عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മുസ്ദലിഫയിലെ
മഗ്‌രിബ്-ഇശാ നമസ്കാരം
256 - وَعَنْهُ - أَيْ عَنْ ابْنِ عُمَرَ -
قَالَ: (جَمَعَ النَّبِيُّ صلى الله عليه وسلم بَيْنَ الْمَغْرِبِ
وَالْعِشَاءِ «بِجَمْعٍ»، لِكُلِّ وَاحِدَةٍ مِنْهُمَا إقَامَةٌ. وَلَمْ
يُسَبِّحْ بَيْنَهُمَا، وَلا عَلَى إثْرِ وَاحِدَةٍ مِنْهُمَا) .
അദ്ദേഹത്തില്‍ നിന്ന് -അഥവാ- ഇബ്നു ഉമർ رضي الله عنهما നിവേദനം. അദ്ദേഹം പറഞ്ഞു: "നബി صلى الله عليه وسلم മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങൾ 'ജംഅ്' (മുസ്‌ദലിഫ) എന്ന സ്ഥലത്തുവെച്ച് ഒരുമിച്ച് നിർവ്വഹിച്ചു. ആ രണ്ട് നിസ്‌കാരങ്ങൾക്കും വെവ്വേറെ 'ഇഖാമത്ത്' ഉണ്ടായിരുന്നു. അവ രണ്ടിനുമിടയിലോ, അവയിലൊന്നിന് ശേഷമോ നബി صلى الله عليه وسلم സുന്നത്ത് നിസ്‌കരിക്കുകയുണ്ടായില്ല."
- جَمْع: ഇത് മുസ്‌ദലിഫയുടെ മറ്റൊരു പേരാണ്. (ആളുകൾ അവിടെ ഒരുമിച്ചുകൂടുന്നതിനാലാണ് ഈ പേര് വന്നത്).
- وَلَمْ يُسَبِّحْ بَيْنَهُمَا: ഇവിടെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് 'സുന്നത്ത് നിസ്‌കരിച്ചില്ല' എന്നാണ്.
വിവരണം
ഈ ഹദീസിലൂടെ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്നത്: നബി صلى الله عليه وسلم ദുല്‍ഹിജ്ജ പത്തിന് (ബലിപെരുന്നാൾ രാവിൽ) അറഫയിൽ നിന്ന് ഇറങ്ങിയ ശേഷം, മുസ്ദലിഫയിൽ വെച്ച് മഗ്‌രിബ് - ഇശാഅ് നിസ്‌കാരങ്ങൾ 'ജംഉ് തഅ്ഖീർ' ആയി (പിന്തിച്ച് ഒരുമിച്ച്) നിർവ്വഹിച്ചു. ഇതിൽ ഇശാഅ് നിസ്‌കാരം രണ്ട് റകഅത്തായി ഖസ്വ്‌ർ (ചുരുക്കി) ആണ് അദ്ദേഹം നിർവ്വഹിച്ചത്. അവ 'ജംഅ് തഅ്ഖീർ' ആയി (പിന്തിച്ച് ഒരുമിച്ച്) ആയിരുന്നു നിര്‍വ്വഹിച്ചിരുന്നത്.
രണ്ട് നമസ്‌കാരങ്ങൾക്കും വെവ്വേറെ 'ഇഖാമത്ത്' ഉണ്ടായിരുന്നു. അവ രണ്ടിനുമിടയിലോ, ഓരോ നിസ്‌കാരത്തിന് ശേഷമോ നബി صلى الله عليه وسلم സുന്നത്ത് നമസ്‌കാരങ്ങൾ നിർവ്വഹിച്ചിരുന്നില്ല. അതുപോലെ തന്നെ, അവക്ക് ശേഷവും നബി صلى الله عليه وسلم സുന്നത്ത് നമസ്‌കരിച്ചിരുന്നില്ല. തുടർന്നുള്ള ഹജ്ജ് കർമ്മങ്ങൾക്കായി ശരീരം സജ്ജമാക്കാനും ആവശ്യമായ വിശ്രമം ലഭിക്കാനുമാണ് ഇപ്രകാരം ചെയ്തത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment