❓ചോദ്യം: ചില സ്ത്രീകൾ ശറഇയ്യായ (മതപരമായ) കാരണങ്ങളാൽ റമദാൻ മാസത്തിൽ നോമ്പ് ഒഴിവാക്കാറുണ്ട്. അവർ പരസ്യമായിട്ടാണോ അതോ രഹസ്യമായിട്ടാണോ ആഹാരം കഴിക്കേണ്ടത്?
✅ ഉത്തരം: മതപരമായ കാരണങ്ങളാൽ റമദാനിൽ നോമ്പ് ഒഴിവാക്കുന്നവർ അത് രഹസ്യമായി ചെയ്യുന്നതാണ് ഉചിതം. ഉദാഹരണത്തിന്, താൻ യാത്രക്കാരനാണെന്ന് മറ്റുള്ളവർക്ക് അറിയാൻ സാധിക്കാത്ത ഒരു യാത്രക്കാരൻ അല്ലെങ്കിൽ ആർത്തവമുള്ള സ്ത്രീ തുടങ്ങിയവർ രഹസ്യമായി ആഹാരം കഴിക്കണം. ഇത് അവർക്ക് മതകാര്യങ്ങളിൽ അശ്രദ്ധയുണ്ടെന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണ്. എന്നാൽ, ഒരു വ്യക്തി യാത്രക്കാരനാണെന്ന് ചുറ്റുമുള്ളവർക്ക് അറിയാമെങ്കിലോ, അല്ലെങ്കിൽ ആർത്തവമുള്ള ഒരു സ്ത്രീ അത് അറിയാവുന്ന മറ്റ് സ്ത്രീകൾക്കിടയിലാണോ ഉള്ളതെങ്കിൽ, അവർക്ക് അവിടെ വെച്ച് ആഹാരം കഴിക്കുന്നതിൽ കുഴപ്പമില്ല. കാരണം അവിടെയുള്ളവർക്ക് അവരുടെ സാഹചര്യം വ്യക്തമാണ്. അതേസമയം, തന്റെ സാഹചര്യം അറിയാത്ത ആളുകൾക്കിടയിൽ വെച്ച് ഒരു യാത്രക്കാരൻ ആഹാരം കഴിക്കുന്നത് ഉചിതമല്ല; അയാൾ അത് മറച്ചു വെക്കുകയാണ് വേണ്ടത്. അതുപോലെ തന്നെയാണ് സാഹചര്യമറിയാത്ത ആളുകൾക്കിടയിലുള്ള സ്ത്രീയുടെ കാര്യവും. അവർ അവിടെ വെച്ച് ആഹാരം കഴിച്ചാൽ അത് മതകല്പനകളോടുള്ള അനാദരവായും റമദാൻ നോമ്പ് നോൽക്കാത്തതായും തെറ്റിദ്ധരിക്കപ്പെടാൻ കാരണമാകും.
ശൈഖ് ഇബ്നു ബാസ് رحمه الله
فتاوى نور على الدرب ١٦/٨٨
No comments:
Post a Comment