عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
സലാം വീട്ടുന്നതിന് മുമ്പുള്ള മറവിയുടെ സുജൂദ്
111 - عَنْ عَبْدِ اللَّهِ بْنِ بُحَيْنَةَ وَكَانَ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم ((أَنَّ النَّبِيَّ صلى الله عليه وسلم صَلَّى بِهِمْ الظُّهْرَ فَقَامَ فِي الرَّكْعَتَيْنِ الأُولَيَيْنِ، وَلَمْ يَجْلِسْ. فَقَامَ النَّاسُ مَعَهُ، حَتَّى إذَا قَضَى الصَّلاةَ، وَانْتَظَرَ النَّاسُ تَسْلِيمَهُ: كَبَّرَ وَهُوَ جَالِسٌ. فَسَجَدَ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ ثُمَّ سَلَّمَ)) .
അബ്ദുല്ലാഹി ബ്നു ബുഹൈന رضي الله عنه യിൽ നിന്ന് നിവേദനം- അദ്ദേഹം നബി صلى الله عليه وسلم യുടെ അനുചരന്മാരിൽ ഒരാളായിരുന്നു-. നബി صلى الله عليه وسلم അവരെയും കൊണ്ട് ദുഹ്ർ നമസ്കരിച്ചു. അപ്പോൾ അവിടുന്ന് ആദ്യത്തെ രണ്ട് റക്അത്തുകൾ കഴിഞ്ഞപ്പോൾ (അത്തഹിയ്യാത്തിന്) ഇരിക്കാതെ എഴുന്നേറ്റു. അതോടെ ജനങ്ങളും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റു. അങ്ങനെ നമസ്കാരം പൂർത്തിയാക്കുകയും, ജനങ്ങൾ നബി صلى الله عليه وسلم സലാം വീട്ടുന്നത് കാത്തിരിക്കുകയും ചെയ്തു, നബി صلى الله عليه وسلم ഇരുന്നുകൊണ്ട് തക്ബീർ ചൊല്ലി, എന്നിട്ട് സലാം വീട്ടുന്നതിന് മുമ്പായി രണ്ട് സുജൂദുകൾ ചെയ്തു. ശേഷം നബി صلى الله عليه وسلم സലാം വീട്ടി.))
വിവരണം
നബി صلى الله عليه وسلم തൻ്റെ അനുചരന്മാരെയും കൊണ്ട് ദുഹ്ർ നമസ്കരിച്ചു. അങ്ങനെ അവിടുന്ന് ആദ്യത്തെ രണ്ട് റക്അത്തുകൾ നമസ്കരിച്ചപ്പോൾ, അതിന് ശേഷം ആദ്യത്തെ തശഹ്ഹുദിന് (അത്തഹിയ്യാത്ത്) ഇരിക്കാതെ എഴുന്നേറ്റു. മഅ്മൂമുകൾ (പിന്നിൽ നമസ്കരിക്കുന്നവർ) അതിൽ അദ്ദേഹത്തെ പിന്തുടർന്നു. അങ്ങനെ അവസാനത്തെ രണ്ട് റക്അത്തുകൾ കൂടി നമസ്കരിക്കുകയും, അവസാനത്തെ തശഹ്ഹുദിനായി ഇരിക്കുകയും, അതിൽ നിന്ന് വിരമിക്കുകയും, ജനങ്ങൾ അദ്ദേഹത്തിൻ്റെ സലാം വീട്ടുന്നത് പ്രതീക്ഷിച്ചിരിക്കുകയും ചെയ്തപ്പോൾ, അദ്ദേഹം തൻ്റെ ഇരുത്തത്തിൽ വെച്ച് തന്നെ തക്ബീർ ചൊല്ലി, എന്നിട്ട് സലാം വീട്ടുന്നതിന് മുമ്പായി നമസ്കാരത്തിലെ സാധാരണ സുജൂദ് പോലെയുള്ള രണ്ട് സുജൂദുകൾ അവരെയും കൊണ്ട് ചെയ്തു. അത് രണ്ടും 'സഹ്‌വിൻ്റെ സുജൂദുകൾ' (മറവിയുടെ സുജൂദുകൾ) ആയിരുന്നു. ശേഷം അദ്ദേഹം സലാം വീട്ടി. ഒഴിവാക്കപ്പെട്ട തശഹ്ഹുദിനുള്ള പരിഹാരമായിരുന്നു ആ സുജൂദ്.
(നമസ്കാരത്തിൽ) എന്തെങ്കിലും കുറവ് സംഭവിച്ചാൽ സലാം വീട്ടുന്നതിന് മുമ്പാണ് സുജൂദ് ചെയ്യേണ്ടത് എന്നതിന് ഇതിൽ തെളിവുണ്ട്. കാരണം, ഈ നമസ്കാരത്തിൽ കുറവ് വന്നത് മധ്യത്തിലുള്ള ഇരുത്തവും (ആദ്യത്തെ) അതിലെ തശഹ്ഹുദുമായിരുന്നു.
ഈ ഇരുത്തവും - അതായത് ആദ്യത്തെ ഇരുത്തം- ഒന്നാമത്തെ തശഹ്ഹുദും വാജിബ് ആണ്. വാജിബ് മറന്നാല്‍ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടും. എന്നാല്‍ റുക്ന്‍ ആയ ഒരു കാര്യം ചെയ്യാന്‍ മറന്നാല്‍ നമസ്കാരം വീണ്ടും ചെയ്യുകയല്ലാതെ സുജൂദ് കൊണ്ട് അതിന് പരിഹാരമാവില്ല.
മറവി ആവർത്തിക്കുമ്പോൾ (ഒന്നിലധികം മറവികൾ ഉണ്ടാകുമ്പോൾ) സുജൂദ് ആവർത്തിക്കേണ്ടതില്ല എന്നതിന് ഇതിൽ തെളിവുണ്ട്. കാരണം, (നബി صلى الله عليه وسلم) ആദ്യത്തെ ഇരുത്തവും തശഹ്ഹുദും ഒരുമിച്ച് ഉപേക്ഷിച്ചു. എന്നാൽ അവ രണ്ടിനും കൂടി രണ്ട് സുജൂദുകൾ കൊണ്ട് മതിയാക്കി.
ഈ ഇരുത്തത്തിൽ നിന്ന് (ഇരിക്കാതെ) ഇമാം എഴുന്നേൽക്കുമ്പോൾ ഇമാമിനെ പിൻതുടരണം എന്നതിന് ഇതിൽ തെളിവുണ്ട്. കാരണം, (ഇവിടെ) ഇമാമിനെ പിൻതുടരൽ വാജിബാണ്, ആ വാജിബായ ഒന്നിനെ കൊണ്ടുവരാൻ വേണ്ടി സുന്നത്തിനെ (ആദ്യത്തെ ഇരുത്തം) ഉപേക്ഷിക്കുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment