عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ചൂടുള്ള സമയത്തെ സുജൂദ്
121 - عَنْ أَنَسِ بْنِ مَالِكٍ قَالَ: ((كُنَّا نُصَلِّي مَعَ رَسُولِ اللَّهِ صلى الله عليه وسلم فِي شِدَّةِ
الْحَرِّ، فَإِذَا لَمْ يَسْتَطِعْ أَحَدُنَا أَنْ يُمَكِّنَ جَبْهَتَهُ مِنَ
الأَرْضِ بَسَطَ ثَوْبَهُ فَسَجَدَ عَلَيْهِ)) .
അനസ് ഇബ്നു മാലിക് رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "കടുത്ത ചൂടുള്ള സമയത്ത് ഞങ്ങൾ അല്ലാഹുവിൻ്റെ റസൂല്‍ صلى الله عليه وسلم യുടെ കൂടെ നിസ്കരിക്കാറുണ്ടായിരുന്നു. ഞങ്ങളിൽ ഒരാൾക്ക് (ചൂട് കാരണം) തൻ്റെ നെറ്റി നിലത്ത് വെക്കാൻ സാധിക്കാതെ വന്നാൽ, അദ്ദേഹം തൻ്റെ വസ്ത്രം വിരിച്ച് അതിന്മേൽ സുജൂദ് ചെയ്യുമായിരുന്നു."
വിവരണം
നമസ്കാരം പൂർണ്ണമായ ഭയഭക്തിയോടും വിനയത്തോടും കൂടി നിർവഹിക്കപ്പെടണമെന്നും, അതിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് അത് മുക്തമായിരിക്കണമെന്നും ഇസ്‌ലാം താൽപര്യപ്പെടുന്നു.
ഈ ഹദീസിൽ, കടുത്ത ചൂടുള്ള സമയത്ത് തങ്ങൾ നബി صلى الله عليه وسلم യുടെ കൂടെ നമസ്കരിച്ചിരുന്നതായി അനസ് رضي الله عنه വ്യക്തമാക്കുന്നു. ഇത് മിക്കവാറും ദുഹ്ര്‍ നിസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്, കാരണം അതിൻ്റെ സമയത്താണ് കഠിനമായ ചൂട് അനുഭവപ്പെടാറുള്ളത്.
ചൂടിൻ്റെ കാഠിന്യം നിമിത്തം സുജൂദ് ചെയ്യുമ്പോൾ, ഒരാൾക്ക് തൻ്റെ നെറ്റി ശാന്തമായും ഭംഗിയായും നിലത്ത് വെക്കാൻ കഴിയാതെ വന്നാൽ, അദ്ദേഹം താൻ ധരിച്ചതോ അല്ലാത്തതോ ആയ വസ്ത്രം നിലത്ത് വിരിച്ച് അതിന്മേൽ സുജൂദ് ചെയ്യുമായിരുന്നു. ചുട്ടുപഴുത്ത നിലത്ത് സുജൂദ് ചെയ്യുന്നത് പ്രയാസമുണ്ടാക്കുകയും, നിസ്കാരത്തിൻ്റെ പരമമായ ലക്ഷ്യമായ ഏകാഗ്രതയ്ക്കും ഭയഭക്തിക്കും അത് തടസ്സമാവുകയും ചെയ്യും. നിലത്തിൻ്റെ ചൂട് മൂലമുണ്ടാകുന്ന ഈ അസ്വസ്ഥതയും ശ്രദ്ധക്കുറവും ഒഴിവാക്കാനാണ് അവർ ഇപ്രകാരം ചെയ്തിരുന്നത്.
"കടുത്ത ചൂടിൽ" എന്ന് അനസ് رضي الله عنه പറഞ്ഞത്, നബി صلى الله عليه وسلم നമസ്കാരം തണുപ്പിക്കാൻ വേണ്ടി പിന്തിച്ചിരുന്നില്ല എന്നതിന് തെളിവല്ല. കാരണം, നമസ്കാരം അല്പം പിന്തിച്ചാലും, ഏറ്റവും കടുത്ത അവസ്ഥയേക്കാൾ കുറവാണെങ്കിലും, ചൂട് അപ്പോഴും നിലനിൽക്കാൻ സാധ്യതയുണ്ട്.
നമസ്കാരത്തിനിടയില്‍ ചെയ്യുന്ന ഇത്തരം ചെറിയ ചലങ്ങള്‍ നമസ്കാരത്തെ അസാധുവാക്കുകയില്ല. ആ പ്രവര്‍ത്തനങ്ങള്‍ നമസ്കാരത്തിന്‍റെ പൂര്‍ത്തീകരണത്തിന് സഹായകമാവുന്നതാവണം. അനാവശ്യമായ ചലനങ്ങള്‍ നമസ്കാരത്തില്‍ ഉണ്ടായിക്കൂടാ, അവ നമസ്കാരത്തിന് ദോഷമായി ബാധിക്കും.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment