عن أنس بن مالك أن رسول الله صلى الله عليه وسلم قال : أما إنَّ كل بناءٍ وبالٌ على صاحبه إلا ما لا ، إلا ما لا ، يعني : ما لا بد منه .
رواه أبو داود ( 5237 ) وابن ماجه ( 4161 ) .
അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് നിവേദനം: നിശ്ചയം, എല്ലാ നിർമ്മാണങ്ങളും അതിന്റെ ഉടമക്ക് നാശമാണ്, അത്യാവശ്യമായതിനൊഴികെ, അത്യാവശ്യമായതിനൊഴികെ - അതായത്: ഒഴിവാക്കാനാവാത്തതിനൊഴികെ - എന്ന് നബി ﷺ പറഞ്ഞു.
അബൂ ദാവൂദ് (5237), ഇബ്നു മാജ (4161) എന്നിവർ നിവേദനം ചെയ്തത്.
ഈ ഹദീസ് ശൈഖ് അൽബാനി "സിൽസിലത്തു സ്വഹീഹ" (2830) യിൽ സ്വഹീഹാണ് എന്ന് സ്ഥിരീകരിച്ചു.
عن خبَّاب بن الأرت قال : سمعتُ رسول الله صلى الله عليه وسلم يقول : يؤجر الرجل في نفقته كلها إلا التراب - أو قال : في البناء - .
رواه الترمذي ( 2483 ) وابن ماجه ( 4163 ) .
والحديث : صححه الشيخ الألباني في " السلسلة الصحيحة " ( 2831 ) .
ഖബ്ബാബ് ബ്നുൽ അറത്തിൽ (റ) നിന്ന് നിവേദനം: നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ഒരു മനുഷ്യൻ അവൻ ചെലവഴിക്കുന്ന എല്ലാ കാര്യത്തിലും പ്രതിഫലം നൽകപ്പെടും, മണ്ണൊഴികെ - അഥവാ, അദ്ദേഹം പറഞ്ഞു: നിർമ്മാണത്തിലൊഴികെ -.
തിർമിദി (2483), ഇബ്നു മാജ (4163) എന്നിവർ നിവേദനം ചെയ്തത്.
ഈ ഹദീസ് ശൈഖ് അൽബാനി "സിൽസിലത്തു സ്വഹീഹ" (2831) യിൽ സ്വഹീഹാണ് എന്ന് സ്ഥിരീകരിച്ചു.
قال الشيخ الألباني :
واعلم أن المراد من هذا الحديث والذي قبله - والله أعلم - إنما هو صرف المسلم عن الاهتمام بالبناء وتشييده فوق حاجته ، وإن مما لا شكَّ فيه أن الحاجة تختلف باختلاف عائلة الباني قلَّة وكثرة ، ومَن يكون مضيافاً ، ومن ليس كذلك ، فهو مِن هذه الحيثية يلتقي تماماً مع الحديث الصحيح " فراش للرجل ، وفراش لامرأته ، وفراش للضيف ، والرابع للشيطان " .
رواه مسلم ( 6 / 146 ) وغيره ، وهو مخرَّج في " صحيح أبي داود " .
ولذلك قال الحافظ بعد أن ساق حديث الترجمة وغيره :
" وهذا كله محمول على ما لا تمسّ الحاجة إليه مما لا بدَّ منه للتوطن ، وما يقي الحرَّ والبرد " .
ثم حكى عن بعضهم ما يوهم أنَّ في البناء كله الإثم ! فعقَّب عليه الحافظ بقوله :
" وليس كذلك ، بل فيه التفصيل ، وليس كل ما زاد منه على الحاجة يستلزم الإثم .. فإن في بعض البناء ما يحصل به الأجر ، مثل الذي يحصل به النفع لغير الباني ؛ فإنه يحصل للباني به الثواب ، والله - سبحانه وتعالى - أعلم " .
" السلسلة الصحيحة " ( حديث رقم 2831 ).
💡 ശൈഖ് അൽബാനിയുടെ വിശദീകരണം
ശൈഖ് അൽബാനി رحمه الله പറയുന്നു:
"ഈ ഹദീസിന്റെയും ഇതിനു മുമ്പുള്ളതിന്റെയും ഉദ്ദേശ്യം - അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ - ഒരു മുസ്ലിമിനെ അവന്റെ ആവശ്യത്തിൽ കൂടുതലുള്ള നിർമ്മാണങ്ങളിലും കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കൊടുക്കുന്നതിൽ നിന്ന് തിരിച്ചുവിടുക എന്നതാണ് എന്ന് മനസ്സിലാക്കണം. നിർമ്മാണം നടത്തുന്നയാളുടെ കുടുംബത്തിന്റെ എണ്ണം കുറവോ കൂടുതലോ ആവുന്നതിനനുസരിച്ചും, ആതിഥേയത്വം നൽകുന്നവനാണോ അല്ലയോ എന്നതിനനുസരിച്ചും ആവശ്യം വ്യത്യാസപ്പെടുന്നു എന്നതിൽ സംശയമില്ല. ഈ വീക്ഷണത്തിൽ, ഇത് പൂർണ്ണമായും സ്വഹീഹായ ഈ ഹദീസുമായി ഒത്തുചേരുന്നു: "ഒന്നാമത്തെ കിടക്ക പുരുഷനു വേണ്ടി, രണ്ടാമത്തേത് ഭാര്യക്ക് വേണ്ടി, മൂന്നാമത്തേത് അതിഥിക്ക് വേണ്ടി, നാലാമത്തേത് പിശാചിന് വേണ്ടിയാണ്."
മുസ്ലിം (6/146) ഉം മറ്റുള്ളവരും നിവേദനം ചെയ്തത്, ഇത് "സ്വഹീഹ് അബീ ദാവൂദ്" ലും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ട്, ഹാഫിള് ഈ ഹദീസും മറ്റും ഉദ്ധരിച്ച ശേഷം പറഞ്ഞു:
"ഇതെല്ലാം, സ്ഥിരമായി താമസിക്കുന്നതിനും ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കുന്നതിനും അനിവാര്യമായതല്ലാത്തതും, അത്യാവശ്യമില്ലാത്തതുമായ കാര്യങ്ങളിലാണ് ബാധകമാകുന്നത്."
തുടർന്ന്, ചിലർ നിർമ്മാണം മുഴുവനും പാപമാണ് എന്ന് തോന്നലുണ്ടാക്കുന്ന ഒരു അഭിപ്രായം ഉദ്ധരിച്ചു. അതിന് ഹാഫിള് ഇപ്രകാരം മറുപടി നൽകി:
"അങ്ങനെയല്ല, അതിൽ വിശദീകരണമുണ്ട്. ആവശ്യത്തിൽ കൂടുതലുള്ളതെല്ലാം പാപത്തെ അനിവാര്യമാക്കുന്നില്ല... കാരണം, പ്രതിഫലം ലഭിക്കുന്ന ചിലത് നിർമാണത്തിലുണ്ട്. നിർമ്മാണം നടത്തിയയാൾക്കല്ലാത്ത മറ്റൊരാൾക്ക് അതുകൊണ്ട് പ്രയോജനം ലഭിക്കുന്നത് പോലെയുള്ളത്. അപ്പോൾ നിർമ്മാണം നടത്തിയ ആൾക്ക് അതിലൂടെ പ്രതിഫലം ലഭിക്കുന്നു, അല്ലാഹുവാണ് - سبحانه وتعالى - കൂടുതൽ അറിയുന്നവൻ."
("സിൽസിലത്തു സ്വഹീഹ" - ഹദീസ് നമ്പർ 2831).
ഇമാം മുനാവി رحمه الله പറഞ്ഞു:
قال العلامة المناوي في فيض القدير عند شرحه للحديث المذكور: أي في نفقة في البناء الذي لم يقصد به وجه الله تعالى, وقد زاد على ما يحتاجه لنفسه وعياله على الوجه اللائق, فإنه ليس له فيه أجر, بل ربما كان عليه وزر. اه
"അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിക്കാത്ത നിർമ്മാണത്തിന് ചെലവഴിക്കുന്നതിനെക്കുറിച്ചാണ് ഇമാം മനാവി (رحمه الله) 'ഫയ്ദുൽ ഖദീർ' എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത്. ഒരാൾക്ക് തൻ്റെ ആവശ്യങ്ങൾക്കും കുടുംബത്തിൻ്റെ ആവശ്യങ്ങൾക്കും വേണ്ടി ന്യായമായ രീതിയിൽ (അളവിൽ) വേണ്ടതിലും അധികമായി നിർമ്മിക്കുമ്പോൾ, അതിന് പ്രതിഫലം ലഭിക്കുകയില്ല; ചിലപ്പോൾ കുറ്റം (പാപം) ഉണ്ടാകാനും സാധ്യതയുണ്ട്.
ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു
كأنَّ قصاراه أنه مباح، ليس بقربةٍ، قد يُستثنى من هذا أنه إذا فعله لأجل قصدٍ صالح، وهو الستر والاستغناء عن الناس، والاستفادة من هذا في شيءٍ ينفع الأهل والعائلة والضيف.
"അതിൻ്റെ പരമാവധി അത് അനുവദനീയമാണ്, ഒരു പുണ്യകർമ്മമല്ല എന്നുള്ളതാണ്. ഇതിൽ നിന്ന് ചില കാര്യങ്ങൾ ഒഴിവാക്കിയേക്കാം, അതായത് അവൻ ഒരു നല്ല ഉദ്ദേശത്തോടെ അത് ചെയ്യുകയാണെങ്കിൽ, അതെന്തെന്നാൽ, മറച്ചുവെക്കാനും ജനങ്ങളിൽ നിന്ന് സ്വയംപര്യാപ്തത നേടാനും, അതിലൂടെ കുടുംബത്തിനും വീട്ടുകാർക്കും അതിഥികൾക്കും പ്രയോജനകരമായ കാര്യങ്ങളിൽ നിന്ന് നേട്ടം കൊയ്യാനും വേണ്ടിയാണെങ്കിൽ." (പുണ്യം ലഭിച്ചേക്കാം).
*നൗഫൽ മദീനി*
No comments:
Post a Comment