ഫോളോ ചെയ്യാം

Monday, 14 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 178 دروس الحديث - സൂറത്തുല്‍ മുല്‍കിന്‍റെ ശ്രേഷ്ടത

 


 സൂറത്തുല്‍ മുല്‍കിന്‍റെ ശ്രേഷ്ടത

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ سُورَةً مِنَ القُرْآنِ ثَلَاثُونَ آيَةً شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ، وَهِيَ سُورَةُ تَبَارَكَ الَّذِي بِيَدِهِ المُلْكُ»- رواه الترمذي- حسن

അബൂ ഹുറൈറ رضي اللَّهُ عنه നിവേദനം, നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിശ്ചയം 30 ആയത്തുകളുള്ള വിശുദ്ധ ക്വുര്‍ആനിലെ ഒരു സൂറത്ത് ഒരാള്‍ക്ക് വേണ്ടി അവന്‍റെ പാപം പൊറുക്കപ്പെടുന്നത് വരെ ശുപാര്‍ശ ചെയ്യും. അത് (تَبَارَكَ الَّذِي بِيَدِهِ المُلْكُ) എന്ന സൂറത്താണ്.

വിവരണം

  വിശുദ്ധ ക്വുര്‍ആന്‍ അത്ഭുത ഗ്രന്ഥമാണ്. അത് അതിന്‍റെ ആളുകള്‍ക്ക് ധാരാളം നേട്ടങ്ങള്‍ നല്‍കുന്നു.

  വിശുദ്ധ ക്വുര്‍ആനിലെ ഓരോ അക്ഷരത്തിനും പ്രത്യേകതയുണ്ട്. അതിലെ ചില സൂറത്തുകള്‍ക്കും ആയത്തുകള്‍ക്കും പ്രത്യേക സവിശേഷതകളുണ്ടെന്ന് നമുക്ക് അറിയുന്ന കാര്യമാണ്.

  സൂറത്തുല്‍ മുല്‍ക് അതിന്‍റെ ആള്‍ക്ക് വേണ്ടി പാപം പൊറുത്ത് കൊടുക്കാന്‍ വേണ്ടി ശുപാര്‍ശ ചെയ്യുമെന്നാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിരിക്കുന്നത്. ഇത് വലിയ ശ്രേഷ്ടതയും  മനുഷ്യന് നേട്ടവുമാണ്.

  അത് പോലെ ഈ സൂറത്ത് ക്വബ്ര്‍ ശിക്ഷയില്‍ നിന്നും അതിന്‍റെ ആളുകളെ തടയുമെന്നും ഹദീസുകളുടെ വെളിച്ചത്തില്‍ പണ്ഡിതന്‍മാര്‍ അറിയിച്ചിട്ടുണ്ട്.

  ഇത് പോലെയുള്ള മഹത്വങ്ങള്‍ നാം തിരിച്ചറിയുകയും അവ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടു വരികയും ചെയ്യാന്‍ നമുക്ക് കഴിയണം.

  30 ആയത്തുകളാണ് ഈ സൂറത്തില്‍ ഉള്ളത്. മക്കിയ്യായ സൂറത്താണ് സൂറതുല്‍ മുല്‍ക്ക്. തബാറക്ക, മാനിഅ, ബാക്വിയ, മുന്‍ജിയ എന്നീ പേരുകളും ഈ സൂറത്തിന് വിളിക്കപ്പെടുന്നു.  

  വിശ്വാസം, അല്ലാഹുവിന്‍റെ ഏകത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അല്ലാഹുവിന്‍റെ കഴിവുകെല്‍പ്പുകള്‍, പരലോകത്തെ നിഷേധിക്കുന്നവര്‍ക്ക് ലഭിക്കുന്ന കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഇതില്‍ വിശദീകരിക്കപ്പെടുന്നത്.

  വിശുദ്ധ ക്വുര്‍ആനുമായി കൂടുതല്‍ അടുക്കാനും, അത് പഠിക്കാനും നാം സമയം കണ്ടെത്തണം. ജീവിതാന്ത്യം വരെ ക്വുര്‍ആനുമായുള്ള ബന്ധം നാം തുടര്‍ത്തുകയും ചെയ്യണം.

  ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഉത്തമര്‍ എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്. അവരില്‍ പെടാന്‍ നാം ക്വുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാകാന്‍ ശ്രമിക്കണം.

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...