عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ഖുര്‍ആന്‍ പഠിപ്പിക്കല്‍ മഹ്ര്‍ ആയി നല്‍കല്‍
321 - عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ رضي الله عنه (أَنَّ رَسُولَ اللَّهِ صلى الله عليه وسلم جَاءَتْهُ
امْرَأَةٌ فَقَالَتْ: إنِّي وَهَبْتُ نَفْسِي لَكَ: فَقَامَتْ طَوِيلاً، فَقَالَ
رَجُلٌ: يَا رَسُولَ اللَّهِ، زَوِّجْنِيهَا، إنْ لَمْ يَكُنْ لَكَ بِهَا
حَاجَةٌ. فَقَالَ: هَلْ عِنْدَكَ مِنْ شَيْءٍ تُصْدِقُهَا؟ فَقَالَ: مَا عِنْدِي
إلا إزَارِي هَذَا. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: إزَارَكَ إنْ
أَعْطَيْتَهَا جَلَسْتَ وَلا إزَارَ لَكَ، فَالْتَمِسْ شَيْئاً قَالَ: مَا
أَجِدْ. قَالَ: الْتَمِسْ وَلَوْ خَاتَماً مِنْ حَدِيدٍ، فَالْتَمَسَ فَلَمْ
يَجِدْ شَيْئاً، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم هَلْ مَعَكَ
شَيْءٌ مِنْ الْقُرْآنِ؟ قَالَ: نَعَمْ، فَقَالَ رَسُولُ اللَّهِ صلى الله عليه
وسلم: زَوَّجْتُكَهَا بِمَا مَعَك مِنْ الْقُرْآنِ)) .
സഹ്ല് ബിൻ സഅ്ദ് അസ്-സാഇദി رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യുടെ അടുക്കൽ ഒരു സ്ത്രീ വന്ന് പറഞ്ഞു: "തീർച്ചയായും ഞാൻ എന്നെ അങ്ങേക്ക് ഹിബയായി (പ്രതിഫലം കൂടാതെ ഭാര്യയായി) നൽകിയിരിക്കുന്നു." ശേഷം അവൾ അവിടെ ദീർഘനേരം നിന്നു. അപ്പോൾ ഒരു മനുഷ്യൻ എഴുന്നേറ്റു പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലേ, അങ്ങേക്ക് അവളിൽ ആവശ്യമില്ലെങ്കിൽ അവളെ എനിക്ക് വിവാഹം കൽപിച്ചു തന്നാലും."
അപ്പോൾ റസൂല്‍ صلى الله عليه وسلم ചോദിച്ചു: "അവൾക്ക് മഹ്‌റായി നൽകാൻ നിന്‍റെ പക്കൽ എന്തെങ്കിലുമുണ്ടോ?"
അദ്ദേഹം പറഞ്ഞു: "എന്‍റെ ഈ ഉടുതുണിയല്ലാതെ മറ്റൊന്നും എന്‍റെ പക്കലില്ല."
അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "നിന്‍റെ ഉടുതുണി നീ അവൾക്ക് നൽകിയാൽ, ഉടുക്കാൻ തുണിയില്ലാതെ നീ ഇരിക്കേണ്ടി വരും. അതിനാൽ മറ്റെന്തെങ്കിലും അന്വേഷിക്കുക."
അദ്ദേഹം പറഞ്ഞു: "എനിക്കൊന്നും കിട്ടുന്നില്ല."
റസൂല്‍ صلى الله عليه وسلم പറഞ്ഞു: "ഒരു ഇരുമ്പ് മോതിരമെങ്കിലും ഉണ്ടോ എന്ന് നോക്കുക." അദ്ദേഹം അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ചോദിച്ചു: "നിന്‍റെ പക്കൽ ഖുർആനിൽ നിന്ന് (മനപ്പാഠമായി) വല്ലതുമുണ്ടോ ?"
അദ്ദേഹം പറഞ്ഞു: "അതെ, ഉണ്ട്."
അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "നിന്‍റെ പക്കലുള്ള ഖുർആൻ (അവൾക്ക് പഠിപ്പിച്ചു കൊടുക്കുക എന്ന നിബന്ധന) മുൻനിർത്തി അവളെ ഞാൻ നിനക്ക് വിവാഹം കഴിപ്പിച്ചു തന്നിരിക്കുന്നു."
വിവരണം
ഈ ഹദീസിൽ സഹ്ല് ബ്നു സഅ്ദ് അസ്-സാഇദി (റ) നിവേദനം ചെയ്യുന്നത്: ഒരു സ്ത്രീ നബി صلى الله عليه وسلم ക്ക് സ്വയം സമർപ്പിക്കാനായി (ഭാര്യയായി നൽകാൻ) അവരുടെ അടുക്കൽ വന്നു. അവൾ നബി صلى الله عليه وسلم യുടെ മുന്നിൽ ദീർഘനേരം നിന്നു. നബി صلى الله عليه وسلم അവളെ നോക്കുകയും, പിന്നീട് തല താഴ്ത്തുകയും ചെയ്തു.
ഒരു സ്ത്രീ സ്വന്തത്തെ സമ്മാനമായി (പ്രതിഫലം കൂടാതെ) നൽകുക എന്നാൽ: മഹ്‌റില്ലാതെ ഒരു പുരുഷനെ വിവാഹം കഴിക്കുക എന്നാണ്. അല്ലാഹു അത് മറ്റു സത്യവിശ്വാസികൾക്കൊഴികെ തന്‍റെ നബിക്ക് മാത്രം പ്രത്യേകമായി അനുവദിച്ചു നൽകിയിട്ടുള്ളതാണ്. അല്ലാഹു പറയുന്നു: "സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു.." [അൽ-അഹ്സാബ്: 50].
അവൾ നബി صلى الله عليه وسلم യുടെ മുന്നിൽ നിൽക്കാൻ തുടങ്ങിയിട്ട് ഏറെ സമയമായിട്ടും നബി صلى الله عليه وسلم മറുപടിയൊന്നും നൽകാതിരുന്നപ്പോൾ ഒരാള്‍ പറഞ്ഞു: "അങ്ങേക്ക് അവളിൽ ആവശ്യമില്ലെങ്കിൽ (അതായത് അങ്ങ് അവളെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ) അവളെ എനിക്ക് വിവാഹം കൽപിച്ചു തന്നാലും."
അപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തോട് ചോദിച്ചു: "അവൾക്ക് മഹ്‌റായി നൽകാൻ നിന്‍റെ പക്കൽ എന്തെങ്കിലുമുണ്ടോ?" എന്നാൽ തനിക്ക് പണമോ സമ്പത്തോ ഇല്ലെന്ന് ആ മനുഷ്യൻ വ്യക്തമാക്കി. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "നിന്‍റെ പക്കൽ എന്താണുള്ളതെന്ന് നോക്കൂ", അവൾക്ക് മഹ്‌റായി നൽകാൻ എന്തെങ്കിലും തിരയുക. അങ്ങനെ അദ്ദേഹം പോയി അന്വേഷിച്ച് തിരികെ വന്ന് പറഞ്ഞു: "എനിക്ക് ഒന്നും കണ്ടെത്താനായില്ല."
അപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തോട് പറഞ്ഞു: "ഒരു ഇരുമ്പ് മോതിരമെങ്കിലും ഉണ്ടോ എന്ന് നോക്കുക", അതായത് പോയി എന്തെങ്കിലും ഒന്നു കൊണ്ടുവരൂ, അത് ഒരു ഇരുമ്പ് മോതിരമാണെങ്കിൽ പോലും. ആ മനുഷ്യൻ വീണ്ടും പോയി തന്‍റെ പക്കലുള്ളവ തിരഞ്ഞ ശേഷം തിരികെ വന്ന് പറഞ്ഞു: തനിക്ക് ഒരു ഇരുമ്പ് മോതിരം പോലും സ്വന്തമായില്ല എന്ന്. അദ്ദേഹത്തിന്‍റെ ശരീരത്തിന്‍റെ താഴത്തെ പകുതി മറയ്ക്കുന്ന ഒരു ഉടുതുണി (ഇസാർ) മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
അദ്ദേഹം നബി صلى الله عليه وسلم യോട് പറഞ്ഞു: "ഞാൻ എന്‍റെ ഈ ഉടുതുണി അവൾക്ക് മഹ്‌റായി നൽകാം." എന്നാൽ നബി صلى الله عليه وسلم അത് നിരസിച്ചു; കാരണം, അത് നല്‍കിയാല്‍ നിനക്ക് ഉടുക്കാൻ തുണിയില്ലാതാകും.
പിന്നീട് അദ്ദേഹം അവിടെനിന്ന് പോകുന്നത് കണ്ടപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തെ വിളിച്ചു ചോദിച്ചു: "നിന്‍റെ പക്കൽ ഖുർആനിൽ നിന്ന് എന്തുണ്ട്?" അതായത് നീ ഖുർആനിൽ നിന്ന് എന്താണ് മനപ്പാഠമാക്കിയിട്ടുള്ളത്?, തനിക്ക് മനപ്പാഠമുള്ള സൂറത്തുകൾ ആ മനുഷ്യൻ നബി صلى الله عليه وسلم ക്ക് പറഞ്ഞു കൊടുത്തു. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "നിന്‍റെ പക്കലുള്ള ഖുർആൻ മുൻനിർത്തി അവളെ ഞാൻ നിന്‍റെ അധീനതയിലാക്കി തന്നിരിക്കുന്നു", അതായത് നീ മനപ്പാഠമാക്കിയ ഖുർആൻ (അവൾക്ക് പഠിപ്പിച്ചു കൊടുക്കുക എന്ന നിബന്ധനയോടെ) അവളെ നിനക്ക് വിവാഹം കഴിപ്പിച്ചു തന്നിരിക്കുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment