ഫോളോ ചെയ്യാം

Sunday, 4 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 201 دروس الحديث - മതം എളുപ്പമാണ്, അതില്‍ അതിരു വിടലില്ല

 


മതം എളുപ്പമാണ്, 

അതില്‍ അതിരു വിടലില്ല

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ الدِّينَ يُسْرٌ، وَلَنْ يُشَادَّ الدِّينَ أَحَدٌ إِلَّا غَلَبَهُ، فَسَدِّدُوا وَقَارِبُوا، وَأَبْشِرُوا، وَاسْتَعِينُوا بِالْغَدْوَةِ وَالرَّوْحَةِ وَشَيْءٍ مِنَ الدُّلْجَةِ»- رواه البخاري

അബൂഹുറൈറ رضي اللهُ عنه നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിശ്ചയം മതം എളുപ്പമാണ്, ഏതെങ്കിലും ഒരാള്‍ മതത്തെ കഠിനമാക്കിയാല്‍ അത് അവനെ അതിജയിക്കും. ആയതിനാല്‍ നിങ്ങള്‍ നേരെയാക്കുക, നിങ്ങള്‍ (പൂര്‍ണതയോട്) അടുത്ത് വരിക, നിങ്ങള്‍ സന്തോഷവാര്‍ത്തയറിയിക്കുക, നിങ്ങള്‍ പ്രഭാതത്തിലും, മധ്യാഹ്നത്തിലും, രാത്രിയില്‍ കുറച്ച് സമയത്തും (ആരാധനകള്‍ പതിവാക്കിക്കൊണ്ട്) സഹായം തേടുക. (ബുഖാരി:39)


വിവരണം

 മതവിഷയങ്ങളില്‍ അതിരു വിടാന്‍ പാടില്ല. ആരെങ്കിലും എളുപ്പമുള്ള ഈ മതത്തെ ഇടുങ്ങിയ വിധം മനസ്സിലാക്കി ചെയ്യുകയാണെങ്കില്‍ അവന് അധിക നാള്‍ അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയില്ല. അവന്‍റെ അതിരു കവിച്ചില്‍ അവനെ അതിജയിക്കും.


 മതവിഷയങ്ങളില്‍ മധ്യമ നിലപാട് സ്വീകരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതില്‍ ഒതുങ്ങി നില്‍ക്കല്‍ വിശ്വാസികള്‍ക്ക് ബാധ്യതയാണ്.


 അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മങ്ങള്‍ സ്ഥിരമായി ചെയ്യുന്നവയാണ്, അവ കുറച്ചാണെങ്കിലും ശരി. ഇടക്ക് ചെയ്ത് പെട്ടെന്ന് അവസാനിപ്പിക്കുന്ന കര്‍മങ്ങളല്ല. മത വിഷയങ്ങളില്‍ അതിരു വിടലിലൂടെ കര്‍മങ്ങള്‍ നിലച്ച് പോകുന്ന അവസ്ഥയാണ് ഉണ്ടാവുക. അവര്‍ക്ക് പിന്നീട് മത വിഷയങ്ങളോട് തന്നെ വെറുപ്പ് വരുന്ന സാഹചര്യം വരെയുണ്ടാകും.


 നമ്മള്‍ ചെയ്യേണ്ടത് കാര്യങ്ങള്‍ പഠിപ്പിക്കപ്പെട്ടത് പോലെ ശരിയാക്കി ചെയ്യലും, അവ പൂര്‍ണ്ണതയിലേക്ക് എത്തിക്കുകയുമാണ്. ഇസ്ലാം എളുപ്പമാണെന്ന സന്തോഷ വാര്‍ത്തയാണ് നാം നല്‍കേണ്ടത്. അല്ലാതെ കാണുന്നവരൊക്കെ ഇത് വലിയ പ്രയാസമാണെന്ന് വിലയിരുത്തുന്ന വിധമല്ല.


 മതവിഷയങ്ങളില്‍ അതിരു വിട്ട് കര്‍മങ്ങള്‍ ചെയ്യാന്‍ ശപഥം ചെയ്ത് പോയ ആളുകളോട് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞത് എന്‍റെ സുന്നത്തിനെ ആരെങ്കിലും വെറുത്താല്‍ അവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ്.


 മതവിഷയങ്ങളില്‍ കണിശത വേണം, പക്ഷേ അത് മതം പഠിപ്പിക്കാത്ത കാര്യങ്ങള്‍ കൊണ്ടോ മതവിരുദ്ധ കാര്യങ്ങള്‍ കൊണ്ടോ ആയിക്കൂടാ.


 മതവിഷയങ്ങളെ തനിക്ക് ചെയ്യാന്‍ സാധിക്കാത്ത വിധം ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് മുന്നോട്ട് കൊണ്ട് പോകാന്‍ അവനെക്കൊണ്ട് കഴിയില്ല.


 ഏറ്റവും എളുപ്പമായിട്ടുള്ള മതത്തെ സ്വന്തത്തിനും മറ്റുള്ളവര്‍ക്കും പ്രയാസകരമാക്കി അവതരിപ്പിച്ച് ചെയ്യുന്നത് മതം വിമര്‍ശിച്ച കാര്യമാണ്. മാത്രമല്ല ഇത്തരത്തില്‍ അതിരു വിടുന്ന ആളുകള്‍ നശിച്ചിരിക്കുന്നു എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുമുണ്ട്.


 നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ പത്നിമാരുടെ അടുക്കല്‍ വന്ന മൂന്നാളുകള്‍ മത വിഷയങ്ങള്‍ ചെയ്യാന്‍ മതം പഠിപ്പിക്കാത്ത വിധം പ്രതിജ്ഞ ചെയ്തതിനെയും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ എതിര്‍ത്തിട്ടുണ്ട്. എന്‍റെ സുന്നത്തിനെ വെറുക്കുന്നവര്‍ എന്നില്‍ പെട്ടവനല്ല എന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അവരോട് പറഞ്ഞത്. ഇബാദത്തുകള്‍ ചെയ്യണം, പക്ഷേ അതില്‍ മിതത്വവും മതം പഠിപ്പിച്ച വഴികളും സ്വീകരിക്കണം. 


 ഈ പറഞ്ഞതിന്‍റെയൊന്നും ഉദ്ദേശ്യം ആരാധനയുടെ പരിപൂര്‍ണ്ണത തേടല്‍ തടയുക എന്നതല്ല, ആരാധനകള്‍ പരിപൂര്‍ണ്ണമായി തന്നെ ചെയ്യണം, എന്നാല്‍ മടുപ്പിലേക്കും തുടര്‍ച്ച നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നതായ അതിരുവിടലിനെയാണ്  ഇവിടെ വിമര്‍ശിക്കുന്നത്.


 ഒരു ഉദാഹരണം: ഒരാള്‍ രാത്രിനമസ്കാരം ധാരാളം സമയമെടുത്ത് ഭംഗിയായി നമസ്കരിക്കുന്നു, എന്നാല്‍ അവന്‍ രാത്രിയുടെ അവസാന സമയത്ത് ഉറങ്ങുകയും ഫജ്ര്‍ നമസ്കാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു എങ്കില്‍ രാത്രി നമസ്കാരത്തില്‍ അവന്‍ ചെയ്തത് അതിരുവിടലാണ്, സ്ഥിരമായി ഇതാണ് അവന്‍റെ അവസ്ഥ എങ്കില്‍ മാത്രം. എപ്പോഴെങ്കിലും ഉറങ്ങിപ്പോയത് ഇതില്‍ പെടില്ല.


 മതത്തില്‍ അതിരു കവിയുന്നതിനെ നിങ്ങള്‍ സൂക്ഷിക്കണം, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിക്കാന്‍ കാരണമായത് മതത്തില്‍ അതിരു വിട്ടതാണ് എന്നും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.


 നല്ല ഉണര്‍വ്വും ഉന്‍മേഷവും ഉള്ളപ്പോള്‍ നല്ലവണ്ണം ഇബാദത്തുകള്‍ ചെയ്യാം, എന്നാല്‍ മടുപ്പും ക്ഷീണവുമുള്ളപ്പോള്‍ വിശ്രമിക്കുകയാണ് വേണ്ടത് എന്ന് മതം പഠിപ്പിച്ചതില്‍ നിന്ന് ഈ വിഷയത്തിന്‍റെ പ്രാധാന്യം നമുക്ക് ബോധ്യമാകും. 


 ഉപദേശങ്ങള്‍ നല്‍കുമ്പോള്‍ പോലും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഈ കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. മടുപ്പുള്ളപ്പോള്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഉപദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നില്ല.


അത് പോലെ ഫജ്ര്‍ നമസ്കാരത്തില്‍ വളരെയേറെ നീട്ടി നമസ്കരിച്ചതിനെ കുറിച്ച് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ക്ക് പരാതി ലഭിച്ചപ്പോള്‍ ഇമാമിനെ ശക്തമായി താക്കീത് ചെയ്തതും ഹദീസില്‍ കാണാം. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...