عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഒട്ടകത്തെ അറുക്കേണ്ട രീതി
244 - عَنْ زِيَادِ بْنِ جُبَيْرٍ قَالَ: (رَأَيْتُ ابْنَ عُمَرَ أَتَى عَلَى رَجُلٍ قَدْ أَنَاخَ بَدَنَتَهُ،
فَنَحَرَهَا. فَقَالَ ابْعَثْهَا قِيَاماً مُقَيَّدَةً سُنَّةَ مُحَمَّدٍ صلى
الله عليه وسلم) .
സിയാദ് ബിൻ ജുബൈറിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഇബ്നു ഉമർ رضي الله عنهما ഒരാളുടെ അരികിലൂടെ നടന്നു പോകുന്നത് ഞാൻ കണ്ടു. അയാൾ തന്‍റെ ഒട്ടകത്തെ മുട്ടുകുത്തിച്ച് അറുക്കുകയായിരുന്നു. അപ്പോൾ ഇബ്നു ഉമർ رضي الله عنهما പറഞ്ഞു: നീ അതിനെ (ഒരു കാൽ) ബന്ധിച്ച നിലയിൽ നിർത്തിക്കൊണ്ട് അറുക്കുക. അതാണ് മുഹമ്മദ് നബി صلى الله عليه وسلم യുടെ സുന്നത്ത്."
ഈ ഹദീസിൽ താബിഈ വര്യനായ സിയാദ് ബിൻ ജുബൈർ വിവരിക്കുന്നത്; അബ്ദുള്ളാഹിബ്നു ഉമർ رضي الله عنهما മിനായിൽ വെച്ച് ഒരാളുടെ അരികിലൂടെ നടന്നുപോയ ഒരു സംഭവമാണ്. ആ വ്യക്തി തന്‍റെ ഒട്ടകത്തെ അറുക്കുന്നതിനായി തറയിൽ കിടത്തിയിരിക്കുകയായിരുന്നു.
ഇതുകണ്ട ഇബ്നു ഉമർ رضي الله عنهما അദ്ദേഹത്തെ തിരുത്തുകയും, ഒട്ടകത്തെ അതിന്‍റെ ഇടതുകൈ കെട്ടിയ നിലയിൽ നിർത്തിക്കൊണ്ട് അറുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതാണ് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ സുന്നത്ത് എന്ന് അദ്ദേഹം ആ വ്യക്തിക്ക് വ്യക്തമാക്കിക്കൊടുത്തു.
(النحر): ഒട്ടകത്തിന്‍റെ കഴുത്തിന്‍റെ ചുവടുഭാഗവും നെഞ്ചും ചേരുന്ന കുഴിയിൽ കുന്തമോ അതുപോലുള്ള ആയുധമോ കൊണ്ട് കുത്തി അറുക്കുന്ന രീതിയാണിത്.
ഒട്ടകത്തിന് നീളമുള്ള കഴുത്താണുള്ളത്. തലയോട് ചേർന്ന ഭാഗത്താണ് അറുക്കുന്നതെങ്കിൽ ഹൃദയത്തിൽ നിന്ന് രക്തം അവിടേക്ക് ഒഴുകി പുറത്തുപോകാൻ പ്രയാസമായിരിക്കും. എന്നാൽ കഴുത്തിന്‍റെ താഴ്ഭാഗത്ത് (ഹൃദയത്തോട് അടുത്ത ഭാഗത്ത്) വെച്ച് അറുക്കുമ്പോൾ, ഹൃദയത്തിന് രക്തം മുഴുവനായി എളുപ്പത്തിൽ പുറന്തള്ളാൻ സാധിക്കുന്നു. കാരണം, ഈ രീതിയിൽ അറുക്കുന്നതിൽ മൃഗത്തിന് ആശ്വാസമുണ്ട്. അതിന്‍റെ ജീവൻ വേഗത്തിൽ നഷ്ടപ്പെടുന്നതിലൂടെ അതിന് വേദന കുറയുന്നു.
ഒട്ടകത്തെ ഹദീസ് നിർദ്ദേശിച്ച പ്രകാരം അറുക്കുമ്പോൾ അതിന്‍റെ ഇടതു മുൻകാൽ മടക്കിക്കെട്ടി മൂന്ന് കാലിൽ നിർത്തിക്കൊണ്ടുള്ള രീതിയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നത് ഒട്ടകത്തിന്‍റെ ജീവൻ പെട്ടെന്ന് പോകുന്നതിനും അതിന് വേദന കുറയ്ക്കാനും സഹായിക്കുന്നു. (ചിത്രം കാണുക)
പശു, ആട് എന്നിവയ്ക്ക് സാധാരണ രീതിയിലുള്ള അറവാണ് (ദബഹ്) അനുയോജ്യം.

No comments:
Post a Comment