عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ശിഗാര്‍ വിവാഹം വിലക്കപ്പെട്ടിരിക്കുന്നു
313 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما: (أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ
الشِّغَارِ) . وَالشِّغَارُ: أَنْ يُزَوِّجَ الرَّجُلُ ابْنَتَهُ عَلَى أَنْ
يُزَوِّجَهُ ابْنَتَهُ، وَلَيْسَ بَيْنَهُمَا الصَّدَاقُ.
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്നു: (തീർച്ചയായും അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم 'ശിഗാർ' (الشِّغَار) വിവാഹം വിലക്കിയിരിക്കുന്നു).
الشِّغَار എന്നാൽ: ഒരു വ്യക്തി തന്‍റെ മകളെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കുക, പകരം മറ്റെയാൾ തന്‍റെ മകളെ ഇയാൾക്കും വിവാഹം ചെയ്തു കൊടുക്കണം എന്ന വ്യവസ്ഥയിലാണ് (ഈ വിവാഹം നടക്കുന്നത്), എന്നാൽ അവർക്കിടയിൽ യാതൊരുവിധ മഹറും (വിവാഹമൂല്യവും) ഉണ്ടായിരിക്കുകയുമില്ല.
വിവരണം
ഒരു സംസ്കാരത്തിലും ഒരു നിയമസംഹിതയിലും ആദരിക്കപ്പെടാത്ത വിധത്തിലാണ് ഇസ്‌ലാം സ്ത്രീയെ ആദരിച്ചിട്ടുള്ളത്. അവൾക്ക് അവകാശങ്ങളും ഉന്നത പദവിയും സ്ഥാനവും ആദരിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യവും ഇസ്‌ലാം നൽകി. അതിൽ പെട്ടതാണ്, ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കാൻ ആഗ്രഹിക്കുമ്പോൾ പുരുഷൻ അവൾക്ക് മഹ്ർ (വിവാഹമൂല്യം) നൽകണമെന്ന് നിർബന്ധമാക്കിയത്. അതിലുപരിയായി, വിവാഹ കാര്യത്തിൽ അവൾക്ക് തീരുമാനമെടുക്കാനുള്ള അവകാശവും കൂടിയാലോചനയും നൽകി. അവളെ വാങ്ങി വിൽക്കാനോ വച്ചുമാറാനോ ഉള്ള ഒരു ചരക്കാക്കി മാറ്റിയില്ല.
ഈ ഹദീസിൽ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما അറിയിക്കുന്നത്: തീർച്ചയായും അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم 'ശിഗാർ' വിവാഹം വിലക്കിയിരിക്കുന്നു. ശരീഅത്തിൽ ശിഗാർ എന്നാൽ ഒരു വ്യക്തി തന്‍റെ മകളെയോ അല്ലെങ്കിൽ തന്‍റെ സംരക്ഷണത്തിലുള്ള മറ്റുള്ളവരെയോ (സഹോദരി തുടങ്ങിയവരെ) വേറൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കുക, പകരം മറ്റെയാൾ തന്‍റെ മകളെയോ അല്ലെങ്കിൽ തന്‍റെ സംരക്ഷണത്തിലുള്ളവരെയോ ഇയാൾക്കും വിവാഹം ചെയ്തു കൊടുക്കണം എന്ന വ്യവസ്ഥയിലാണ് (ഈ വിവാഹം നടക്കുന്നത്). എന്നാൽ അവർക്കിടയിൽ യാതൊരുവിധ 'സ്വദാഖും' (വിവാഹസമയത്ത് സ്ത്രീക്ക് നൽകേണ്ട മഹ്ർ) ഉണ്ടായിരിക്കുകയുമില്ല. അതായത്, ഒരാളുടെ വിവാഹം മറ്റൊരാളുടെ മഹ്റായി നിശ്ചയിക്കപ്പെടുക എന്നതാണ് ഇതിന്‍റെ പൊരുൾ. എന്നാൽ, അവർക്ക് ഓരോരുത്തർക്കും പ്രത്യേകമായി മഹ്ർ നിശ്ചയിച്ചു നൽകുകയാണെങ്കിൽ അതിൽ തെറ്റില്ല.
ഈ തരത്തിലുള്ള വിവാഹം ജാഹിലിയ്യാ (ഇസ്‌ലാമിന് മുൻപുള്ള അജ്ഞാന) കാലഘട്ടത്തിൽ വ്യാപകമായിരുന്നു. എന്നാൽ ഇസ്‌ലാം വന്ന് അതിനെ ഇല്ലാതാക്കി. കാരണം അതിൽ വലിയ തോതിലുള്ള ദോഷങ്ങളുണ്ട്. രക്ഷിതാക്കളുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട്, സ്ത്രീകൾക്ക് ഒട്ടും താല്പര്യമില്ലാത്ത പുരുഷന്മാരെ വിവാഹം കഴിക്കാൻ അവരെ നിർബന്ധിക്കുന്നതിലേക്ക് ഇത് നയിക്കുന്നു. ഇത് സ്ത്രീകൾക്കെതിരെയുള്ള അനീതിയും തെറ്റായ കാര്യവുമാണ്. കൂടാതെ, സ്ത്രീകൾക്ക് അർഹതപ്പെട്ട മഹ്ർ അവർക്ക് നഷ്ടപ്പെടാനും ഇത് കാരണമാകുന്നു.
ഇത്തരത്തിലുള്ള വിവാഹത്തിൽ സ്ത്രീകളുടെ മേലുള്ള അതിക്രമവും, സ്ത്രീകളെ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളെപ്പോലെയാക്കി മാറ്റലും സംഭവിക്കുന്നു. അതിലുപരിയായി, ഇത്തരത്തിലുള്ള വിവാഹബന്ധങ്ങൾ വളരെ പെട്ടെന്ന് തന്നെ തകരാറിലാകുന്നതായി അനുഭവപ്പെട്ടിട്ടുമുണ്ട്.
പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ, അല്ലാഹുവിന്‍റെ അടിമകളില്‍ നിന്നുള്ള എല്ലാവിധ അനീതികളും തുടച്ചുനീക്കുക എന്നതും, പുരുഷനെപ്പോലെ തന്നെ അവകാശങ്ങളും കടമകളുമുള്ള ഒരു മനുഷ്യനാണ് സ്ത്രീയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതും ഇസ്‌ലാമിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ പെട്ടതാണ്. അല്ലാഹു പറഞ്ഞത് പോലെ:
وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ
وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَاللَّهُ عَزِيزٌ حَكِيمٌ-البقرة : 228
"സ്ത്രീകൾക്ക് (ഭർത്താക്കൻമാരോട്) ബാധ്യതകൾ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവർക്ക് അവകാശങ്ങൾ കിട്ടേണ്ടതുമുണ്ട്. എന്നാൽ പുരുഷൻമാർക്ക് അവരെക്കാൾ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.." [അൽ-ബഖറ: 228].
ആയതിനാല്‍, ശിഗാർ വിവാഹം നിഷിദ്ധമാണ്, ചില ആളുകൾ ഇതിനെ 'നികാഹുൽ ബദൽ' എന്നും വിളിക്കുന്നു. പണ്ഡിതന്മാരുടെ ഏറ്റവും ശരിയായ അഭിപ്രായപ്രകാരം, അവർ മഹ്ർ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ പോലും, ആ മഹ്ർ രണ്ട് സ്ത്രീകൾക്കും തുല്യമായ രീതിയിലാണ് നൽകുന്നതെങ്കിൽ പോലും ഈ വിവാഹം പൂർണ്ണമായും ബാത്വിലാണ് (അസാധുവാണ്). പരസ്പരം വിവാഹം ചെയ്തു കൊടുക്കണം എന്ന ഈ വ്യവസ്ഥ (ശർത്വ്) നിലനിൽക്കുന്നിടത്തോളം കാലം, പണ്ഡിതന്മാരുടെ ഏറ്റവും പ്രബലമായ അഭിപ്രായപ്രകാരം ഈ വിവാഹം ബാത്വിലും ഫാസിദും (അസാധുവും) ആണ്. ഇത് ശരിയായ ഒരു വിവാഹമല്ല.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment