ഫോളോ ചെയ്യാം

Friday, 5 December 2025

ഏകദൈവാരാധനയുടെ മഹത്വം_ വിവര്‍ത്തനം: നൗഫല്‍ മദീനി


 

ഏകദൈവാരാധനയുടെ മഹത്വം

___________________________________________
പ്രവാചകൻ صلى الله عليه وسلم പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാതെ (ശിർക്ക് ചെയ്യാതെ) മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും." 📚 (സ്വഹീഹ് മുസ്‌ലിം: 93)

അനസ് ബിൻ മാലിക് رضي الله عنه നിവേദനം, പ്രവാചകൻ صلى الله عليه وسلم പറഞ്ഞു: "അന്ത്യനാളിൽ, നരകവാസികളിൽ ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുന്നവനോട് അല്ലാഹു ചോദിക്കും: 'ഭൂമിയിലുള്ള സകല സമ്പത്തും നിനക്കുണ്ടായിരുന്നെങ്കിൽ (ഈ ശിക്ഷയിൽ നിന്ന് ഒഴിവാകാൻ) നീ അത് പ്രായശ്ചിത്തമായി നൽകുമായിരുന്നോ?'
അവൻ പറയും: 'അതെ'.
അപ്പോൾ അല്ലാഹു പറയും: 'നീ ആദമിൻ്റെ മുതുകിലായിരിക്കുമ്പോൾ ഇതിനേക്കാൾ എളുപ്പമുള്ള കാര്യമാണ് ഞാൻ നിന്നോട് ആവശ്യപ്പെട്ടത്; എന്നോട് ഒന്നിനെയും പങ്ക് ചേർക്കരുതെന്ന്. പക്ഷെ നീ അത് വിസമ്മതിക്കുകയും എന്നോട് പങ്ക് ചേർക്കുകയും ചെയ്തു'." 📚 (സ്വഹീഹ് ബുഖാരി: 6557)

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു:
യഥാർത്ഥ അറിവ് (സംസ്കാരം) എന്നത് :
▪ ലോക വർത്തമാനങ്ങൾ അറിയൽ
▪ ഭരണകൂടങ്ങളെ കുറിച്ച് അറിയൽ
▪ രാഷ്ട്രീയങ്ങൾ അറിയൽ
ഇതൊന്നുമല്ല...
⬅ ഇത്തരം അറിവുകൾ കൊണ്ട് ഉപകാരമില്ല.
ഉപകാരപ്രദമായ അറിവ് (സംസ്കാരം) എന്നത്:
◀️ തൗഹീദിനെ (ഏകദൈവവിശ്വാസം) കുറിച്ച് അറിയൽ.
◀️ അതിന് വിരുദ്ധമായ ശിർക്കിനെ (ബഹുദൈവാരാധന) കുറിച്ച് അറിയൽ.
◀️ അല്ലെങ്കിൽ അതിന് ന്യൂനത വരുത്തുന്ന ബിദ്അത്തുകളെയും (അനാചാരങ്ങൾ) പുതിയ കാര്യങ്ങളെയും തിരിച്ചറിയൽ.
ഇതാണ് ശരിയായ സംസ്കാരം. ഒരു മുസ്ലിമിനും, വിജ്ഞാനം തേടുന്നവനും വേണ്ടത് ഇതാണ്: തൗഹീദിനെ അറിയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുക എന്നത്.
📘 അവലംബം: [ശർഹു കശ്ഫിശ്ശുബുഹാത്ത് (33)]
തൗഹീദിൻ്റെ ശ്രേഷ്ഠതകൾ
_________________________________
അല്ലാമ അസ്സഅ്ദി رحمه الله പറഞ്ഞു: "...അതിൻ്റെ (തൗഹീദിൻ്റെ) ശ്രേഷ്ഠതകളിൽ പെട്ടതാണ്: ഇഹലോകത്തെയും പരലോകത്തെയും പ്രയാസങ്ങൾ നീങ്ങുന്നതിനും, ശിക്ഷകൾ തടയുന്നതിനുമുള്ള ഏറ്റവും വലിയ കാരണമാണത് എന്നത്. "
"അതിൻ്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ്:
അത് നരകത്തിൽ ശാശ്വതമായി കിടക്കുന്നതിനെ തടയുന്നു; ഹൃദയത്തിൽ കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ പോലും (അത് മനുഷ്യന് തുണയാകും)"
"ഇനി ഹൃദയത്തിൽ തൗഹീദ് പൂർണ്ണമായാലോ, അത് നരകപ്രവേശനം തന്നെ പൂർണ്ണമായും തടയുന്നു (അവൻ നരകത്തിൽ പ്രവേശിക്കുകയേ ഇല്ല)."
📘 അവലംബം: അൽ ഖൗലുസ്സദീദ് (പേജ്: 23)
_____________________________________________________
التوحيد
_____________________________________________________
قال النبي ﷺ : "من مات لا يشرك بالله شيئا دخل الجنه."
📚رواه مسلم ٩٣
٦٥٥٧ -عن أَنَسَ بْنَ مَالِكٍ رضي اللَّهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ:
" يَقُولُ اللَّهُ تَعَالَى لِأَهْوَنِ أَهْلِ النَّارِعَذَابًا يَوْمَ القِيَامَةِ:
لَوْ أَنَّ لَكَ مَا فِي الأَرْضِ مِنْ شَيْءٍ أَكُنْتَ تَفْتَدِي بِهِ؟
فَيَقُولُ: نَعَمْ،
فَيَقُولُ: أَرَدْتُ مِنْكَ أَهْوَنَ مِنْ هَذَا، وَأَنْتَ فِي صُلْبِ آدَمَ:
أَنْ لاَ تُشْرِكَ بِي شَيْئًا،
فَأَبَيْتَ إِلَّا أَنْ تُشْرِكَ بِي "
📚 (أخرجه البخاري في صحيحه).
قـال الشيـخ صالـح الفـوزان حفظـه الله :
ليسـت الثقافـة أن تعرف:
▪ أحوال العالم
▪والحكومات
▪والسياسات
⬅هذه ثقافة لا تنفع
•الثقافة التي تنفع هي:
◀️معرفة التوحيد
◀️ومعرفة ما يضاده من الشرك
◀️أو ينقصه من البدع والمحدثات
هذه هي الثقافة الصحيحة
وهذا هو المطلوب من المسلم ، ومن طلب العلم :
أن يعرف التوحيد ، وأن يدعو إليه .
📘المصدر:[شرح كشف الشبهات (٣٣)]
•من فضائل التوحيد
قال العلاّمة السعدي - رحمه الله -:
"...ومن فضائله :
أنه السبب الأعظم لتفريج كربات الدنيا والآخرة ودفع عقوبتهما.
ومن أجلِّ فوائده :
أنه يمنع الخلود في النار،
وإذا كان في القلب منه أدنى مثقال حبة خردل .
وأنه إذا كمل في القلب يمنع دخول النار بالكلية".
📘القول السديد في مقاصد التوحيد (ص23 )

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...