عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഹജ്ജിനുള്ള ഇഹ്റാം ഉംറക്കാക്കി മാറ്റല്‍
247 - عَنْ جَابِرٍ رضي الله عنه قَالَ: (قَدِمْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم وَنَحْنُ نَقُولُ:
لَبَّيْكَ بِالْحَجِّ. فَأَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم فَجَعَلْنَاهَا عُمْرَةً)) .
ജാബിർ رضي الله عنه നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യോടൊപ്പം (ഹജ്ജിന്) പുറപ്പെട്ടു. ഞങ്ങൾ 'ഹജ്ജിനുള്ള വിളിക്കുത്തരം നല്‍കിയിരിക്കുന്നു. (لَبَّيْكَ بِالْحَجِّ) എന്ന് (ഉറക്കെ) പറയുന്നുണ്ടായിരുന്നു. അപ്പോൾ റസൂൽ صلى الله عليه وسلم അതിനെ ഉംറയാക്കി മാറ്റാന്‍ ഞങ്ങളോട് കല്‍പിച്ചു.
വിവരണം
വിടവാങ്ങൽ ഹജ്ജ് വേളയിൽ തങ്ങൾ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യോടൊപ്പം വന്നതിനെക്കുറിച്ച് ജാബിർ رضي الله عنه വിശദീകരിക്കുന്നു. അന്ന് അവരിൽ പലരും "ലബ്ബൈക്ക ഹജ്ജൻ" (ഹജ്ജിന് ഇതാ ഞാൻ ഹാജരായിരിക്കുന്നു) എന്നാണ് പറഞ്ഞിരുന്നത്; അതായത് അവർ ഹജ്ജ് മാത്രമായിട്ടായിരുന്നു ഇഹ്റാമില്‍ പ്രവേശിച്ചിരുന്നത്. എന്നാൽ അവരിൽ ബലിമൃഗത്തെ (ഹദ്‌യ്) കൂടെ കൊണ്ടുവരാത്തവരോട്, തങ്ങളുടെ ഹജ്ജിനെ ഉംറയാക്കി മാറ്റാൻ നബി صلى الله عليه وسلم കൽപ്പിച്ചു. തമത്തുഅ് ആയി ഹജ്ജ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്. അവർ (സ്വഹാബികൾ) അപ്രകാരം പ്രവർത്തിക്കുകയും ചെയ്തു.
സ്വഹാബികൾ ആദ്യം ഉംറ നിർവ്വഹിക്കുകയും, അതിനുശേഷം ഇഹ്‌റാമിൽ നിന്ന് വിരമിക്കുകയും ചെയ്യാനാണ് നബി صلى الله عليه وسلم ആവശ്യപ്പെട്ടത്. പിന്നീട് ഹജ്ജിന്‍റെ സമയമാകുമ്പോൾ വീണ്ടും ഇഹ്‌റാം കെട്ടിയാൽ മതി. ഇതിലൂടെ അവർ 'മുതമത്തിഅ്' ആയി മാറി.
നബി صلى الله عليه وسلم തന്‍റെ അനുചരന്മാർക്ക് വേണ്ടി ഇത് തിരഞ്ഞെടുക്കാനുള്ള കാരണം:
അതാണ് ഏറ്റവും ഉത്തമമായത് എന്നതുകൊണ്ടും, ജാഹിലിയ്യാ കാലത്തെ ഒരു തെറ്റായ വിശ്വാസത്തെ ഇല്ലാതാക്കാൻ വേണ്ടിയുമാണ്. ഹജ്ജ് മാസങ്ങളിൽ ഉംറ നിർവ്വഹിക്കുന്നത് ഏറ്റവും വലിയ പാപമായാണ് അന്ന് അവർ കരുതിയിരുന്നത്. അതുകൊണ്ടാണ് ഇഹ്‌റാമിൽ നിന്നുള്ള ഈ ഒഴിവാകൽ ഏത് തരത്തിലുള്ളതാണെന്ന് സ്വഹാബികൾ ആശ്ചര്യത്തോടെ ചോദിച്ചത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം കെട്ടുമ്പോൾ അത് ഏത് കർമ്മമാണെന്ന് ഇഹ്റാമിന്‍റെ തുടക്കത്തില്‍ വ്യക്തമാക്കി പറയല്‍ നിര്‍ബന്ധമാണ്.
2- ഹജ്ജിനാണ് ഇഹ്റാമില്‍ പ്രവേശിക്കുന്നത് എങ്കില്‍ لبيك اللهم حجا എന്നും, ഉംറക്കാണ് ഇഹ്റാമില്‍ പ്രവേശിക്കുന്നത് എങ്കില്‍ لبيك اللهم عمرةً എന്നും വ്യക്തമാക്കണം.
4- മുതമത്തിഅ് ആയി ഹജ്ജ് ചെയ്യുന്നവനായി മാറാൻ വേണ്ടി ഹജ്ജിനുള്ള ഇഹ്റാം ഉംറക്കാക്കി മാറ്റാവുന്നതാണ്. എന്നാൽ ബലിമൃഗത്തെ കൂടെ കൊണ്ടുവന്നവർക്ക് ഇത് ബാധകമല്ല. ഇങ്ങനെ ചെയ്യുന്നവന്‍ ആദ്യം ഉംറ നിർവ്വഹിക്കുകയും പിന്നീട് ദുൽഹജ്ജ് എട്ടിന് ഹജ്ജിനായി വീണ്ടും ഇഹ്‌റാം കെട്ടുകയും വേണം.
No comments:
Post a Comment