സ്ത്രീ പുരുഷന്മാര്‍
പരസ്പരം സാദൃശ്യപ്പെടല്‍
عَنِ
ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: «لَعَنَ رَسُولُ اللَّهِ صَلَّى اللهُ
عَلَيْهِ وَسَلَّمَ المُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالمُتَشَبِّهَاتِ
مِنَ النِّسَاءِ بِالرِّجَالِ»- رواه البخاري
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകളോട് സാദൃശ്യമാകുന്നവരേയും, സ്ത്രീകളില്‍ നിന്ന് പുരുഷന്‍മാരോട് സാദൃശ്യമാകുന്നവരേയും അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ ശപിച്ചിരിക്കുന്നു. (ബുഖാരി:5885)
വിവരണം
പുരുഷന്‍ സ്ത്രീയോടും സ്ത്രീ പുരുഷനോടും സാദൃശ്യപ്പെടാന്‍ പാടില്ല.
വസ്ത്രത്തില്‍ മാത്രമല്ല, വേഷത്തിലും, പെരുമാറ്റത്തിലും, നടത്തത്തിലും, സ്വഭാവത്തിലുമൊന്നും ഈ സാദൃശ്യപ്പെടല്‍ പാടില്ല.
മക്കള്‍ ഇത്തരത്തില്‍ എതിര്‍ലിംഗത്തിലുള്ളവരോട് സാദൃശ്യമായി നടക്കുന്നു എങ്കില്‍ മാതാ-പിതാക്കള്‍ക്ക് അതില്‍ ഉത്തരവാദിത്തമുണ്ട്.
സ്ത്രീകളുടെ വസ്ത്രം പുരുഷന്‍മാരും, പുരുഷന്‍മാരുടെ വസ്ത്രം സ്ത്രീകളും ധരിക്കുന്നത് അതിലുള്ള സാദൃശ്യപ്പെടലാണ്.
സ്ത്രീകള്‍ പുരുഷന്‍മാരുടെ വസ്ത്രം ധരിക്കുന്നതാണ് കൂടുതല്‍ വ്യാപകം. മക്കള്‍ക്ക് വസ്ത്രം വാങ്ങുമ്പോള്‍ മാന്യമായ വസ്ത്രങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ത്രീ അനാവശ്യമായി വീട്ടില്‍ നിന്ന് ധാരാളമായി പുറത്ത് പോകുന്നത് വിശുദ്ധ ക്വുര്‍ആനിന്‍റെ ആയത്തിന് വിരുദ്ധമാണ്. ഇതും പുരുഷന്‍മാരോട് സാദൃശ്യപ്പെടുന്നതില്‍ ഉള്‍പ്പെടും. അത്യാവശ്യങ്ങള്‍ക്ക് മതം പഠിപ്പിച്ച പോലെ പുറത്ത് പോകാം.
സ്ത്രീ ലജ്ജയില്ലാതെ പുരുഷന്‍മാരെ പോലെ പെരുമാറലും, നടക്കലും ഇന്ന് ധാരാളമായി കണ്ട് വരുന്നു. പുരുഷന്‍മാരെ പോലെ ശബ്ദമുയര്‍ത്തി സംസാരിക്കലും, പൗരുഷത്തോടെ പെരുമാറലും സ്ത്രീക്ക് യോജിച്ചതല്ല.
സ്ത്രീ മഹ്റം ഇല്ലാതെ ദൂര സ്ഥലങ്ങളിലേക്ക് യാത്രയാവലും ഈ സാദൃശ്യപ്പെടലില്‍ ഉള്‍പ്പെടും.
സ്ത്രീകള്‍ പുരുഷന്‍മാര്‍ ഉപയോഗിക്കുന്നത് പോലെ സുഗന്ധമുള്ള വാസന ദ്രവ്യങ്ങള്‍ ഉപയോഗിച്ച് പുറത്തിറങ്ങലും പുരുഷന്‍മാരോട് സാദൃശ്യപ്പെടുന്നതില്‍ പെട്ടതാണ്.
പുരുഷന്‍മാര്‍ സ്ത്രീകളെ പോലെ രൂപത്തിലും ഭാവത്തിലും പെരുമാറുന്നതും ഈ ഗണത്തില്‍ പെടും. സ്ത്രീകളെ പോലെ മുടി വളര്‍ത്തുന്ന യുവാക്കളും ഉണ്ട്. താടിയും, മീശയും വടിച്ച് കളയുന്നതും സ്ത്രീകളോട് സാദൃശ്യപ്പെടുന്ന കാര്യമാണ്.
ഈ സാദൃശ്യപ്പെടലിന്‍റെ കാരണങ്ങള്‍:
-പാശ്ചാത്യ സംസ്കാരത്തിന്‍റെ സ്വാധീനം: ലിംഗഭേദം കുറയ്ക്കുകയും പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന പാശ്ചാത്യ സംസ്കാരത്തിന്‍റെ സ്വാധീനം കാരണം.
-അജ്ഞത: ഇതിന്‍റെ വിധി അറിയാത്തതുകൊണ്ടോ ഇതിന്‍റെ ഗൗരവം കുറച്ചുകാണുന്നതു കൊണ്ടോ ഈ കാര്യം സംഭവിക്കുന്നു.
-ശ്രദ്ധ ആകര്‍ഷിക്കാന്‍: മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനോ വിവാദം സൃഷ്ടിക്കാനോ സ്ത്രീകളെപ്പോലെ പുരുഷന്‍മാരും, പുരുഷന്‍മാരെ പോലെ സ്ത്രീകളും പെരുമാറുന്നു.
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ട പ്രകൃതിയെ മാനിക്കല്‍, കുഴപ്പങ്ങള്‍ തടയല്‍, അല്ലാഹുവിനെ അനുസരിക്കല്‍, സ്ത്രീ-പുരുഷ വിഭാഗങ്ങള്‍ക്കിടയിലെ വ്യത്യാസത്തെ ആദരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ ഹദീസിന്‍റെ ആശയത്തിലൂടെ നമുക്ക് മനസ്സിലാക്കാം.

No comments:
Post a Comment