عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ബിസ്മി പതുക്കെ ഓതല്‍ ??
بابُ تركِ الجَهرِ ببسمِ اللهِ الرَّحمنِ الرَّحيمِ
ബിസ്മി പരസ്യമാക്കല്‍ (ഉറക്കെ പാരായണം ചെയ്യല്‍) ഒഴിവാക്കല്‍
108 -
عَنْ أَنَسِ بْنِ مَالِكٍ رضي الله عنه: ((أَنَّ النَّبِيَّ صلى الله عليه
وسلم وَأَبَا بَكْرٍ وَعُمَرَ رضي الله عنهما: كَانُوا يَسْتَفْتِحُونَ
الصَّلاةَ بِ «الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ» )) .
وَفِي رِوَايَةٍ: ((صَلَّيْتُ مَعَ أَبِي بَكْرٍ وَعُمَرَ وَعُثْمَانَ، فَلَمْ
أَسْمَعْ أَحَدًا مِنْهُمْ يَقْرَأُ بِسْمِ اللهِ الرَّحْمَنِ الرَّحِيمِ))
അനസ് ബ്നു മാലിക് رضي الله عنه നിവേദനം: ((തീർച്ചയായും നബി صلى الله عليه وسلم യും അബൂബക്കര്‍ رضي الله عنه വും, ഉമര്‍ رضي الله عنه വും നമസ്കാരം ആരംഭിച്ചിരുന്നത് «الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ» (അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ) കൊണ്ടായിരുന്നു)).
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: ((ഞാൻ അബൂബക്കർ رضي الله عنه, ഉമർرضي الله عنه, ഉസ്മാൻ رضي الله عنه എന്നിവരുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്, അവരാരും بِسْمِ اللهِ الرَّحْمَنِ الرَّحِيمِ 'ബിസ്മില്ലാഹി റഹ്മാനി റഹീം' പാരായണം ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല)).
വിവരണം
നമസ്കാരം പ്രമാണബദ്ധമായ ഒരു ആരാധനയാണ്. സ്വഹാബികൾ നബി صلى الله عليه وسلم യിൽ നിന്ന് അതിൻ്റെ എണ്ണവും രൂപവും അതേപടി സ്വീകരിക്കുകയും, അവർ നബി صلى الله عليه وسلم യോടൊപ്പം നമസ്കരിച്ച പ്രകാരം തന്നെ അത് സമുദായത്തിന് കൈമാറുകയും ചെയ്തു.
സ്വഹാബികൾ നബി صلى الله عليه وسلم യിൽ നിന്ന് തങ്ങളുടെ ദീനീപരമായ കാര്യങ്ങൾ പഠിക്കുന്നതിലും, തങ്ങൾക്ക് ശേഷമുള്ളവര്‍ക്കായി അവർ പഠിച്ച കാര്യങ്ങൾ കൈമാറുന്നതിലും ജനങ്ങളിൽ ഏറ്റവും താല്പര്യമുള്ളവരായിരുന്നു. ഈ താല്പര്യത്തിൽ ഏറ്റവും പ്രധാനം നമസ്കാരമായിരുന്നു, അത് അവരുടെ പ്രഥമ പരിഗണനകളിൽ പെട്ടതായിരുന്നു.
ഈ ഹദീസിൽ, അനസ് ബ്നു മാലിക് رضي الله عنه നമ്മോട് വിവരിക്കുന്നു: തീർച്ചയായും നബി صلى الله عليه وسلم യും, ശേഷം അബൂബക്കര്‍ رضي الله عنه വും ഉമർ رضي الله عنه വും നമസ്കാരം ആരംഭിച്ചിരുന്നത് {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} എന്ന് (തുടങ്ങി) കൊണ്ടായിരുന്നു. അതിനർത്ഥം, അവർ ബിസ്മി ഉറക്കെ പാരായണം ചെയ്തിരുന്നില്ല എന്നാണ്. പാരായണത്തിൽ അവരിൽ നിന്ന് ആദ്യം കേട്ടിരുന്നത് {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} എന്നതായിരുന്നു. നമസ്കാരത്തിന്‍റെ തുടക്കത്തിൽ അവർ 'ദുആഉൽ ഇസ്തിഫ്താഹ്' (പ്രാരംഭ പ്രാർത്ഥന), അല്ലെങ്കിൽ 'ഇസ്തിആദത്ത്' (ശൈത്വാനിൽ നിന്ന് രക്ഷ തേടൽ), അല്ലെങ്കിൽ 'ബിസ്മി' എന്നിവ പതുക്കെ ഓതിയിരുന്നില്ല എന്ന് ഇതിന് അർത്ഥമില്ല. മറിച്ച്, തക്ബീറിന് ശേഷം ഉറക്കെ ഓതാൻ തുടങ്ങിയിരുന്നത് {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} കൊണ്ടായിരുന്നു എന്നാണ് (അതിൻ്റെ) അർത്ഥം.
ഈ വിഷയത്തിൽ അനസ് ബ്നു മാലിക് رضي الله عنه പറയുന്നു: "ഞാൻ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم ന്‍റെ കൂടെയും, അബൂബക്കർ رضي الله عنه, ഉമർ رضي الله عنه, ഉസ്മാൻ رضي الله عنه എന്നിവരുടെ കൂടെയും നമസ്കരിച്ചു", "അവരിൽ ഒരാളും {ബിസ്മില്ലാഹി റഹ്മാനി റഹീം} പാരായണം ചെയ്യുന്നത് ഞാൻ കേട്ടില്ല", അത് ഫാത്തിഹയ്ക്ക് മുമ്പായാലും, ഫാത്തിഹയ്ക്ക് ശേഷം ഓതുന്ന സൂറത്തുകൾക്ക് മുമ്പായാലും ബിസ്മി ഉറക്കെ ഓതുന്നത് കേട്ടില്ല.
ആരും കേൾക്കാത്ത വിധം അവർ ബിസ്മി പതുക്കെ (രഹസ്യമായി) ഓതുകയും, തുടർന്ന് ഫാത്തിഹ പാരായണം ചെയ്യുകയും ചെയ്തിരുന്നു എന്നതിന് ഇത് സാധ്യത നൽകുന്നു. അല്ലെങ്കിൽ, അവർ അത് (ബിസ്മി) ഒട്ടും ഓതിയിരുന്നില്ല എന്നും, {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} കൊണ്ട് നേരിട്ട് പാരായണം ആരംഭിച്ചിരുന്നു എന്നും ഇത് അർത്ഥമാക്കാം. നമസ്കാരത്തിൽ ഫാത്തിഹക്ക് മുമ്പും ഓരോ സൂറത്തുകൾക്ക് മുമ്പും ബിസ്മി പതുക്കെ (രഹസ്യമായി) ഓതണം എന്നതാണ് പ്രബലമായ അഭിപ്രായം.
സ്വഹീഹ് മുസ്‌ലിമിലെ മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: "അവർ {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} കൊണ്ട് (പാരായണം) ആരംഭിച്ചിരുന്നു".
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നബി صلى الله عليه وسلم യും അബൂബക്കര്‍ رضي الله عنه, ഉമര്‍ رضي الله عنه, ഉസ്മാന്‍ رضي الله عنه എന്നീ ഖലീഫമാരും അവരുടെ നമസ്കാരത്തിലെ പാരായണം ആരംഭിച്ചിരുന്നത് {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} എന്നതുകൊണ്ടായിരുന്നു.
2- ഇമാം മുസ്‌ലിമിന്‍റെ റിപ്പോർട്ടനുസരിച്ച് അവർ ഫാതിഹയുടെ പാരായണത്തിന്‍റെ തുടക്കത്തിലോ അവസാനത്തിലോ (സൂറത്തിന്‍റെ തുടക്കത്തിലോ) "ബിസ്മി" പരസ്യമാക്കിയിരുന്നില്ല (ഉറക്കെ ചൊല്ലിയിരുന്നില്ല) എന്ന് സ്ഥിരീകരിക്കുന്നു.
3- ബിസ്മില്ലാഹി റഹ്മാനി റഹീം: അതിൽ അല്ലാഹുവിന്‍റെ മഹത്തായ നാമവും, കാരുണ്യം, നന്മ, ബറക്കത്ത് എന്നിവയുടെ വിശേഷണങ്ങളും ഉൾപ്പെടുന്നു. പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളുടെയും തുടക്കത്തിൽ അത് പറയൽ അഭികാമ്യമാണ്: ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, കുളിക്കുക, വുളു എടുക്കുക, പള്ളിയിൽ പ്രവേശിക്കുക, വീട്ടിൽ പ്രവേശിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ. അത് ഒന്നുകിൽ അനുഗ്രഹവും നന്മയും കൊണ്ടുവരും, അല്ലെങ്കിൽ തിന്മയെയും ഉപദ്രവത്തെയും തടയും.
4- (നമസ്കാരത്തിലെ പ്രാരംഭ പ്രാർത്ഥനയ്ക്കും) 'ഇസ്തിആദത്തിനും' ശേഷം, ഫാത്തിഹക്ക് മുമ്പായി "ബിസ്മില്ലാഹി റഹ്മാനി റഹീം" പാരായണം ചെയ്യൽ അനുവദനീയമാണ് (മശ്റൂഅ് ആണ്). അത് ഉറക്കെ നമസ്കരിക്കുന്ന (ജഹ്‌റായ) നമസ്കാരങ്ങളിൽ പോലും പതുക്കെ (രഹസ്യമായി) പാരായണം ചെയ്യണം, അത് സുന്നത്താണ്.

No comments:
Post a Comment