عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വിത്ര്‍ നമസ്കാരത്തിന്‍റെ രൂപം
133 - عَنْ عَائِشَةَ رضي الله عنها قَالَتْ:
((كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي مِنْ اللَّيْلِ ثَلاثَ
عَشْرَةَ رَكْعَةً يُوتِرُ مِنْ ذَلِكَ بِخَمْسٍ، لايَجْلِسُ فِي شَيْءٍ إلاَّ
فِي آخِرِهَا)) .
ആഇശ رضي الله عنها വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم രാത്രിയിൽ പതിമൂന്ന് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നു. അതിൽ അഞ്ച് (റക്അത്തുകളില്‍) വിത്ർ നമസ്കരിക്കും. അവയുടെ അവസാനത്തിലല്ലാതെ മറ്റൊന്നിലും അദ്ദേഹം ഇരിക്കാറുണ്ടായിരുന്നില്ല."
വിവരണം
നബി صلى الله عليه وسلم രാത്രി നമസ്കാരത്തില്‍ അതീവ താല്പര്യം കാണിച്ചിരുന്നു. നാട്ടിലായിരിക്കുമ്പോഴോ യാത്രയിലായിരിക്കുമ്പോഴോ അദ്ദേഹം വിത്ർ നമസ്കാരം ഉപേക്ഷിക്കാറുണ്ടായിരുന്നില്ല.
വിത്ർ നമസ്കാരത്തിൽ റസൂല്‍ صلى الله عليه وسلم യുടെ മാതൃക വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങൾ (രിവായത്തുകൾ) ഉണ്ട്. ഉമ്മുൽ മുഅ്മിനീൻ ആഇശ رضي الله عنها പറയുന്നു: "അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم രാത്രിയിൽ നിന്ന് നമസ്കരിക്കാറുണ്ടായിരുന്നു", അതായത്: രാത്രിയുടെ കുറച്ചു ഭാഗം, "പതിമൂന്ന് റക്അത്ത്. അതിൽ അഞ്ചെണ്ണം കൊണ്ട് റസൂൽ صلى الله عليه وسلم വിത്ർ ആക്കുമായിരുന്നു", അതായത്: വിത്റിൻ്റെ നിയ്യത്തിൽ അഞ്ച് റക്അത്ത് നമസ്കരിക്കും, "അവയുടെ അവസാനത്തിലല്ലാതെ റസൂൽ صلى الله عليه وسلم ഇരിക്കാറുണ്ടായിരുന്നില്ല", ഇടയില്‍ ഇരിക്കാതെ അഞ്ച് റക്അത്തുകളും ഒന്നിച്ച് നമസ്കരിക്കും.
ആഇശ رضي الله عنها വിൽ നിന്നുള്ള (മറ്റൊരു) ഹദീസ് പോലെ: "റസൂൽ صلى الله عليه وسلم രാത്രിയിൽ ഒമ്പത് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നു", അതായത്: അവ തുടർച്ചയായി നമസ്കരിക്കും, "അതിൽ എട്ടാമത്തെ (റക്അത്തിൽ) അല്ലാതെ അദ്ദേഹം ഇരിക്കുകയില്ല". അത് പൂർത്തിയാക്കിയ ശേഷം, വിശ്രമത്തിനും തശഹ്ഹുദിനുമായി ലഘുവായി ഇരിക്കും. "എന്നിട്ട് അല്ലാഹുവെ സ്മരിക്കുകയും, സ്തുതിക്കുകയും, അവനോട് പ്രാർത്ഥിക്കുകയും ചെയ്യും. പിന്നെ സലാം വീട്ടാതെ എഴുന്നേൽക്കും", എന്നിട്ട് ഒമ്പതാമത്തെ റക്അത്ത് നമസ്കരിക്കും. ശേഷം ഇരുന്നുകൊണ്ട് അല്ലാഹുവെ സ്മരിക്കുകയും, സ്തുതിക്കുകയും, അവനോട് പ്രാർത്ഥിക്കുകയും തശഹ്ഹുദ് ചൊല്ലുകയും ചെയ്യും", "എന്നിട്ട് ഞങ്ങളെ കേൾപ്പിക്കുന്ന രൂപത്തിൽ സലാം വീട്ടും", "സലാം വീട്ടിയതിന് ശേഷം ഇരുന്നുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കും; അപ്പോൾ അത് പതിനൊന്ന് റക്അത്തായി.
"ആഇശ رضي الله عنها വിൽ നിന്നുള്ള മറ്റൊരു രിവായത്തിൽ, അവർ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലിന് صلى الله عليه وسلم പ്രായമാവുകയും ശരീരം തടിക്കുകയും ചെയ്തപ്പോൾ, അദ്ദേഹം ഏഴ് റക്അത്ത് വിത്ർ നമസ്കരിച്ചു. അതിൽ തശഹ്ഹുദിനായി ആറാമത്തെ റക്അത്തിലല്ലാതെ റസൂല്‍ صلى الله عليه وسلم ഇരുന്നില്ല. ഏഴാമത്തെ റക്അത്ത് പൂർത്തിയാക്കി രണ്ടാമത്തെ തശഹ്ഹുദിന് ശേഷം അല്ലാതെ അദ്ദേഹം സലാം വീട്ടിയതുമില്ല."
"മറ്റൊരു നിവേദനത്തിൽ: ഏഴ് റക്അത്ത് നമസ്കരിച്ചു, അതിൻ്റെ അവസാനത്തിലല്ലാതെ അദ്ദേഹം ഇരിക്കാറുണ്ടായിരുന്നില്ല", അങ്ങനെ ഒരൊറ്റ തശഹ്ഹുദ് ചൊല്ലി സലാം വീട്ടും. ഇതെല്ലാം റസൂല്‍ صلى الله عليه وسلم യുടെ വ്യത്യസ്ത സാഹചര്യങ്ങളിലെ രാത്രി നമസ്കാരത്തിന്‍റെ രൂപങ്ങളാണ്. അതിൽ ഭൂരിഭാഗവും (നമസ്കരിച്ചിരുന്നത്): പതിനൊന്ന് റക്അത്താണ്.
വിത്ർ നമസ്കാരത്തിൻ്റെ രൂപം
നബി صلى الله عليه وسلم യുടെ വിത്ർ നമസ്കാരത്തിൻ്റെ രൂപം, അത് നിർവഹിക്കുന്ന രീതിയിലും റക്അത്തുകളുടെ എണ്ണത്തിലും, വ്യത്യസ്തമായി വന്നിട്ടുണ്ട്. അവയുടെ ആകെത്തുകയിൽ നിന്ന് വിത്ർ നമസ്കാരം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് (എന്നിങ്ങനെ) ആകാമെന്ന് വ്യക്തമാകുന്നു.
വിത്ർ നമസ്കാരം ഏറ്റവും കുറഞ്ഞത് ഒരു റക്അത്താണ്. നബി صلى الله عليه وسلم പറഞ്ഞതാണ് അതിന് തെളിവ്: "വിത്ർ രാത്രിയുടെ അവസാനത്തിലെ ഒരു റക്അത്താണ്" (മുസ്‌ലിം 752). റസൂല്‍ صلى الله عليه وسلم വീണ്ടും പറഞ്ഞു: "രാത്രിയിലെ നമസ്കാരം ഈരണ്ട് ഈരണ്ട് റക്അത്തുകളാണ്. നിങ്ങളിലൊരാൾ പ്രഭാതത്തെ (സ്വുബ്ഹി) ഭയപ്പെട്ടാൽ, അവൻ ഒരു റക്അത്ത് നമസ്കരിക്കട്ടെ. അത് അവൻ നമസ്കരിച്ചതിനെ ഒറ്റയാക്കുന്നതാണ്" (ബുഖാരി 911, മുസ്‌ലിം 749).
