ഫോളോ ചെയ്യാം

Sunday, 4 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 203 دروس الحديث - തെറ്റുകളെ നിസാരവത്കരിക്കുന്നവര്‍ അറിയാന്‍

 


തെറ്റുകളെ 

നിസാരവത്കരിക്കുന്നവര്‍ അറിയാന്‍

عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ، قَالَ: «إِنَّكُمْ لَتَعْمَلُونَ أَعْمَالًا، هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعَرِ، إِنْ كُنَّا لَنَعُدُّهَا عَلَى عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنَ المُوبِقَاتِ»- رواه البخاري

അനസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നിങ്ങള്‍ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു, അത് നിങ്ങളുടെ കണ്ണുകളില്‍ രോമത്തേക്കാള്‍ നിസാരമാണ്, എന്നാല്‍ നബി  صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കാലത്ത് ഞങ്ങള്‍ അവയെ നാശകാരികളായ പാപങ്ങളില്‍ എണ്ണുമായിരുന്നു.


വിവരണം


 നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കാലത്ത് ചെറുപ്പക്കാരനായ സ്വഹാബിയായിരുന്നു അനസ് رَضِيَ اللَّهُ عَنْهُ, ഹിജ്റ 92നാണ് അദ്ദേഹം വഫാത്താകുന്നത്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കാലഘട്ടത്തിലും അതിന് ശേഷം മാറി വന്ന ധാരാളം വര്‍ഷങ്ങള്‍ക്കും സാക്ഷിയാകാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.


 സ്വഹാബിമാര്‍ കാണിച്ചിരുന്ന സൂക്ഷ്മതാ ബോധങ്ങള്‍ പില്‍ക്കാലത്തെ ആളുകള്‍ നഷ്ടപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടായി എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം.


 പ്രവാചക കാലഘട്ടത്തിലും അതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴുമുണ്ടായ ഈമാനികമായ വ്യത്യാസത്തേയാണ് അനസ് رَضِيَ اللَّهُ عَنْهُ എടുത്ത് കാണിക്കുന്നത്.


 നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കാലത്ത് വലിയ പാപമായി കണ്ടിരുന്ന പല കാര്യങ്ങളേയും പില്‍ക്കാലത്ത് നിസാരവത്കരിക്കുന്ന അവസ്ഥയുണ്ടായി. അത് അപകടമാണെന്നാണ് അനസ് വ വ്യക്തമാക്കുന്നത്.


 നമ്മുടെ ഈ കാലത്തും തിന്‍മയെ നിസാരമാക്കുന്ന രംഗങ്ങള്‍ നമുക്ക് കാണാനാവും. ഒരു തിന്‍മ തിന്‍മയാണെന്ന് മനസ്സിലായാല്‍ അതില്‍ നിന്ന് വിട്ട് നില്‍ക്കാനും അതിനെ അപകടകാരിയായി കാണാനും കഴിയണം. അതാണ് ഈമാന്‍ നല്‍കുന്ന വെളിച്ചം എന്ന് ഈ ഹദീസില്‍ നിന്ന് നമുക്ക് പഠിക്കാം.


 തിന്‍മയെ നിസാരവത്കരിക്കരുത്.(തന്‍റെ തിന്മയെ തന്‍റെ മേല്‍ക്ക് വീഴുമെന്ന് ഭയപ്പെടുന്നതായ ഒരു പര്‍വ്വതം കണക്കെ കാണുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി, എന്നാല്‍ ഒരു തെമ്മാടി അവന്‍റെ തിന്‍മയെ കാണുന്നത് അവന്‍റെ മൂക്കില്‍ വന്നിരുന്ന ഒരു ഈച്ചയെ പോലെയുമാണ്) എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഒരു തിന്‍മയേയും, ഒരു നന്‍മയേയും നിസാരമായി കാണാതിരിക്കുക. 


 ജമാഅത്ത് നമസ്കാരം ഒഴിവാക്കല്‍, വഞ്ചന, കളവ് പറയല്‍ പോലെയുള്ളവ നാശകാരികളായ തിന്‍മയായിട്ട് സ്വഹാബിമാര്‍ കണ്ടിരുന്നു എങ്കില്‍ പില്‍ക്കാലത്തും, നമ്മുടെ ഈ കാലത്തും അതൊന്നും ഒരു വിഷയമേ അല്ല എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കച്ചവടത്തിലും മറ്റും ചതിയും കളവും സാര്‍വത്രികമായിരിക്കുകയും ചെയ്തിരിക്കുന്നു.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...