عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഇമാം നമസ്കാരം ലഘൂകരിക്കല്‍
107 - عَنْ جَابِرِ بنِ عبدِ اللهِ رضي الله
عنهما: أَنَّ النَّبِيَّ - صلى الله عليه وسلم - قَالَ لِمُعَاذٍ: ((فَلَوْلا صَلَّيْتَ بِسَبِّحِ اسْمَ رَبِّكَ الأَعْلَى، وَالشَّمْسِ وَضُحَاهَا،
وَاللَّيْلِ إذَا يَغْشَى؟ فَإِنَّهُ يُصَلِّي وَرَاءَكَ الْكَبِيرُ وَالضَّعِيفُ
وَذُو الْحَاجَةِ))
ജാബിർ ബിൻ അബ്ദില്ലാ رضي الله عنهما വിൽ നിന്ന് നിവേദനം: നബി صلى الله عليه وسلم മുആദ് رضي الله عنه വിനോട് പറഞ്ഞു: "നിനക്ക് 'സബ്ബിഹിസ്മ റബ്ബിക്കൽ അഅ്ലാ' (സൂറത്തുൽ അഅ്ലാ), 'വശ്ശമ്സി വ ളുഹാഹാ' (സൂറത്തുശ്ശംസ്), 'വല്ലൈലി ഇദാ യഅ്ശാ' (സൂറത്തുല്ലൈൽ) എന്നിവ ഓതി നമസ്കരിക്കാമായിരുന്നില്ലേ? കാരണം, നിൻ്റെ പിന്നിൽ പ്രായമായവരും, ദുർബലരും, ആവശ്യക്കാരായ ആളുകളും നമസ്കരിക്കുന്നുണ്ട്."
വിവരണം
നബി صلى الله عليه وسلم തൻ്റെ അനുയായികൾക്കും തൻ്റെ ശേഷം വന്ന ഉമ്മത്തിനും വളരെ നല്ല ഗുരുവായിരുന്നു. ജനങ്ങൾക്ക് അവരുടെ കാര്യങ്ങളിൽ നന്മ വരുത്തുന്നതും, ദീനിൻ്റെയും ദുനിയാവിൻ്റെയും കാര്യത്തിൽ എല്ലാവര്‍ക്കും ഗുണമുള്ളതുമായ കാര്യങ്ങൾ അവിടുന്ന് തിരഞ്ഞെടുത്തിരുന്നു. ആരാധനാ കാര്യങ്ങളിൽ, പ്രത്യേകിച്ച് നമസ്കാരത്തിൽ, ജനങ്ങൾക്ക് ഭാരം കുറക്കുന്നതിനെ അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നു; ജനങ്ങൾ അകന്നുപോകാതിരിക്കാനും അവര്‍ക്ക് മടുക്കാതിരിക്കാനും വേണ്ടിയാണത്.
അൻസാരികളിൽപ്പെട്ട മുആദ് ബിൻ ജബൽ رضي الله عنه വിൻ്റെ ആളുകളായ ബനൂ സലിമയുടെ വീടുകൾ മദീനയുടെ ഒരു അറ്റത്തായിരുന്നു. മുആദ് رضي الله عنه നന്മയിൽ അതീവ താൽപ്പര്യമുള്ളയാളായിരുന്നു, അതിനാൽ നബി صلى الله عليه وسلم യോടുള്ള സ്നേഹവും പഠിക്കാനുള്ള ആഗ്രഹവും കാരണം നബി صلى الله عليه وسلم യോടൊപ്പമുള്ള നമസ്കാരത്തിൽ പങ്കെടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. നബി صلى الله عليه وسلم യുടെ പിന്നിൽ ഫർള് (നിർബന്ധ നമസ്കാരം) നിർവ്വഹിച്ച ശേഷം അദ്ദേഹം തൻ്റെ സമൂഹത്തിലേക്ക് പോവുകയും അവർക്ക് ഇമാമായി അതേ നമസ്കാരം നിർവ്വഹിക്കുകയും ചെയ്യും. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഐച്ഛിക നമസ്കാരവും, അദ്ദേഹത്തിൻ്റെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഫർളും (നിര്‍ബന്ധ നമസ്കാരവും) ആയിരിക്കും. ഇത് നബി صلى الله عليه وسلم യുടെ അറിവോടുകൂടിയായിരുന്നു, അവിടുന്ന് അതിന് അംഗീകാരം നൽകിയിരുന്നു.
എന്നാൽ ഒരിക്കൽ അദ്ദേഹം പാരായണം ദീർഘിപ്പിച്ചു എന്ന പരാതിയുണ്ടായി. ഇസ്‌ലാമിക ശരീഅത്ത് സൗമ്യതയും ലാളിത്യവും കടുപ്പമില്ലായ്മയും സ്വഭാവമായിട്ടുള്ളതാണ്. കടുപ്പമുള്ളതും പ്രയാസമുള്ളതുമായ കാര്യങ്ങളില്‍ നിന്ന് ആളുകള്‍ അകന്നു പോകും. മുആദ് رضي الله عنه പാരായണം ദീർഘിപ്പിക്കുന്നു എന്ന് നബി صلى الله عليه وسلم അറിഞ്ഞപ്പോൾ, ഇമാമായി നമസ്കരിക്കുമ്പോള്‍ നമസ്കാരം ലഘൂകരിക്കാൻ അദ്ദേഹത്തെ ഉപദേശിച്ചു. മധ്യത്തിലുള്ള മുഫസ്സലായ "സബ്ബിഹിസ്മ റബ്ബികൽ അഅ്‌ലാ", "വശ്ശെംസി വളുഹാഹാ", "വല്ലൈലി ഇദാ യഗ്ശാ" എന്നിവ പാരായണം ചെയ്യാൻ അവിടുന്ന് പറഞ്ഞു; കാരണം, പ്രായമായവരും, ദുർബലരും, തങ്ങളുടെ ആവശ്യങ്ങൾ കാരണം നമസ്കാരം ദീർഘിപ്പിക്കുന്നത് പ്രയാസമുള്ളവരുമായ ആളുകളായേക്കാം അദ്ദേഹത്തെ പിന്തുടരുന്നത്. അതിനാൽ അവരോട് ദയ കാണിക്കുന്നതും ലഘൂകരിക്കുന്നതിലൂടെ അവരെ പരിഗണിക്കുന്നതും നല്ലതാണ്. എന്നാൽ ഒരാൾ തനിച്ചാണ് നമസ്കരിക്കുന്നതെങ്കിൽ, അയാൾക്ക് ഇഷ്ടമുള്ളത്ര ദീർഘിപ്പിക്കാം.
ജാബിർ ബിൻ അബ്ദില്ലാഹ് رضي الله عنهما പറയുന്നു: മുആദ് رضي الله عنه ഒരു ദിവസം അവർക്ക് ഇമാമായി നമസ്കരിച്ചു, അദ്ദേഹം അവർക്ക് സൂറത്തുൽ ബഖറ പാരായണം ചെയ്തു. അപ്പോൾ ഒരു മനുഷ്യൻ - അത് 'ഹസ്മ് ബിൻ ഉബയ്യി ബിൻ കഅബ്' ആണെന്നും മറ്റു അഭിപ്രായങ്ങളുണ്ടെന്നും പറയപ്പെടുന്നു. അദ്ദേഹം ജമാഅത്ത് നമസ്കാരത്തില്‍ നിന്ന് വേറിട്ട് നമസ്കാരം ഒറ്റയ്ക്ക് നിർവ്വഹിച്ചു. ഈ വിവരം മുആദ് رضي الله عنه അറിഞ്ഞപ്പോൾ, "അവൻ കപടവിശ്വാസിയാണ്" എന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്ത് (കൂട്ടായി നമസ്കരിക്കുന്നത്) ഉപേക്ഷിക്കുന്നവൻ കപടവിശ്വാസിയാണ് എന്ന് ധരിച്ചു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഈ വിവരം ആ മനുഷ്യൻ അറിഞ്ഞപ്പോൾ, അദ്ദേഹം നബി صلى الله عليه وسلم യുടെ അടുത്തുവന്നു, എന്നിട്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ, ഞങ്ങൾ കൈകൊണ്ട് ജോലി ചെയ്യുന്നവരും, കൃഷിക്ക് വെള്ളം നനക്കുന്നവരുമാണ്. മുആദ് ഇന്നലെ രാത്രി ഞങ്ങൾക്ക് ഇമാമായി നമസ്കരിച്ചപ്പോൾ സൂറത്തുൽ ബഖറ പാരായണം ചെയ്തു, അതിനാൽ ഞാൻ എൻ്റെ നമസ്കാരം ലഘൂകരിച്ചു, അപ്പോൾ ഞാൻ കപടവിശ്വാസിയാണ് എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "മുആദേ, നീ ആളുകളെ വിഷമിപ്പിക്കുന്നവനാണോ?!" (അല്ലെങ്കിൽ: പ്രയാസപ്പെടുത്തുന്നവനാണോ?!) അവിടുന്ന് ഇത് മൂന്ന് തവണ പറഞ്ഞു.
തുടർന്ന്, ഇമാമായിരിക്കുമ്പോൾ ചൊല്ലേണ്ട സൂറത്തുകള്‍ ഏത് രൂപത്തിലുള്ളതാവണമെന്ന് നബി صلى الله عليه وسلم ഉദാഹരണം പറഞ്ഞു കൊടുത്തു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment