عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
മുത്അ വിവാഹം
314 - عَنْ عَلِيِّ بْنِ أَبِي طَالِبٍ رضي الله عنه: (أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ نِكَاحِ الْمُتْعَةِ يَوْمَ خَيْبَرَ، وَعَنْ لُحُومِ الْحُمُرِ الأَهْلِيَّةِ) .
അലിയ്യു ബ്നു അബീത്വാലിബ് رضي الله عنه വിൽ നിന്ന് നിവേദനം: "ഖൈബർ യുദ്ധ ദിവസം മുത്അഃ വിവാഹത്തെയും (താൽക്കാലിക വിവാഹം) വളർത്തു (നാടന്‍) കഴുതകളുടെ മാംസം ഭക്ഷിക്കുന്നതിനെയും നബി صلى الله عليه وسلم നിരോധിച്ചു".
نِكَاحِ الْمُتْعَةِ: എന്നാൽ ഒരു പുരുഷൻ ഒരു സ്ത്രീയെ ഒരു നിശ്ചിത കാലയളവിലേക്ക് വിവാഹം കഴിക്കലാകുന്നു.
വിവരണം
ഇഹലോകത്തിലും പരലോകത്തിലും നമുക്ക് ഉപകാരപ്രദമായ യാതൊരു നന്മയും അതിലേക്ക് നമ്മെ വഴിനയിക്കാതെ നബി صلى الله عليه وسلم വിട്ടുകളഞ്ഞിട്ടില്ല. യാതൊരു തിന്മയും അതിനെക്കുറിച്ച് നമ്മെ മുന്നറിയിപ്പ് നൽകാതെ അവിടുന്ന് ഉപേക്ഷിച്ചിട്ടുമില്ല.
ഈ ഹദീസിലൂടെ അലിയ്യു ബ്നു അബീത്വാലിബ് رضي الله عنه നമ്മെ അറിയിക്കുന്നത് നബി صلى الله عليه وسلم ഖൈബർ യുദ്ധ ദിവസം രണ്ട് കാര്യങ്ങൾ നിരോധിച്ചു എന്നാണ്: സ്ത്രീകളുമായുള്ള മുത്അഃ (താൽക്കാലിക) വിവാഹവും, നാട്ടുകഴുതകളുടെ മാംസം ഭക്ഷിക്കലും ആണ് അവ.
മദീനയിൽ നിന്ന് ശാമിന്‍റെ (സിറിയ) ഭാഗത്തേക്ക് ഏകദേശം 173 കിലോമീറ്റർ അകലെ സ്ഥിതി ചെയ്തിരുന്ന, കോട്ടകളും കൃഷിയിടങ്ങളുമുള്ള, യഹൂദർ താമസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു ഖൈബർ. നബി صلى الله عليه وسلم യും മുസ്‌ലിംകളും അവിടേക്ക് യുദ്ധത്തിന് പുറപ്പെടുകയും ഹിജ്റ ഏഴാം വർഷത്തിൽ അല്ലാഹു അവർക്ക് അത് വിജയപ്രദമായി കീഴടക്കിക്കൊടുക്കുകയും ചെയ്തു.
ഹിജ്റ ഏഴാം വർഷം മുഹറം മാസത്തിലായിരുന്നു ഖൈബറിലേക്കുള്ള പുറപ്പാട്. സഫർ മാസത്തിൽ അതിന്‍റെ വിജയം പൂർത്തിയാവുകയും ചെയ്തു.
സ്ത്രീകളുമായുള്ള 'മുത്അഃ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, നിശ്ചിത തുക നൽകി ഒരു പ്രത്യേക കാലയളവിലേക്ക് 'തമത്തുഅ്' (ആസ്വദിക്കുക) എന്ന പദപ്രയോഗത്തോടെ സ്ത്രീയെ വിവാഹം കഴിക്കലാണ്. ഈ വിവാഹം പ്രാരംഭ ഘട്ടത്തിൽ അനുവദനീയമായിരുന്നു, എന്നാൽ പിന്നീട് ഖൈബർ ദിവസം മുതൽ അന്ത്യനാൾ വരെ നബി صلى الله عليه وسلم ഇത് നിരോധിച്ചു.
നാട്ടുകഴുതകൾ എന്നാൽ വീടുകളുമായി ഇണങ്ങി ജീവിക്കുന്നതും മനുഷ്യരുമായി സമ്പർക്കമുള്ളതുമായ കഴുതകളാണ്. ഇവയുടെ മാംസം ഭക്ഷിക്കുന്നതാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ മനുഷ്യരിൽ നിന്ന് ഓടിയകലുന്ന കാട്ടുകഴുതകൾ ഇതിൽ നിന്ന് വ്യത്യസ്തമാണ്. അവ (ഭക്ഷിക്കൽ) അനുവദനീയമാണെന്ന് മറ്റ് ഹദീസുകളിൽ വന്നിട്ടുണ്ട്.
വിവാഹത്തിലൂടെ ഇസ്‌ലാമിക നിയമം ലക്ഷ്യമാക്കുന്നത് ഒത്തുചേരലും, ശാശ്വത നിലനിൽപ്പും, പരസ്പര ഇണക്കവും, ഒരു കുടുംബത്തിന്‍റെ നിർമ്മിതിയും രൂപീകരണവുമാണ്. വിവാഹ കാര്യത്തിൽ ശരീഅത്തിന്‍റെ ഈ ലക്ഷ്യത്തിന് വിരുദ്ധമായ ചില രൂപങ്ങളെ മതം ഹറാമാക്കുകയും (വിലക്കുകയും) ചെയ്തിരിക്കുന്നു. അതിനാലാണ് ഇസ്‌ലാമിന്‍റെ പ്രാരംഭ കാലത്ത് അനിവാര്യമായ സാഹചര്യങ്ങൾ മുൻനിർത്തി അനുവദനീയമാക്കപ്പെട്ടതിന് ശേഷം, ഒരു പുരുഷൻ സ്ത്രീയെ ഒരു നിശ്ചിത അവധിയിലേക്ക് വിവാഹം കഴിക്കുന്ന 'മുത്അഃ' വിവാഹം ഖൈബർ യുദ്ധവേളയിൽ നബി صلى الله عليه وسلم നിരോധിച്ചത്. അതുപോലെ തന്നെ, ഉടമസ്ഥതയിലുള്ളതും അവർക്ക് മടങ്ങിച്ചെല്ലാൻ ആളുകളുള്ളതുമായ നാട്ടുകഴുതകളെ ഭക്ഷിക്കുന്നതും അവിടുന്ന് വിലക്കി. കാട്ടുകഴുതകൾ ഇതിന് വിപരീതമാണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment