عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
തശഹ്ഹുദിന്‍റെ പ്രാധാന്യം
بابُ التَّشهدِ
തശഹ്ഹുദ്
125 - عَنْ عَبْدِ اللَّهِ بنِ مَسْعُودٍ رضي الله عنه قَالَ: ((عَلَّمَنِي رَسُولُ اللَّهِ صلى الله عليه وسلم التَّشَهُّدَ - كَفِّي بَيْنَ كَفَّيْهِ - كَمَا يُعَلِّمُنِي السُّورَةَ مِنْ الْقُرْآنِ: التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ. السَّلامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ. أَشْهَدُ أَنْ لا إلَهَ إلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ))
അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: "റസൂല്‍ صلى الله عليه وسلم എനിക്ക് തശഹ്ഹുദ് പഠിപ്പിച്ചുതന്നു - (അപ്പോൾ) എന്‍റെ കൈ അവിടുത്തെ ഇരുകൈപ്പത്തികൾക്കും ഇടയിലായിരുന്നു - ഖുർആനിൽ നിന്ന് ഒരു സൂറത്ത് പഠിപ്പിച്ചുതരുന്നതുപോലെ (അത്രയും പ്രാധാന്യത്തോടെ):
التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ. السَّلامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ. أَشْهَدُ أَنْ لا إلَهَ إلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ
അര്‍ഥം
التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ (എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനാണ്, എല്ലാ നമസ്കാരങ്ങളും (പ്രാർത്ഥനകളും) നല്ല കാര്യങ്ങളും (അവനുതന്നെയാണ്).)
السَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ (അല്ലയോ നബിയേ, അങ്ങേക്ക് സമാധാനവും അല്ലാഹുവിന്‍റെ കാരുണ്യവും ബറകത്തുകളും (അനുഗ്രഹങ്ങളും) ഉണ്ടാകട്ടെ.)
السَّلامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ (ഞങ്ങൾക്കും അല്ലാഹുവിന്‍റെ എല്ലാ നല്ല അടിമകൾക്കും സമാധാനം ഉണ്ടാകട്ടെ.)
أَشْهَدُ أَنْ لا إلَهَ إلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.)"
വിവരണം
നമസ്കാരം ദീനിന്‍റെ (മതത്തിന്‍റെ) നെടുംതൂണാണ്. ആദരണീയനായ നബി صلى الله عليه وسلم അതിന്‍റെ രൂപവും, അതിൽ ചൊല്ലേണ്ട പ്രാർത്ഥനകളും, അവ എങ്ങനെ, എപ്പോൾ ചൊല്ലണമെന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ്: രണ്ട് റക്അത്തുകൾക്ക് ശേഷമുള്ള തശഹ്ഹുദ്, അല്ലെങ്കിൽ എല്ലാ നമസ്കാരത്തിലെയും അവസാനത്തെ തശഹ്ഹുദ്.
ഈ ഹദീസിൽ, അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رضي الله عنه വിവരിക്കുന്നു, അവർ തങ്ങളുടെ നമസ്കാരത്തിൽ തശഹ്ഹുദ് ചൊല്ലുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവിന്‍റെ മേൽ സമാധാനം (അസ്സലാമു അലല്ലാഹ്)" - സ്വഹീഹൈനി (ബുഖാരിയിലും മുസ്ലിമിലും) ഉള്ള മറ്റൊരു നിവേദനം അത് വ്യക്തമാക്കുന്നുണ്ട്- പിന്നീട് അവർ പറയും: "ജിബ്‌രീലിന് സമാധാനം, മീക്കായിലിന് സമാധാനം, ഇന്നയാൾക്കും ഇന്നയാൾക്കും സമാധാനം", അങ്ങനെ അവർ മലക്കുകളിൽ ചിലരുടെ പേരുകൾ പറയുമായിരുന്നു.
നബി صلى الله عليه وسلم അത് കേട്ടപ്പോൾ അവരുടെ നേരെ തിരിഞ്ഞുകൊണ്ട് അവരോട് പറഞ്ഞു: "നിശ്ചയം, അല്ലാഹുവാണ് അസ്സലാം." അതായത്: 'അല്ലാഹുവിന്‍റെ മേൽ സമാധാനം' എന്ന് നിങ്ങൾ പറയുന്നത് ശരിയല്ല. അങ്ങനെ അവിടുന്ന് അല്ലാഹുവിന്‍റെ മേൽ 'സലാം' പറയുന്നതിനെ നിഷേധിച്ചു. അവർ പറയുന്നത്, പറയേണ്ട കാര്യത്തിന് വിപരീതമാണെന്ന് അവരെ പഠിപ്പിച്ചു; കാരണം എല്ലാ സമാധാനവും കാരുണ്യവും അവനിൽ നിന്നുള്ളതാണ്, അവൻ അതിന്‍റെ ഉടമയും അത് നൽകുന്നവനുമാണ്. 'അസ്സലാം' എന്നത് അല്ലാഹുവിന്‍റെ നാമങ്ങളിൽ ഒന്നാണ്, എല്ലാ കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും അവൻ സുരക്ഷിതനാണ് എന്ന് അത് അറിയിക്കുന്നു.
