ഫോളോ ചെയ്യാം

Sunday, 5 October 2025

354 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 94- دروس الحديث - ഇമാം നമസ്കാരം ലഘൂകരിക്കല്‍

 

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ഇമാം നമസ്കാരം ലഘൂകരിക്കല്‍


94 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: ((مَا صَلَّيْتُ خَلْفَ إمَامٍ قَطُّ أَخَفَّ صَلاةً، وَلا أَتَمَّ صّلاةً مِنَ النَّبيِّ صلى الله عليه وسلم )) .

അനസ് ബ്നു മാലിക് رضي الله عنه പറഞ്ഞു: "നബി صلى الله عليه وسلم യേക്കാള്‍ ഏറ്റവും ലഘുവായതും എന്നാൽ ഏറ്റവും പൂർണ്ണവുമായ നമസ്കാരം നിർവഹിക്കുന്ന ഒരു ഇമാമിന്‍റെ പിന്നിലും ഞാൻ നമസ്കരിച്ചിട്ടില്ല."

വിവരണം

    നബി صلى الله عليه وسلم തൻ്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും (കാര്യങ്ങൾ) എളുപ്പമാക്കാൻ കൽപ്പിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ആരാധനയ്ക്ക് അതിൻ്റെ പൂർണ്ണതയും തികവും നൽകുന്നതോടൊപ്പം നമസ്കാരത്തിൽ ലഘുത്വം വരുത്തുന്നതും ഈ എളുപ്പത്തിൽ പെട്ടതാണ്. 

 നബി صلى الله عليه وسلم യുടെ കൺകുളിർമ നിശ്ചയിക്കപ്പെട്ടത് നമസ്കാരത്തിലായിരുന്നു. ജനങ്ങൾക്ക് ഭാരം കുറച്ചുകൊണ്ടും അവരുടെ അവസ്ഥകൾ പരിഗണിച്ചുകൊണ്ടും, നമസ്കാരത്തിൻ്റെ ഘടകങ്ങളും രൂപങ്ങളും പൂർണ്ണമായിട്ടായിരുന്നു അവിടുന്ന് അത് നിർവഹിച്ചിരുന്നത്.

    ഈ ഹദീസിൽ, അനസ് ബ്നു മാലിക് صلى الله عليه وسلم പറയുന്നു, നബി صلى الله عليه وسلم യേക്കാൾ ലഘുവായതും എന്നാൽ ഏറ്റവും പൂർണ്ണവുമായ നമസ്കാരം നിർവഹിക്കുന്ന ഒരു ഇമാമിൻ്റെ പിന്നിലും താൻ നമസ്കരിച്ചിട്ടില്ല. കാരണം, അവിടുന്ന് നമസ്കരിച്ചിരുന്നത് ദീർഘമല്ലാത്ത, സംക്ഷിപ്തവും ലഘുവുമായ നമസ്കാരമായിരുന്നു. അതോടൊപ്പം തന്നെ റുകൂഅ്, സുജൂദ്, ഖിയാം, ഖിറാഅത്ത് എന്നിവയെല്ലാം പൂർണ്ണമായി നിർവഹിച്ചുകൊണ്ട് അതിൻ്റെ സമ്പൂർണ്ണത അവിടുന്ന് ഉറപ്പുവരുത്തിയിരുന്നു. അവിടുന്ന് നമസ്കാരം സംഗ്രഹിക്കുന്നതും ചുരുക്കുന്നതും അതിൻ്റെ ഏതെങ്കിലും ഒരു ഘടകത്തിന് വീഴ്ച വരുത്തിയിരുന്നില്ല. ഇത് റസൂൽ صلى الله عليه وسلم ജനങ്ങളുടെ അവസ്ഥകളെ പരിഗണിച്ചതിനാലായിരുന്നു.

  പിന്നിലുള്ളവരുടെ ആവശ്യങ്ങൾ പരിഗണിച്ച് നബി صلى الله عليه وسلم നമസ്കാരം ലഘൂകരിച്ചതിൻ്റെ ഒരു ഉദാഹരണം അനസ് ബ്നു മാലിക് صلى الله عليه وسلم ഉദ്ധരിക്കുന്നു: കുട്ടിയുടെ കരച്ചിൽ കേട്ടാൽ നബി صلى الله عليه وسلم നമസ്കാരം ലഘൂകരിക്കുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കാരണം മാതാവിൻ്റെ ഹൃദയം വ്യതിചലിക്കുകയും നമസ്കാരത്തിൽ നിന്ന് അവരുടെ ശ്രദ്ധ മാറുകയും ചെയ്യുമെന്ന് ഭയന്ന്, അവിടുന്ന് ചെറിയ സൂറത്തുകൾ ഓതി നമസ്കാരം ചുരുക്കുമായിരുന്നു.

    ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുമ്പോള്‍ ഈ നിലക്ക് ചുരുക്കിയാണ് നമസ്കരിക്കേണ്ടത് എന്ന പാഠമാണ് ഈ ഹദീസ് നല്‍കുന്നത്. ഒറ്റക്ക് നമസ്കരിക്കുമ്പോള്‍ അവന് കഴിയുന്ന വിധം നീട്ടി നമസ്കരിക്കാം.

ഹദീസില്‍ നിന്നുള്ള പാഠം

1- നമസ്കരിക്കുന്നവർക്ക് പ്രയാസമുണ്ടാകാതിരിക്കാൻ ഇമാമിന് നമസ്കാരം ലഘൂകരിക്കുന്നതിന് അനുവാദമുണ്ട്. അവര്‍ക്ക് പ്രയാസമുണ്ടെങ്കില്‍ ലഘൂകരിക്കല്‍ ഇമാമിന് നിര്‍ബന്ധവുമാണ്.
2- നമസ്കാരത്തിന്‍റെ പ്രതിഫലത്തിൽ ഒരു കുറവും വരാതിരിക്കാൻ അത് പൂർണ്ണമാക്കി നമസ്കരിക്കണം.  3- അതിലെ നിർബന്ധവും ഐച്ഛികവുമായ കാര്യങ്ങൾ നിർവഹിക്കുന്നതിലൂടെയാണ് നമസ്കാരം പൂർണ്ണമാകുന്നത്.
4- പ്രയാസമുണ്ടാക്കുന്ന അമിതമായ ദീർഘിപ്പിക്കൽ ഒഴിവാക്കുന്നതിലൂടെയാണ് അത് ലഘൂകരിക്കപ്പെടുന്നത്. ആളുകള്‍ക്ക് ഒരു നിലക്കും പ്രയാസമുണ്ടാക്കാന്‍ ആര്‍ക്കും പാടുള്ളതല്ല.
4- നബി صلى الله عليه وسلم യുടെ നമസ്കാരമാണ് ഏറ്റവും സമ്പൂർണ്ണമായ നമസ്കാരം. അതിനാൽ, നമസ്കരിക്കുന്നയാൾ തൻ്റെ നമസ്കാരം നബി صلى الله عليه وسلم യുടെ നമസ്കാരം പോലെയാക്കാൻ ശ്രദ്ധിക്കണം. അതുവഴി നബി صلى الله عليه وسلم യെ മാതൃകയാക്കാനും മഹത്തായ പ്രതിഫലം നേടാനും സാധിക്കും.
5- നബി صلى الله عليه وسلم യുടെ നമസ്കാരത്തിൻ്റെ സൗന്ദര്യം എന്നത്, അത് ലഘൂകരണവും പൂർണ്ണതയും ഒരുമിച്ച് ചേർത്തതായിരുന്നു എന്നതാണ്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...