الأربعون النووية-حديث:3
ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങള്‍
ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങള് സ്‌ലാമിന്‍റെ അഞ്ച് സ്തംഭങ്ങള്‍
عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: " بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ". رَوَاهُ الْبُخَارِيُّ [رقم:8]، وَمُسْلِمٌ [رقم:16].
അബ്ദുല്ലാഹിബ്നുഉമര്‍ رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു: ഇസ്‌ലാം അഞ്ച് സ്തംഭങ്ങളിലായാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന ത്. لَا إلَهَ إلَّا اللَّهُ، مُحَمَّدٌ رَسُولُ اللَّهِ എന്നീ രണ്ട് സാക്ഷ്യ വാക്യങ്ങളും, നമസ്കാരം നിലനിര്‍ത്തലും, സകാത്ത് നല്‍കലും, ഹജ്ജ് ചെയ്യലും, റമദാനിലെ നോമ്പ് നോല്‍ക്കലും ആണ് അവ.
വിവരണം
- ഈ ഹദീസ് മതത്തിന്‍റെ വിവരങ്ങളില്‍ അതിപ്രധാനമാണ്. ഇസ്‌ലാമിലെ അഞ്ച് അടിസ്ഥാന കാര്യങ്ങളെ വളരെ ചുരുങ്ങിയ സാരവത്തായ വാക്കുകളില്‍ വിവരിച്ചിരിക്കുന്നു.
- ഒരു കെട്ടിടം പോലെയാണ് ഇസ്‌ലാമിനെ ഉപമിച്ചിരിക്കുന്നത്. ചില ഭാഗങ്ങള്‍ ഒഴിവാക്കി മറ്റു ചില ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കല്‍ ഒരു എടുപ്പില്‍ പറ്റില്ല. അത് പോലെയാണ് ഈ അഞ്ച് കാര്യങ്ങള്‍. ഒന്ന് നഷ്ടപ്പെട്ടാല്‍ ബാക്കിയുള്ളവയും നഷ്ടപ്പെടും.
- ഈ അഞ്ച് സ്തംഭങ്ങളില്‍ ഓരോന്നും ഒരു വിശ്വാസി കാത്തുസൂക്ഷിക്കണം.
- അതിലെ ഏതെങ്കിലും ഒന്നില്‍ വിള്ളലുണ്ടായാല്‍ അവന്‍റെ മതകാര്യത്തില്‍ വിള്ളലുകള്‍ ഉണ്ടാകും.
- ഇസ്‌ലാം എന്നാല്‍ പരിപൂര്‍ണ്ണ സമര്‍പ്പണമാണ്. ഒരാള്‍ തന്‍റെ ജീവിതം അല്ലാഹുവിന് വേണ്ടി സമര്‍പ്പിക്കുന്നതാണത്.
- രണ്ട് സാക്ഷ്യവാക്യങ്ങള്‍ ഇസ്‌ലാമിന്‍റെ അടിത്തറയാണ്. ഒരാള്‍ മുസ്‌ലിം ആകണമെങ്കില്‍ ഈ രണ്ട് സാക്ഷ്യവാക്യങ്ങള്‍ മനസ്സറിഞ്ഞ് പറയുകയും ഉള്‍ക്കൊള്ളുകയും വേണം.
- സാക്ഷ്യവാക്യങ്ങള്‍ ഹൃദയത്തില്‍ തട്ടി അംഗീകരിച്ച് നാവ് കൊണ്ട് പ്രഖ്യാപിക്കേണ്ടതാണ്.
- അല്ലാഹുവിനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. അവനില്‍ ഒന്നിനേയും പങ്കു ചേര്‍ക്കാന്‍ പാടില്ല. ഇതാണ് لا إله إلا الله യുടെ പൊരുള്‍.
- لا إله إلا الله എന്നാല്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി ഒന്നും തന്നെ ഇല്ല എന്നാണ് അര്‍ത്ഥം.
- മുഹമ്മദ് നബി صلى الله عليه وسلم യെ കൃത്യമായി പിന്‍പറ്റി ജീവിക്കല്‍ നിര്‍ബന്ധമാണ്.
- محمد رسول الله എന്ന സാക്ഷ്യവാക്യം മുഹമ്മദ് നബി صلى الله عليه وسلم മുഴുവന്‍ മനുഷ്യരിലേക്കും ജിന്നുകളിലെക്കുമുള്ള ദൂതനാണ് എന്ന പ്രഖ്യാപനമാണ്.
- محمد رسول الله യുടെ നാല് അടിസ്ഥാന കാര്യങ്ങള്‍ ഇവയാണ്:
2- റസൂല്‍ صلى الله عليه وسلم കല്പിച്ച കാര്യങ്ങളെ അനുസരിക്കല്‍
3- റസൂല്‍ صلى الله عليه وسلم വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍
4- റസൂല്‍ صلى الله عليه وسلم അല്ലാഹുവിനെ ആരാധച്ച പോലെ മാത്രം നാം അല്ലാഹുവിനെ ആരാധിക്കല്‍.
- റസൂല്‍ صلى الله عليه وسلم ഒരു മനുഷ്യനാണ്. അല്ലാഹു അവരിലേക്ക് ദിവ്യബോധനം (وحي) നല്‍കിയിരിക്കുന്നു.
- ഒരു പാപവും കലര്‍ന്നിട്ടില്ലാത്ത ജീവിതത്തിന്‍റെ ഉടമയാണ് റസൂല്‍ صلى الله عليه وسلم. ഒരു കളവും റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടില്ല. മതം അനുശാസിക്കുന്ന പോലെ റസൂല്‍ صلى الله عليه وسلم യെ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യല്‍ അനിവാര്യമാണ്.
- ഈ രണ്ട് സാക്ഷ്യവാക്യങ്ങളും പ്രധാനപ്പെട്ടതാണ്. ക്വുര്‍ആന്‍ മാത്രം മതി എന്ന് വാദിക്കുന്ന ഹദീസ് നിഷേധികള്‍ രണ്ടാമത്തെ സാക്ഷ്യവാക്യത്തെ നിഷേധിക്കുന്നവരാണ്.
- നമസ്കാരം ഇസ്‌ലാമിലെ പ്രധാനപ്പെട്ട ആരാധനയാണ്. പ്രാര്‍ത്ഥന എന്നാണ് അതിന്‍റെ ഭാഷാര്‍ത്ഥം. അത് തക്ബീര്‍ കൊണ്ട് തുടങ്ങുകയും സലാം കൊണ്ട് അവസാനിക്കുകയും ചെയ്യുന്നു.
- അത് വാക്കുകളും പ്രവര്‍ത്തനങ്ങളുമാകുന്നു.
- എല്ലാ ദിവസവും അഞ്ച് നേരത്തെ നമസ്കാരം നമുക്ക് നിര്‍ബന്ധമാണ്. അത് കൃത്യമായി ചെയ്യാന്‍ കഴിയണം. ഓരോ നമസ്കാരത്തിനും അതിന്‍റേതായ നിര്‍ണ്ണിത സമയമുണ്ട്. ആ സമയത്ത് തന്നെ അത് നിര്‍വ്വഹിക്കപ്പെടണം.
- നമസ്കാരത്തിന്‍റെ വിഷയത്തില്‍ അലസത കാണിക്കാന്‍ പാടില്ല. നമസ്കാരം പാപങ്ങള്‍ മായ്ച്ചു കളയുന്ന ആരാധനയാണ്.
- സകാത്ത് എന്നാല്‍ നിര്‍ബന്ധ ദാനമാണ്. സകാത്ത് എന്ന പദത്തിന്‍റെ ഭാഷാര്‍ത്ഥം വളര്‍ച്ച, ശുദ്ധി എന്നൊക്കെയാണ്.
- അത് നല്‍കാന്‍ ബാധ്യസ്ഥരായവര്‍ കൃത്യമായി അത് നല്‍കണം. അത് നല്‍കിയില്ലെങ്കില്‍ വലിയ ശിക്ഷകള്‍ അവര്‍ക്കുണ്ടാകും എന്ന് ക്വുര്‍ആനും ഹദീസുകളും അറിയിക്കുന്നുണ്ട്.
- നിര്‍ണ്ണിത സമയത്ത് നിര്‍ണ്ണിത ആളുകള്‍ക്ക് നല്‍കേണ്ട സമ്പത്തിലെ നിര്‍ബന്ധ ബാധ്യതയാണ് ഇത്. സൂചിപ്പിക്കപ്പെട്ടത് പോലെ ഇത് നല്‍കിയില്ലെങ്കില്‍ അവന്‍ മതത്തില്‍ നിന്ന് പുറത്ത് പോകും.
- നോമ്പ് എന്നാല്‍ തടഞ്ഞ് വെക്കല്‍, ഒഴിവാക്കല്‍ എന്നൊക്കെയാണര്‍ത്ഥം. പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ പ്രത്യേക രീതിയില്‍ ചില കാര്യങ്ങള്‍ തടഞ്ഞ് വെച്ച് കൊണ്ട് അനുഷ്ടിക്കുന്ന ആരാധനയാണത്.
- അന്നപാനീയങ്ങളും അനാവശ്യങ്ങളും മോശം വാക്കുകളും പ്രവര്‍ത്തനങ്ങളുമെല്ലാം ഒഴിവാക്കുന്ന ഗണത്തില്‍ പെടും.
- ഹജ്ജ് എന്നാല്‍ ഉദ്ദേശം എന്നാണ് ഭാഷാര്‍ത്ഥം. ആരാധനക്ക് വേണ്ടി അല്ലാഹുവിന്‍റെ ഭവനമായ കഅ'ബയെ ലക്ഷ്യം വെച്ച് പോകലാണ് അത്. ഇതും വളരെ പ്രധാനപ്പെട്ട ആരാധനയാണ്.
- കഴിവുള്ളവന്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്. ഹജ്ജിന് ആവശ്യമായ യാത്രാ സൗകര്യവും ഭക്ഷണവും എല്ലാം ലഭ്യമായിട്ടുള്ള ആളാണ് കഴിവുള്ളവന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും സാമ്പത്തികമായും കഴിവ് ഹജ്ജിന് ആവശ്യമാണ്.
- ഈ ഹദീസില്‍ പറഞ്ഞ അഞ്ച് കാര്യങ്ങള്‍ ആരെങ്കിലും ചെയ്തില്ലെങ്കില്‍ അവന് ഇസ്ലാമിന്‍റെ വൃത്തത്തില്‍ നിന്ന് പുറത്ത് പോകുന്നതാണ്.
- ഇസ്‌ലാം വിശ്വാസം മാത്രമല്ല, പ്രവൃത്തികളിലൂടെയുള്ള പ്രാക്ടിക്കൽ ജീവിതം കൂടിയാണ്.
- ഇസ്‌ലാം ആത്മാവ്, ശരീരം, ധനം, സമൂഹം എന്നിവയെ മുഴുവനായി ഉൾക്കൊള്ളുന്ന സമഗ്ര മതമാണ്.
- ഇസ്‌ലാം വ്യക്തികളെ അവരുടെ സ്രഷ്ടാവിനോടും, വ്യക്തിത്വത്തോടും, സമൂഹത്തോടും ബന്ധിപ്പിക്കുന്നു.

No comments:
Post a Comment