عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
കഅ്ബക്കുള്ളിലെ നമസ്കാരം
230 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما قَالَ: ((دَخَلَ رَسُولُ اللَّهِ صلى الله عليه وسلم الْبَيْتَ، وَأُسَامَةُ بْنُ زَيْدٍ وَبِلالٌ وَعُثْمَانُ بْنُ طَلْحَةَ، فَأَغْلَقُوا عَلَيْهِمْ الْبَابَ فَلَمَّا فَتَحُوا: كُنْتُ أَوَّلَ مَنْ وَلَجَ. فَلَقِيتُ بِلالاً، فَسَأَلَتْهُ: هَلْ صَلَّى فِيهِ رَسُولُ اللَّهِ صلى الله عليه وسلم؟ قَالَ: نَعَمْ، بَيْنَ الْعَمُودَيْنِ الْيَمَانِيَيْنِ)) .
അബ്ദുല്ലാഹി ബ്നു ഉമർ رضي الله عنهما പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ( കഅ്ബ) യില്‍ പ്രവേശിച്ചു. ഉസാമത്തു ബ്നു സൈദ് رضي الله عنه, ബിലാൽ رضي الله عنه, ഉസ്മാനു ബ്നു ത്വൽഹ رضي الله عنه എന്നിവരും അവിടുത്തോടൊപ്പമുണ്ടായിരുന്നു. അവർ ഉള്ളിൽ കടന്ന് വാതിൽ അടച്ചു. പിന്നീട് അവർ വാതിൽ തുറന്നപ്പോൾ ആദ്യമായി ഉള്ളിൽ പ്രവേശിച്ചത് ഞാനായിരുന്നു. ഞാൻ ബിലാലിനെ കണ്ട് ചോദിച്ചു: 'അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഇതിനുള്ളിൽ നമസ്കരിച്ചോ?' അദ്ദേഹം പറഞ്ഞു: 'അതെ, രണ്ട് യമാനി തൂണുകൾക്കിടയിലായി അവിടുന്ന് നിസ്കരിച്ചു'."
وَلَجَ : പ്രവേശിച്ചു.
വിവരണം
ഈ ഹദീസിലൂടെ അബ്ദുല്ലാഹി ബ്നു ഉമർ (റ) വിശദീകരിക്കുന്നത്, ഹിജ്റ എട്ടാം വർഷം മക്ക വിജയ ദിവസം നബി صلى الله عليه وسلم കഅ്ബയിലേക്ക് വന്നതിനെക്കുറിച്ചാണ്. 'ഖസ്‌വാഅ്' എന്ന് പേരുള്ള തന്‍റെ ഒട്ടകപ്പുറത്ത് ഉസാമത്തു ബ്നു സൈദ് رضي الله عنه വിനെ പിന്നിലിരുത്തിയാണ് അവിടുന്ന് എത്തിയത്. കൂടെ ബിലാലു ബ്നു റബാഹ് رضي الله عنه വും ഉസ്‌മാനു ബ്നു ത്വൽഹ رضي الله عنه വും ഉണ്ടായിരുന്നു. നബി صلى الله عليه وسلم തന്‍റെ വാഹനത്തെ കഅ്ബയുടെ അടുത്ത് നിർത്തി, കഅ്ബയുടെ താക്കോൽ കൊണ്ടുവരാനായി ഉസ്‌മാനു ബ്നു ത്വൽഹ رضي الله عنه വിനെ അയച്ചു. അദ്ദേഹം താക്കോൽ കൊണ്ടുവന്നപ്പോൾ നബി صلى الله عليه وسلم, ഉസാമ رضي الله عنه, ബിലാൽ رضي الله عنه, ഉസ്‌മാൻ رضي الله عنه എന്നിവർ ഉള്ളിൽ പ്രവേശിക്കുകയും വാതിൽ അടക്കുകയും ചെയ്തു.
നബി صلى الله عليه وسلم യും കൂടെയുള്ളവരും ദീർഘനേരം കഅ്ബക്കുള്ളിൽ ചിലവഴിച്ചു. ശേഷം അവിടുന്ന് പുറത്തിറങ്ങിയപ്പോൾ ആളുകൾ ഉള്ളിലേക്ക് പ്രവേശിക്കാൻ തിരക്ക് കൂട്ടി. അബ്ദുല്ലാഹി ബ്നു ഉമർ رضي الله عنهما ആയിരുന്നു എല്ലാവരേക്കാളും മുൻപേ ഉള്ളിൽ കടന്നത്. അവിടെ ബിലാല്‍ رضي الله عنه വിനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم എവിടെയാണ് നമസ്കരിച്ചത്?". അപ്പോൾ ബിലാൽ رضي الله عنه മുൻപിലുള്ള ആ രണ്ട് തൂണുകൾക്കിടയിലാണെന്ന് കാണിച്ചുകൊടുത്തു.
അക്കാലത്ത് കഅ്ബ ആറ് തൂണുകളിലായി രണ്ട് വരികളിലായാണ് നിലനിന്നിരുന്നത് (പിന്നീട് അബ്ദുല്ലാഹി ബ്നു സുബൈറിന്‍റെ കാലത്ത് അത് പുനർനിർമ്മിക്കപ്പെട്ടു). നബി صلى الله عليه وسلم ആദ്യത്തെ വരിയിലെ രണ്ട് തൂണുകൾക്കിടയിൽ, വാതിലിന് പുറം തിരിഞ്ഞ്, കഅ്ബയിൽ പ്രവേശിക്കുന്ന ഒരാൾ അഭിമുഖീകരിക്കുന്ന ഭിത്തിക്ക് മുന്നിലായാണ് നമസ്കരിച്ചത്. അവിടുന്ന് നമസ്കരിച്ച ആ സ്ഥലത്ത് ചുവന്ന മാർബിൾ കല്ലുകൾ ഉണ്ടായിരുന്നു. ഇബ്നു ഉമർ رضي الله عنهما പറയുന്നു: "നബി صلى الله عليه وسلم എത്ര റക്അത്താണ് നമസ്കരിച്ചത് എന്ന് ചോദിക്കാൻ ഞാൻ മറന്നുപോയി."
കഅ്ബക്കുള്ളിലെ നമസ്കാരം: നിയമവശങ്ങൾ
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- കഅ്ബക്കുള്ളിൽ പ്രവേശിക്കുന്നതും അവിടെ നിസ്കരിക്കുന്നതും അനുവദനീയമാണ് എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.

No comments:
Post a Comment