ഫോളോ ചെയ്യാം

Sunday, 5 October 2025

357 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 97- دروس الحديث - പാദരക്ഷ ധരിച്ച് നമസ്കരിക്കല്‍

  


 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


പാദരക്ഷ ധരിച്ച് നമസ്കരിക്കല്‍

97 - عَنْ أَبِي مَسْلَمَةَ سَعِيدِ بْنِ يَزِيدَ قَالَ: ((سَأَلْتُ أَنَسَ بْنَ مَالِكٍ: أَكَانَ النَّبِيُّ صلى الله عليه وسلم يُصَلِّي فِي نَعْلَيْهِ؟ قَالَ: نَعَمْ)) .

അബൂ മസ്‌ലമ സഈദ് ബ്നു യസീദ് رحمه الله യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ അനസ് ബ്നു മാലിക് رضي الله عنه  വിനോട് ചോദിച്ചു: "പ്രവാചകൻ صلى الله عليه وسلم തന്‍റെ ചെരിപ്പുകൾ ധരിച്ച് നമസ്കരിക്കാറുണ്ടായിരുന്നോ?" അദ്ദേഹം മറുപടി പറഞ്ഞു: "അതെ."

വിവരണം

  ഇസ്‌ലാം മതവിശ്വാസികൾക്ക് എളുപ്പത്തിനും ലഘൂകരണത്തിനും വേണ്ടിയും, യഹൂദരോട് എതിരാവുകയെന്ന നിലയിലുമാണ് ചെരിപ്പ് ധരിച്ച് നമസ്കരിക്കുന്നത് അനുവദനീയമാക്കിയത്.

    ഈ ഹദീസിൽ, താബിഈ പണ്ഡിതനായ അബൂ മസ്‌ലമ സഈദ് ബ്നു യസീദ് رحمه الله, നബി صلى الله عليه وسلم യുടെ സേവകനായ അനസ് ബ്നു മാലിക് رضي الله عنه വിനോട് ചോദിച്ചതായി പറയുന്നു: "നബി صلى الله عليه وسلم ഐച്ഛിക നമസ്കാരത്തിലോ നിർബന്ധ നമസ്കാരത്തിലോ ആകട്ടെ, കാലിൽ ചെരിപ്പ് ധരിച്ച് നമസ്കരിക്കാറുണ്ടായിരുന്നോ?" അനസ് رضي الله عنه അതിന് മറുപടി നൽകി. നബി صلى الله عليه وسلم അങ്ങനെ ചെയ്തിട്ടുണ്ടെന്നും, ഇത് ഈ സമുദായത്തിന് നൽകപ്പെട്ട ലഘൂകരണത്തിൻ്റെയും എളുപ്പത്തിൻ്റെയും ഭാഗമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

  കൂടാതെ, അബൂദാവൂദിൻ്റെ സുനനിലെ റിപ്പോർട്ട് പ്രകാരം നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞിട്ടുണ്ട്: "നിങ്ങൾ യഹൂദരോട് എതിരാവുക; കാരണം അവർ ചെരിപ്പുകളോ ഖുഫ്ഫകളോ (തുകൽ സോക്സ്) ധരിച്ച് നമസ്കരിക്കാറില്ല." ഇതിൽ നിന്ന് വ്യക്തമാകുന്നത് യഹൂദരോട് വിയോജിക്കുക എന്നതും ഇതിന്‍റെ ഒരു കാരണമാണെന്നാണ്.

    "നഅ്ൽ" എന്നാൽ നടക്കുമ്പോൾ നിലത്തുതട്ടി കാലിന് സംരക്ഷണം നൽകാൻ ധരിക്കുന്ന പാദരക്ഷയാണ്. ചെരിപ്പ് ധരിച്ച് നമസ്കരിക്കുന്നതിന് അവ രണ്ടും ശുദ്ധിയുള്ളതായിരിക്കണമെന്നും മാലിന്യങ്ങളിൽ നിന്ന് മുക്തമായിരിക്കണമെന്നും ഹദീസ് നിവേദനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ആരെങ്കിലും തൻ്റെ ചെരിപ്പിൽ വല്ല അഴുക്കും കണ്ടാല്‍, അത്  ശുദ്ധീകരിക്കേണ്ടതാണ്.

    നബി صلى الله عليه وسلم യുടെ ചര്യ പിൻപറ്റുന്നതിൽ സ്വഹാബികളും താബിഉകളും എത്രത്തോളം താല്പര്യം കാണിച്ചിരുന്നുവെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- അറിവ് നേടുന്നതിൽ മുൻഗാമികൾ (സലഫുകൾ) കാണിച്ച അതീവ താല്പര്യം.
2- ചെരിപ്പ് ധരിച്ച് നമസ്കരിക്കുന്നത് അനുവദനീയമാണ്, കാരണം അത് നബി صلى الله عليه وسلم യുടെ പ്രവൃത്തികളിൽ പെട്ടതായിരുന്നു.
3- അഴുക്കുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും വൃത്തിയാക്കിയ ശേഷമായിരിക്കണം ചെരിപ്പുകൾ ധരിച്ച് നമസ്കരിക്കുന്നത്. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...