عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ജുമുഅയുടെ സമയം
146 - عَنْ سَلَمَةَ بْنِ الأَكْوَعِ -
وَكَانَ مِنْ أَصْحَابِ الشَّجَرَةِ - رضي الله عنه قَالَ: ((كُنَّا
نُصَلِّي مَعَ رَسُولِ اللَّهِ صلى الله عليه وسلم الْجُمُعَةَ ، ثُمَّ
نَنْصَرِفُ. وَلَيْسَ لِلْحِيطَانِ ظِلٌّ نَسْتَظِلُّ بِهِ)) .
وَفِي لَفْظٍ: ((كُنَّا نُجَمِّعُ مَعَ رَسُولِ اللَّهِ صلى الله عليه وسلم إذَا زَالَتْ الشَّمْسُ، ثُمَّ نَرْجِعُ فَنَتَتَبَّعُ الْفَيْءَ )) .
സലമത്ത് ബ്നുൽ അക്‌വഅ' رضي الله عنه (അദ്ദേഹം വൃക്ഷത്തിന്‍റെ അനുചരന്മാരിൽ (بيعة الرضوان) ഒരാളായിരുന്നു) നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ((ഞങ്ങൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യോടൊപ്പം ജുമുഅ നമസ്കരിക്കും, എന്നിട്ട് ഞങ്ങൾ പിരിഞ്ഞുപോകും. അപ്പോൾ മതിലുകൾക്ക് നമുക്ക് തണലെടുക്കാൻ തക്കതായ നിഴൽ ഉണ്ടായിരുന്നിരുന്നില്ല.))
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയുണ്ട്: ((സൂര്യൻ മധ്യത്തിൽ നിന്ന് മാറിയാൽ ഞങ്ങൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യോടൊപ്പം ജുമുഅ നിർവ്വഹിക്കും, എന്നിട്ട് ഞങ്ങൾ മടങ്ങുകയും തണൽ തേടി നടക്കുകയും ചെയ്യും.))
أَصْحَابُ الشَّجَرَةِ : ബൈഅത്തുർരിദ്‌വാൻ നടന്ന മരം. മക്കയിലെ ഹുദൈബിയ എന്ന സ്ഥലത്ത് വെച്ച് മുഹമ്മദ് നബി صلى الله عليه وسلم യും അവിടുത്തെ സ്വഹാബികളും എടുത്ത ഒരു സുപ്രധാന പ്രതിജ്ഞാ ഉടമ്പടിയാണ് ബൈഅത്തുർരിദ്‌വാൻ. ഇബ്നു കസീർ, رحمه الله പറഞ്ഞു: "ഈ പ്രതിജ്ഞയാണ് 'ബൈഅത്തുർരിദ്‌വാൻ'. അത് ഹുദൈബിയയിൽ ഉണ്ടായിരുന്ന ഒരു 'സമർ' മരത്തിൻ്റെ ചുവട്ടിൽ വെച്ചായിരുന്നു. അന്നേ ദിവസം അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم യുമായി പ്രതിജ്ഞ ചെയ്ത സ്വഹാബിമാരുടെ എണ്ണം ചിലർ: ആയിരത്തി മുന്നൂറ് (1300) എന്ന് പറഞ്ഞു. മറ്റു ചിലർ: ആയിരത്തി നാനൂറ് (1400) എന്നും, മറ്റു ചിലർ: ആയിരത്തി അഞ്ഞൂറ് (1500) എന്നും അഭിപ്രായപ്പെട്ടു. ഇതിൽ മധ്യമ നിലയിലുള്ള (1400) എന്ന അഭിപ്രായമാണ് കൂടുതൽ ശരിയായത്."
الْفَيْء: സൂര്യൻ മധ്യത്തിൽ നിന്ന് മാറിയതിന് (ഉച്ചയ്ക്ക് ശേഷം) ശേഷമുള്ള നിഴൽ, ആ സമയത്തിന് മാത്രം പ്രത്യേകമായതാണ്. എല്ലാ നിഴലും 'ഫയ്അ്' അല്ല.
വിവരണം
മാർഗ്ഗദർശനങ്ങളിൽ ഏറ്റവും ഉത്തമം നബി صلى الله عليه وسلم യുടെ മാർഗ്ഗദർശനമാണ്. നബി صلى الله عليه وسلم തൻ്റെ സമുദായത്തിന് മതപരമായ എല്ലാ കാര്യങ്ങളും പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. അതിൽ പെട്ടതാണ് നമസ്കാരവും അതിൻ്റെ സമയങ്ങളും രൂപങ്ങളും. പ്രത്യേകിച്ച് ജുമുഅ നമസ്കാരത്തിന് ശരീഅത്തിൽ (മതനിയമത്തിൽ) പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്.
ഈ ഹദീഥിൽ, സ്വഹാബി സലമത്ത് ബ്നുൽ അക്‌വഅ് رضي الله عنه നിവേദനം ചെയ്യുന്നു:
ബൈഅത്തു രിദ്‌വാനിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു അദ്ദേഹം, അതിന് 'ബൈഅത്തുശ്ശജറ' എന്നും പറയപ്പെടുന്നു. കാരണം, അവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറയുന്നു:
{ആ മരത്തിന്‍റെ ചുവടെ വെച്ച് നിന്നോട് പ്രതിജ്ഞ ചെയ്ത സത്യവിശ്വാസികളെ തീർച്ചയായും അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു} [അൽ-ഫത്ഹ്: 18]
അവർ നബി صلى الله عليه وسلم യോടൊപ്പം ജുമുഅ നമസ്കാരം നിർവ്വഹിക്കുമായിരുന്നു, എന്നിട്ട് നമസ്കാരം അവസാനിപ്പിച്ച് പിരിഞ്ഞുപോകും. അപ്പോൾ മതിലുകളുടെ നിഴൽ ഒരാൾക്ക് തണലെടുക്കാൻ തക്കവിധം ഉണ്ടായിരുന്നില്ല.
ഇത് നബി صلى الله عليه وسلم നമസ്കാരം ജുമുഅയുടെ ആദ്യ സമയത്ത് തന്നെ വേഗത്തിൽ നിർവ്വഹിച്ചിരുന്നു എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, നബി صلى الله عليه وسلم സൂര്യൻ മധ്യത്തിൽ നിന്ന് മാറുന്നതിന് (ഉച്ചയ്ക്ക്) മുമ്പ് ജുമുഅ നമസ്കരിച്ചിരുന്നു എന്നും ഇതിന് സാധ്യതയുണ്ട്; കാരണം സൂര്യൻ മാറിയതിന് ശേഷമാണല്ലോ നിഴൽ ഉണ്ടാകുന്നത്.
ജുമുയുടെ സമയം
പണ്ഡിതന്മാരുടെ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് ജുമുഅ നമസ്കാരത്തിന്‍റെ സമയം ളുഹ്ർ നമസ്കാരത്തിന്‍റെ സമയമാണ്. അതിനാൽ 'സവാൽ' (സൂര്യൻ മധ്യത്തിൽ നിന്ന് മാറുന്നത്) ന് മുമ്പ് അത് അനുവദനീയമല്ല. എന്നാൽ അഹ്മദിൽ നിന്നും ഇസ്ഹാഖിൽ നിന്നും അത് സവാലിന് മുമ്പ് അനുവദനീയമാണെന്ന അഭിപ്രായം വന്നിട്ടുണ്ട്. ഈ ഹദീസ് അതിനായി അവർ ഒരു തെളിവായി ഉപയോഗിക്കാറുണ്ട്.
കാരണം, സവാലിന് ശേഷം ഖുത്ബകളും നമസ്കാരവും നടക്കുന്നുണ്ടെങ്കിലും, {നബി صلى الله عليه وسلم അതിൽ സൂറത്തുൽ ജുമുഅയും സൂറത്തുൽ മുനാഫിഖൂനും ഓതാറുണ്ടായിരുന്നു} എന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അത് കാരണം നിഴൽ നീണ്ടുപോകാന്‍ സാധ്യതയുണ്ട്. എന്നാൽ അവർ നമസ്കാരത്തിൽ നിന്ന് പിരിഞ്ഞുപോകുമ്പോൾ മതിലുകൾക്ക് തണലെടുക്കാൻ തക്കതായ 'ഫയ്അ്' (നിഴൽ) ഉണ്ടായിരുന്നില്ല. അതിനാൽ, നമസ്കാരം സവാലിന് മുമ്പായിരുന്നു, അല്ലെങ്കിൽ അതിൻ്റെ രണ്ട് ഖുത്ബകളോ അതിൻ്റെ ചില ഭാഗങ്ങളോ സവാലിന് മുമ്പായിരുന്നു എന്ന് അത് അറിയിക്കുന്നു.
രണ്ടാമത്തെ അഭിപ്രായം: (അതായത്, 'ഞങ്ങൾ സൂര്യൻ മാറിയാൽ ജുമുഅ നിർവ്വഹിക്കും...') എന്ന റിപ്പോര്‍ട്ട് അനുസരിച്ച് ജുമുഅ സൂര്യന്‍ മധ്യത്തില്‍ നിന്ന് മാറിയതിന് ശേഷമായിരുന്നു എന്ന് വ്യക്തമാക്കുന്നു.
"നമുക്ക് തണലെടുക്കാൻ മതിലുകൾക്ക് നിഴലില്ലായിരുന്നു" എന്ന പ്രയോഗം നിഴലിന്‍റെ അടിസ്ഥാനപരമായ അസ്തിത്വത്തെ നിഷേധിക്കുന്നില്ല, മറിച്ച് അവർക്ക് തണലെടുക്കാൻ കഴിയുന്ന നിഴലിനെയാണ് നിഷേധിക്കുന്നത് എന്ന് മനസ്സിലാക്കാം. പ്രത്യേകമായ ഒന്നിനെ നിഷേധിക്കുന്നതിലൂടെ പൊതുവായ ഒന്നിനെ നിഷേധിക്കേണ്ടതില്ല. നബി صلى الله عليه وسلم എപ്പോഴും സൂറത്തുൽ ജുമുഅയും മുനാഫിഖൂനും ഓതാറുണ്ടായിരുന്നു എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടില്ല.
അതുകൊണ്ട്, ഉദ്ദേശിക്കപ്പെടുന്നത്, തണലെടുക്കാൻ അവരുടെ ശരീരങ്ങൾക്ക് പര്യാപ്തമായ നിഴലാണ്. നമസ്കാരമോ അതിൻ്റെ ഖുത്ബകളോ സവാലിന് മുമ്പ് സംഭവിക്കണമെന്ന് ഇതിന് നിർബന്ധമില്ല.
ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു:
تجوز صلاة الجمعة قبل زوال الشمس، ولكن الأفضل بعد الزوال خروجًا من خلاف العلماء؛ لأن أكثر العلماء يقولون: لا بد أن تكون صلاة الجمعة بعد الزوال، وهذا هو قول الأكثرين، وذهب قوم من أهل العلم إلى جوازها قبل الزوال في الساعة السادسة وفيه أحاديث وآثار-تدل على ذلك- صحيحة فإذا صلى قبل الزوال بقليل فصلاته صحيحة، ولكن ينبغي ألا تفعل إلا بعد الزوال عملاً بالأحاديث كلها، وخروجًا من خلاف العلماء، وتيسيرًا على الناس حتى يحضروا جميعًا، وحتى تكون الصلاة في وقت واحد، هذا هو الأولى والأحوط- (مجموع فتاوى ومقالات الشيخ ابن باز 12/ 391)
സൂര്യൻ മധ്യത്തിൽ നിന്ന് മാറുന്നതിന് മുമ്പ് ജുമുഅ നമസ്കാരം അനുവദനീയമാണ്. എങ്കിലും പണ്ഡിതന്മാരുടെ അഭിപ്രായവ്യത്യാസങ്ങളിൽ നിന്ന് ഒഴിവാകുന്നതിനായി, സവാലിന് ശേഷം നമസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം; കാരണം ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത് ജുമുഅ നമസ്കാരം സവാലിന് ശേഷം ആയിരിക്കണം എന്നാണ്. ഇതാണ് അധിക പണ്ഡിതന്മാരുടെയും അഭിപ്രായം.
എന്നാൽ ചില പണ്ഡിതന്മാർ, ആറാം മണിക്കൂറിൽ (സവാലിന് മുമ്പ്) ജുമുഅ അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്. ഇതിന് സാധുത നൽകുന്ന സ്വഹീഹായ ഹദീസുകളും നിവേദനങ്ങളും ഉണ്ട്. അതിനാൽ, സവാലിന് തൊട്ടുമുമ്പ് നമസ്കരിച്ചാൽ അത് സ്വഹീഹാണ് (ശരിയായതാണ്). എങ്കിലും, എല്ലാ ഹദീസുകൾക്കൊണ്ടും പ്രവർത്തിക്കുന്നതിനും, പണ്ഡിതന്മാരുടെ അഭിപ്രായവ്യത്യാസങ്ങളിൽ നിന്ന് ഒഴിവാകുന്നതിനും, ആളുകൾക്കെല്ലാം ഒരുമിച്ച് പങ്കെടുക്കാൻ സൗകര്യപ്പെടുന്നതിനും, നമസ്കാരം ഒരേ സമയത്ത് ആകുന്നതിനും വേണ്ടി സവാലിന് ശേഷം അല്ലാതെ അത് ചെയ്യാതിരിക്കുന്നതാണ് ഉചിതം. ഇതാണ് കൂടുതൽ ഉചിതവും മുൻകരുതലെടുക്കുന്നതും. (മജ്മൂഉല്‍ ഫതാവ : 12/391)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment