ഫോളോ ചെയ്യാം

Sunday, 4 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 199 دروس الحديث - ഇഅ്തികാഫിന്‍റെ മഹത്വം

 



ഇഅ്തികാഫിന്‍റെ മഹത്വം

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ «يَعْتَكِفُ فِي كُلِّ رَمَضَانٍ عَشَرَةَ أَيَّامٍ، فَلَمَّا كَانَ العَامُ الَّذِي قُبِضَ فِيهِ اعْتَكَفَ عِشْرِينَ يَوْمًا»- رواه البخاري

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി صَلَّى اللهُ عَلَيْهِ وَسَلَّمَഴ എല്ലാ റമദ്വാനിലും പത്തു ദിനങ്ങള്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു, നബി  صَلَّى اللهُ عَلَيْهِ وَسَلَّمَ മരണപ്പെടുന്ന വര്‍ഷമായപ്പോള്‍ നബി  صَلَّى اللهُ عَلَيْهِ وَسَلَّمَ ഇരുപത് ദിവസങ്ങള്‍ ഇഅ്തികാഫ് ഇരുന്നു.

വിവരണം

 അല്ലാഹുവിന്‍റെ സാമീപ്യം ഉദ്ദേശിച്ച് ഒരു മണിക്കൂറോ അതില്‍ കൂടുതലോ രാത്രിയോ പകലോ മസ്ജിദില്‍ കഴിച്ചു കൂട്ടലാണ് ഇഅ്തികാഫ്. (അല്‍മുഹല്ലാ)


 ഇഅ്തികാഫ് ഇരിക്കല്‍ വളരെ പുണ്യമുള്ള പ്രബലമായ ഒരു സുന്നത്താണ്.


 എല്ലാ റമദ്വാനിലും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.


  നബി صَلَّى اللهُ عَلَيْهِ وَسَلَّمَ വഫാത്താകുന്ന വര്‍ഷം ഇരുപത് ദിവസമാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഇഅ്തികാഫ് ഇരുന്നിരുന്നത്.


  ഇഅ്തികാഫിന്‍റെ ഉദ്ദേശം ഹൃദയം അല്ലാഹുവിന്‍റെ സ്മരണയില്‍ മാത്രം ആക്കിത്തീര്‍ക്കുകയും അല്ലാഹുവുമായി ഒഴിഞ്ഞിരിക്കലുമാണ്. ഭൗതിക കാര്യങ്ങളുമായുള്ള ബന്ധം ഒഴിവാക്കി അല്ലാഹുവിന്‍റെ തൃപ്തി കരസ്ഥമാക്കാന്‍ വേണ്ടിയുള്ള ആരാധനയാണിത്.


 അവസാനത്തെ പത്തില്‍ ആണ് ലൈലതുല്‍ ക്വദ്ര്‍. ആ ദിനങ്ങളില്‍ ലൈലതുല്‍ ക്വദ്ര്‍ പ്രതീക്ഷിച്ച് ഇഅ്തികാഫ് ഇരിക്കല്‍  വളരെ പുണ്യമുള്ള കാര്യമാണ്.


 സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇഅ്തികാഫ് സുന്നത്താണ്.


 നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു എന്ന് ഹദീസില്‍ ഉണ്ട്.


 അല്‍മസ്ജിദുല്‍ ഹറാം, അല്‍മസ്ജിദുന്നബവി, അല്‍മസ്ജിദുല്‍ അക്സ്വ എന്നീ പള്ളികളില്‍ മാത്രമല്ല അഞ്ച് നേരം നമസ്കരിക്കപ്പെടുന്ന പള്ളികളിലും, ജുമുഅ നടത്തപ്പെടുന്ന പള്ളികളിലുമെല്ലാം ഇഅ്തികാഫ് ഇരിക്കാം. ജുമുഅ നടത്തപ്പെടുന്ന പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്നത് കൂടുതല്‍ ശ്രേഷ്ടമുള്ളതാണ്. ഇത്തരം പള്ളിയിലാകുമ്പോള്‍ ജുമുഅക്ക് വേണ്ടി പുറത്ത് പോകേണ്ടതില്ല.


 വൃദ്ധരും, രോഗികളുമായ മാതാപിതാക്കള്‍ ഉള്ള ഒരാള്‍ക്ക് അവരുടെ അടുക്കല്‍ നില്‍ക്കല്‍ അനിവാര്യമാണെങ്കില്‍ അവന്‍ ഇഅ്തികാഫ് ഒഴിവാക്കണം. അവരെ പരിചരിക്കല്‍ നിര്‍ബന്ധമാണ്.


  വര്‍ഷത്തിലെ ഏത് ദിവസങ്ങളിലും ഇഅ്തികാഫ് ഇരിക്കാവുന്നതാണ്.


 റമദ്വാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാന്‍ ഒരാള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇരുപതാമത്തെ ദിവസം സൂര്യാസ്തമയത്തിന് മുമ്പ് അവന്‍ ഇഅ്തികാഫില്‍ പ്രവേശിക്കണം.


 ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് ഇഅ്തികാഫിന് ഭംഗം വരാത്ത നിലയില്‍ അവനെ സന്ദര്‍ശിക്കുന്നവരുമായി സംസാരിക്കാവുന്നതാണ്.


 ഭൗതിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും, അത്തരം കാര്യങ്ങളില്‍ സംസാരിച്ച് സമയം കളയാനും ഉള്ള അവസ്ഥ ഇഅ്തികാഫില്‍ ഉണ്ടായിക്കൂടാ.


 കാഷ്ടിക്കാനോ, മൂത്രിക്കാനോ വേണ്ടി ഇഅ്തികാഫ് ഇരിക്കുന്നവന് പള്ളിയില്‍ നിന്ന് പുറത്ത് പോകാവുന്നതാണ്.


 അത് പോലെ ഭക്ഷണം കൊണ്ടുവരാന്‍ ആളില്ലാത്തവന് ഭക്ഷണം കഴിക്കാനും പുറത്ത് പോകാവുന്നതാണ്.


 അത്യാവശ്യമല്ലാതെ പുറത്ത് പോയാല്‍ ഇഅ്തികാഫിനെ ബാധിക്കും.


 സാധാരണ പള്ളിയില്‍ പ്രവേശിക്കുമ്പോഴൊക്കെ ഇഅ്തികാഫിന് നിയ്യത്ത് വെക്കാന്‍ പറയുന്നതിന് അടിസ്ഥനമില്ല. പള്ളിയില്‍ ഇതിനായി പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിച്ചത് നമുക്ക് കാണാം.

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...