عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
വിവാഹ സദ്യ
322 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه:(أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى عَبْدَ الرَّحْمَنِ بْنَ عَوْفٍ، وَعَلَيْهِ رَدْعُ زَعْفَرَانٍ. فَقَالَ النَّبِيُّ صلى الله عليه وسلم: مَهْيَمْ؟ فَقَالَ: يَا رَسُولَ اللَّهِ تَزَوَّجْتُ امْرَأَةً، فَقَالَ: مَا أَصْدَقْتَهَا؟ قَالَ: وَزْنَ نَوَاةٍ مِنْ ذَهَبٍ قَالَ: فَبَارَكَ اللَّهُ لَكَ، أَوْلِمْ وَلَوْ بِشَاةٍ) .
അനസു ബ്നു മാലിക് رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അബ്ദുറഹ്മാനു ബ്നു ഔഫ് رضي الله عنه വിനെ കാണാനിടയായി. അദ്ദേഹത്തിന്‍റെ ശരീരത്തിൽ (വസ്ത്രത്തിൽ) കുങ്കുമത്തിന്‍റെ അടയാളം (കറ) ഉണ്ടായിരുന്നു. അപ്പോൾ നബി صلى الله عليه وسلم ചോദിച്ചു: "എന്താണിത് വിശേഷം?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലേ, ഞാൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു." നബി صلى الله عليه وسلم ചോദിച്ചു: "നീ അവൾക്ക് എന്താണ് മഹറായി നൽകിയത്?" അദ്ദേഹം പറഞ്ഞു: "ഒരു ഈന്തപ്പഴക്കുരുവിന്‍റെ തൂക്കമുള്ള സ്വർണം." അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "അല്ലാഹു നിനക്ക് ബറകത്ത് (അനുഗ്രഹം) നൽകട്ടെ. ഒരു ആടിനെ അറുത്താണെങ്കിലും നീ വലീമ (വിവാഹസദ്യ) നടത്തുക."
- رَدْعُ زَعْفَرَانٍ : കുങ്കുമത്തിന്‍റെ മഞ്ഞനിറത്തിന്‍റെ അടയാളം
- مَهْيَمْ : നിനക്ക് എന്തുപറ്റി? / എന്താണ് വിശേഷം?
- نَوَاةٍ مِنْ ذَهَبٍ : അഞ്ച് ദിർഹം തൂക്കം വരുന്ന സ്വർണത്തിന്‍റെ അളവ്.
- أَوْلِمْ : നീ സദ്യ ഒരുക്കുക (വിവാഹവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ഭക്ഷണമാണ് വലീമ).
നബി صلى الله عليه وسلم അബ്ദുറഹ്മാനു ബ്നു ഔഫ് رضي الله عنه വിന്‍റെ ശരീരത്തിൽ കുങ്കുമത്തിന്‍റെ (മഞ്ഞനിറത്തിന്‍റെ) അടയാളം കാണാനിടയായി. എന്നാൽ പുരുഷന്മാർ സുഗന്ധം ഉപയോഗിക്കുമ്പോൾ മണം പ്രകടമാകുന്നതും നിറം പുറത്തുകാണാത്തതുമായ സുഗന്ധങ്ങളാണ് ഉപയോഗിക്കേണ്ടത് (എന്നതായിരുന്നു ഉചിതം). അതിനാൽ, അദ്ദേഹത്തിന്‍റെ മേലുള്ള ആ അടയാളത്തെക്കുറിച്ച് (അത് പുരുഷന്മാർക്ക് അനുയോജ്യമല്ലാത്തതിനാൽ) റസൂല്‍ صلى الله عليه وسلم അല്പം വിസമ്മതത്തോടെയെന്നോണം ചോദിച്ചു. അപ്പോൾ താൻ ഈയടുത്താണ് വിവാഹിതനായതെന്നും, തന്‍റെ ഭാര്യയിൽ നിന്നാകാം ആ നിറം ശരീരത്തിൽ പടർന്നതെന്നും അദ്ദേഹം നബി صلى الله عليه وسلم യെ അറിയിച്ചു. അതോടെ നബി صلى الله عليه وسلم അദ്ദേഹത്തിന് അതിൽ ഇളവ് നൽകി.
അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم സ്വഹാബികളോട് അങ്ങേയറ്റം ആർദ്രതയും കാരുണ്യവുമുള്ള ആളായിരുന്നതിനാലും, അവരുടെ കാര്യങ്ങൾ നിരന്തരം അന്വേഷിച്ചറിഞ്ഞ് അതിലെ നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ചീത്ത കാര്യങ്ങളെ വിലക്കാനും താല്പര്യപ്പെട്ടിരുന്നതിനാലും, അദ്ദേഹം ഭാര്യക്ക് നൽകിയ മഹറിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ ഒരു ഈന്തപ്പഴക്കുരുവിന്‍റെ തൂക്കത്തിന് തുല്യമായ സ്വർണമാണ് നൽകിയതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഉടനെ നബി صلى الله عليه وسلم അദ്ദേഹം ബറകത്തിനായി പ്രാർത്ഥിക്കുകയും, ഒരു ആടിനെ അരുത്തിട്ടാണെങ്കിലും തന്‍റെ വിവാഹത്തോടനുബന്ധിച്ച് വലീമ (വിവാഹസദ്യ) നടത്താൻ കൽപ്പിക്കുകയും ചെയ്തു.

No comments:
Post a Comment