عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഇദ്ദാ സമയത്ത് ഒഴിവാക്കേണ്ടവ
327 - عَنْ أُمِّ عَطِيَّةَ رضي الله عنها: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: (لا تُحِدُّ امْرَأَةٌ عَلَى الْمَيِّتِ فَوْقَ ثَلاثٍ، إلا عَلَى زَوْجٍ: أَرْبَعَةَ أَشْهُرٍ وَعَشْراً، وَلا تَلْبَسُ ثَوْباً مَصْبُوغاً إلاَّ ثَوْبَ عَصْبٍ، وَلا تَكْتَحِلُ، وَلا تَمَسُّ طِيباً، إلاَّ إذَا طَهُرَتْ: نُبْذَةً مِنْ قُسْطٍ أَوْ أَظْفَارٍ).
ഉമ്മു അത്വിയ്യ رضي الله عنها നിവേദനം ചെയ്യുന്നു: റസൂല്‍ صلى الله عليه وسلم പറഞ്ഞു: "ഒരു സ്ത്രീയും തന്‍റെ ഭർത്താവിനല്ലാതെ മറ്റൊരു മയ്യിത്തിന് വേണ്ടിയും മൂന്ന് ദിവസത്തിലധികം ദുഃഖാചരണം (ഇഹ്ദാദ്) നടത്താൻ പാടുള്ളതല്ല. ഭർത്താവിന്‍റെ കാര്യത്തിൽ അത് നാലു മാസവും പത്തു ദിവസവുമാകുന്നു. (ആ കാലയളവിൽ) അവൾ ചായം മുക്കിയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല, 'അസ്ബ്' വസ്ത്രമൊഴികെ. അവൾ കണ്ണെഴുതാനോ സുഗന്ധദ്രവ്യം ഉപയോഗിക്കാനോ പാടില്ല. എന്നാൽ (പ്രസവരക്തത്തിൽ നിന്നോ ആർത്തവത്തിൽ നിന്നോ) ശുദ്ധിയാകുമ്പോൾ അല്പം 'ഖുസ്ത്വ്' അല്ലെങ്കിൽ 'അദ്ഫാർ' (സുഗന്ധദ്രവ്യങ്ങൾ) ഉപയോഗിക്കാവുന്നതാണ്."
العَصبُ: യമനിൽ നിർമ്മിക്കുന്ന കറുപ്പും വെളുപ്പും കലർന്ന ഒരുതരം വസ്ത്രം. (ഇത് നൂലിൽ തന്നെ നിറം നൽകി നെയ്യുന്നതായതിനാൽ അലങ്കാരത്തിനായുള്ള ചായം മുക്കലിൽ ഇത് ഉൾപ്പെടില്ല).
النُبْذَةُ: വളരെ കുറഞ്ഞ അളവ് / അല്പം.
القُسْطُ: ഒരുതരം സുഗന്ധം നൽകുന്ന മരം. പ്രസവിച്ചു കിടക്കുന്ന സ്ത്രീകളും മറ്റും ഇത് പുകക്കാനായി ഉപയോഗിക്കാറുണ്ട്.
الأَظْفارُ: നഖത്തിന്‍റെ ആകൃതിയുള്ള, കറുത്ത നിറത്തിലുള്ള ഒരിനം സുഗന്ധദ്രവ്യം. ഈ അര്‍ത്ഥത്തില്‍ ഈ പദത്തിന് ഏകവചനമില്ല.
ഈ ഹദീസിൽ റസൂല്‍ صلى الله عليه وسلم ഒരു സ്ത്രീ തന്‍റെ അടുത്ത ബന്ധുക്കൾ മരണപ്പെടുമ്പോൾ മൂന്ന് ദിവസത്തിലധികം ദുഃഖാചരണം (ഇഹ്ദാദ്) നടത്തുന്നത് വിലക്കിയിരിക്കുന്നു. കാരണം, പ്രിയപ്പെട്ടവരുടെ വിയോഗത്തിലുള്ള വിഷമം പ്രകടിപ്പിക്കാനും മനസ്സിന് ആശ്വാസം കണ്ടെത്താനും ബന്ധുക്കളുടെ അവകാശം നിർവ്വഹിക്കാനും ഈ മൂന്ന് ദിവസം തന്നെ ധാരാളമാണ്.
എന്നാൽ മരണപ്പെട്ടത് ഭർത്താവാണെങ്കിൽ ഈ വിധി ബാധകമല്ല. അദ്ദേഹത്തിനുള്ള വലിയ അവകാശം നിർവ്വഹിക്കുന്നതിനും ഇദ്ദയുടെ നാളുകളിൽ സ്വയം സംരക്ഷിക്കുന്നതിനുമായി ഭാര്യ നാല് മാസവും പത്ത് ദിവസവും ദുഃഖാചരണം നടത്തൽ നിർബന്ധമാണ്.
ഭർത്താവോ മറ്റ് ബന്ധുക്കളോ മരണപ്പെട്ട സ്ത്രീ സുഗന്ധദ്രവ്യങ്ങൾ, കണ്ണെഴുതൽ, ആഭരണങ്ങൾ, ഭംഗിയുള്ള വസ്ത്രങ്ങൾ തുടങ്ങിയ അലങ്കാരങ്ങളെല്ലാം ഉപേക്ഷിക്കുന്നതിനാണ് 'ഇഹ്ദാദ്' എന്ന് പറയുന്നത്. ഇദ്ദയിലുള്ള സ്ത്രീ ഇത്തരം കാര്യങ്ങളൊന്നും തന്നെ ഉപയോഗിക്കാൻ പാടില്ല. എന്നാൽ ഭർത്താവിന്‍റെ മരണത്തിൽ മാത്രമേ ഈ രീതിയിലുള്ള ദുഃഖാചരണം നിർബന്ധമാകൂ. ഭർത്താവല്ലാത്തവരുടെ കാര്യത്തിൽ അവൾ ആഗ്രഹിക്കുന്നുവെങ്കിൽ മൂന്ന് ദിവസം വരെ മാത്രം ദുഃഖാചരണം നടത്താൻ അവൾക്ക് അനുവാദമുണ്ട്.
ദുഃഖാചരണം നടത്തുന്ന സ്ത്രീ ഭംഗിക്കും അലങ്കാരത്തിനും വേണ്ടിയല്ലാതെ, സാധാരണ രീതിയിൽ ചായം മുക്കിയ (നിറമുള്ള) വസ്ത്രങ്ങൾ ധരിക്കുന്നതിൽ തെറ്റില്ല. അത് ഏത് നിറത്തിലുള്ളതുമാകാം. അതുപോലെതന്നെ, ആർത്തവത്തിൽ നിന്നോ പ്രസവരക്തത്തിൽ നിന്നോ ശുദ്ധിയാകുന്ന സമയത്ത്, ദുർഗന്ധം ഇല്ലാതാക്കുന്നതിന് വേണ്ടി വളരെ കുറഞ്ഞ അളവിൽ (ഖുസ്ത്വ്, അദ്ഫാർ പോലുള്ള സുഗന്ധങ്ങള്‍) ഉപയോഗിക്കാവുന്നതാണ്. ഈയൊരു സാഹചര്യത്തിൽ ഇത് ഉപയോഗിക്കുന്നത് സുഗന്ധം ആസ്വദിക്കാനോ അലങ്കാരത്തിനോ വേണ്ടിയല്ല, മറിച്ച് ശുദ്ധീകരണത്തിന് വേണ്ടി മാത്രമാണ്. അതിനാൽ ഇത് ഇഹ്ദാദിന് വിരുദ്ധമല്ല.
'അസ്ബ്' വസ്ത്രമെന്നാല്‍: നെയ്യുന്നതിന് മുൻപ് തന്നെ നൂലിൽ നിറം നൽകി നിർമ്മിക്കുന്ന ഒരിനം യമനി വസ്ത്രമാണ്. (അല്ലെങ്കിൽ ആർത്തവരക്തം പുരളാതിരിക്കാൻ ഗുഹ്യഭാഗത്ത് കെട്ടുന്ന വസ്ത്രം എന്നും ഇതിന് അർത്ഥമുണ്ട്).
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment