ഫോളോ ചെയ്യാം

Sunday, 20 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 184 دروس الحديث - സുജൂദില്‍ പ്രാര്‍ഥനകള്‍ അധികരിപ്പിക്കൂ.....

 


സുജൂദില്‍ പ്രാര്‍ഥനകള്‍ അധികരിപ്പിക്കൂ.....

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ، وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ»- رواه  مسلم

അബൂഹുറൈറ رضي اللهُ عنه വില്‍ നിന്ന്. നിശ്ചയം റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരു അടിമ തന്‍റെ റബ്ബുമായി ഏറ്റവും കൂടുതല്‍ അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ നിങ്ങള്‍ (സുജൂദില്‍)  പ്രാര്‍ത്ഥന വര്‍ധിപ്പിക്കുക.

عَنْ عُبَادَةَ بْنِ الصَّامِتِ، أَنَّهُ سَمِعَ رَسُولَ اللهِ صَلَّى الله عَليْهِ وسَلَّمَ يَقُولُ: مَا مِنْ عَبْدٍ يَسْجُدُ لِلَّهِ سَجْدَةً، إِلاَّ كَتَبَ اللَّهُ لَهُ بِهَا حَسَنَةً، وَمَحَا عَنْهُ بِهَا سَيِّئَةً، وَرَفَعَ لَهُ بِهَا دَرَجَةً ، فَاسْتَكْثِرُوا مِنَ السُّجُودِ- رواه ابن ماجه- صحيح

ഉബാദത്തു ബ്നുസ്സ്വാമിത്ത് رضي اللهُ عنه റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറയുന്നതായി കേട്ടു. ഏതൊരു അടിമ അല്ലാഹുവിന് വേണ്ടി ഒരു സുജൂദ് ചെയ്യുന്നുവോ, അല്ലാഹു അവന് അത് മുഖേന ഒരു നന്‍മ രേഖപ്പെടുത്തുകയും അവനില്‍ നിന്ന് അത് മുഖേന അവന്‍ ഒരു തിന്‍മ മായ്ക്കുകയും, അവന് അല്ലാഹു ഒരു പദവി ഉയര്‍ത്തിക്കൊടുക്കുകയും ചെയ്യും. ആയതിനാല്‍ നിങ്ങള്‍ സുജൂദുകള്‍ വര്‍ധിപ്പിക്കുക. 

വിവരണം

സുജൂദുകള്‍ വര്‍ധിപ്പിക്കല്‍ വിശ്വാസികളുടെ ലക്ഷണമാണ്.

സുജൂദുകള്‍ അധികരിപ്പിക്കുക എന്നാല്‍ വെറുതെ സുജൂദുകള്‍ മാത്രം ചെയ്യുക എന്നല്ല. മറിച്ച് നമസ്കാരങ്ങള്‍ വര്‍ധിപ്പിച്ച് കൊണ്ട് സുജൂദുകള്‍ അധികരിപ്പിക്കുക എന്നാണത് കൊണ്ടര്‍ത്ഥമാക്കുന്നത്.

ഇമാം നവവി رحمه اللهُ പറയുന്നു:

قال النووي رحمه الله: فِيهِ الْحَثّ عَلَى كَثْرَة السُّجُود، وَالتَّرْغِيب، وَالْمُرَاد بِهِ السُّجُود فِي الصَّلَاة-  (المنهاج: 2/206)

(ഇതില്‍ സുജൂദുകള്‍ വര്‍ധിപ്പിക്കാന്‍ ഉള്ള പ്രേരണ ഉണ്ട്. അതിന്‍റെ ഉദ്ദേശം നമസ്കാരത്തിലെ സുജൂദ് ആണ്).

 സുജൂദുകള്‍ക്ക് ഇത്രമാത്രം ശ്രേഷ്ടതകള്‍ ഉള്ളതിനാല്‍ അടക്കത്തിലും ഒതുക്കത്തിലും ഭംഗിയായും ചെയ്യാന്‍ നമുക്ക് സാധിക്കണം.

ഏഴ് അവയവങ്ങളിലായി കൃത്യമായി തന്നെ സുജൂദ് നിര്‍വ്വഹിക്കപ്പെടണം.

എല്ലാ സുന്നത്ത് നമസ്കാരങ്ങളും കൃത്യമായി ചെയ്യാന്‍ സാധിച്ചാല്‍ ധാരാളം സുജൂദുകള്‍ അധികരിപ്പിക്കാന്‍ നമുക്ക് കഴിയും.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍:

സുജൂദ് അല്ലാഹുവിനോട് അടുക്കാനുഉള്ള ഒരു മാര്‍ഗ്ഗമാണ്.

സുജൂദില്‍ നമുക്ക് അല്ലാഹുവിനോട് ധാരാളമായി പ്രാര്‍ഥിക്കാം.

നമസ്കാരത്തിലോ അല്ലാത്തപ്പോഴോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറബിയല്ലാത്ത ഭാഷകളിലും പ്രാര്‍ത്ഥിക്കാവുന്നതാണ് എന്ന് പണ്ഡിതന്‍മാര്‍ അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ പണ്ഡിതസഭയും ഇത് വ്യക്തമാക്കിയിട്ടുണ്ട്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യില്‍ നിന്ന് സ്ഥിരപ്പെട്ട് വന്നതായ പ്രാര്‍ത്ഥനകള്‍ കൊണ്ട് പ്രാര്‍ത്ഥിക്കുന്നത് തന്നെയാണ് അത്യുത്തമം. ഹദീസുകളില്‍ വന്ന പ്രാര്‍ത്ഥനകള്‍ പഠിക്കാനും അവകൊണ്ട് പ്രാര്‍ത്ഥിക്കാനും ഓരോരുത്തരും ശ്രദ്ധിക്കണം.

സുജൂദില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അത് സ്വീകരിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്.

സുജൂദ് ചെയ്യുന്നത് വിശ്വാസിയുടെ ഭക്തിയുടെ പ്രകടനമാണ്.

സുജൂദ് ഒരു പ്രധാന ആരാധനാ കര്‍മ്മമായാതിനാല്‍ അതിന്‍റെ രൂപത്തിലും നിര്‍വഹണത്തിലും വലിയ പ്രാധാന്യം നല്‍കണം.

പ്രാര്‍ത്ഥന വലിയൊരു ആയുധമാണ്. നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ പ്രാര്‍ത്ഥനയിലൂടെ സാധിക്കും. അത് സുജൂദിലാകുമ്പോള്‍ അതിന്‍റെ ശ്രേഷ്ടത വര്‍ധിക്കുന്നു.

സുജൂദിന്‍റെ രൂപം

ചിത്രത്തില്‍ കാണുന്നത് പോലെ സുജൂദില്‍ എഴ് അവയവങ്ങള്‍ നിലത്ത് സ്പര്‍ശിക്കണം. നെറ്റി-മൂക്ക്, രണ്ട് കൈപ്പടങ്ങള്‍, രണ്ട് കാല്‍മുട്ടുകള്‍, രണ്ട് കാല്‍പാദങ്ങളുടെ അറ്റങ്ങള്‍. സുജൂദില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ തന്‍റെ ഇരുകൈകളും അകറ്റി വെക്കാറുണ്ടായിരുന്നു.  സുജൂദില്‍ കൈകള്‍ ശരീരത്തില്‍ നിന്ന്? അകറ്റി വെക്കല്‍ സുന്നത്താണ്.



No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...