സുന്നത്തുകളെ പിന്തുടരുക.
സുന്നത്തിനെതിരെ ധിക്കാരം അരുത്
عن سعدِ بنِ أبي وَقاصٍ، قَالَ: لَمَّا كَانَ مِن أمْرِ عُثْمَانَ بْنِ مَظْعُونٍ الَّذِي كَانَ مِنْ تَرْكِ النِّسَاءِ، بَعَثَ إِلَيْهِ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: "يَا عُثْمَانُ، إِنِّي لَمْ أُومَرْ بِالرَّهْبَانِيَّة ، أَرَغِبْتَ عَنْ سُنَّتِي ؟ " قَالَ : لَا، يَا رَسُولَ اللهِ، قَالَ:" إِنَّ مِنْ سُنَّتِي أَنْ أُصَلِّيَ، وَأَنَامَ، وَأَصُومَ، وَأَطْعَمَ، وَأَنْكِحَ، وَأُطَلِّقَ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي يَا عُثْمَانُ، إِنَّ لِأَهْلِكَ عَلَيْكَ حَقًّا، وَلِنَفْسِكَ عَلَيْكَ حَقًّا "- سنن الدارمي:2215 - صحيح
സഅ്ദു ബ്നു അബീവക്വാസ് رضي الله عنه പറഞ്ഞു: സ്ത്രീകളെ ഉപേക്ഷിക്കല്‍ (വിവാഹം കഴിക്കാതിരിക്കല്‍) ഉസ്മാനുബ്നു മദ്ഊനിന്‍റെ (പതിവ്) കാര്യങ്ങളില്‍ പെട്ടതായപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അദ്ദേഹത്തിലേക്ക് ആളെ അയച്ചു വിളിപ്പിച്ചു. എന്നിട്ട് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഏ.. ഉസ്മാന്‍.. ഞാന്‍ സന്യാസം കൊണ്ട് കല്‍പ്പിക്കപ്പെട്ടിട്ടില്ല, നീ എന്‍റെ സുന്നത്തിനെ വെറുക്കുകയാണോ? അദ്ദേഹം പറഞ്ഞു: അല്ല അല്ലാഹുവിന്‍റെ റസൂലേ. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നമസ്കരിക്കലും ഉറങ്ങലും നോമ്പെടുക്കലും ഭക്ഷണം കഴിക്കലും, വിവാഹം കഴിക്കലും, ത്വലാക്വ് ചെയ്യലും എന്‍റെ സുന്നത്തില്‍ പെട്ടതാണ്. ആയതിനാല്‍ എന്‍റെ സുന്നത്തിനെ ആര് വെറുക്കുന്നുവോ അവന്‍ നമ്മില്‍ പെട്ടവനല്ല. ഏ.. ഉസ്മാന്‍.. നിശ്ചയം നിനക്ക് നിന്‍റെ കുടുംബത്തോട് ബാധ്യതയുണ്ട്, നിന്‍റെ സ്വന്തത്തോടും കടമയുണ്ട്.
വിവരണം
നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സുന്നത്ത് സംശയലേശമന്യേ സ്വീകരിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. മതകാര്യങ്ങള്‍ നമുക്ക് വ്യക്തമായി പഠിപ്പിക്കാനാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ നിയോഗിതനായത്. അല്ലാഹുവിന്‍റെ വഹ്'യ് അനുസരിച്ച് മാത്രമാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ മത കാര്യങ്ങള്‍ നമ്മെ അറിയിക്കുന്നതും. വിശുദ്ധ ക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തിയ കാര്യമാണിത്.
നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സുന്നത്തിനെതിരെ പുറം തിരിഞ്ഞ് നില്‍ക്കാന്‍ വിശ്വാസികള്‍ക്ക് പാടില്ല. അങ്ങനെ ചെയ്താല്‍ അവര്‍ വിശുദ്ധ ക്വുര്‍ആനിന് എതിരാവുകയും മതത്തില്‍ നിന്ന് പുറത്ത് പോകുന്ന സാഹചര്യം വരെ ഉണ്ടാവുകയും ചെയ്യും.
നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ ചര്യകള്‍ വ്യക്തമാണ്. അതില്‍ ഒതുങ്ങി ജീവിക്കലാണ് വിശ്വാസികള്‍ക്ക് നിര്‍ബന്ധമായിട്ടുള്ളത്. ഈ കാര്യം വ്യക്തമാക്കിത്തരുന്ന ഹദീസ് ആണിത്.
ഹദീസുകളെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. ഹദീസിന്‍റെ മഹത്വവും കാലിക പ്രസക്തികളും നാം പഠിക്കുകയും ആളുകള്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യാന്‍ ശ്രമിക്കണം.
محمد رسول الله എന്ന് പ്രഖ്യാപിക്കുന്ന ആള്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യില്‍ നിന്ന് സ്ഥിരപ്പെട്ട് വന്ന എല്ലാ ഹദീസുകളെയും സത്യപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
മതത്തില്‍ പുതിയതായി കാര്യങ്ങള്‍ ഉണ്ടാക്കാനോ, ഉള്ളതിനെ കുറക്കാനോ, പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അതിവാദത്തില്‍ ചെയ്യാനോ പാടുള്ളതല്ല. അത്തരം കാര്യങ്ങളൊക്കെയും വലിയ പാപങ്ങളാണെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
മതത്തില്‍ അതിരുവിട്ട് സന്യാസം സ്വീകരിക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നില്ല. മനുഷ്യനെന്ന നിലയില്‍ മാനുഷികമായി അനുവദിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളെ നിഷിദ്ധമാക്കാനോ അവയെ വെറുക്കാനോ വിശ്വാസികള്‍ക്ക് പാടില്ല.
നാം എന്തിന് ഹദീസുകള്‍ സ്വീകരിക്കണം.
ഇസ്ലാമിലെ രണ്ടാമത്തെ പ്രമാണമാണ് ഹദീസ്.
ഹദീസിന്‍റെ പ്രാമാണികതക്കുള്ള തെളിവുകള്‍:
അതിനുള്ള തെളിവുകള്‍ വിശുദ്ധ ക്വുര്‍ആനില്‍ വിവിധ രൂപങ്ങളില്‍ കാണാം:
1- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യില്‍ നിര്‍ബന്ധമായും വിശ്വസിക്കണം എന്ന് അറിയിക്കുന്ന ആയത്തുകള്‍: (നിസാഅ്:136, തഗാബുന്‍:8, നൂര്‍:62, ഹുജുറാത്ത്:15, അഅ്റാഫ്:158)
قال تعالى: يَاأَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ
وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَى رَسُولِهِ وَالْكِتَابِ الَّذِي
أَنْزَلَ مِنْ قَبْلُ وَمَنْ يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ
وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا - النساء : 136
قال تعالى: فَآمِنُوا بِاللَّهِ وَرَسُولِهِ وَالنُّورِ الَّذِي أَنْزَلْنَا
وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ-التغابن: 8
قال تعالى: إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ
وَرَسُولِهِ -النور: 62
قال تعالى: إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ
وَرَسُولِهِ ثُمَّ لَمْ يَرْتَابُوا- الحجرات:15
قال تعالى: قُلْ يَاأَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ
جَمِيعًا- الأعراف: 158
2- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ സ്വന്തം ഇച്ഛ പ്രകാരം സംസാരിക്കില്ല എന്നറിയിക്കുന്ന ആയത്തുകള്‍: (നജ്മ്: 3-4, നിസാഅ്:113)
قال تعالى: وَمَا يَنْطِقُ عَنِ الْهَوَى * إِنْ هُوَ إِلَّا وَحْيٌ يُوحَى- النجم:3-4
قال تعالى: وَلَوْلَا فَضْلُ اللَّهِ عَلَيْكَ وَرَحْمَتُهُ لَهَمَّتْ
طَائِفَةٌ مِنْهُمْ أَنْ يُضِلُّوكَ وَمَا يُضِلُّونَ إِلَّا أَنْفُسَهُمْ وَمَا يَضُرُّونَكَ
مِنْ شَيْءٍ وَأَنْزَلَ اللَّهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ وَعَلَّمَكَ مَا
لَمْ تَكُنْ تَعْلَمُ وَكَانَ فَضْلُ اللَّهِ عَلَيْكَ عَظِيمًا- النساء:113
3- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ വിശുദ്ധ ക്വുര്‍ആനിനെ വിശദീകരിക്കുന്നവരാണ് എന്നറിയിക്കുന്ന ആയത്തുകള്‍: (നഹ്ല്‍:44, നഹ്ല്‍:64)
قال تعالى: بِالْبَيِّنَاتِ وَالزُّبُرِ وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ -النحل:44
قال تعالى: وَمَا أَنْزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ وَهُدًى وَرَحْمَةً لِقَوْمٍ يُؤْمِنُونَ - النحل:64
4- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഉത്തമ മാതൃകയാണെന്ന് അറിയിക്കുന്ന ആയത്തുകള്‍: (അഹ്സാബ്:21, ആലുഇംറാന്‍: 31)
قال تعالى: لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا- الأحزاب: 21
قال تعالى: قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ - آل عمران: 31
5- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ അനുസരിക്കല്‍ നിര്‍ബന്ധ ബാധ്യതയാണെന്ന് അറിയിക്കുന്ന ആയത്തുകള്‍: (ആലുഇംറാന്‍:32, അന്‍ഫാല്‍:20, നിസാഅ്:59, നൂര്‍:54, മുഹമ്മദ്:33, നിസാഅ്:80, നിസാഅ്:69, ആലുഇംറാന്‍:31, നൂര്‍:51, മാഇദ:92, നിസാഅ്:64, അന്‍ഫാല്‍:24, ഹശ്ര്‍:7)
قال تعالى: قُلْ أَطِيعُوا اللَّهَ وَالرَّسُولَ فَإِنْ تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ- آل عمران:32
قال تعالى: يَاأَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَرَسُولَهُ وَلَا تَوَلَّوْا عَنْهُ وَأَنْتُمْ تَسْمَعُونَ- الأنفال : 20
قال تعالى: يَاأَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا- النساء : 59
6- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ അനുസരിക്കുന്നവര്‍ക്കുള്ള ശ്രേഷ്ഠതകള്‍ അറിയിക്കുന്ന ആയത്തുകള്‍: (നിസാഅ്:13, നിസാഅ്:69, തൗബ:71, നൂര്‍:52)
قال تعالى: وَمَنْ يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَلِكَ الْفَوْزُ الْعَظِيمُ- النساء : 13
قال تعالى: وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولَئِكَ رَفِيقًا- النساء:69
قال تعالى: وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ - التوبة: 71
7- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ ധിക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അനന്തര ഫലങ്ങളെ അറിയിക്കുന്ന ആയത്തുകള്‍: (നിസാഅ്:114, ആലുഇംറാന്‍:32, നിസാഅ്:42, അഹ്സാബ്:66, നൂര്‍:63)
قال تعالى: وَمَنْ يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُهِينٌ- النساء : 114
قال تعالى: قُلْ أَطِيعُوا اللَّهَ وَالرَّسُولَ فَإِنْ تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ- آل عمران:32
قال تعالى: يَوْمَئِذٍ يَوَدُّ الَّذِينَ كَفَرُوا وَعَصَوُا الرَّسُولَ لَوْ تُسَوَّى بِهِمُ الْأَرْضُ وَلَا يَكْتُمُونَ اللَّهَ حَدِيثًا - النساء : 42
8- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ വിധികര്‍ത്താവായി സ്വീകരിക്കണമെന്ന് അറിയിക്കുന്ന ആയത്തുകള്‍: (നിസാഅ്:65, അഹ്സാബ്:36)
قال تعالى: فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا- النساء:42
قال تعالى: وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا- الأحزاب:36

No comments:
Post a Comment