കപ്പെടണമെന്നും, അതിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് അത് മുക്തമായിരിക്കണമെന്നും ഇസ്‌ലാം താൽപര്യപ്പെടുന്നു.

    ഈ ഹദീസിൽ, കടുത്ത ചൂടുള്ള സമയത്ത് തങ്ങൾ നബി صلى الله عليه وسلم യുടെ കൂടെ നമസ്കരിച്ചിരുന്നതായി അനസ്  رضي الله عنه വ്യക്തമാക്കുന്നു. ഇത് മിക്കവാറും ദുഹ്ര്‍ നിസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്, കാരണം അതിൻ്റെ സമയത്താണ് കഠിനമായ ചൂട് അനുഭവപ്പെടാറുള്ളത്.

    ചൂടിൻ്റെ കാഠിന്യം നിമിത്തം സുജൂദ് ചെയ്യുമ്പോൾ, ഒരാൾക്ക് തൻ്റെ നെറ്റി ശാന്തമായും ഭംഗിയായും നിലത്ത് വെക്കാൻ കഴിയാതെ വന്നാൽ, അദ്ദേഹം താൻ ധരിച്ചതോ അല്ലാത്തതോ ആയ വസ്ത്രം നിലത്ത് വിരിച്ച് അതിന്മേൽ സുജൂദ് ചെയ്യുമായിരുന്നു. ചുട്ടുപഴുത്ത നിലത്ത് സുജൂദ് ചെയ്യുന്നത് പ്രയാസമുണ്ടാക്കുകയും, നിസ്കാരത്തിൻ്റെ പരമമായ ലക്ഷ്യമായ ഏകാഗ്രതയ്ക്കും ഭയഭക്തിക്കും അത് തടസ്സമാവുകയും ചെയ്യും. നിലത്തിൻ്റെ ചൂട് മൂലമുണ്ടാകുന്ന ഈ അസ്വസ്ഥതയും ശ്രദ്ധക്കുറവും ഒഴിവാക്കാനാണ് അവർ ഇപ്രകാരം ചെയ്തിരുന്നത്.

    "കടുത്ത ചൂടിൽ" എന്ന് അനസ്  رضي الله عنه പറഞ്ഞത്, നബി صلى الله عليه وسلم നമസ്കാരം തണുപ്പിക്കാൻ വേണ്ടി പിന്തിച്ചിരുന്നില്ല എന്നതിന് തെളിവല്ല. കാരണം, നമസ്കാരം അല്പം പിന്തിച്ചാലും, ഏറ്റവും കടുത്ത അവസ്ഥയേക്കാൾ കുറവാണെങ്കിലും, ചൂട് അപ്പോഴും നിലനിൽക്കാൻ സാധ്യതയുണ്ട്.

    നമസ്കാരത്തിനിടയില്‍ ചെയ്യുന്ന ഇത്തരം ചെറിയ ചലങ്ങള്‍ നമസ്കാരത്തെ അസാധുവാക്കുകയില്ല. ആ പ്രവര്‍ത്തനങ്ങള്‍ നമസ്കാരത്തിന്‍റെ പൂര്‍ത്തീകരണത്തിന് സഹായകമാവുന്നതാവണം. അനാവശ്യമായ ചലനങ്ങള്‍ നമസ്കാരത്തില്‍ ഉണ്ടായിക്കൂടാ, അവ നമസ്കാരത്തിന് ദോഷമായി ബാധിക്കും. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നമസ്കാരത്തിനിടയിലെ (വസ്ത്രം വിരിക്കുന്നത് പോലുള്ള) ചെറിയ പ്രവർത്തനങ്ങൾ നമസ്കാരത്തെ അസാധുവാക്കുകയില്ല. 

2- നമസ്കരിക്കുന്നയാൾ താൻ ധരിച്ചുകൊണ്ടിരിക്കുന്ന വസ്ത്രത്തിന്മേൽ സുജൂദ് ചെയ്യുന്നത് അനുവദനീയമാണ്.

3- നമസ്കാരത്തിൽ ഏകാഗ്രത നഷ്ടപ്പെടുത്തുന്നതും ഭയഭക്തിക്ക് തടസ്സമാകുന്നതുമായ എല്ലാ കാര്യങ്ങളും നീക്കം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഈ ഹദീസ് അറിയിക്കുന്നു.

4- സുജൂദ് ചെയ്യുമ്പോൾ നെറ്റി നിലത്ത് പതിപ്പിക്കണം.  അതിന് സാധിക്കാതെ വരുമ്പോൾ (കഠിനമായ ചൂടോ തണുപ്പോ കാരണം) ഒരു മറ ഉപയോഗിക്കുന്നത് അനുവദനീയമാണ്.

5- ദുഹ്ര്‍ നമസ്കാരം അതിൻ്റെ ആദ്യ സമയത്ത് നിർവഹിക്കുന്നതിൻ്റെ സൂചന.

6- ഒരു സ്വഹാബി "ഞങ്ങൾ നബി صلى الله عليه وسلم യുടെ കൂടെ ഇപ്രകാരം ചെയ്യാറുണ്ടായിരുന്നു" എന്ന് പറയുന്നത്, നബി صلى الله عليه وسلم യുടെ അറിവോടും അംഗീകാരത്തോടും കൂടിയാണ് നടന്നത് എന്ന് മനസ്സിലാക്കാം (ഇതിനെ 'മർഫൂഅ്' ആയ ഹദീസ് എന്ന് വിളിക്കുന്നു).

Monday, 3 November 2025

380 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 120- دروس الحديث - നിര്‍ബന്ധ നമസ്കാരം ആവര്‍ത്തിച്ച് നമസ്കരിക്കല്‍

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

നിര്‍ബന്ധ നമസ്കാരം ആവര്‍ത്തിച്ച് നമസ്കരിക്കല്‍

120 - عَنْ جَابِرِ بْنِ عَبْدِ اللَّهِ (أَنَّ مُعَاذَ بْنَ جَبَلٍ: كَانَ يُصَلِّي مَعَ رَسُولِ اللهِ صلى الله عليه وسلم عِشَاءَ الآخِرَةِ. ثُمَّ يَرْجِعُ إلَى قَوْمِهِ، فَيُصَلِّي بِهِمْ تِلْكَ الصَّلاةَ) .

ജാബിര്‍ ബ്നു അബ്ദില്ലാ رضي الله عنهما യില്‍ നിന്ന് നിവേദനം: മുആദ് ബ്നു ജബല്‍ رضي الله عنه അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم ക്കൊപ്പം ഇശാഅ' നമസ്കാരം നമസ്കരിക്കുമായിരുന്നു. ശേഷം അദ്ദേഹം തന്‍റെ ആളുകളിലേക്ക്  മടങ്ങിപ്പോവുകയും, അവര്‍ക്ക് ആ നമസ്കാരം ഇമാമായി നമസ്കരിക്കുകയും ചെയ്യുമായിരുന്നു."

വിവരണം

    ഈ ഹദീസില്‍, ജാബിര്‍ ബിന്‍ അബ്ദുല്ല (റ) വിവരിക്കുന്നത്: "മുആദ് ബിന്‍ ജബല്‍ (റ) അല്ലാഹുവിന്‍റെ റസൂല്‍ (സ) യുടെ കൂടെ عِشَاء الآخِرَةِ 'ഇശാഉല്‍ ആഖിറ' (അവസാനത്തെ ഇശാ) നമസ്കരിക്കുമായിരുന്നു".  മഗ്‌രിബ് നമസ്കാരത്തില്‍ നിന്ന് ഇശാഅ' നമസ്കാരത്തെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇപ്രകാരം പ്രയോഗിച്ചത്. കാരണം അവര്‍ (ആദ്യകാലത്ത്) മഗ്‌രിബിനെയും 'ഇശാഅ' എന്ന് വിളിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ജനത (അദ്ദേഹം ഇമാമായി) അവര്‍ക്ക് ഇശാഅ' നമസ്കരിക്കാന്‍ വേണ്ടി അദ്ദേഹം വരുന്നത് വരെ കാത്തിരിക്കുമായിരുന്നു. 

    "അത് അദ്ദേഹത്തിന് സുന്നത്തും" അതായത്, ഐച്ഛികമായ (നഫ്ല്‍) നമസ്കാരമായിരുന്നു. അദ്ദേഹം ഫര്‍ള് (നിര്‍ബന്ധ) നമസ്കാരം നബി (സ) യുടെ കൂടെ നമസ്കരിച്ചു കഴിഞ്ഞിരുന്നതിനാലാണ് അങ്ങനെ ആവുന്നത്. "ജനങ്ങള്‍ക്ക് അത് നിര്‍ബന്ധ നമസ്കാരവും" ആയിരുന്നു. 

 ഇമാമിന്‍റെയും പിന്നില്‍ നമസ്കരിക്കുന്നവന്‍റെയും നിയ്യത്തുകള്‍ (ലക്ഷ്യങ്ങള്‍) വ്യത്യസ്തമാവുന്നത് അനുവദനീയമാണോ എന്ന കാര്യത്തില്‍ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ (ഫുഖഹാക്കള്‍)ക്കിടയില്‍ പല അഭിപ്രായങ്ങളുണ്ട് (മദ്ഹബുകളുണ്ട്).

    അതില്‍ ഏറ്റവും വിശാലമായ അഭിപ്രായം, അത് നിരുപാധികം അനുവദനീയമാണ് എന്നതാണ്.

    അതനുസരിച്ച്, ഫര്‍ള് നമസ്കരിക്കുന്നവന് സുന്നത്ത് നമസ്കരിക്കുന്നവനെ തുടര്‍ന്ന് നമസ്കരിക്കാം, അതിന്‍റെ വിപരീതവും (സുന്നത്ത് നമസ്കരിക്കുന്നവന് ഫര്‍ള് നമസ്കരിക്കുന്നവനെ തുടരലും) അനുവദനീയമാണ്. അതുപോലെ, ഖളാഅ് (നഷ്ടപ്പെട്ട നമസ്കാരം) വീട്ടുന്നവന് അദാഅ് (യഥാസമയം) നമസ്കരിക്കുന്നവനെ തുടരാം, അതിന്‍റെ വിപരീതവും ആകാം.

    (ഇമാമിന്‍റെയും മഅ്മൂമിന്‍റെയും) രണ്ട് നമസ്കാരങ്ങളും ഒന്നായാലും അല്ലെങ്കിലും ശരി, (നമസ്കാരത്തിന്‍റെ) ബാഹ്യമായ കര്‍മ്മങ്ങളില്‍ (പ്രവൃത്തികളില്‍) വ്യത്യാസമുണ്ടാവരുത് എന്നതൊഴിച്ചാല്‍ (ഈ തുടര്‍ച്ച സാധുവാണ്). ഇതാണ് ശാഫി മദ്ഹബ് (ഇമാം ശാഫിഈ رحمه الله യുടെ അഭിപ്രായം).

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ജമാഅത്ത് നമസ്കാരം  അതിന്‍റെ ആദ്യ സമയത്തില്‍ നിന്ന് പിന്തിക്കാതിരിക്കുക.
2- ഈ ഹദീസില്‍ ആരാധനാപരമായ കാര്യങ്ങളില്‍ ജനങ്ങളുടെ അവസ്ഥകള്‍ പരിഗണിക്കാനുള്ള പ്രോത്സാഹനമുണ്ട്.
3- ഇമാമിന്‍റെയും മഅ്മൂമിന്‍റെയും നിയ്യത്തുകള്‍ വ്യത്യസ്തമാവാന്‍ പാടുണ്ട്: ഇവിടെ മുആദ് رضي الله عنه വിന്‍റെ നമസ്കാരം സുന്നത്തും, അദ്ദേഹത്തെ തുടര്‍ന്ന് നമസ്കരിക്കുന്ന ജനങ്ങളുടെ നമസ്കാരം ഫര്‍ളും ആയിരുന്നു. ഫര്‍ള് നമസ്കരിക്കുന്നവര്‍ സുന്നത്ത് നമസ്കരിക്കുന്നവരെ തുടര്‍ന്ന് നമസ്കരിക്കുന്നത് സാധുവാകുമെന്നതിന് ഇത് തെളിവാണ്.
4- ആവശ്യമെങ്കില്‍ ഒരു നമസ്കാരം തന്നെ വ്യത്യസ്ത നിയ്യത്തുകളോടെ രണ്ട് തവണ നിര്‍വഹിക്കാം: മുആദ് رضي الله عنه ഇശാ നമസ്കാരം ഫര്‍ള് എന്ന നിയ്യത്തില്‍ നബി صلى الله عليه وسلم യുടെ പിന്നിലും, ശേഷം സുന്നത്ത് എന്ന നിയ്യത്തില്‍ (തന്‍റെ ജനതയ്ക്ക് ഇമാമായും നമസ്കരിച്ചു.
5- ജമാഅത്ത് നമസ്കാരത്തിന്‍റെ ശ്രേഷ്ഠതയും അതിലുള്ള താല്‍പര്യവും: ആദ്യം നബി صلى الله عليه وسلم യുടെ കൂടെ നമസ്കരിക്കാനുള്ള മുആദ് رضي الله عنه വിന്‍റെ താല്‍പര്യത്തിലും, പിന്നീട് തന്‍റെ ജനതയ്ക്ക് ഇമാമായി ജമാഅത്ത് നടത്താനുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യത്തിലും, അതുപോലെ അദ്ദേഹത്തെ കാത്ത് നിന്ന് അദ്ദേഹത്തിന്‍റെ കൂടെ ജമാഅത്തായി നമസ്കരിക്കാനുള്ള ജനങ്ങളുടെ താല്‍പര്യത്തിലും ഇത് വ്യക്തമാവുന്നു.
6- നബി صلى الله عليه وسلم യുടെ പിന്നില്‍ ഫര്‍ള് നമസ്കരിക്കാന്‍ മുആദ് رضي الله عنه താല്പര്യപ്പെട്ടതില്‍ നിന്ന് ഏറ്റവും ശ്രേഷ്ഠനും, വിവരമുള്ളവനും, അല്ലാഹുവിനെ ഭയപ്പെടുന്നവനുമായ ഇമാമിന്‍റെ പിന്നില്‍ നമസ്കരിക്കുന്നത് അഭികാമ്യമാണ് എന്ന് അറിയിക്കുന്നു.
7- മുആദ് رضي الله عنه മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസിച്ചിരുന്ന തന്‍റെ ജനതയുടെ (ബനൂ സലമ) സ്ഥിരം ഇമാം ആയിരുന്നു.
8- ഒരേ നാട്ടില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒന്നിലധികം ജമാഅത്തുകള്‍ ആകാം: നബി صلى الله عليه وسلم യുടെ പള്ളിയില്‍ ഒരു ജമാഅത്തും, മുആദ് رضي الله عنه വിന്‍റെ ജനതയുടെ പള്ളിയില്‍ മറ്റൊരു ജമാഅത്തും നടന്നു. ഇത് വ്യത്യസ്ത പള്ളികളിലായി ഒന്നിലധികം ജമാഅത്തുകള്‍ സംഘടിപ്പിക്കാം എന്നതിന് തെളിവാണ്.
9- അറിവ് തേടുകയും പിന്നീട് അത് ജനങ്ങളിലേക്ക് പകരുകയും ചെയ്യുന്നതിന്‍റെ ശ്രേഷ്ഠത: മുആദ് رضي الله عنه നബി صلى الله عليه وسلم യില്‍ നിന്ന് അറിവ് പഠിക്കുകയും, ശേഷം തന്‍റെ ജനതയിലേക്ക് മടങ്ങിപ്പോയി അവര്‍ക്ക് ആ അറിവും കര്‍മ്മവും പകര്‍ന്നു കൊടുക്കുകയും ചെയ്തിരുന്നു.
10- ഇശാഅ' നമസ്കാരത്തെ "ഇശാഉല്‍ ആഖിറ" (അവസാനത്തെ ഇശാഅ') എന്ന് വിളിക്കാവുന്നതാണ്‌. നേരത്തെ വിശദീകരണത്തില്‍ പറഞ്ഞതുപോലെ, മഗ്‌രിബ് നമസ്കാരത്തില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു ഇത്. കാരണം അവര്‍ മഗ്‌രിബിനെ "ഇശാഉല്‍ ഊലാ" (ആദ്യത്തെ ഇശാഅ') എന്നും വിളിക്കാറുണ്ടായിരുന്നു.


