عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മുനാബദയും മുലാമാസയും വിലക്കപ്പെട്ടിരിക്കുന്നു
بابُ مانُهِيَ عنْهُ منَ البيوعِ
നിഷിദ്ധമായ കച്ചവടങ്ങൾ
261 - عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي
الله عنه: (أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ
الْمُنَابَذَةِ - وَهِيَ طَرْحُ الرَّجُلِ ثَوْبَهُ بِالْبَيْعِ إلَى الرَّجُلِ
قَبْلَ أَنْ يُقَلِّبَهُ، أَوْ يَنْظُرَ إلَيْهِ- وَنَهَى عَنْ الْمُلامَسَةِ.
وَالْمُلامَسَةُ: لَمْسُ الثَّوْبِ وَلا يُنْظَرُ إلَيْهِ) .
അബൂ സഈദ് അൽ ഖുദ് രി رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم മുനാബദ, മുലാമസ എന്നീ കച്ചവട രീതികളെ വിലക്കിയിരിക്കുന്നു. മുനാബദ (الْمُنَابَذَةِ): ഒരാൾ തന്‍റെ തുണി മറുവശത്തുള്ള ആൾക്ക് (വാങ്ങുന്നയാൾക്ക്) അത് മറിച്ചുനോക്കാനോ പരിശോധിക്കാനോ അവസരം നൽകുന്നതിന് മുൻപ് കച്ചവടം ഉറപ്പിച്ചു എന്ന നിലയിൽ എറിഞ്ഞുകൊടുക്കുന്ന രീതിയാണിത്. മുലാമസ (الْمُلامَسَةِ): തുണി നോക്കി ബോധ്യപ്പെടാതെ, കേവലം തൊട്ടുനോക്കിയാൽ മാത്രം കച്ചവടം ഉറപ്പിക്കുന്ന രീതിയാണിത്."
വിവരണം
ഇസ്‌ലാം വന്നത് ജാഹിലിയ്യത്ത് കാലത്തെ (ഇസ്‌ലാമിന് മുൻപുള്ള കാലം) തിന്മകളെയും ശരീഅത്തിന് വിരുദ്ധമായ കച്ചവട രീതികളെയും തുടച്ചുനീക്കാനാണ്. അത്തരം കച്ചവടങ്ങളിൽ പലപ്പോഴും അക്രമം (ظلم) ഉണ്ടാവുകയും ഗുണഫലങ്ങൾ ഇല്ലാതിരിക്കുകയും ചെയ്തിരുന്നു.
റസൂല്‍ صلى الله عليه وسلم രണ്ട് തരം കച്ചവടങ്ങളെ വിരോധിച്ചിരിക്കുന്നു എന്നാണ് ഈ ഹദീസില്‍ അറിയിക്കുന്നത്. അവ: -
അൽ-മുനാബദ (المُنابَذةِ): 'നബ്ദ്' എന്നാൽ എറിയുക എന്നാണർത്ഥം. വാങ്ങുന്നയാൾ വിൽക്കുന്നയാളോട്: "നീ ഏത് തുണിയാണോ എന്‍റെ അടുത്തേക്ക് എറിയുന്നത്, അത് ഞാൻ ഇത്ര രൂപയ്ക്ക് വാങ്ങിക്കൊള്ളാം" എന്ന് പറയുന്ന രീതിയാണിത്. ഇവിടെ സാധനം എറിയുന്നത് തന്നെ കച്ചവടം ഉറപ്പിച്ചതായി കണക്കാക്കുകയും വാങ്ങുന്നവൻ അത് വാങ്ങാൻ നിർബന്ധിതനാവുകയും ചെയ്യുന്നു.
അൽ-മുലാമസ (المُلامَسةِ): തുണികളോ മറ്റോ മടക്കിവെച്ച നിലയിലോ അല്ലെങ്കിൽ ഇരുട്ടത്തോ ഇരിക്കുമ്പോൾ, അത് കൃത്യമായി കാണാൻ അവസരം നൽകാതെ വിൽക്കുന്ന രീതിയാണിത്. ഒരിക്കൽ അത് തൊട്ടുനോക്കിയാൽ കച്ചവടം ഉറപ്പിച്ചു എന്നും പിന്നീട് അത് കണ്ടാൽ വേണ്ടെന്ന് വെക്കാൻ (ഖിയാർ) അധികാരമില്ലെന്നും ഉള്ള വ്യവസ്ഥയിലാണ് ഇത് നടന്നിരുന്നത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment