ഫോളോ ചെയ്യാം

Saturday, 10 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 204 دروس الحديث - ക്വബ്റുകള്‍ കെട്ടിപ്പൊക്കരുത്

 


ക്വബ്റുകള്‍ കെട്ടിപ്പൊക്കരുത്

عَنْ جَابِرٍ، قَالَ: نَهَى رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُجَصَّصَ الْقَبْرُ، وَأَنْ يُقْعَدَ عَلَيْهِ، وَأَنْ يُبْنَى عَلَيْهِ- رواه مسلم 

ജാബിര്‍ رضي الله عنهما പറഞ്ഞു: ക്വബ്റിന്‍ മേല്‍ കുമ്മായം പൂശുന്നതും, അതിന്‍മേല്‍ ഇരിക്കുന്നതും, അതിന്‍മേല്‍ കെട്ടിപ്പൊക്കുന്നതും റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ വിരോധിച്ചിരിക്കുന്നു.


വിവരണം 

 ക്വബ്റുമായി ബന്ധപ്പെട്ട ചില വിലക്കുകളാണ് ഈ ഹദീസില്‍ അറിയിച്ചിട്ടുള്ളത്.


 ക്വബ്റിന്‍ മേല്‍ കുമ്മായം പൂശാന്‍ പാടില്ല. അതിനെ പെയിന്‍റ് ചെയ്യല്‍ പോലെയുള്ള ഒന്നും പാടില്ല.


  ക്വബ്റിന്‍മേല്‍ ഇരിക്കാനും പാടില്ല. അതില്‍ തന്‍റെ മുസ്ലിം സഹോദരനെ നിന്ദിക്കല്‍ ഉണ്ട്. ആരെയും നിന്ദിക്കാന്‍ പാടുള്ളതല്ല, അവര്‍ ജീവിക്കുന്നവരായാലും മരിച്ചവരായാലും.


 ക്വബ്ര്‍ കെട്ടിപ്പൊക്കല്‍ ഹറാം (നിഷിദ്ധം) ആണ്. ക്വബ്ര്‍ കെട്ടിപ്പൊക്കുന്നത് ശിര്‍ക്കിലേക്കും അതിരു വിടുന്നതിലേക്കും ഉള്ള മാര്‍ഗ്ഗമാണ്. ക്വബ്റുകളെ പള്ളികളാക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്. നമ്മുടെ നാട്ടില്‍ പല ക്വബ്റുകളേയും ഈ രൂപത്തില്‍ ആരാധനാ കേന്ദ്രങ്ങളാക്കിയത് നമുക്ക് കാണാം. 


 കെട്ടിപ്പൊക്കിയ ക്വബ്റുകളെ നിരപ്പാക്കാന്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അലി رضي اللَّهُ عنه വിനെ ഏല്‍പിച്ചതായി സ്വഹീഹ് മുസ്ലിമിലെ ഹദീസില്‍ കാണാം. 


 നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ക്വബ്ര്‍ ഒരു മണ്‍കൂനയുടെ  രൂപത്തിലാണെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.


 ഈ മൂന്ന് കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ മുസ്ലിം നാമധാരികളായ പലരും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ഈ വിലക്കുകളെ വകവെക്കുന്നില്ല എന്ന് നമുക്ക് കാണാനാവും.


 നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ കൃത്യമായ വിലക്കുണ്ടായിട്ട് ഓരോ ന്യായങ്ങള്‍ പറഞ്ഞ് ഇത്തരം അനിസ്ലാമിക കാര്യങ്ങള്‍ ചെയ്യുന്നവര്‍ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങേണ്ടിയിരിക്കുന്നു.


 ക്വബ്റുകളുമായി ബന്ധപ്പെടുത്തപ്പെട്ട അല്ലെങ്കില്‍ ഉള്ളില്‍ ക്വബ്റുള്ള പള്ളികളില്‍ നമസ്കരിക്കാവതല്ല. 

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...