عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഹജ്ജില്‍ നിന്ന് ഉംറയിലേക്ക് മാറല്‍
بابُ فَسْخِ الحجِّ إِلى العُمْرَةِ
ഹജ്ജില്‍ നിന്ന് ഉംറയിലേക്ക് മാറല്‍
246 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي
الله عنهما قَالَ (أَهَلَّ النَّبِيُّ صلى الله عليه وسلم وَأَصْحَابُهُ
بِالْحَجِّ وَلَيْسَ مَعَ أَحَدٍ مِنْهُمْ هَدْيٌ غَيْرَ النَّبِيِّ صلى الله
عليه وسلم وَطَلْحَةَ، وَقَدِمَ عَلِيُّ رضي الله عنه مِنْ الْيَمَنِ.
فَقَالَ: أَهْلَلْتُ بِمَا أَهَلَّ بِهِ النَّبِيُّ صلى الله عليه وسلم فَأَمَر النَّبِيُّ صلى الله عليه وسلم أَصْحَابَهُ: أَنْ يَجْعَلُوهَا
عُمْرَةً، فَيَطُوفُوا ثُمَّ يُقَصِّرُوا وَيَحِلُّوا، إلاَّ مَنْ كَانَ مَعَهُ
الْهَدْيُ، فَقَالُوا: نَنْطَلِقُ إلَى «مِنىً» وَذَكَرُ أَحَدِنَا يَقْطُرُ؟
فَبَلَغَ ذَلِكَ النَّبِيَّ صلى الله عليه وسلم فَقَالَ: لَوْ اسْتَقْبَلْتُ
مِنْ أَمْرِي مَا اسْتَدْبَرْتُ مَا أَهْدَيْتُ، وَلَوْلا أَنَّ مَعِي الْهَدْيَ
لأَحْلَلْتُ. وَحَاضَتْ عَائِشَةُ. فَنَسَكَتِ الْمَنَاسِكَ كُلَّهَا، غَيْرَ
أَنَّهَا لَمْ تَطُفْ بِالْبَيْتِ. فَلَمَّا طَهُرَتْ وَطَافَتْ
بِالْبَيْتِ قَالَتْ: يَا رَسُولَ اللَّهِ، يَنْطَلِقُونَ بِحَجٍّ وَعُمْرَةٍ،
وَأَنْطَلِقُ بِحَجٍّ فَأَمَرَ عَبْدَ الرَّحْمَنِ بْنَ أَبِي بَكْرٍ: أَنْ يَخْرُجَ
مَعَهَا إلَى التَّنْعِيمِ فَاعْتَمَرَتْ بَعْدَ الْحَجِّ) .
ജാബിർ ബിൻ അബ്ദില്ല رضي الله عنهما പറഞ്ഞു: "നബി صلى الله عليه وسلم യും സ്വഹാബിമാരും ഹജ്ജിനായി ഇഹ്‌റാം ധരിച്ചു, നബി صلى الله عليه وسلم യുടെയും ത്വൽഹ رضي الله عنه യുടെയും പക്കലല്ലാതെ മറ്റാരുടെ പക്കലും ബലിമൃഗം ഉണ്ടായിരുന്നില്ല. ആ സമയത്താണ് അലി رضي الله عنه യമനിൽ നിന്നും വന്നത്. അദ്ദേഹം പറഞ്ഞു: 'നബി صلى الله عليه وسلم ഏതിനാണോ ഇഹ്‌റാം ധരിച്ചത്, അതിനായി ഞാനും ഇഹ്‌റാം കെട്ടിയിരിക്കുന്നു.'
അപ്പോൾ ബലിമൃഗം കൂടെയില്ലാത്തവരോട് അത് (ഹജ്ജിനായുള്ള ഇഹ്‌റാം) ഉംറയാക്കി മാറ്റാൻ നബി صلى الله عليه وسلم കൽപ്പിച്ചു. അവർ ത്വവാഫും സഅ്‌യും നിർവ്വഹിച്ച്, മുടി വെട്ടി ഇഹ്‌റാമിൽ നിന്ന് ഒഴിവാകാൻ (തഹല്ലുൽ ആകാൻ) നബി صلى الله عليه وسلم നിർദ്ദേശിച്ചു.
അപ്പോൾ സ്വഹാബികള്‍ ചോദിച്ചു: 'ഞങ്ങൾ മിനായിലേക്ക് പോകുന്നത് (ഭാര്യമാരുമായി ബന്ധപ്പെട്ട്) ഞങ്ങളില്‍ ഒരാളുടെ ലിംഗത്തില്‍ നിന്ന് ഇന്ദ്രിയം ഇറ്റുവീഴുന്ന അവസ്ഥയിലാണോ?' (അതായത്, ഹജ്ജിന് തൊട്ടുമുമ്പ് ഇഹ്‌റാമിൽ നിന്ന് ഒഴിഞ്ഞു സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിലെ അത്ഭുതമായിരുന്നു അവർ പ്രകടിപ്പിച്ചത്).
ഈ വിവരം നബി صلى الله عليه وسلم അറിഞ്ഞപ്പോൾ ഇപ്രകാരം പറഞ്ഞു: 'പിന്നീട് എനിക്ക് ബോധ്യപ്പെട്ട കാര്യം മുൻപേ അറിയുമായിരുന്നെങ്കിൽ ഞാൻ ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. എന്‍റെ കൂടെ ബലിമൃഗം ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഞാനും ഇഹ്‌റാമിൽ നിന്ന് ഒഴിവാകുമായിരുന്നു.'
ആയിഷ رضي الله عنها ക്ക് ആർത്തവമുണ്ടായി. ത്വവാഫ് ഒഴികെയുള്ള ഹജ്ജിന്‍റെ എല്ലാ കർമ്മങ്ങളും അവർ നിർവ്വഹിച്ചു. പിന്നീട് അവർ ശുദ്ധിയാവുകയും കഅ്ബയെ ത്വവാഫ് ചെയ്യുകയും ചെയ്തപ്പോൾ അവർ പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ! മറ്റുള്ളവർ ഹജ്ജും ഉംറയുമായി മടങ്ങുമ്പോൾ ഞാൻ ഹജ്ജുമായി മാത്രമാണോ മടങ്ങേണ്ടത്?'
അപ്പോൾ അവരോടൊപ്പം തൻഈമിലേക്ക് പോകാൻ അബ്ദുറഹ്മാൻ ബിൻ അബൂബക്കറിനോട് നബി صلى الله عليه وسلم കൽപ്പിച്ചു. അങ്ങനെ അവർ ഹജ്ജിന് ശേഷം ഉംറ നിർവ്വഹിച്ചു."
വിവരണം
ഹജ്ജിന്‍റെ കർമ്മരീതികൾ മൂന്ന് വിധമാണ്: ഒന്ന് തമത്തുഅ്; ഹജ്ജിന്‍റെ മാസങ്ങളിൽ (ശവ്വാൽ, ദുൽഖഅദ്, ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങൾ) ഉംറക്കായി ഇഹ്‌റാം ധരിക്കുകയും, അത് പൂർത്തിയാക്കി ഇഹ്‌റാമിൽ നിന്ന് ഒഴിവാകുകയും, തുടർന്ന് അതേ വർഷം തന്നെ ഹജ്ജിനായി വീണ്ടും ഇഹ്‌റാം ധരിക്കുകയും ചെയ്യുന്ന രീതിയാണിത്. രണ്ടാമത്തേത് ഖിറാൻ; ഹജ്ജിനും ഉംറയ്ക്കുമായി ഒന്നിച്ച് ഇഹ്‌റാമില്‍ പ്രവേശിക്കുന്ന രീതിയാണിത്. മൂന്നാമത്തേത് ഇഫ്റാദ്; ഹജ്ജിനായി മാത്രം ഇഹ്‌റാം ധരിക്കുന്ന രീതിയാണിത്.
ഈ ഹദീസിൽ ജാബിറു ബ്നു അബ്ദില്ല رضي الله عنهما വിവരിക്കുന്നത്, ഹിജ്റ പത്താം വർഷം നടന്ന വിടവാങ്ങൽ ഹജ്ജിൽ നബി صلى الله عليه وسلم യും സ്വഹാബിമാരും ഹജ്ജിനായി ഇഹ്‌റാം ധരിച്ചു എന്നാണ്. ആ സന്ദർഭത്തിൽ നബി صلى الله عليه وسلم യുടെയും ത്വൽഹത്തു ബ്നു ഉബൈദില്ല رضي الله عنه വിന്‍റെയും പക്കലല്ലാതെ മറ്റാരുടെ പക്കലും ബലിമൃഗം ഉണ്ടായിരുന്നില്ല.
അലിയ്യു ബ്നു അബീത്വാലിബ് رضي الله عنه യമനിൽ നിന്ന് ബലിമൃഗവുമായി വന്നു. വിടവാങ്ങൽ ഹജ്ജിന് മുമ്പ് ന്യായാധിപനായും സകാത്തുകള്‍ ശേഖരിക്കാനുമായാണ് നബി صلى الله عليه وسلم അദ്ദേഹത്തെ യമനിലേക്ക് അയച്ചിരുന്നത്. അദ്ദേഹം മടങ്ങി വരുന്ന വഴിമധ്യേ തന്നെ ഇഹ്‌റാമില്‍ പ്രവേശിക്കുകയും ഹജ്ജ് കർമ്മങ്ങളിൽ പ്രവേശിക്കാൻ നിയ്യത്ത് വെക്കുകയും ചെയ്തിരുന്നു. ഏതുതരം ഇഹ്‌റാമാണ് ഉദ്ദേശിച്ചത് എന്ന് നബി صلى الله عليه وسلم ചോദിച്ചപ്പോൾ, നബി صلى الله عليه وسلم ഏതിനാണോ ഇഹ്‌റാം ധരിച്ചത് അതിനായിത്തന്നെ താനും ഇഹ്‌റാം ധരിച്ചിരിക്കുന്നു എന്ന് അദ്ദേഹം മറുപടി നൽകി. അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ബലിമൃഗത്തെ കൂടെക്കൊണ്ടുവന്നതിനാൽ ഉംറയെയും ഹജ്ജിനെയും ഒന്നിപ്പിച്ചു കൊണ്ടുള്ള (ഖിറാൻ) ഇഹ്‌റാമായിരുന്നു സ്വീകരിച്ചിരുന്നത്. ബലിമൃഗത്തെ കൊണ്ടുവരാത്ത സ്വഹാബിമാരോട് ഉംറക്ക് ശേഷം ഇഹ്‌റാമിൽ നിന്ന് ഒഴിവാകാനും, പിന്നീട് യൗമുത്തർവിയ (ദുൽഹിജ്ജ 8) ആകുമ്പോൾ ഹജ്ജിനായി പുതിയ ഇഹ്‌റാം ധരിക്കാനും നബി صلى الله عليه وسلم കൽപ്പിച്ചു.
ഈ നിർദ്ദേശം ലഭിച്ചപ്പോൾ ചില സ്വഹാബിമാര്‍ക്ക് അത്ഭുതമുണ്ടായി. അവർ ഉംറ കഴിഞ്ഞ് ഇഹ്‌റാമിൽ നിന്ന് പൂർണ്ണമായും ഒഴിവാകുകയും, ഭാര്യമാരുമായി ബന്ധപ്പെടുകയും ചെയ്ത ശേഷം വീണ്ടും യൗമുത്തർവിയ ദിവസം (ദുൽഹിജ്ജ 8) ഹജ്ജിനായി ഇഹ്‌റാം ധരിക്കേണ്ടി വരുമോ എന്നതായിരുന്നു അവരുടെ ചിന്ത. ഈ വിവരം അറിഞ്ഞപ്പോൾ നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞു: "പിന്നീട് എനിക്ക് ബോധ്യപ്പെട്ട കാര്യം മുൻപേ എനിക്ക് അറിയുമായിരുന്നുവെങ്കിൽ ഞാൻ ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല." അതായത്, ഹജ്ജിന്‍റെ മാസങ്ങളിൽ ആദ്യം ഉംറക്കായി ഇഹ്‌റാമില്‍ പ്രവേശിക്കുന്ന രീതി കൂടുതൽ ഉത്തമമാണെന്ന് മുൻപേ ബോധ്യപ്പെട്ടിരുന്നുവെങ്കിൽ ഞാൻ ബലിമൃഗങ്ങളെ കൊണ്ടുവരില്ലായിരുന്നു. "ബലിമൃഗം എന്‍റെ കൂടെ ഇല്ലായിരുന്നുവെങ്കിൽ തീർച്ചയായും ഞാനും ഇഹ്‌റാമിൽ നിന്ന് ഒഴിവാകുമായിരുന്നു. "ബലിമൃഗം കൂടെയുള്ളത് ഹജ്ജിനെ ഉംറയാക്കി മാറ്റുന്നതിനും ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതിനും തടസ്സമായതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്യാതിരുന്നത്.
നബി صلى الله عليه وسلم ഇഹ്‌റാമിൽ തുടരുകയും തങ്ങൾ മാത്രം തഹല്ലുല്‍ ആയി ഇഹ്‌റാമിൽ നിന്ന് ഒഴിവാകുകയും ചെയ്യേണ്ടി വന്നതിലെ പ്രയാസമാണ് സ്വഹാബിമാരെ ഇതിൽ സംശയിപ്പിച്ചത്. അതുകൊണ്ടാണ് അവർ ശങ്കിച്ചു നിൽക്കുകയും നബി صلى الله عليه وسلم യോട് വീണ്ടും ചോദിക്കുകയും ചെയ്തത്.
മക്കയിൽ പ്രവേശിച്ച സമയത്ത് ആഇശ رضي الله عنها ക്ക് ആർത്തവമുണ്ടായി. അതിനാൽ നബി صلى الله عليه وسلم കൽപ്പിച്ചത് പ്രകാരം ത്വവാഫ് ഒഴികെയുള്ള ഹജ്ജിന്‍റെ മറ്റെല്ലാ കർമ്മങ്ങളും അവർ നിർവ്വഹിച്ചു. പിന്നീട് അവർ ശുദ്ധിയായപ്പോൾ കഅ്ബയിൽ പോയി 'ത്വവാഫുൽ ഇഫാദ' നിർവ്വഹിച്ചു. മക്കയിൽ നിന്ന് മടങ്ങുന്ന സമയത്ത് അവർ നബി صلى الله عليه وسلم യോട് ചോദിച്ചു: "മറ്റുള്ളവർ ഹജ്ജും ഉംറയുമായി മടങ്ങുമ്പോൾ ഞാൻ (പ്രത്യേകമായി ഉംറയില്ലാതെ) ഹജ്ജ് മാത്രം നിർവ്വഹിച്ച് മടങ്ങണമോ?" അപ്പോൾ അവരോടൊപ്പം തൻഈമിലേക്ക് പോകാൻ അവരുടെ സഹോദരൻ അബ്ദുറഹ്മാൻ ബിൻ അബൂബക്കറിനോട് നബി صلى الله عليه وسلم കൽപ്പിച്ചു. അങ്ങനെ അവർ ഹജ്ജിന് ശേഷം ഉംറ നിർവ്വഹിച്ചു.
മക്കയിൽ നിന്ന് ഏകദേശം മൂന്നോ നാലോ മൈൽ (ഏകദേശം 6 കി.മീ) ദൂരെയുള്ള ഒരു സ്ഥലമാണ് തൻഈം. മക്കയുടെ ഹറം പരിധിക്ക് പുറത്തുള്ള ഏറ്റവും അടുത്ത സ്ഥലമാണിത്. മക്കയിൽ ഉള്ളവർക്ക് ഉംറക്കായി ഇഹ്‌റാം ധരിക്കാൻ ഏറ്റവും അടുത്തുള്ള സ്ഥലം ഇതാണെങ്കിലും ഇത് തന്നെ വേണമെന്ന് നിർബന്ധമില്ല. ഹറം പരിധിക്ക് പുറത്തുള്ള ഏത് ഭാഗത്ത് നിന്നും ഇഹ്‌റാം ധരിക്കാവുന്നതാണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment