ഫോളോ ചെയ്യാം

Wednesday, 14 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 208 دروس الحديث - ഇസ്‌ലാമിക നിയമത്തില്‍ വധശിക്ഷക്ക് അര്‍ഹാരാകുന്നവര്‍

 


ഇസ്‌ലാമിക നിയമത്തില്‍ വധശിക്ഷക്ക് അര്‍ഹാരാകുന്നവര്‍

عَنِ ابْنِ مَسْعُودٍ رضي الله تعالى عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ، يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّي رَسُولُ اللهِ، إِلاَّ بِإِحْدَى ثَلاَثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ. مُتَّفَقٌ عَلَيْهِ.

ഇബ്നുമസ്ഊദ് നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്‌ലിമിന്‍റെ രക്തം (ചിന്തല്‍) മൂന്ന് കാര്യങ്ങള്‍ കൊണ്ടല്ലാതെ ഹലാല്‍ ആവുകയില്ല. അവ: വിവാഹിതനായ വ്യഭിചാരി, ഒരു ജീവന് പകരം മറ്റൊരു ജീവന്‍, തന്‍റെ മതം ഉപേക്ഷിച്ച് ജമാഅത്തില്‍ നിന്ന്  (മുസ്‌ലിം സംഘത്തില്‍)  നിന്ന് പിരിഞ്ഞുപോകുന്നവന്‍'.


വിവരണം

ഒരു വിശ്വാസിയുടെ രക്തം ചിന്താന്‍ അഥവാ മുസ്‌ലിം ഭരണാധികാരി  അവന് വധശിക്ഷ നല്‍കാന്‍ മതം അറിയിച്ച കാരണങ്ങള്‍ ഉണ്ടാവണം. അതില്ലാതെ വിശ്വാസിയെ വധിക്കാന്‍ പാടുള്ളതല്ല.

അതില്‍ പെട്ട മൂന്ന് വിഭാഗമാണ്:

1-      വിവാഹിതനായ വ്യഭിചാരി

2-     കൊലപാതകം ചെയ്തവന്‍

3-     മതം വിട്ടവന്‍

ഈ കാര്യങ്ങള്‍ ഇസ്‌ലാമില്‍ വലിയ പാതകങ്ങളാകുന്നു.

ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കുന്ന ഭരണാധികാരിക്ക് ഈ മൂന്ന് വിഭാഗത്തില്‍ പെട്ടവരെ വധിക്കാന്‍ ഇസ്‌ലാം അംഗീകാരം നല്‍കിയിട്ടുണ്ട്.


വിവാഹിതനായ വ്യഭിചാരി

വ്യഭിചാരവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലേക്കും അടുത്ത് പോകരുത് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.


വ്യഭിചാരം വലിയ തിന്മയാണ്. അത് സമൂഹത്തില്‍ ധാരാളം ദൂഷ്യ ഫലങ്ങള്‍ ഉണ്ടാക്കുന്ന കാര്യമാണ്. വിവാഹിതനായ ഒരാള്‍ വ്യഭിചരിച്ചാല്‍ അവനെ എറിഞ്ഞ് കൊല്ലാന്‍ ഇസ്‌ലാമില്‍ നിയമമുണ്ട്. വിവാഹിതനല്ലാത്ത ഒരാള്‍ വ്യഭിചരിച്ചാല്‍ അവന്ന് നൂറ് അടി നല്‍കണം എന്നും വിധിയുണ്ട്.


വിവാഹിതനായ ഒരാള്‍ വ്യഭിചരിച്ചാല്‍ ഉള്ള ശിക്ഷ നാം പറഞ്ഞു. അത് മൂന്ന് നിബന്ധനകള്‍ക്ക് വിധേയമാണ്.

1-     വ്യഭിചാരി ബുദ്ധിയുള്ളവനും പ്രായപൂര്‍ത്തിയെത്തിയവനും ആയിരിക്കണം.

2-     വ്യഭിചരിച്ചവന്‍ അത് സമ്മതിക്കണം. അല്ലെങ്കില്‍ നാല് ആളുകള്‍ കൃത്യമായി സാക്ഷി പറയണം. 

3-     വ്യഭിചരിച്ചവന്‍ സ്വന്തം ഇഷ്ടപ്രകാരം വ്യഭിച്ചരിച്ചവനാകണം. നിര്‍ബന്ധിക്കപ്പെട്ടവനാകരുത്.

ഈ മൂന്ന് നിബന്ധനകള്‍ പൂര്‍ത്തിയായാല്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ശിക്ഷ നടപ്പിലാക്കാം


കൊലപാതകം നടത്തിയവന്‍    

ഒരു മനുഷ്യനെ വധിച്ചവനുള്ള ശിക്ഷ ഇസ്‌ലാം പഠിപ്പിക്കുന്നത് അവനെ വധിച്ചു കളയുക എന്നുള്ളതാണ്.


അകാരണമായി ഒരാളെയും വധിക്കാന്‍ പാടില്ല എന്നതാണ് ഇസ്‌ലാമിന്‍റെ അധ്യാപനം. അല്ലാഹു പറയുന്നു: (നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്) - 4:29


മറ്റുള്ളവരെ കൊല്ലാനോ സ്വയം ജീവിതം അവസാനിപ്പിക്കാനോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല.


ഇസ്‌ലാമിലെ ഇത്തരം പ്രതിക്രിയകള്‍ ന്യായമായതും സമൂഹം ആവശ്യപ്പെടുന്നതുമാണ്. അല്ലാഹു അറിയിക്കുന്നു:


(ജീവന് ജീവന്‍, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൗറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്. 2/45


മതം വിട്ടു പോകുന്നവന്‍

മതത്തില്‍ നിന്ന്  മുര്‍ത്തദ്ദ് ആവുക എന്നാല്‍ വലിയ തിന്മയാണ്. അവന് വധശിക്ഷയാണ് ഇസ്‌ലാമിക ശരീഅത്തിലുള്ളത്.


മതം വിട്ടു പോകുന്നവന് തൗബ ചെയ്യാനുള്ള അവസരം ഉണ്ട്.


തൗബ ചെയ്യാതെ അവന്‍ അവന്‍റെ മതവിരുദ്ധ നിലപാടുകളില്‍ തന്നെ നിലകൊള്ളുകയാണെങ്കില്‍ ഇസ്‌ലാമിക ഭാരാണാധികാരിക്ക് അവനെ ശിക്ഷിക്കാവുന്നതാണ്.


മതത്തില്‍ നിന്ന് പുറത്ത് പോകുന്നത് വിവിധ രൂപങ്ങളിലാണ്.

1-     വാക്ക് കൊണ്ട്

2-     കര്‍മം കൊണ്ട്

3-     വിശ്വാസം മൂലമുള്ളത്


മതത്തിന്‍റെ ഏതെങ്കിലും കാര്യങ്ങളെ നിന്ദിക്കുകയോ നിഷേധിക്കുകയോ പരിഹസിക്കുകയോ ചെയ്താല്‍ വരെ മതത്തില്‍ നിന്ന് പുറത്ത് പോകാന്‍ കാരണമാകും എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.


മതം വിട്ട് പോകുന്നവര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോകും. അതിനെ കുറിച്ച് അല്ലാഹു പറയുന്നു:

(നിങ്ങളില്‍ നിന്നാരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും). 2/217  

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...