Sunday, 2 November 2025

379 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 119- دروس الحديث - നമസ്കാരവും ഉറക്കവും, മറവിയും

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

നമസ്കാരവും 

ഉറക്കവും, മറവിയും

119 - عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((مَنْ نَسِيَ صَلاةً فَلْيُصَلِّهَا إذَا ذَكَرهَا، وَلا كَفَّارَةَ لَهَا إلاَّ ذَلِكَ " أَقِم الصَّلاةَ لِذِكْرِي)) .
وَلِمُسْلِمٍ ((مَنْ نَسِيَ صَلاةً،  أَوْ نَامَ عَنْهَا. فَكَفَّارَتُهَا: أَنْ يُصَلِّيَهَا إذَا ذَكَرَهَا)) .

    അനസ് ബ്നു മാലിക് رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: ((ആരെങ്കിലും ഒരു നമസ്കാരം മറന്നുപോയാൽ, അവൻ അത് ഓർക്കുമ്പോൾ നമസ്കരിക്കട്ടെ. അതല്ലാതെ അതിന് മറ്റൊരു പ്രായശ്ചിത്തമില്ല. "എന്നെ ഓർക്കാൻ വേണ്ടി നമസ്കാരം നിലനിർത്തുക" (ഖുർആൻ 20:14).

    മുസ്‌ലിമിന്‍റെ നിവേദനത്തിൽ ഇപ്രകാരമുണ്ട്: (ആരെങ്കിലും ഒരു നമസ്കാരം മറന്നുപോവുകയോ, അല്ലെങ്കിൽ അതിനെ തൊട്ട് ഉറങ്ങിപ്പോവുകയോ ചെയ്താൽ, അതിന്‍റെ പ്രായശ്ചിത്തം അത് ഓർക്കുമ്പോൾ അത് നമസ്കരിക്കുക എന്നതാണ്.)

വിവരണം

    ഇസ്‌ലാമിൽ നമസ്‌കാരത്തിന്‍റെ സ്ഥാനം വളരെ മഹത്തരമാണ്. അതിനെ മുറുകെ പിടിക്കുക എന്നത് ദീനിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതും ദീനിന്‍റെ നെടും തൂണുമാണ്. ഒരാൾ നമസ്കാരം നിര്‍വ്വഹിക്കാന്‍ മറന്നുപോവുകയോ അല്ലെങ്കില്‍ ഉറങ്ങിപ്പോവുകയോ ചെയ്‌താല്‍ അത് ഓർമ വരുമ്പോള്‍ നിർവഹിക്കുക എന്നതാണ് അതിനുള്ള പ്രായശ്ചിത്തമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ഇത് (ഈ വിധി) ശറഇൽ നമസ്കാരത്തിനുള്ള മഹത്തായ സ്ഥാനത്തെയും ശ്രേഷ്ഠതയെയും പദവിയെയുമാണ് കുറിക്കുന്നത്.

   നമസ്‌കാരം മറന്നുപോവുകയോ, അല്ലെങ്കിൽ അതിന്‍റെ സമയത്തെക്കുറിച്ച് അശ്രദ്ധനായിപ്പോവുകയോ ഉറങ്ങിപ്പോവുകയോ ചെയ്തവർക്കുള്ള പ്രവാചക അധ്യാപനവും ശിക്ഷണവുമാണ് ഈ ഹദീസിലുള്ളത്.

  ഒന്നാമത്തെ റിപ്പോര്‍ട്ടനുസരിച്ച്: "ആരെങ്കിലും ഒരു നമസ്കാരം മറന്നുപോയാൽ, അത് ഓർക്കുമ്പോൾ നമസ്കരിച്ചുകൊള്ളട്ടെ", അതായത്: ഏതെങ്കിലും ഒരു നമസ്‌കാരം, അതിന്‍റെ സമയം കഴിയുന്നതുവരെ ആരെങ്കിലും നിർവഹിക്കാൻ മറന്നുപോയാൽ, അത് ഓർത്തയുടൻ തന്നെ അവന്‍ അത് നിര്‍വ്വഹിക്കാന്‍ ധൃതി കാണിക്കണം. അതാണ്‌ അതിനുള്ള പ്രായശ്ചിത്തം.

  ഇമാം മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടിലുള്ളത് പോലെ: "ആരെങ്കിലും ഒരു നമസ്കാരത്തെ തൊട്ട് ഉറങ്ങിപ്പോവുകയോ അല്ലെങ്കിൽ അത് മറന്നു പോവുകയോ ചെയ്താൽ", അതായത്: ഉറക്കം കൊണ്ടോ മറവി കൊണ്ടോ ഒരാൾക്ക് നമസ്കാരത്തിന്‍റെ സമയം നഷ്ടപ്പെട്ടാൽ, "അവൻ അത് ഓർക്കുമ്പോൾ നമസ്കരിച്ചുകൊള്ളട്ടെ", ഉറക്കിൽ നിന്ന് ഉണർന്ന ഉടനെയോ, അല്ലെങ്കിൽ അത് ഓർക്കുന്ന സമയത്തോ അവനത് നിർവഹിക്കട്ടെ.

    മുകളില്‍ സൂചിപ്പിച്ച രൂപത്തില്‍ ആണെങ്കില്‍ പോലും നമസ്കാരം ഉപേക്ഷിച്ച പാപത്തിൽ നിന്ന് മോചനം നേടാനും അത് മായിച്ചുകളയാനും ഒരു മുസ്‌ലിം അത് ഓർക്കുമ്പോൾ നിർവഹിക്കുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ല. അല്ലാഹു തന്‍റെ മഹത്തായ ഗ്രന്ഥത്തിൽ പറഞ്ഞതുപോലെ: {എന്നെ ഓർക്കുന്നതിനായി നീ നമസ്കാരം നിലനിർത്തുക} [ത്വാഹ: 14]. അതായത്: മറന്നുപോയ നമസ്‌കാരം നീ ഓർക്കുമ്പോഴോ, നിനക്ക് ഒരു നമസ്‌കാരം നിർവഹിക്കാനുണ്ടെന്ന് എപ്പോൾ ഓർത്താലും നീ നമസ്‌കാരം നിര്‍വ്വഹിക്കുക. അത് ആ നമസ്കാരത്തിന്‍റെ സമയത്താണെങ്കിലും അല്ലെങ്കിലും ശരി. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഈ ഹദീസില്‍ നമസ്കാരത്തിന്‍റെ പ്രാധാന്യവും, അത് നിർവഹിക്കുന്നതിൽ അലംഭാവം കാണിക്കരുത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരണവുമുണ്ട്.

2- ന്യായമായ കാരണമില്ലാതെ മനഃപൂർവ്വം നമസ്‌കാരം അതിന്‍റെ സമയം വിട്ട് പിന്തിക്കാൻ പാടുള്ളതല്ല.

3- നമസ്കരിക്കാന്‍ മറന്നുപോയവൻ ഓർക്കുമ്പോഴും, ഉറങ്ങിപ്പോയവൻ ഉണരുമ്പോഴും നമസ്‌കാരം ഖളാഅ് വീട്ടൽ നിർബന്ധമാണ്.

4- നമസ്‌കാരം ഖളാഅ് വീട്ടൽ ഉടനടി നിർബന്ധമാണ്, അത് നമസ്കാരം വിലക്കപ്പെട്ട സമയങ്ങളിലാണെങ്കിൽ പോലും.

5- ഇതിൽ ദിക്റിന്‍റെ (അല്ലാഹുവിനെ സ്മരിക്കുന്നതിന്‍റെ) ഒരു ഇനത്തെക്കുറിച്ചുള്ള വിവരണമുണ്ട്. അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുന്ന തരം ദിക്റാണത്.

ദിക്ർ മൂന്ന് ഇനങ്ങളുണ്ട്:

1. അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ഉളവാക്കുന്ന ദിക്ർ: ഇത് അവനെ ധിക്കരിക്കുന്നതിൽ നിന്ന് (പാപങ്ങളിൽ നിന്ന്) തടയുന്നു. ഇതിനെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്:

(വല്ല നീചകൃത്യവും ചെയ്തുപോയാൽ, അല്ലെങ്കിൽ തങ്ങളോട് തന്നെ വല്ല അക്രമവും പ്രവർത്തിച്ചുപോയാൽ അല്ലാഹുവെ ഓർക്കുകയും, തങ്ങളുടെ പാപങ്ങൾക്ക് മാപ്പിരക്കുകയും ചെയ്യുന്നവർ...) (ആലു ഇംറാൻ: 135).

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله ഇതേക്കുറിച്ച് പറഞ്ഞു: (ഇതാണ്) ദിക്റിന്‍റെ ഇനങ്ങളിൽ ഏറ്റവും മഹത്തരമായത്.

2. അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുന്ന ദിക്ർ ഇതിനെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്:

(എന്നെ ഓർക്കുവാൻ വേണ്ടി നീ നമസ്കാരം നിലനിർത്തുക). (ത്വാഹ: 14).

  • മുജാഹിദ് رحمه الله പറഞ്ഞു: (നമസ്കാരത്തിലൂടെ) നീ എന്നെ ഓർക്കാൻ വേണ്ടി നമസ്കാരം നിലനിർത്തുക.

  • അസ്സംആനി رحمه الله ഈ ആയത്തിന്‍റെ തഫ്‌സീറിൽ (വ്യാഖ്യാനത്തിൽ) പറഞ്ഞു: ഇതിന് പല വ്യാഖ്യാനങ്ങളുണ്ട്:

    • ഒന്ന്: (നമസ്കാരത്തിൽ) നീ എന്നെ ഓർക്കാൻ വേണ്ടി.

    • മറ്റൊന്ന്: നീ എന്നെ ഓർക്കുക, അത് 'അല്ലാഹു അക്ബർ' എന്ന് പറയലാണ്.

    • മൂന്നാമത്തേത്:  നീ നമസ്കാരത്തെക്കുറിച്ച് ഓർത്താൽ നമസ്കരിക്കുക (അതായത് മറന്നുപോയത് ഓർത്താൽ). ഇത് (പണ്ഡിതർക്കിടയിൽ) അറിയപ്പെട്ട ഒരു അഭിപ്രായമാണ്.

അല്ലാഹു ഇതേക്കുറിച്ച് (മറ്റൊരിടത്ത്) പറഞ്ഞു:

(തീർച്ചയായും പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു (14) തന്‍റെ രബ്ബിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും ചെയ്തവൻ.) (അൽ അഅ്ലാ: 14-15).

3. നാവുകൊണ്ടുള്ള (സാധാരണ) അറിയപ്പെട്ട ദിക്ർ അതിന് മൂന്ന് തലങ്ങളുണ്ട്:

  • ഹൃദയം കൊണ്ട് (ആദ്യം ഓർക്കുക), തുടർന്ന് നാവ് അതിനെ പിൻപറ്റുക.

  • നാവ് കൊണ്ട് (ആദ്യം പറയുക), തുടർന്ന് ഹൃദയം അതിനെ പിൻപറ്റുക.

  • നാവ് കൊണ്ടു മാത്രം (ഓർക്കുക). ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞതുപോലെ ഇതാണ് ദിക്റിന്‍റെ ഇനങ്ങളില്‍ ഏറ്റവും ദുർബലമായത്.



Saturday, 1 November 2025

378 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 118- دروس الحديث - അതി കഠിന ചൂടുള്ളപ്പോഴുള്ള നമസ്കാരം

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

അതി കഠിന ചൂടുള്ളപ്പോഴുള്ള നമസ്കാരം

118 - عَنْ عَبْدِ اللَّهِ بْنِ عُمَرَ وَأَبِي هُرَيْرَةَ رضي الله عنهم عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ: ((إذَا اشْتَدَّ الْحَرُّ فَأَبْرِدُوا بِالصَّلاةِ. فَإِنَّ شِدَّةَ الْحَرِّ مِنْ فَيْحِ جَهَنَّمَ)) .

അബ്ദുല്ലാഹി ബ്നു ഉമർ رضي الله عنه, അബൂ ഹുറൈറ رضي الله عنه എന്നിവരിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ചൂട് കഠിനമാകുമ്പോൾ നിങ്ങൾ നമസ്കാരം വൈകിച്ച് (തണുത്ത സമയത്ത്) നിർവഹിക്കുക. നിശ്ചയമായും, ചൂടിന്‍റെ കാഠിന്യം നരകത്തിന്‍റെ  ശ്വാസോച്ഛ്വാസത്തിൽ (അതി കാഠിന്യത്തില്‍) നിന്നുള്ളതാണ്."

വിവരണം

    ഇസ്‌ലാമിക ശരീഅത്തിൽ (നിയമസംഹിതയിൽ) വിട്ടുവീഴ്ചയുടെയും എളുപ്പത്തിന്‍റെയും മാതൃകകള്‍ നിരവധിയാണ്. പ്രയാസവും ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായി നമസ്കാരം വൈകിക്കുന്നതിലുള്ള എളുപ്പം അതിൽപ്പെട്ടതാണ്. ഈ ഹദീസിൽ വ്യക്തമാക്കിയത് പോലെ; നബി صلى الله عليه وسلم പറയുന്നു: "അതി കഠിനമായ ചൂട് ഉള്ളപ്പോള്‍ നിങ്ങൾ നമസ്കാരം തണുപ്പിക്കുക (തണുപ്പുള്ള സമയത്തേക്ക് മാറ്റുക)."  അതായത്, ചൂട് അനുഭവപ്പെടുകയും അത് കഠിനമാവുകയും ചെയ്താൽ, നിങ്ങൾ നമസ്കാരം ചൂട് കുറയുന്ന സമയത്തേക്ക് മാറ്റി വെക്കുക. 

    ഇവിടെ ഉദ്ദേശിക്കപ്പെടുന്ന നമസ്കാരം ദുഹ്ർ നമസ്കാരമാണ്; കാരണം അതിന്‍റെ ആദ്യ സമയത്താണ് ചൂട് കഠിനമാകുന്നത്.

  നട്ടുച്ച നേരത്തെ (الهاجرة) കഠിനമായ ചൂട് മാറുന്നത് വരെ ദുഹ്ര്‍ നമസ്കാരം അതിന്‍റെ ആദ്യസമയത്തിൽ നിന്ന് അല്പം വൈകിപ്പിക്കുക. ദുഹ്ര്‍ നമസ്കാരത്തിന്‍റെ സമയത്തിൽ വിശാലതയുണ്ട്, ആ അസമയത്ത് തന്നെ അത് നിര്‍വ്വഹിക്കണം. അല്ലാതെ, പകലിന്‍റെ അവസാനത്തെ തണുപ്പുള്ള സമയം വരെ അതിനെ വൈകിപ്പിക്കണം എന്നല്ല. ദുഹ്ര്‍ നമസ്കാരത്തിന്‍റെ സമയത്ത് തന്നെ ചൂട് കുറഞ്ഞ സന്ദര്‍ഭം നോക്കി അത് നിര്‍വ്വഹിക്കണം.

    ഈ കൽപ്പനയുടെ കാരണം (യുക്തി) "നിശ്ചയമായും, ചൂടിന്‍റെ കാഠിന്യം നരകത്തിന്‍റെ (ജഹന്നമിന്‍റെ) ശ്വാസോച്ഛ്വാസത്തിൽ നിന്നുള്ളതാണ്" എന്ന പ്രവാചക വചനത്തിൽ നിന്ന് വ്യക്തമാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് നീക്കുക എന്നതാണ് ഇതിലെ യുക്തി (الحِكمة). കാരണം, കഠിനമായ ചൂട് (നമസ്കാരത്തിലെ) ഭയഭക്തിയെ (الخُشوع) ഇല്ലാതാക്കിയേക്കാം.

    "ഫയ്ഹു ജഹന്നം" (فَيْحِ جهنَّمَ) എന്നാൽ: നരകത്തിന്‍റെ ചൂടിന്‍റെ കാഠിന്യം, അതിന്‍റെ വ്യാപനത്തിന്‍റെ വ്യാപ്തി, അതിന്‍റെ ശ്വാസോച്ഛ്വാസം എന്നൊക്കെയാണ്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- കഠിനമായ ചൂടുള്ളപ്പോൾ, സമയം തണുക്കുകയും ചൂടിന്‍റെ കാഠിന്യം കുറയുകയും ചെയ്യുന്നത് വരെ ദുഹ്ർ നമസ്കാരം വൈകിക്കുന്നത് സുന്നത്താണ്.
2- ഇതിലെ യുക്തി (ഹിക്മത്ത്) നമസ്കരിക്കുന്ന വ്യക്തിക്ക് ആശ്വാസം  ഉണ്ടാവുക എന്നതാണ്. അങ്ങനെ, അവന്‍റെ ഹൃദയത്തിന് (നമസ്കാരത്തിൽ) കൂടുതൽ സാന്നിധ്യം ഉണ്ടാകാനും, ചൂടിന്‍റെ പ്രയാസങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും അവനെ അകറ്റാനും സാധിക്കും.

3- ഒരു വിധി അതിന്‍റെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, ഒരു നാട്ടിൽ എപ്പോൾ ചൂട് കാണപ്പെടുന്നുവോ, അപ്പോൾ (നമസ്കാരം) വൈകിക്കുക എന്ന നിയമവും ഇതിലുണ്ട്. തണുപ്പുള്ള നാടുകളിൽ - ഈ കാരണം (ചൂട്) ഇല്ലാത്തതുകൊണ്ട് - അവിടെ നമസ്കാരം വൈകിക്കുന്നത് അഭികാമ്യമല്ല.

4- ഹദീസിന്‍റെ പ്രത്യക്ഷമായ അർത്ഥത്തിൽ നിന്നും, ഈ വൈകിക്കലിന്‍റെ യുക്തിയില്‍ നിന്നും മനസ്സിലാകുന്നത്, ഈ വിധി പൊതുവായതാണ് എന്നാണ്. അതായത്, പള്ളിയിൽ ജമാഅത്തായി നമസ്കരിക്കുന്നവന്‍റെ കാര്യത്തിലും, വീട്ടിൽ ഒറ്റയ്ക്ക് നമസ്കരിക്കുന്നവന്‍റെ കാര്യത്തിലും ഇത് ഒരുപോലെ ബാധകമാണ്. കാരണം, ചൂട് മൂലമുണ്ടാകുന്ന അസ്വസ്ഥതയിൽ ഇരുവരും പങ്കുചേരുന്നു.

5- നമസ്കരിക്കുന്ന വ്യക്തി, അതിൽ (നമസ്കാരത്തിൽ) നിന്ന് ശ്രദ്ധ തിരിക്കുന്നതും അലസതയുണ്ടാക്കുന്നതുമായ എല്ലാ കാര്യങ്ങളിൽ നിന്നും അകന്ന് നമസ്കാരം നിർവഹിക്കണമെന്ന് നിയമമാക്കപ്പെട്ടിരിക്കുന്നു.

6- നമസ്കാരത്തിന്‍റെ ആദ്യ സമയത്തിന് പരിഗണന നൽകുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് ആരാധന പരിപൂർണ്ണമാക്കുന്നതിന് പരിഗണന നൽകുന്നതിനാണ്.

7- ഇസ്‌ലാമിക ശരീഅത്തിന്‍റെ എളുപ്പവും ലാളിത്യവും (ഇതിൽനിന്ന് വ്യക്തമാകുന്നു).

8- നരകം (അന്നാർ) ഇപ്പോൾ നിലവിലുള്ളതാണ്. "നരകം അന്ത്യദിനത്തിലല്ലാതെ സൃഷ്ടിക്കപ്പെടുകയില്ല എന്ന മുഅ്തസില വിഭാഗത്തിന്‍റെ വാദത്തിനുള്ള മറുപടി ഇതിലുണ്ട്."

9- നബി صلى الله عليه وسلم യുടെ അദ്ധ്യാപന രീതിയുടെ സൗന്ദര്യം (ഇതിൽ കാണാം); അവിടുന്ന് ഒരു വിധി (ഹുക്മ്) പറയുമ്പോൾ അതിന്‍റെ പിന്നിലെ യുക്തി കൂടി വ്യക്തമാക്കുന്നു.


​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...