ഒരാൾ ഒരു റക്അത്ത് മാത്രം നമസ്കരിച്ചാലും അവൻ സുന്നത്ത് ചെയ്തവനായി... വിത്ർ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെയും നമസ്കരിക്കാവുന്നതാണ്.
മൂന്ന് റക്അത്താണ് വിത്ർ നമസ്കരിക്കുന്നതെങ്കിൽ, അതിന് അനുവദനീയമായ രണ്ട് രൂപങ്ങളുണ്ട്:
ഒന്നാമത്തേത്: മൂന്ന് റക്അത്തും ഒരൊറ്റ തശഹ്ഹുദ് (അത്തഹിയ്യാത്ത്) കൊണ്ട് പൂർത്തിയാക്കുക. ആഇശ رضي الله عنها പറഞ്ഞ ഹദീസാണ് അതിന് തെളിവ്:
عن عائشة رضي الله عنها قالت: "كان النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا يسلّم في ركعتي الوتر"، وفي لفظ: "كان يوتر بثلاث لا يقعد إلا في آخرهن" رواه النسائي (3/234)، والبيهقي (3/31)
"നബി صلى الله عليه وسلم വിത്റിലെ രണ്ട് റക്അത്തിൽ സലാം വീട്ടാറുണ്ടായിരുന്നില്ല". മറ്റൊരു നിവേദനത്തിൽ: "റസൂല്‍ صلى الله عليه وسلم മൂന്ന് റക്അത്ത് വിത്ർ നമസ്കരിക്കാറുണ്ടായിരുന്നു, അതിൻ്റെ അവസാനത്തിലല്ലാതെ അദ്ദേഹം ഇരിക്കാറുണ്ടായിരുന്നില്ല" (നസാഈ 3/234, ബൈഹഖി 3/31).
ഇമാം നവവി رحمه الله "അൽ-മജ്മൂഇൽ" (4/7) പറഞ്ഞു: "നസാഈ ഹസന്‍ ആയ പരമ്പരയോടെയും, ബൈഹഖി സ്വഹീഹ് ആയ പരമ്പരയോടെയും ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നു."
രണ്ടാമത്തേത്: രണ്ട് റക്അത്ത് നമസ്കരിച്ച് സലാം വീട്ടിയ ശേഷം ഒരു റക്അത്ത് കൊണ്ട് വിത്ർ ആക്കുക.
عن ابن عمر رضي الله عنهما: أنه كان يفصل بين شفعه ووتره بتسليمة، وأخبر أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ كان يفعل ذلك. رواه ابن حبان (2435)
ഇബ്നു ഉമർ رضي الله عنه തൻ്റെ 'ശഫ്ഉം' (ഇരട്ട) 'വിത്റും' (ഒറ്റ) ഒരു സലാം കൊണ്ട് വേർതിരിക്കാറുണ്ടായിരുന്നു. നബി صلى الله عليه وسلم അങ്ങനെ ചെയ്യാറുണ്ടായിരുന്നുവെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. (ഇബ്നു ഹിബ്ബാൻ 2435). ഇബ്നു ഹജർ رحمه الله പറഞ്ഞു: "അതിൻ്റെ പരമ്പര ശക്തമാണ്."- "ഫത്ഹുൽ ബാരി" (2/482)
അഞ്ചോ ഏഴോ റക്അത്താണ് വിത്ർ നമസ്കരിക്കുന്നതെങ്കിൽ, അത് തുടർച്ചയായിട്ടായിരിക്കും. അതിൻ്റെ അവസാനത്തിൽ ഒരൊറ്റ തശഹ്ഹുദ് അല്ലാതെ ചൊല്ലുകയില്ല, എന്നിട്ട് സലാം വീട്ടും.
عائشة رضي الله عنها قالت: (كان رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ يصلي من الليل ثلاث عشرة ركعة يوتر من ذلك بخمس لا يجلس في شيء إلا في آخرها) رواه مسلم (737)
ആഇശ رضي الله عنها നിവേദനം ചെയ്ത ഹദീസാണ് തെളിവ്: "അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم രാത്രിയിൽ പതിമൂന്ന് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നു. അതിൽ അഞ്ചെണ്ണം വിത്ർ ആക്കും. അതിൻ്റെ അവസാനത്തിലല്ലാതെ മറ്റൊന്നിലും അദ്ദേഹം ഇരിക്കാറുണ്ടായിരുന്നില്ല" (മുസ്‌ലിം 737).
عن أم سلمة رضي الله عنها قالت: (كان النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ يوتر بخمس وبسبع ولا يفصل بينهن بسلام ولا كلام) رواه أحمد (6/290)، النسائي (1714)
ഉമ്മു സലമ رضي الله عنها വിൽ നിന്ന് നിവേദനം: "നബി صلى الله عليه وسلم അഞ്ച് റക്അത്തും ഏഴ് റക്അത്തും വിത്ർ നമസ്കരിക്കാറുണ്ടായിരുന്നു. അവയ്ക്കിടയിൽ സലാം കൊണ്ടോ സംസാരം കൊണ്ടോ അവിടുന്ന് വേർതിരിക്കാറുണ്ടായിരുന്നില്ല" (അഹ്മദ് 6/290, നസാഈ 1714). ഇമാം നവവി رحمه الله പറഞ്ഞു: അതിൻ്റെ പരമ്പര (جيد) നല്ലത് ആണ്. (അൽ-ഫത്ഹു റബ്ബാനി 2/297). ഇമാം അൽബാനി رحمه الله "സ്വഹീഹുന്നസാഇ"യിൽ ഇതിനെ സ്വഹീഹ് ആക്കിയിട്ടുണ്ട്.
ഒമ്പത് റക്അത്താണ് വിത്ർ നമസ്കരിക്കുന്നതെങ്കിൽ, അത് തുടർച്ചയായിട്ടായിരിക്കും. എട്ടാമത്തെ റക്അത്തിൽ തശഹ്ഹുദിനായി ഇരിക്കും, ശേഷം സലാം വീട്ടാതെ എഴുന്നേൽക്കും, ഒമ്പതാമത്തെ റക്അത്തിൽ തശഹ്ഹുദ് ചൊല്ലി സലാം വീട്ടും.
عن عائشة رضي الله عنها: (أن النبي صلى الله كان َيُصَلِّي تِسْعَ رَكَعَاتٍ لا يَجْلِسُ فِيهَا إِلا فِي الثَّامِنَةِ فَيَذْكُرُ اللَّهَ وَيَحْمَدُهُ وَيَدْعُوهُ ثُمَّ يَنْهَضُ وَلا يُسَلِّمُ ثُمَّ يَقُومُ فَيُصَلِّ التَّاسِعَةَ ثُمَّ يَقْعُدُ فَيَذْكُرُ اللَّهَ وَيَحْمَدُهُ وَيَدْعُوهُ ثُمَّ يُسَلِّمُ تَسْلِيمًا يُسْمِعُنَا- رواه مسلم (746)
ആഇശ رضي الله عنها യിൽ നിന്ന്: "നബി صلى الله عليه وسلم ഒമ്പത് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നു. അതിൽ എട്ടാമത്തെ റക്അത്തിലല്ലാതെ അവിടുന്ന് ഇരിക്കുകയില്ല. അപ്പോൾ അല്ലാഹുവെ സ്മരിക്കുകയും സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. ശേഷം സലാം വീട്ടാതെ എഴുന്നേൽക്കും. എന്നിട്ട് ഒമ്പതാമത്തെ റക്അത്ത് നമസ്കരിക്കും. ശേഷം ഇരിക്കും. എന്നിട്ട് അല്ലാഹുവെ സ്മരിക്കുകയും സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. ശേഷം ഞങ്ങളെ കേൾപ്പിക്കുന്ന രൂപത്തിൽ സലാം വീട്ടും." - മുസ്‌ലിം (746)
പതിനൊന്ന് റക്അത്താണ് വിത്ർ നമസ്കരിക്കുന്നതെങ്കിൽ, ഓരോ രണ്ട് റക്അത്ത് കഴിയുമ്പോഴും സലാം വീട്ടുകയും, അതിൽ നിന്ന് ഒരു റക്അത്ത് കൊണ്ട് വിത്ർ ആക്കുകയും ചെയ്യും.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നബി صلى الله عليه وسلم രാത്രി നമസ്കാരത്തിൽ (ഖിയാമുല്ലൈൽ) ചെയ്തിരുന്ന കഠിനാധ്വാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
2- വിത്ർ നമസ്കാരം ഒരു റക്അത്തിൽ മാത്രം പരിമിതമല്ലെന്നും (വ്യക്തമാക്കുന്നു).