പിന്നീട്, തശഹ്ഹുദിൽ അവർ എന്താണ് പറയേണ്ടതെന്ന് നബി صلى الله عليه وسلم അവരെ പഠിപ്പിച്ചു. അവിടുന്ന് പറഞ്ഞു: «التَّحيَّاتُ لله» (അത്തഹിയ്യാത്തു ലില്ലാഹ്). എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാകുന്നു. അത് 'തഹിയ്യത്ത്' എന്നതിന്‍റെ ബഹുവചനമാണ്. അതിന്‍റെ അർത്ഥം: സലാം (സമാധാനം), അല്ലെങ്കിൽ ആപത്തുകളിൽ നിന്നും കുറവുകളിൽ നിന്നുമുള്ള സുരക്ഷ. 'അൽ-മുൽക്' (അധികാരം) എന്നും, 'അൽ-ബഖാഅ്' (നിലനിൽപ്പ്) എന്നും, മഹത്വം എന്നും പറയപ്പെട്ടിട്ടുണ്ട്. 'തഹിയ്യാത്ത്' കൊണ്ടുള്ള ഉദ്ദേശ്യം വിവിധതരം ആദരവുകളാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. അർത്ഥം: എല്ലാ വിധ അഭിവാദ്യങ്ങളും അല്ലാഹു തആലക്ക് അവകാശപ്പെട്ടതാണ്.
والصَّلَواتُ»» (വസ്സ്വലവാത്തു): എല്ലാ നമസ്കാരങ്ങളും പ്രാര്‍ത്ഥനകളും. ഇതിന്‍റെ ഉദ്ദേശ്യം അഞ്ച് നേരത്തെ നമസ്കാരങ്ങളാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ആരാധനകൾ എല്ലാമാണെന്നും, പ്രാർത്ഥനകളാണെന്നും, കാരുണ്യമാണെന്നും പറയപ്പെട്ടിട്ടുണ്ട്. 'തഹിയ്യാത്ത്' എന്നാൽ വാക്കാലുള്ള ആരാധനകളാണ്, 'സ്വലവാത്ത്' എന്നാൽ പ്രവൃത്തിപരമായ ആരാധനകളാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. 'ത്വയ്യിബാത്ത്' എന്നാൽ സാമ്പത്തികമായ ആരാധനകളാണ്.
والطَّيِّباتُ»» (വത്വയ്യിബാത്തു): എല്ലാ നല്ല കാര്യങ്ങളും. ഇത് സംസാരത്തിൽ നിന്നുള്ള നല്ല കാര്യങ്ങളാണെന്ന് പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ർ മാത്രമാണെന്നും, പൊതുവായ എല്ലാ നല്ല കർമ്മങ്ങളുമാണെന്നും പറയപ്പെട്ടിട്ടുണ്ട്.
«السَّلامُ عليك أيُّها النبيُّ ورحمةُ اللهِ وبركاتُه» (അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വറഹ്മത്തുല്ലാഹി വബറകാത്തുഹു). 'അസ്സലാം' എന്നാൽ അഭിവാദ്യം (തഹിയ്യത്ത്) എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചത്. അതായത്: താങ്കളുടെ മേല്‍ സമാധാനമുണ്ടാകട്ടെ. 'അസ്സലാമത്ത്' (സുരക്ഷ) എന്ന അർത്ഥത്തിലാണെന്നും പറയപ്പെട്ടിട്ടുണ്ട്. അതിന്‍റെ അർത്ഥം: എല്ലാ മോശം കാര്യങ്ങളിൽ നിന്നും അങ്ങ് സുരക്ഷിതനായിരിക്കട്ടെ. ورحمةُ اللهِ وبركاتُه അത് പോലെ അല്ലാഹുവിന്‍റെ കാരുണ്യവും ബറകത്തുകളും (അനുഗ്രഹങ്ങളും) താങ്കളുടെ മേല്‍ ഉണ്ടാവട്ടെ.
«السَّلامُ علينا» (അസ്സലാമു അലൈനാ) - അതായത് ഞങ്ങളുടെ സ്വന്തം ശരീരങ്ങളുടെ മേൽ സമാധാനമുണ്ടാകട്ടെ. «وعلى عِبادِ اللهِ الصَّالحينَ» (വഅലാ ഇബാദില്ലാഹിസ്സ്വാലിഹീൻ) - സജ്ജനങ്ങളായ അല്ലാഹുവിന്‍റെ അടിമകളുടെ മേലും സമാധാനമുണ്ടാവട്ടെ.
പിന്നീട് അവിടുന്ന് അവരെ അറിയിച്ചു, അവർ «السَّلامُ علينا وعلى عِبادِ اللهِ الصَّالحينَ» എന്ന് പറഞ്ഞാൽ, ഭൂമിയിലോ ആകാശത്തോ ഉള്ള എല്ലാ സ്വാലിഹായ അടിമകൾക്കും ആ സലാം മുഖേന പ്രയോജനം ലഭിക്കും. അങ്ങനെ അത് മലക്കുകളെയും ജിന്നുകളെയും മനുഷ്യരെയും ഉൾക്കൊള്ളും.
«أشهَدُ أنْ لا إلهَ إلَّا اللهُ» (അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു). അര്‍ഥം: അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അബൂദാവൂദിൽ ഇബ്നു ഉമറിൽ നിന്നുള്ള നിവേദനത്തിൽ «وحْدَه لا شَريكَ له» (അവൻ ഏകനാണ്, അവന് പങ്കുകാരില്ല) എന്ന വർദ്ധനവോടുകൂടിയുണ്ട്. ഇതാണ് അല്ലാഹു സുബ്ഹാനഹു വതആലക്ക് തൗഹീദ് (ഏകത്വം) കൊണ്ട് സാക്ഷ്യം വഹിക്കൽ, അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിക്കലുമാണ്.
«وأشهَدُ أنَّ محمَّدًا عبدُه ورسولُه» (വഅശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു). അതായത്: മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂലും അടിമയും ആണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അഥവാ നബി صلى الله عليه وسلم മുഴുവന്‍ ജനങ്ങളിലേക്കുമുള്ള അല്ലാഹുവിന്‍റെ റസൂൽ (ദൂതൻ) ആണെന്നും, അവിടുന്ന് അന്ത്യപ്രവാചകനാണെന്നും, ലോകത്തുള്ളവർക്കെല്ലാം അവിടുത്തെ അനുസരിക്കലും പിൻപറ്റലും നിർബന്ധമാണെന്നും ഞാൻ അംഗീകരിക്കുന്നു (സാക്ഷ്യം വഹിക്കുന്നു).
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നബി صلى الله عليه وسلم ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ അത്രയും പ്രാധാന്യത്തോടെയും ശ്രദ്ധയോടെയുമാണ് ഇബ്നു മസ്ഊദ് رضي الله عنه വിന് തശഹ്ഹുദ് പഠിപ്പിച്ചത്. ഇത് നമസ്കാരത്തിൽ തശഹ്ഹുദിനുള്ള വലിയ സ്ഥാനം വ്യക്തമാക്കുന്നു.
2- നബി صلى الله عليه وسلم ക്ക് തന്‍റെ സ്വഹാബികളോട് പൊതുവായും, ഇബ്നു മസ്ഊദിനോട് പ്രത്യേകമായും ഉണ്ടായിരുന്ന ശ്രദ്ധ (ഇതിൽ വ്യക്തമാകുന്നു). എത്രത്തോളമെന്നാൽ, നബി صلى الله عليه وسلم യുടെ അടുക്കൽ ധാരാളമായി പ്രവേശിക്കുന്നത് കാരണം ഇബ്നു മസ്ഊദ് رضي الله عنه അവിടുത്തെ ആലു ബൈത്തിൽ (വീട്ടുകാരിൽ) പെട്ടതാണെന്ന് ചില സ്വഹാബികൾ ധരിച്ചിരുന്നു.
3- ഇത്, ഒരു മുറബ്ബി (പരിശീലിപ്പിക്കുന്നവൻ) താൻ പരിശീലിപ്പിക്കുന്നവരോട് കാണിക്കുന്ന ശ്രദ്ധയെ സൂചിപ്പിക്കുന്നു. ഒരു അദ്ധ്യാപകന് തന്‍റെ വിദ്യാർത്ഥികളോട് (ഉള്ള ശ്രദ്ധ) പോലെ. അവരിൽ ആർക്കെങ്കിലും പ്രത്യേക കഴിവുണ്ടെങ്കിലോ, അല്ലെങ്കിൽ അവനിൽ മിടുക്ക് കണ്ടെത്തുകയോ ചെയ്താൽ അവന് പ്രത്യേക പരിഗണന നൽകണമെന്നും (ഇത് സൂചിപ്പിക്കുന്നു).
4- ഈ ഹദീസ് വരാനുള്ള കാരണം: അബ്ദുല്ലാഹി ബ്നു മസ്ഊദ് പറഞ്ഞു: ഞങ്ങൾ നബി صلى الله عليه وسلم യുടെ പിന്നിൽ നമസ്കരിച്ചാൽ ഇപ്രകാരം പറയുമായിരുന്നു: "ജിബ്‌രീലിനും മീക്കായിലിനും സലാം, ഇന്നയാൾക്കും ഇന്നയാൾക്കും സലാം." അപ്പോൾ റസൂലുല്ലാഹി صلى الله عليه وسلم ഞങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: "നിശ്ചയം, അല്ലാഹുവാണ് അസ്സലാം (സമാധാനം). നിങ്ങളിലൊരാൾ നമസ്കരിച്ചാൽ അവൻ ഇങ്ങനെ പറഞ്ഞുകൊള്ളട്ടെ: .....التحيات لله والصلوات والطيبات കാരണം, നിങ്ങൾ അത് പറഞ്ഞാൽ ആകാശത്തിലോ ഭൂമിയിലോ ഉള്ള അല്ലാഹുവിന്‍റെ എല്ലാ നല്ല അടിമകൾക്കും അത് (ആ സലാം) ബാധകമാകും.
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: "നിങ്ങൾ 'അല്ലാഹുവിന് സലാം' (السلام على الله) എന്ന് പറയരുത്, കാരണം നിശ്ചയം അല്ലാഹുവാണ് അസ്സലാം."
ബുഖാരിയുടെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: "ഞങ്ങൾ നമസ്കാരത്തിൽ 'തഹിയ്യത്ത്' (അഭിവാദ്യം) പറയുമായിരുന്നു, ഞങ്ങൾ പേര് എടുത്തു പറയുമായിരുന്നു, ഞങ്ങളിൽ ചിലർ ചിലർക്ക് സലാം പറയുമായിരുന്നു. അപ്പോൾ റസൂല്‍ صلى الله عليه وسلم അത് കേട്ടു, എന്നിട്ട് പറഞ്ഞു: നിങ്ങൾ 'അത്തഹിയ്യാത്തു ലില്ലാഹി വസ്സ്വലവാത്തു വത്ത്വയ്യിബാത്തു...' എന്ന് പറഞ്ഞുകൊള്ളുക."
5- റസൂല്‍ صلى الله عليه وسلم യുടെ ഈ വാക്ക്: "ഖുർആനിൽ നിന്ന് ഒരു സൂറത്ത് പഠിപ്പിച്ചുതരുന്നതുപോലെ" - ഇത് ചില കാര്യങ്ങളെ സൂചിപ്പിക്കുന്നു:
ഒന്നാമത്തേത്: സ്വഹാബികൾക്ക് ഖുർആനിനോടുണ്ടായിരുന്ന ശ്രദ്ധ.
രണ്ടാമത്തേത്: നബി صلى الله عليه وسلم ഇത് അവരെ പ്രാധാന്യത്തോടെ പഠിപ്പിച്ചിരുന്നു എന്നതും, അത് ആവർത്തിച്ചിരുന്നു എന്നതും.
മൂന്നാമത്തേത്: ഈ കാര്യത്തിനുള്ള ഊന്നലും, അതിനോടുള്ള പ്രാധാന്യവും.
6- നമസ്കാരത്തിലെ തശഹ്ഹുദിന്‍റെ വിധി വാജിബ് ആണ്. ഇത് ചൊല്ലാന്‍ മറന്നാല്‍ മറവിയുടെ സുജൂദ് ചെയ്യല്‍ അനിവാര്യമാണ്.
7- തശഹ്ഹുദിന്‍റെ വിവിധ രൂപങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അവയില്‍ സ്വഹീഹായ ചില രൂപങ്ങള്‍ താഴെ കൊടുക്കുന്നു:
· تشهد ابن عباس رضي الله عنهما: التَّحِيَّاتُ الْمُبَارَكَاتُ ، الصَّلَوَاتُ الطَّيِّبَاتُ لِلَّهِ ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ، وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ.
· تشهد ابن مسعود رضي الله عنه: التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رواه البخاري (6265) ومسلم (402) .
· تشهد ابن عمر رضي الله عنهما: التَّحِيَّاتُ لِلَّهِ، الصَّلَوَاتُ الطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رواه أبو داود (971) وصححه الألباني.
· تشهد عمر، قاله على المنبر يعلم الناس: التَّحِيَّاتُ لِلَّهِ، الزَّاكِيَاتُ لِلَّهِ، الطَّيِّبَاتُ لِلَّهِ، الصَّلَوَاتُ لِلَّهِ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رواه مالك (204) وصححه الألباني .

No comments:
Post a Comment