عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
റമദാനിലെ
അവസാന പത്തിന്‍റെ പ്രത്യേകത
213 - عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي
الله عنه: ((أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَعْتَكِفُ فِي
الْعَشْرِ الأَوْسَطِ مِنْ رَمَضَانَ. فَاعْتَكَفَ عَاماً، حَتَّى إذَا كَانَتْ
لَيْلَةُ إحْدَى وَعِشْرِينَ - وَهِيَ اللَّيْلَةُ الَّتِي يَخْرُجُ مِنْ
صَبِيحَتِهَا مِنْ اعْتِكَافِهِ - قَالَ: مَنْ اعْتَكَفَ مَعِي فَلْيَعْتَكِفْ
الْعَشْرَ الأَوَاخِرَ فَقَدْ أُرِيتُ هَذِهِ اللَّيْلَةَ. ثُمَّ أُنْسِيتُهَا،
وَقَدْ رَأَيْتُنِي أَسْجُدُ فِي مَاءٍ وَطِينٍ مِنْ صَبِيحَتِهَا.
فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ. وَالْتَمِسُوهَا فِي كُلِّ وِتْرٍ.
فَمَطَرَتِ السَّمَاءُ تِلْكَ اللَّيْلَةِ. وَكَانَ الْمَسْجِدُ عَلَى عَرِيشٍ.
فَوَكَفَ الْمَسْجِدُ، فَأَبْصَرَتْ عَيْنَايَ رَسُولَ اللَّهِ صلى الله عليه
وسلم وَعَلَى جَبْهَتِهِ أَثَرُ الْمَاءِ وَالطِّينِ مِنْ صُبْحِ إحْدَى
وَعِشْرِينَ)) .
അബൂ സഈദ് അൽ ഖുദ്'രി رضي الله عنه വിൽ നിന്ന് നിവേദനം: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم റമദാനിലെ നടുവിലെ പത്ത് ദിവസങ്ങളിൽ (രണ്ടാം പത്ത്) ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു വർഷം റസൂൽ صلى الله عليه وسلم ഇഅ്തികാഫ് ഇരുന്നു. തന്‍റെ ഇഅ്തികാഫ് കഴിഞ്ഞ് പുറത്തിറങ്ങേണ്ട ഇരുപത്തിയൊന്നാം രാവായപ്പോൾ റസൂൽ صلى الله عليه وسلم പറഞ്ഞു: 'ആരെങ്കിലും എന്‍റെ കൂടെ ഇഅ്തികാഫ് ഇരുന്നിട്ടുണ്ടെങ്കിൽ അവർ അവസാനത്തെ പത്തിലും ഇഅ്തികാഫ് ഇരിക്കട്ടെ. തീർച്ചയായും ആ രാത്രി (ലൈലത്തുൽ ഖദ്ർ) എനിക്ക് കാണിച്ചുതരപ്പെട്ടു, പിന്നീട് ഞാനത് മറപ്പിക്കപ്പെട്ടു. അതിന്‍റെ പിറ്റേന്ന് രാവിലെ വെള്ളത്തിലും മണ്ണിലും ഞാൻ സുജൂദ് ചെയ്യുന്നത് ഞാൻ സ്വപ്നത്തിൽ കണ്ടു. അതിനാൽ നിങ്ങൾ അവസാനത്തെ പത്തിൽ അതിനെ (ലൈലത്തുൽ ഖദ്റിനെ) അന്വേഷിക്കുക. എല്ലാ ഒറ്റപ്പെട്ട രാത്രികളിലും അതിനെ അന്വേഷിക്കുക.' അന്ന് രാത്രി മഴ പെയ്തു. പള്ളി ഈന്തപ്പനയോല കൊണ്ട് മേഞ്ഞതായിരുന്നു. അതിനാൽ പള്ളി ഒലിക്കാൻ തുടങ്ങി. ഇരുപത്തിയൊന്നാം ദിവസത്തെ സുബ്ഹി നമസ്കാരത്തിന് ശേഷം റസൂൽ صلى الله عليه وسلم യുടെ നെറ്റിത്തടത്തിൽ വെള്ളത്തിന്‍റെയും മണ്ണിന്‍റെയും അടയാളം എന്‍റെ രണ്ട് കണ്ണുകൾ കൊണ്ട് ഞാൻ കാണുകയുണ്ടായി."
وَكَفَ المسجدُ: പള്ളിയുടെ മേൽക്കൂരയിൽ നിന്ന് വെള്ളം തുള്ളിയായി ഇറ്റുവീണു.
വിവരണം
അല്ലാഹുവിന്‍റെ അടുക്കൽ ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റമദാൻ. അതിലെ ഏറ്റവും മഹത്തായ രാത്രിയാണ് ലൈലത്തുൽ ഖദ്ർ. ഈ രാത്രിയെ കണ്ടെത്താനും അതിൽ സൽകർമ്മങ്ങൾ ചെയ്യാനും റസൂൽ صلى الله عليه وسلم യും സ്വഹാബത്തും അതീവ താല്പര്യം കാണിച്ചിരുന്നു. റസൂൽ صلى الله عليه وسلم യുടെ ഇഅ്തികാഫ് ഇതിന് തെളിവാണ്.
ആ രാത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്; അതിലൊന്നാണ് ഈ ഹദീസ്. താബിഈ പണ്ഡിതനായ അബൂ സലമത്ത് ബിൻ അബ്ദി റഹ്മാൻ ബിൻ ഔഫ് رحمه الله, അബൂ സഈദ് അൽ ഖുദ്'രി رضي الله عنه വിന്‍റെ അടുക്കൽ ചെന്ന് അദ്ദേഹത്തോടൊപ്പം ഈന്തപ്പനകളുള്ള ഒരു സ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെട്ടതും, ലൈലത്തുൽ ഖദ്റിന്‍റെ സമയം നിശ്ചയിക്കുന്നതിനെക്കുറിച്ച് റസൂൽ صلى الله عليه وسلم യില്‍ നിന്ന് കേട്ട കാര്യങ്ങൾ പറഞ്ഞുതരാൻ ആവശ്യപ്പെട്ടതും ഇതിൽ വിവരിക്കുന്നു.
അദ്ദേഹം (അബൂ സഈദ്) വിവരിച്ചു: ഒരു വർഷം റസൂൽ صلى الله عليه وسلم റമദാനിലെ ആദ്യ പത്തിൽ ഇഅ്തികാഫ് ഇരുന്നു. അപ്പോൾ ജിബ്‌രീൽ عليه السلام വന്ന് പറഞ്ഞു: "താങ്കൾ അന്വേഷിക്കുന്ന ലൈലത്തുൽ ഖദ്ർ വരാനിരിക്കുന്ന രാത്രികളിലാണ്." തുടർന്ന് റസൂൽ صلى الله عليه وسلم രണ്ടാം പത്തിൽ ഇഅ്തികാഫ് ഇരുന്നു, സ്വഹാബികളും അദ്ദേഹത്തോടൊപ്പം ഇരുന്നു. റമദാൻ ഇരുപതിന്‍റെ പ്രഭാതത്തിൽ ജിബ്‌രീൽ (അ) രണ്ടാമതും വന്ന് ആദ്യം പറഞ്ഞത് പോലെ തന്നെ ആവർത്തിച്ചു; അതായത് മാസത്തിലെ അവസാന പത്തിലാണ് ആ രാത്രിയെന്ന്. അപ്പോൾ റസൂൽ صلى الله عليه وسلم തന്‍റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: "ആരെങ്കിലും ആദ്യ പത്തോ രണ്ടാം പത്തോ ഇഅ്തികാഫ് ഇരിക്കുകയും പള്ളിയിൽ നിന്ന് പുറത്തുപോവുകയും ചെയ്തിട്ടുണ്ടെങ്കിൽ അവർ തിരിച്ചു വരട്ടെ. തീർച്ചയായും എനിക്ക് ലൈലത്തുൽ ഖദ്ർ (അല്ലെങ്കിൽ അതിന്‍റെ സമയം) കാണിച്ചുതരപ്പെട്ടിട്ടുണ്ട്."
ആ വർഷം ആ രാത്രി ഏതാണെന്ന് ജിബ്‌രീൽ عليه السلام റസൂൽ صلى الله عليه وسلم യെ അറിയിച്ചിരുന്നു, അത് പിന്നീട് റസൂൽ صلى الله عليه وسلم ക്ക് മറപ്പിക്കപ്പെട്ടു. എങ്കിലും ആ രാത്രി റമദാനിലെ അവസാന പത്തിലെ ഒറ്റപ്പെട്ട രാത്രികളിലാണെന്ന് (21, 23, 25, 27, 29) റസൂൽ صلى الله عليه وسلم ഉറപ്പിച്ചു പറഞ്ഞു. ആ വർഷം ആ രാത്രിയുടെ അടയാളമായി താൻ മണ്ണിലും വെള്ളത്തിലും സുജൂദ് ചെയ്യുന്നതായി ഒരു സ്വപ്നം കണ്ടെന്നും റസൂൽ صلى الله عليه وسلم അറിയിച്ചു. പ്രവാചകന്മാരുടെ സ്വപ്നം സത്യമാണ്.
അബൂ സഈദ് رضي الله عنه പറഞ്ഞു: റസൂൽ صلى الله عليه وسلم യുടെ പള്ളിയുടെ മേൽക്കൂര ഈന്തപ്പനയോല കൊണ്ടായിരുന്നു. ആകാശം അന്ന് തെളിഞ്ഞതായിരുന്നു, മഴ പെയ്യുമെന്ന് കരുതിയിരുന്നില്ല. എന്നാൽ പെട്ടെന്ന് നേർത്ത മേഘക്കഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മഴ പെയ്യുകയും ചെയ്തു. മുസ്‌ലിംകൾ നമസ്കരിച്ചു. താൻ വെള്ളത്തിലും മണ്ണിലും സുജൂദ് ചെയ്യുന്നു എന്ന റസൂൽ صلى الله عليه وسلم യുടെ സ്വപ്നം അന്വർത്ഥമായി. റസൂൽ صلى الله عليه وسلم യുടെ നെറ്റിത്തടത്തിലും മൂക്കിന്‍റെ അറ്റത്തും മണ്ണിന്‍റെ അടയാളം ദൃശ്യമായി. സ്വഹീഹൈനുകളിലെ (ബുഖാരി, മുസ്‌ലിം) റിപ്പോർട്ടുകൾ പ്രകാരം ഇത് ഇരുപത്തിയൊന്നാം രാവിനോടനുബന്ധിച്ചായിരുന്നു. അങ്ങനെ റസൂൽ صلى الله عليه وسلم യുടെ സ്വപ്നം സത്യമായി പുലർന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment