ഫോളോ ചെയ്യാം

Saturday, 10 January 2026

447 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 187- دروس الحديث - അത്താഴ സമയം

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

അത്താഴസമയം


187 - عَنْ أَنَسِ بْنِ مَالِكٍ عَنْ زَيْدِ بْنِ ثَابِتٍ رضي الله عنهما قَالَ: (تَسَحَّرْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم. ثُمَّ قَامَ إلَى الصَّلاةِ. قَالَ أَنَسٌ: قُلْت لِزَيْدٍ: كَمْ كَانَ بَيْنَ الأَذَانِ وَالسَّحُورِ؟ قَالَ: قَدْرُ خَمْسِينَ آيَةً)) .

അനസ് ബിൻ മാലിക് رضي الله عنه, സെയ്ദ് ബിൻ സാബിത്ത് رضي الله عنه വില്‍ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യോടൊപ്പം അത്താഴം കഴിച്ചു. ശേഷം അദ്ദേഹം നമസ്കാരത്തിനായി എഴുന്നേറ്റു." അപ്പോൾ അനസ് رضي الله عنه ചോദിച്ചു: "ബാങ്കിനും അത്താഴത്തിനും ഇടയിൽ എത്രത്തോളം സമയമുണ്ടായിരുന്നു?" സെയ്ദ് رضي الله عنه മറുപടി പറഞ്ഞു: "അൻപത് ആയത്തുകൾ ഓതുന്ന സമയം." 

വിവരണം

    നബി صلى الله عليه وسلم യുടെ ചര്യകൾ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പകർത്താൻ സ്വഹാബികൾ അതീവ താല്പര്യം കാണിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഒരിക്കൽ നബി صلى الله عليه وسلم യും സൈദ് ബിൻ സാബിത്തും رضي الله عنه ചേർന്ന് അത്താഴം കഴിച്ചതിനെക്കുറിച്ച് സൈദ്‌ رضي الله عنه വിവരിക്കുന്നു. അത്താഴം കഴിച്ച് കഴിഞ്ഞ ശേഷം നബി صلى الله عليه وسلم സ്വുബ്ഹി നമസ്കാരത്തിനായി എഴുന്നേറ്റു. അത്താഴത്തിനും സ്വുബ്ഹി ബാങ്കിനും ഇടയിലുള്ള സമയം എത്രയാണെന്ന അനസ്‌ رضي الله عنه വിന്‍റെ ചോദ്യത്തിന്, സാധാരണ നിലയിലുള്ള അൻപത് ആയത്തുകൾ ഓതാൻ എടുക്കുന്ന സമയം ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി. നബി صلى الله عليه وسلم തന്‍റെ അനുചരന്മാരോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു എന്നതും, അത്താഴം പ്രഭാതോദയ  സമയം വരെ വൈകിപ്പിക്കുന്നത് സുന്നത്താണെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. 

 അത്താഴം കഴിക്കല്‍ നിർത്തേണ്ട അവസാന സമയം സ്വുബ്ഹി ബാങ്ക് വിളിക്കുന്നതോടെയാണ്. ഫജ്റിന്‍റെ ഉദയത്തോടെയാണ് സ്വുബ്ഹിയുടെ സമയം ആരംഭിക്കുന്നത്. ഇന്ന് ചിലയിടങ്ങളിൽ കണ്ടുവരുന്നതുപോലെ ബാങ്ക് നേരെത്തെയാക്കുന്നത് പ്രവാചകചര്യക്ക് വിരുദ്ധമാണ്. 

  ഫജ്റിന്‍റെ ഉദയം വരെ അഥവാ നമ്മുടെ പതിവനുസരിച്ച് പറയുകയാണെങ്കില്‍ സ്വുബ്ഹി ബാങ്ക് വരെ ഭക്ഷണവും പാനീയവും അനുവദനീയമാണ്. ഇതില്‍ വസ്'വാസ് കാണിക്കേണ്ടതില്ല. നബിചര്യ പിന്തുടർന്ന് ഏകദേശം ബാങ്ക് വരെ അത്താഴം വൈകിപ്പിക്കുകയാണ് വേണ്ടത്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നബി صلى الله عليه وسلم തന്‍റെ അനുചരന്മാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു എന്നത്  നബി صلى الله عليه وسلم യുടെ വിനയത്തെയും അവരോടുള്ള ഉത്തമമായ സഹവർത്തിത്വത്തെയും കാണിക്കുന്നു.

2- അത്താഴം സ്വുബ്ഹി ബാങ്കിന് തൊട്ടുമുമ്പ് വരെ വൈകിപ്പിക്കുന്നതാണ് ഉത്തമം. 

3- അത്താഴം നിർത്തേണ്ട അവസാന സമയം പ്രഭാതോദയമാണ് (ബാങ്ക് സമയം). 

4- നബി صلى الله عليه وسلم തന്‍റെ ഉമ്മത്തിന് ഏറ്റവും എളുപ്പമുള്ള കാര്യമാണ് ചെയ്തിരുന്നത്. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...