عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നമസ്കരിക്കുന്നവന്‍റെ
മുന്നിലൂടെ നടക്കല്‍
بابُ المرورِ بينَ يديِ المصلي
നമസ്കരിക്കുന്നവൻ്റെ മുന്നിലൂടെ
നടക്കുന്നതുമായി
ബന്ധപ്പെട്ട അദ്ധ്യായം
112 - عَنْ أَبِي جُهَيْمِ بْنِ الْحَارِثِ بْنِ الصِّمَّةِ الأَنْصَارِيِّ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((لَوْ يَعْلَمُ الْمَارُّ بَيْنَ يَدَيْ الْمُصَلِّي مَاذَا عَلَيْهِ مِنْ الإِثْمِ؟ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ)) . قَالَ أَبُو النَّضْرِ: لا أَدْرِي: قَالَ أَرْبَعِينَ يَوْماً أَوْ شَهْراً أَوْ سَنَةً.
അബൂ ജുഹൈം ഇബ്നുൽ ഹാരിഥ് ഇബ്നു സ്വിമ്മ അൽ-അൻസ്വാരി رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "നമസ്കരിക്കുന്നവൻ്റെ മുന്നിലൂടെ നടക്കുന്നവൻ, അതിൻ്റെ പാപത്തിന്‍റെ ഗൗരവം എത്രയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ, അവൻ്റെ മുന്നിലൂടെ നടക്കുന്നതിനേക്കാൾ നാൽപ്പത് (കാലം) നിൽക്കുന്നതായിരുന്നു അവന് ഉത്തമം." അബൂന്നള്ർ (റിപ്പോർട്ടർമാരിൽ ഒരാൾ) പറഞ്ഞു: "നബി صلى الله عليه وسلم പറഞ്ഞത് നാൽപത് ദിവസം ആണോ, അതല്ലെങ്കിൽ നാല്‍പത് മാസം ആണോ, അതല്ലെങ്കിൽ നാല്‍പത് വർഷമാണോ എന്ന് എനിക്കറിയില്ല.
വിവരണം
നമസ്കാരം അടിമയും തൻ്റെ റബ്ബും തമ്മിലുള്ള ഒരു ബന്ധമാണ്; അതിൽ നമസ്കരിക്കുന്നവൻ തൻ്റെ റബ്ബിലേക്ക് തിരിഞ്ഞുകൊണ്ട് അവനോട് മുനാജാത്ത് (സ്വകാര്യ സംഭാഷണം) നടത്തുകയാണ്. അതിൽ ഭയഭക്തി (ഖുശൂഅ്) ഉണ്ടാകുവാനും, (മറ്റൊന്നിലും) വ്യാപൃതനാകാതിരിക്കാനും ശറഅ് (ഇസ്ലാമിക നിയമം) കൽപ്പിച്ചിരിക്കുന്നു. നമസ്കരിക്കുന്നവനും, നമസ്കാരത്തിന് പുറത്തുള്ളവനും അതിനുള്ള നിയന്ത്രണങ്ങൾ മതം നിശ്ചയിച്ചിട്ടുണ്ട്; അവരിൽ ആരുടെയെങ്കിലും പ്രവൃത്തി കാരണം നമസ്കാരം മുറിഞ്ഞു പോകാതിരിക്കാനോ, അല്ലെങ്കിൽ ഭയഭക്തിക്ക് ഭംഗം വരാതിരിക്കാനോ വേണ്ടിയാണിത്.
ഈ ഹദീസിൽ, താബിഈ ആയ ബുസ്ർ ബിൻ സഈദ് ഇപ്രകാരം അറിയിക്കുന്നു: നമസ്കരിക്കുന്നവൻ്റെ മുന്നിലൂടെ നടക്കുന്നവനെ കുറിച്ചുള്ള നബി صلى الله عليه وسلم യുടെ ഹദീസിനെ പറ്റി ചോദിക്കുവാനായി സൈദ് ബ്നു ഖാലിദ് അൽ-ജുഹനി رضي الله عنه അദ്ദേഹത്തെ (ബുസ്ർ ബിൻ സഈദിനെ) അബൂ ജുഹൈം رضي الله عنه വിൻ്റെ അടുത്തേക്ക് അയച്ചു. അപ്പോൾ അബൂ ജുഹൈം رضي الله عنه പറഞ്ഞു: നമസ്കരിക്കുന്നവൻ്റെ മുന്നിലൂടെ നടക്കുന്നതിൻ്റെ ഗൗരവത്തെക്കുറിച്ച് അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم മുന്നറിയിപ്പ് നൽകുന്നത് താൻ കേട്ടിരിക്കുന്നു. നമസ്കരിക്കുന്നവൻ്റെ മുന്നിലൂടെ മനഃപൂർവ്വം നടക്കാൻ ധൈര്യപ്പെടുന്നവൻ, അതിൻ്റെ ഫലമായുണ്ടാകുന്ന കഠിനമായ ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിൽ, അവൻ്റെ മുന്നിലൂടെ നടക്കുന്നതിനേക്കാൾ ഉത്തമമായി നാൽപ്പത് (കാലം) നിൽക്കാൻ അവൻ തിരഞ്ഞെടുക്കുമായിരുന്നു.
ബുസ്റിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന റാവിയായ (റിപ്പോർട്ടർ) അബൂന്നള്ർ സാലിം ബിൻ അബീ ഉമയ്യ പറഞ്ഞു: "നബി صلى الله عليه وسلم നാൽപ്പത് ദിവസം എന്നാണോ, അതോ മാസം എന്നാണോ, അതോ വർഷം എന്നാണോ പറഞ്ഞതെന്ന് എനിക്കറിയില്ല."
ഇബ്നു മാജയുടെ നിവേദനത്തിൽ ഇപ്രകാരമുണ്ട്: "നാൽപ്പത് വർഷമാണോ, അതോ മാസമാണോ, അതോ ദിവസമാണോ, അതോ മണിക്കൂറാണോ എന്ന് എനിക്കറിയില്ല."
ബസ്സാറിൻ്റെ നിവേദനത്തിൽ "നാൽപ്പത് ഖരീഫൻ (വർഷം)" എന്നാണുള്ളത്.
നമസ്കരിക്കുന്നവൻ്റെ മുന്നിലൂടെ നടന്നാൽ അതിലുള്ള പാപത്തിൻ്റെ ആധിക്യത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഏറ്റവും ഉചിതവും ശ്രേഷ്ഠവുമായ കാര്യം, അവൻ നിസ്കാരം പൂർത്തിയാക്കുന്നത് വരെ കാത്തിരിക്കുകയും, അതിനുശേഷം നടന്നു പോവുകയോ അല്ലെങ്കിൽ മറ്റൊരു വഴി അന്വേഷിക്കുകയോ ചെയ്യുക എന്നതാണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment