عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മറഞ്ഞ മയ്യിത്തിനുള്ള നമസ്കാരം
163 - عَنْ جَابِرِ رضي الله عنه: ((أَنَّ النَّبِيَّ صلى الله عليه وسلم صَلَّى عَلَى النَّجَاشِيِّ، فَكُنْتُ فِي الصَّفِّ الثَّانِي، أَوْ الثَّالِثِ)) .
ജാബിർ رضي الله عنه നിവേദനം ചെയ്യുന്നു: "നിശ്ചയം നബി صلى الله عليه وسلم നജ്ജാശിക്ക് വേണ്ടി (ജനാസ) നമസ്‌കരിച്ചു. അന്ന് ഞാൻ രണ്ടാമത്തെയോ മൂന്നാമത്തെയോ അണിയിലായിരുന്നു."
വിവരണം
അബിസീനിയയിലെ (ഹബ്ഷ) രാജാക്കന്മാർക്ക് വിളിക്കുന്ന പൊതുവായ പേരാണ് നജ്ജാശി. നബി صلى الله عليه وسلم യുടെ പ്രവാചകത്വ കാലത്ത് അവിടെ നീതിമാനായ ഒരു രാജാവുണ്ടായിരുന്നു, അദ്ദേഹത്തിന്‍റെ പേര് അസ്ഹമ എന്നായിരുന്നു. മക്കയിൽ ഖുറൈശികളുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട് ദീനുമായി അബിസീനിയയിലേക്ക് ഹിജ്റ പോയ മുസ്‌ലിംകളെ സ്വീകരിക്കുകയും, അവർക്ക് ആദരവും സംരക്ഷണവും നൽകുകയും ചെയ്തത് അദ്ദേഹമായിരുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും മുസ്‌ലിമായിത്തന്നെ അന്തരിക്കുകയും ചെയ്തു.
ഈ ഹദീസിൽ ജാബിർ ബിൻ അബ്ദുല്ലാഹ് رضي الله عنهما വിവരിക്കുന്നത്, നജ്ജാശിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്‌കാരം നിർവ്വഹിച്ചു എന്നാണ്. റുകൂഓ സുജൂദോ ഇല്ലാതെ നാല് തക്ബീറുകൾ ചൊല്ലിയാണ് നബി صلى الله عليه وسلم നമസ്‌കരിച്ചത്. നജ്ജാശി അന്തരിച്ച അതേ ദിവസം തന്നെ നബി صلى الله عليه وسلم ആ വിവരം അറിയുകയും സ്വഹാബികളെ അറിയിച്ച് നമസ്‌കരിക്കുകയും ചെയ്തു എന്ന് ബുഖാരിയിലെയും മുസ്‌ലിമിലെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് നബി صلى الله عليه وسلم യുടെ പ്രവാചകത്വത്തിന്‍റെ ദൃഷ്ടാന്തങ്ങളിൽ (മുഅ്ജിസത്ത്) പെട്ടതാണ്.
നജ്ജാശി ഒരു സത്യവിശ്വാസിയായിരുന്നു എന്ന് മുസ്‌ലിംകളെ അറിയിക്കുന്നതിനും, അദ്ദേഹത്തിന് വേണ്ടി പാപമോചനം തേടുന്നതിനും വേണ്ടിയാണ് നബി صلى الله عليه وسلم ഈ നമസ്‌കാരം നിർവ്വഹിച്ചത്. അദ്ദേഹം സത്യനിഷേധികൾക്കിടയിൽ തന്‍റെ വിശ്വാസം രഹസ്യമാക്കി കഴിഞ്ഞിരുന്നതിനാൽ അവിടെ ആരും അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്‌കാരം നിർവ്വഹിച്ചിട്ടുണ്ടാവില്ല എന്നതിനാലാണ് നബി صلى الله عليه وسلم അസാന്നിധ്യത്തിലുള്ള നമസ്‌കാരം നടത്തിയത്. ഇത്തരം അവസ്ഥകളില്‍ മറഞ്ഞ മയ്യിത്തിനുള്ള നമസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്. എല്ലാ മയ്യിത്തുകള്‍ക്കും ഇത് പോലെ നിര്‍വ്വഹിക്കുന്നത് ബിദ്അത്ത് ആണ് എന്ന് പണ്ഡിതന്മാര്‍ അറിയിച്ചിട്ടുണ്ട്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment