عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഖബ്റുകളെ ആരാധനാലയങ്ങളാക്കരുത്
173 - عَنْ عَائِشَةَ رضي الله عنها قَالَتْ:
قَالَ رَسُولُ اللَّهِ صلى الله عليه وسلم فِي مَرَضِهِ الَّذِي لَمْ يَقُمْ
مِنْهُ: ((لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ
أَنْبِيَائِهِمْ مَسَاجِدَ)) . قَالَتْ: وَلَوْلا ذَلِكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ
مَسْجِداً.
ആഇശ رضي الله عنها നിവേദനം ചെയ്യുന്നു: നബി صلى الله عليه وسلم തന്‍റെ മരണത്തിലേക്ക് നയിച്ച രോഗാവസ്ഥയിലായിരിക്കെ ഇപ്രകാരം പറഞ്ഞു: "യഹൂദരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ; അവർ തങ്ങളുടെ നബിമാരുടെ ഖബ്'റുകളെ ആരാധനാലയങ്ങളാക്കി (പള്ളികളാക്കി) മാറ്റിയിരിക്കുന്നു."
ആഇശ رضي الله عنها തുടർന്നു പറഞ്ഞു: "ഈയൊരു ഭയം ഉണ്ടായിരുന്നില്ലെങ്കിൽ നബി صلى الله عليه وسلم യുടെ ഖബറും ജനങ്ങൾക്ക് കാണത്തക്ക രീതിയിൽ ഞാന്‍ വെളിവാക്കുമായിരുന്നു. എന്നാൽ അത് ഒരു ആരാധനാലയമായി (മസ്ജിദായി) മാറ്റപ്പെടുമോ എന്ന് നബി صلى الله عليه وسلم ഭയപ്പെട്ടിരുന്നു."
വിവരണം
അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന ശുദ്ധമായ തൗഹീദിലധിഷ്ഠിതമായ ഒരു സമൂഹത്തെയാണ് ഇസ്‌ലാം കെട്ടിപ്പടുത്തത്. ശിർക്കിന്‍റെ (ബഹുദൈവാരാധനയുടെ) എല്ലാ അടയാളങ്ങളെയും അത് ഇല്ലാതാക്കുകയും, ശിർക്ക് വീണ്ടും കടന്നുവരാൻ സാധ്യതയുള്ള എല്ലാ വാതിലുകളും അത് കൊട്ടിയടയ്ക്കുകയും ചെയ്തു.
മുഅ്മിനീങ്ങളുടെ മാതാവ് ആഇശ رضي الله عنها നിവേദനം ചെയ്യുന്ന ഈ ഹദീസിൽ ഇപ്രകാരം പറയുന്നു: നബി صلى الله عليه وسلم യുടെ രോഗം കഠിനമാവുകയും മരണം ആസന്നമാവുകയും ചെയ്തപ്പോൾ, അദ്ദേഹം ഒരു വരകളുള്ള വസ്ത്രം തന്‍റെ മുഖത്തിടുമായിരുന്നു. ശ്വാസം മുട്ടുകയോ ചൂട് കൂടുകയോ ചെയ്യുമ്പോൾ നബി صلى الله عليه وسلم അത് മുഖത്തുനിന്ന് മാറ്റും.
ആ കഠിനമായ അവസ്ഥയിലും തന്‍റെ അരികിലുള്ള സ്വഹാബികളോട് നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞു: "യഹൂദരുടെയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്‍റെ ശാപം ഉണ്ടാകട്ടെ; കാരണം അവർ തങ്ങളുടെ പ്രവാചകന്മാരുടെ ഖബ്റുകളെ ആരാധനാലയങ്ങളാക്കി മാറ്റി." ഒന്നുകിൽ അവർ പ്രവാചകന്മാരെ ബഹുമാനിച്ചുകൊണ്ട് ഖബ്റുകളിലേക്ക് നേരിട്ട് സുജൂദ് ചെയ്തിരുന്നു (ഇത് വ്യക്തമായ ശിർക്കാണ്). അല്ലെങ്കിൽ ഖബ്റുകൾക്ക് സമീപം നിന്ന് പ്രാർത്ഥിക്കുന്നത് അല്ലാഹുവിങ്കൽ കൂടുതൽ പുണ്യമുള്ളതാണെന്ന് കരുതി അവർ ആ സ്ഥലങ്ങളെ ആരാധനക്കായി തിരഞ്ഞെടുത്തിരുന്നു. (ഇത് ഗോപ്യമായ ശിർക്കാണ്).
തന്‍റെ ഉമ്മത്ത് അത്തരം പ്രവൃത്തികൾ അനുകരിക്കരുതെന്ന് നബി صلى الله عليه وسلم ഇതിലൂടെ വിലക്കി. കാരണം അത് ജൂത-ക്രിസ്ത്യാനികളുടെ പ്രവർത്തനമാണ്. മാത്രമല്ല, ഇത് അല്ലാഹുവിൽ പങ്കുചേർക്കുന്നതിലേക്ക് (ശിർക്ക്) എത്തിക്കുന്ന ഒരു മാർഗ്ഗവുമാണ്. അതിനാൽ തന്നെ ഖബ്'റുകളെ അമിതമായി ബഹുമാനിക്കുന്നതും വിശുദ്ധമായി കാണുന്നതും നിഷിദ്ധമാണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment