عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ഭര്‍ത്താവിന്‍റെ ധനത്തില്‍ നിന്ന് ഭര്‍ത്താവ് അറിയാതെ ചിലവിനുള്ള ധനം എടുക്കല്‍
377 - عَنْ عَائِشَةَ رضي الله عنها قَالَتْ:
(دَخَلَتْ هِنْدُ بِنْتُ عُتْبَةَ - امْرَأَةُ أَبِي سُفْيَانَ - عَلَى رَسُولِ
اللَّهِ صلى الله عليه وسلم فَقَالَتْ: يَا رَسُولَ اللَّهِ، إنَّ أَبَا
سُفْيَانَ رَجُلٌ شَحِيحٌ، لا يُعْطِينِي مِنْ النَّفَقَةِ مَا يَكْفِينِي
وَيَكْفِي بَنِيَّ، إلاَّ مَا أَخَذْتُ مِنْ مَالِهِ بِغَيْرِ عِلْمِهِ. فَهَلْ
عَلَيَّ فِي ذَلِكَ مِنْ جُنَاحٍ؟ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: خُذِي مِنْ مَالِهِ بِالْمَعْرُوفِ مَا يَكْفِيكِ وَيَكْفِي بَنِيكِ).
ആഇശ رضي الله عنها നിവേദനം ചെയ്യുന്നു: അബൂസുഫ്‌യാന്റെ ഭാര്യയായ ഹിന്ദ് ബിൻത് ഉത്ബ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ അടുക്കൽ വന്ന് പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലേ, അബൂസുഫ്‌യാൻ വളരെ പിശുക്കനായ ഒരു മനുഷ്യനാണ്. എനിക്കും എന്‍റെ മക്കൾക്കും ആവശ്യത്തിന് തികയുന്ന ചെലവിനായി ഉള്ളത് അദ്ദേഹം നൽകുന്നില്ല; ഞാൻ അദ്ദേഹമറിയാതെ അദ്ദേഹത്തിന്‍റെ ധനത്തിൽ നിന്ന് എടുക്കുന്നത് ഒഴികെ. അങ്ങനെ ചെയ്യുന്നതിൽ എന്‍റെ മേൽ വല്ല കുറ്റവുമുണ്ടോ?". അപ്പോൾ റസൂല്‍ صلى الله عليه وسلم പറഞ്ഞു: "നിനക്കും നിന്‍റെ മക്കൾക്കും ആവശ്യത്തിന് തികയുന്നത് നല്ല രീതിയിൽ അദ്ദേഹത്തിന്‍റെ ധനത്തിൽ നിന്ന് നീ എടുത്തുകൊള്ളുക."
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment