عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
അന്യ സ്ത്രീകളുമായി തനിച്ചിരിക്കല്‍
319 - عَنْ عُقْبَةَ بْنِ عَامِرٍ رضي الله
عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: (إيَّاكُمْ
وَالدُّخُولَ عَلَى النِّسَاءِ. فَقَالَ رَجُلٌ مِنْ الأَنْصَارِ: يَا رَسُولَ
اللَّهِ، أَرَأَيْتَ الْحَمْوَ؟ قَالَ: الْحَمْوُ الْمَوْتُ) .
ولِمُسْلِمٍ: عنْ أَبي الطَّاهِرِ عنِ ابنِ وَهْبٍ قالَ: " سَمِعْتُ اللَّيثَ
يقولُ: الحَمْوُ: أَخو الزَّوْجِ ومَاأَشْبَهَهُ منْ أَقاربِ الزَّوْجِ، ابنِ
عَمٍّ ونَحْوِهِ.
ഉഖ്ബത്തു ബ്നു ആമിർ رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: "നിങ്ങൾ (അന്യ) സ്ത്രീകളുടെ അടുക്കൽ പ്രവേശിക്കുന്നത് സൂക്ഷിക്കുക." അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, ഭർത്താവിന്‍റെ ബന്ധുക്കളുടെ (അടുക്കലേക്ക് പ്രവേശിക്കുന്നതിന്‍റെ) കാര്യത്തിൽ എന്താണ് അങ്ങയുടെ അഭിപ്രായം?" അവിടുന്ന് അരുളി: "ഭർത്താവിന്‍റെ ബന്ധുക്കൾ മരണമാണ്."
മുസ്‌ലിമിന്‍റെ നിവേദനത്തിൽ: അബുത്ത്വാഹിറിൽ നിന്ന്, അദ്ദേഹം ഇബ്നു വഹ്ബിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ലൈഥ് പറയുന്നതായി ഞാൻ കേട്ടു: الْحَمْوُ (ഭർത്താവിന്‍റെ ബന്ധുക്കൾ) എന്നാൽ ഭർത്താവിന്‍റെ സഹോദരനും, ഭർത്താവിന്‍റെ കുടുംബക്കാരായ പിതൃവ്യപുത്രൻ (കസിൻസ്) പോലുള്ളവരുമാണ്.
- الْحَمْوُ الْمَوْتُ "ഭർത്താവിന്‍റെ ബന്ധുക്കൾ മരണമാണ്" എന്നതിന്‍റെ അർത്ഥം: ഭർത്താവിന്‍റെ ബന്ധുക്കളുമായി മാത്രമായി ഒന്നിച്ചിരിക്കുന്നത് ഫിത്‌നയിലേക്കും (കുഴപ്പങ്ങൾ) ദീനിലെ നാശത്തിലേക്കും നയിക്കും എന്നാണ്. അതിനാൽ അതിനെ മരണതുല്യമായ നാശമായി അവിടുന്ന് കണക്കാക്കി.
1- തിന്മകളിലേക്ക് വീഴാനുള്ള സാഹചര്യങ്ങളെയും വഴികളെയും അടച്ചുകളയുന്നതിനായി അന്യസ്ത്രീകളുടെ അടുക്കൽ പ്രവേശിക്കുന്നതും അവരുമായി തനിച്ചിരിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു.
2- ഇത് ഭർത്താവിന്‍റെ സഹോദരൻ, അദ്ദേഹത്തിന്‍റെ മറ്റ് ബന്ധുക്കൾ തുടങ്ങി ആ സ്ത്രീയുടെ മഹ്റം (വിവാഹബന്ധം നിഷിദ്ധമായവർ) അല്ലാത്ത എല്ലാ അന്യപുരുഷന്മാർക്കും പൊതുവായി ബാധകമാണ്. എന്നാൽ ഈ പ്രവേശനം അവർ മാത്രമായി ഒറ്റപ്പെടുന്ന സാഹചര്യത്തിലാവുമ്പോഴാണ് വിലക്കപ്പെടുന്നത്.
3- തിന്മകളിൽ അകപ്പെടുമെന്ന ഭയത്താൽ, പാപങ്ങളിൽ വീണുപോകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളിൽ നിന്നും പൊതുവായി അകന്നുനിൽക്കുക.
4- ഇമാം നവവി رحمه الله പറഞ്ഞു: "ഭാഷാ പണ്ഡിതന്മാർ ഐകകണ്ഠ്യേന വ്യക്തമാക്കുന്നു: الحمو എന്നാൽ സ്ത്രീയുടെ ഭർത്താവിന്‍റെ ബന്ധുക്കളാണ്''.
5- ഹദീസിൽ ഭർത്താവിന്‍റെ ബന്ധുവിനെ മരണത്തോട് ഉപമിച്ചിരിക്കുന്നു. ഇബ്നു ഹജർ رحمه الله പറഞ്ഞു: "അറബികൾ വെറുക്കപ്പെട്ട കാര്യങ്ങളെ മരണത്തോട് ഉപമിക്കാറുണ്ട്. ഇവിടെ ഉപമിക്കാനുള്ള കാരണം: പാപം സംഭവിച്ചാൽ അത് ദീനിന്‍റെ മരണമാണ്. പാപം സംഭവിക്കുകയും (വിവാഹിതരായതിനാൽ) കല്ലെറിഞ്ഞു കൊലപ്പെടുത്തൽ നിർബന്ധമാവുകയും ചെയ്താൽ അത് അങ്ങനെ ഒന്നിച്ചിരുന്നവന്‍റെ മരണമാണ്. ഭർത്താവിന് തോന്നുന്ന അതിയായ ഈര്‍ഷ്യത കാരണം അദ്ദേഹം ഭാര്യയെ വിവാഹമോചനം ചെയ്താൽ അത് ആ സ്ത്രീയുടെ നാശവുമാണ്."

No comments:
Post a Comment