വ്യഭിചാരം ആപത്താണ്..സൂക്ഷിക്കുക
عن أَبي هريرة رضي الله عنه: أنَّ النبيَّ صلى الله عليه وسلم،
قَالَ:كُتِبَ عَلَى ابْن آدَمَ نَصِيبُهُ مِنَ الزِّنَا مُدْرِكُ ذَلِكَ لا
مَحَالَةَ: العَيْنَانِ زِنَاهُمَا النَّظَرُ، وَالأُذُنَانِ زِنَاهُمَا
الاسْتِمَاعُ، وَاللِّسَانُ زِناهُ الكَلاَمُ، وَاليَدُ زِنَاهَا البَطْشُ،
وَالرِّجْلُ زِنَاهَا الخُطَا، والقَلْبُ
يَهْوَى وَيَتَمَنَّى، وَيُصَدِّقُ ذَلِكَ الفَرْجُ أَوْ يُكَذِّبُهُ- رواه مسلم
അബൂഹുറൈറ رضي الله عنه വില്‍ നിന്ന്. നബി صلى الله عليه وسلم പറഞ്ഞു: ആദം സന്തതിയുടെ മേല്‍ വ്യഭിചാരത്തില്‍ നിന്നുള്ള അവന്‍റെ ഓഹരി എഴുതപ്പെട്ടിരിക്കുന്നു. അതവനെ ബാധിക്കും, അത് അസംഭവ്യമല്ല. രണ്ട് കണ്ണുകള്‍, അവയുടെ വ്യഭിചാരം നോട്ടമാണ്. രണ്ട് കാതുകള്‍, അവയുടെ വ്യഭിചാരം കേള്‍ക്കലാണ്. നാവിന്‍റെ വ്യഭിചാരം സംസാരമാണ്. കയ്യിന്‍റെ വ്യഭിചാരം പിടുത്തമാണ്. കാലിന്‍റെ വ്യഭിചാരം നടത്തമാണ്. ഹൃദയം ഇച്ഛിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അത് സത്യപ്പെടുത്തുകയോ, കളവാക്കുകയോ ചെയ്യുന്നു.
വിവരണം
വ്യഭിചാരം എന്ന വലിയ തിന്‍മയെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് വ്യഭിചാര ത്തിന്‍റെ അംശം മനുഷ്യ ജീവിതത്തില്‍ ഉണ്ടാകാനിടയുണ്ട് എന്ന് റസൂല്‍ ഴ പറയുന്നു. എല്ലാം സൂക്ഷിക്കപ്പെടേണ്ടവയും അപകടകാരികളുമാണെന്ന് നാം മനസ്സിലാക്കണം.
കണ്ണ് കൊണ്ടുള്ള വ്യഭിചാരം, ചെവികള്‍ കൊണ്ടുള്ള വ്യഭിചാരം, നാവ് കൊണ്ടുള്ള വ്യഭിചാരം, കൈ കൊണ്ടുള്ള വ്യഭിചാരം, കാല്‍ കൊണ്ടുള്ള വ്യഭിചാരം, ഹൃദയം കൊണ്ടുള്ള വ്യഭിചാരം, ഗുഹ്യസ്ഥാനം കൊണ്ടുള്ള വ്യഭിചാരം എന്നിങ്ങനെ വിവിധ ഇനങ്ങളായി വ്യഭിചാരത്തെ തരം തിരിക്കപ്പെട്ടിരിക്കുന്നു.
ഓരോ അവയവങ്ങളും ഓരോ നിലക്ക് വ്യഭിചാരത്തിന്‍റെ അംശത്തില്‍ പങ്ക് ചേരുന്നു. ഗുഹ്യാവയവം അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കുന്നു.
അശ്ലീലങ്ങളിലേക്കും, അന്യസ്ത്രീകളിലേക്കും അനര്‍ഹമായി നോക്കലാണ് കണ്ണ് കൊണ്ടുള്ള വ്യഭിചാരം. അത്തരം കാര്യങ്ങളെ കേള്‍ക്കല്‍ കാതുകള്‍ കൊണ്ടുള്ള വ്യഭിചാരമാണ്.
അശ്ലീല കാര്യങ്ങള്‍ പറഞ്ഞാസ്വദിക്കല്‍ നാവ് കൊണ്ടുള്ള വ്യഭിചാരമാണ്.
അന്യസ്ത്രീകളെ തൊടലും, പിടിക്കലും കൈ കൊണ്ടുള്ള വ്യഭിചാരമാണ്.
ഇത്തരം കാര്യങ്ങളിലേക്ക് നടക്കല്‍ കാലിന്‍റെയും, അനര്‍ഹമായ ഇത്തരം കാര്യങ്ങളെ ആഗ്രഹിക്കലും, ഇച്ഛിക്കലും ഹൃദയത്തിന്‍റേയും വ്യഭിചാരമാണ്.
ഗുഹ്യസ്ഥാനം ഇതിനെയെല്ലാം ഒന്നിച്ച് നടപ്പിലാക്കുന്നു. വ്യഭിചാരവുമായി ബന്ധപ്പെട്ട ഈ ഇനങ്ങളെല്ലാം കുറ്റകരം തന്നെയാണെന്ന് നാം മനസ്സിലാക്കണം.
അല്ലാഹു പറയുന്നു:
(وَلَا تَقْرَبُوا الزِّنَا إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا)-
الإسراء:32
(നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു).
നാം വ്യഭിചാരത്തെ സൂക്ഷിക്കണം. അതില്‍ നിന്ന്? രക്ഷ നേടാനുള്ള വഴികള്‍ സ്വീകരിക്കുകയും വേണം.
വ്യഭിചാരത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍:
1.ഈമാനിന്‍റെ കുറവും സൂക്ഷ്മതക്കുറവും.
2.ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍.
3.ദുര്‍ബലമായ മനസ്സും മനസ്സിനെ നിയന്ത്രിക്കാതിരിക്കലും.
4.അശ്ലീല സാഹിത്യവും ദൃശ്യങ്ങളും നോക്കല്‍, ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന സംസാരം, സംഗീതം, ചിത്രങ്ങള്‍ ആസ്വദിക്കല്‍.
6.മോശം സുഹൃത്തുക്കള്‍.
7.ദാമ്പത്യത്തിലെ അസംതൃപ്തി.
8. മാനസികാരോഗ്യ പ്രശ്നങ്ങള്‍.
9. ലഹരിവസ്തുക്കള്‍.
ഈ കാര്യങ്ങള്‍ ഓരോന്നും മനസ്സിലാക്കി വ്യഭിചാരം വരുന്ന വഴികളെ അടക്കാന്‍ വിശ്വാസിക്ക് സാധിക്കണം.

No comments:
Post a Comment