3- വിത്ർ നമസ്കാരത്തിലെ മൂന്നോ, അഞ്ചോ, ഏഴോ റക്അത്തുകൾ ഒരൊറ്റ തശഹ്ഹുദ് കൊണ്ട് ഒന്നിച്ച് നമസ്കരിക്കുന്നത് അനുവദനീയമാണെന്നും (വ്യക്തമാക്കുന്നു).
4- രാത്രി നമസ്കാരത്തെക്കുറിച്ച് നബി صلى الله عليه وسلم യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ള എല്ലാ നിവേദനങ്ങളും (രിവായത്തുകളും) അനുസരിച്ച് പ്രവർത്തിക്കലാണ് ഏറ്റവും ഉത്തമം. ഈ ഹദീസിൽ വന്നിട്ടുള്ളത് ആ രൂപങ്ങളിൽ ഒന്നു മാത്രമാണ്.
5- ഈ ഹദീസ്, റസൂല്‍ صلى الله عليه وسلم നിർവഹിച്ചിരുന്ന രാത്രി നമസ്കാരത്തിൻ്റെ രൂപങ്ങളിൽ ഒന്നിനെയാണ് വ്യക്തമാക്കുന്നത്. ഇതില്‍ 13 റക്അത്തുകള്‍ നമ്സകരിച്ചതായാണ് വന്നിട്ടുള്ളത്.
6- വിത്ർ നമസ്കരിക്കുന്ന രീതിയിലും പല രൂപങ്ങൾ അനുവദനീയമാണ്:
- ഒരു റക്അത്ത്: ഏറ്റവും ചുരുങ്ങിയ രൂപം.
- മൂന്ന് റക്അത്ത്: ഇത് രണ്ട് രീതിയിൽ നമസ്കരിക്കാം:
- അഞ്ച് അല്ലെങ്കിൽ ഏഴ് റക്അത്ത്: തുടർച്ചയായി നമസ്കരിക്കുക, അതിൻ്റെ ഏറ്റവും അവസാനത്തെ റക്അത്തിൽ മാത്രം തശഹ്ഹുദിനായി ഇരിക്കുകയും സലാം വീട്ടുകയും ചെയ്യുക.
- ഒമ്പത് റക്അത്ത്: തുടർച്ചയായി നമസ്കരിക്കുക, എട്ടാമത്തെ റക്അത്തിൽ തശഹ്ഹുദിന് ഇരിക്കുക (സലാം വീട്ടരുത്), തുടർന്ന് എഴുന്നേറ്റ് ഒമ്പതാമത്തെ റക്അത്ത് പൂർത്തിയാക്കി തശഹ്ഹുദ് ചൊല്ലി സലാം വീട്ടുക.
- പതിനൊന്ന് റക്അത്ത്: ഈരണ്ട് റക്അത്തുകളായി നമസ്കരിച്ച് സലാം വീട്ടുക, അവസാനം ഒരു റക്അത്ത് കൊണ്ട് വിത്ർ ആക്കുക.

No comments:
Post a Comment