عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഗ്രഹണമുണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
156 - عَنْ أَبِي مُوسَى الأَشْعَرِيِّ رضي
الله عنه قَالَ: ((خَسَفَتِ الشَّمْسُ عَلَى زَمَانِ رَسُولِ اللَّهِ صلى الله
عليه وسلم. فَقَامَ فَزِعاً، وَيَخْشَى أَنْ تَكُونَ السَّاعَةُ، حَتَّى أَتَى
الْمَسْجِدَ. فَقَامَ، فَصَلَّى بِأَطْوَلِ قِيَامٍ وَسُجُودٍ، مَا رَأَيْتُهُ
يَفْعَلُهُ فِي صَلاتِهِ قَطُّ، ثُمَّ قَالَ: إنَّ هَذِهِ الآيَاتِ الَّتِي
يُرْسِلُهَا اللَّهُ عَزَّ وَجَلَّ: لا تَكُونُ لِمَوْتِ أَحَدٍ وَلا لِحَيَاتِهِ.
وَلَكِنَّ اللَّهَ يُرْسِلُهَا يُخَوِّفُ بِهَا عِبَادَهُ، فَإِذَا رَأَيْتُمْ
مِنْهَا شَيْئاً فَافْزَعُوا إلَى ذِكْرِ اللَّهِ وَدُعَائِهِ وَاسْتِغْفَارِهِ))
.
അബൂമൂസൽ അശ്അരി رضي الله عنه നിവേദനം:"റസൂല്‍ صلى الله عليه وسلم യുടെ കാലത്ത് സൂര്യഗ്രഹണം ഉണ്ടായി. അപ്പോൾ റസൂല്‍ صلى الله عليه وسلم ഭയചകിതനായി എഴുന്നേറ്റു, (ആ സംഭവം) അന്ത്യദിനമായിരിക്കുമോ എന്ന് റസൂല്‍ صلى الله عليه وسلم ഭയന്നു. അങ്ങനെ അവിടുന്ന് പള്ളിയിൽ എത്തി (നമസ്കാരത്തിനായി) നിന്നു. റസൂല്‍ صلى الله عليه وسلم യുടെ നമസ്‌കാരത്തിൽ അതിനുമുമ്പ് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം ഏറ്റവും നീണ്ട നിര്‍ത്തവും സുജൂദും ചെയ്തുകൊണ്ട് അവിടുന്ന് നമസ്‌കരിച്ചു. ശേഷം റസൂല്‍ صلى الله عليه وسلم പറഞ്ഞു: 'നിശ്ചയം അല്ലാഹു അയക്കുന്ന ഈ ദൃഷ്ടാന്തങ്ങൾ ഒരാളുടെയും മരണം കാരണമായോ ജീവിതം കാരണമായോ ഉണ്ടാകുന്നവയല്ല. എന്നാൽ അല്ലാഹു തന്‍റെ അടിമകളെ ഭയപ്പെടുത്താൻ വേണ്ടിയാണ് ഇവ അയക്കുന്നത്. അതിനാൽ, നിങ്ങൾ അതിൽ നിന്ന് എന്തെങ്കിലും കണ്ടാൽ, നിങ്ങൾ അല്ലാഹുവിന്‍റെ ദിക്‌റിലേക്കും, പ്രാർത്ഥനയിലേക്കും, പാപമോചനത്തിലേക്കും അഭയം തേടുക.'"
വിവരണം
റസൂല്‍ صلى الله عليه وسلم യുടെ കാലത്ത് സൂര്യഗ്രഹണം ഉണ്ടായി എന്നത്, അദ്ദേഹത്തിൻ്റെ കാലത്ത് സംഭവിച്ച ഒരേയൊരു ഗ്രഹണമായിരുന്നു. ഇത് അദ്ദേഹത്തിൻ്റെ മകനായ ഇബ്റാഹീം വഫാത്തായ ദിവസമാണ് സംഭവിച്ചത്.
ദൃഷ്ടാന്തങ്ങളും മുന്നറിയിപ്പുകളും ഉണ്ടാകുമ്പോള്‍ റസൂല്‍ صلى الله عليه وسلم ഭയചകിതമായി നമസ്കാരത്തിലേക്ക് തിരിഞ്ഞിരുന്നു എന്നതിന് ഈ സംഭവം തെളിവാണ്.
റസൂല്‍ صلى الله عليه وسلم ക്ക് പോലും അന്ത്യസമയം എപ്പോഴാണ് എന്ന് അറിയില്ല. ഈ ഹദീസിൽ ഒരു തെളിവുണ്ട്. അതുകൊണ്ടാണ് ഗ്രഹണം സംഭവിച്ചപ്പോൾ അത് അന്ത്യദിനമായിരിക്കുമോ എന്ന് ഭയന്ന് കൊണ്ട് റസൂല്‍ صلى الله عليه وسلم പരിഭ്രമിച്ച് എഴുന്നേറ്റത്.
"അതിനാൽ, നിങ്ങൾ അതിൽ നിന്ന് എന്തെങ്കിലും കണ്ടാൽ, നിങ്ങൾ അല്ലാഹുവിന്‍റെ ദിക്‌റിലേക്കും, പ്രാർത്ഥനയിലേക്കും, പാപമോചനത്തിലേക്കും അഭയം തേടുക" എന്ന റസൂല്‍ صلى الله عليه وسلم യുടെ വാക്കുകളിൽ നിന്ന് ദിക്റിലും ദുആയിലും ഇസ്തിഗ്ഫാറിലും മാത്രം ഒതുങ്ങണം എന്ന് മനസ്സിലാക്കേണ്ടതില്ല. കാരണം, നമസ്കാരത്തെക്കുറിച്ചുള്ള പരാമർശം ഇവിടെ ഒഴിവാക്കപ്പെട്ടിരിക്കുന്നു, എന്നാൽ മറ്റ് ഹദീസുകളിൽ ഇത് വ്യക്തമാക്കുന്നുമുണ്ട്. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ആയിശ رضي الله عنها യുടെ ഒരു ഹദീസിൽ: "നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും തക്ബീർ ചൊല്ലുകയും നമസ്കരിക്കുകയും സ്വദഖ നൽകുകയും ചെയ്യുക" എന്നും വന്നിട്ടുണ്ട്.
ദൃഷ്ടാന്തങ്ങൾ ഉണ്ടാകുമ്പോൾ ദിക്റ്, ഇസ്തിഗ്ഫാർ എന്നിവ ചൊല്ലല്‍ സുന്നത്താണ്.
ഇബ്നു ഹജർ رحمه الله പറഞ്ഞു: "ഗ്രഹണം പോലുള്ളവ ഉണ്ടാകുമ്പോൾ ഇസ്തിഗ്ഫാറിന് (പാപമോചനം തേടാൻ) പ്രോത്സാഹനമുണ്ട്. കാരണം, ഇത് വിപത്തിനെ തടയാൻ സഹായിക്കുന്ന ഒന്നാണ്."
ഹദീസില്‍ നിന്നുള്ള പാഠം

No comments:
Post a Comment