ഫോളോ ചെയ്യാം

Sunday, 4 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 198 دروس الحديث - പുണ്യം സല്‍സ്വഭാവവും പാപം മനസ്സിന് പ്രയാസമുണ്ടാക്കുന്നതുമാണ്

 


പുണ്യം സല്‍സ്വഭാവവും 

പാപം മനസ്സിന് പ്രയാസമുണ്ടാക്കുന്നതുമാണ്

عَنِ النَّوَّاسِ بْنِ سِمْعَانَ الْأَنْصَارِيِّ، قَالَ: سَأَلْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، عَنِ الْبِرِّ وَالْإِثْمِ فَقَالَ: «الْبِرُّ حُسْنُ الْخُلُقِ، وَالْإِثْمُ مَا حَاكَ فِي صَدْرِكَ، وَكَرِهْتَ أَنْ يَطَّلِعَ عَلَيْهِ النَّاسُ»- رواه مسلم

നവാസുബ്നു സംആന്‍ رضي اللهُ عنه പറഞ്ഞു: പുണ്യത്തെ കുറിച്ചും പാപത്തെ കുറിച്ചും ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യോട് ചോദിച്ചു, അപ്പോള്‍ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: പുണ്യം എന്നാല്‍ സല്‍സ്വഭാവമാണ്, പാപം എന്നാല്‍ നിന്‍റെ ഹൃദയത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങള്‍ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമണ്.


വിവരണം

 പുണ്യത്തേയും, പാപത്തേയും കുറിച്ചുള്ള വിശദീകരണമാണ് ഈ ഹദീസ്.


 കുറഞ്ഞ വാക്കില്‍ സംക്ഷിപ്തമായി പുണ്യത്തേയും പാപത്തേയും റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ നിര്‍വ്വചിച്ചിരിക്കുന്നു. ഇത് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സവിശേഷണമായ (ജവാമിഉല്‍ കലിമില്‍) പെട്ടതാണ്. കുറഞ്ഞ വാക്കുകളില്‍ ധാരാളം വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വചനങ്ങളാണ് അത്.


 സ്വഹാബിമാര്‍ അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യോട് ചോദിച്ച് മനസ്സിലാക്കാറുണ്ടായിരുന്നു.


 ഇവിടെ സ്വഹാബി പുണ്യത്തേയും പാപത്തേയും കുറിച്ചാണ് ചോദിച്ചത്. പുണ്യം എന്നാല്‍ സല്‍സ്വഭാവമാണെന്നും, പാപം എന്നാല്‍ ജനങ്ങള്‍ കാണുന്നത് നീ വെറുക്കുന്നതായ നിന്‍റെ വാക്കുകളോ പ്രവര്‍ത്തനങ്ങളോ ആണ് എന്നും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ വിശദീകരണം കൊടുക്കുകയും ചെയ്തു.


 വിശ്വാസികള്‍ സല്‍സ്വഭാവികളാകണം. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സ്വഭാവം വിശുദ്ധ ക്വുര്‍ആനായിരുന്നു എന്ന് ആഇശ رضي اللهُ عنها പറഞ്ഞിട്ടുണ്ട്. താങ്കള്‍ ഏറ്റവും നല്ല സ്വഭാവത്തിലാണെന്ന് അല്ലാഹുവും റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യെ കുറിച്ച് അറിയിച്ചിട്ടുണ്ട്. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യെ ആണ് സ്വഭാവത്തിന്‍റെ വിഷയത്തില്‍ നാം അനുകരിക്കേണ്ടത്.


 ഇന്ന് സമൂഹത്തിലെ പല ആളുകളേയും അനുകരിക്കുന്ന സ്വഭാവമാണ് ആളുകള്‍ക്കുള്ളത്. എല്ലാ തിന്‍മകളേയും അനുകരിച്ച് കൊണ്ട് നടക്കുന്ന മോശം സാഹചര്യം.


 ഒരു വിശ്വാസി അത്തരം കാര്യങ്ങളില്‍ പെടാന്‍ പാടില്ല. എത്ര നല്ല സ്വഭാവ ഗുണങ്ങളാണ് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ ലോകത്തിന് മുമ്പില്‍ കാഴ്ച വെച്ചത്. വിമര്‍ശകര്‍ പോലും ആകൃഷ്ടരാകുന്ന സ്വഭാവഗുണങ്ങള്‍.


 അത്തരം എല്ലാ പുണ്യങ്ങളേയും മനസ്സിലാക്കി ജീവിതത്തില്‍ നടപ്പിലാക്കാന്‍ നമുക്കാവണം.


 പാപം എന്നാല്‍ മറ്റുള്ളവര്‍ കാണുന്നത് നാം വെറുക്കുന്ന തരത്തിലുള്ള മനസ്സിന് ചൊറിച്ചിലും ഭയവുമുണ്ടാക്കുന്ന കാര്യങ്ങളാണ്.


 അപ്പോള്‍ തിന്‍മയെ വേഗം വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കും.


 തിന്‍മയെ പരസ്യമായി ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത പാപമാണെന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.


 


No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...