الأربعون النووية-حديث: 24
സൃഷ്ടികള്‍ അല്ലാഹുവിന്‍റെ കീഴിലും നിയന്ത്രണത്തിലുമാണ്
عَنْ أَبِي ذَرٍّ الْغِفَارِيِّ رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، أَنَّهُ قَالَ:
"يَا عِبَادِي: إنِّي حَرَّمْت الظُّلْمَ عَلَى نَفْسِي، وَجَعَلْته بَيْنَكُمْ مُحَرَّمًا؛ فَلَا تَظَالَمُوا.
يَا عِبَادِي! كُلُّكُمْ ضَالٌّ إلَّا مَنْ هَدَيْته، فَاسْتَهْدُونِي أَهْدِكُمْ.
يَا عِبَادِي! كُلُّكُمْ جَائِعٌ إلَّا مَنْ أَطْعَمْته، فَاسْتَطْعِمُونِي أُطْعِمْكُمْ.
يَا عِبَادِي! كُلُّكُمْ عَارٍ إلَّا مَنْ كَسَوْته، فَاسْتَكْسُونِي أَكْسُكُمْ.
يَا عِبَادِي! إنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ، وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا؛ فَاسْتَغْفِرُونِي أَغْفِرْ لَكُمْ.
يَا عِبَادِي! إنَّكُمْ لَنْ تَبْلُغُوا ضُرِّي فَتَضُرُّونِي، وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي.
يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا زَادَ ذَلِكَ فِي مُلْكِي شَيْئًا.
يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا.
يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ، فَسَأَلُونِي، فَأَعْطَيْت كُلَّ وَاحِدٍ مَسْأَلَته، مَا نَقَصَ ذَلِكَ مِمَّا عِنْدِي إلَّا كَمَا يَنْقُصُ الْمِخْيَطُ إذَا أُدْخِلَ الْبَحْرَ.
يَا عِبَادِي! إنَّمَا هِيَ أَعْمَالُكُمْ
أُحْصِيهَا لَكُمْ، ثُمَّ أُوَفِّيكُمْ إيَّاهَا؛ فَمَنْ وَجَدَ خَيْرًا
فَلْيَحْمَدْ اللَّهَ، وَمَنْ وَجَدَ غَيْرَ ذَلِكَ فَلَا يَلُومَن إلَّا
نَفْسَهُ".
رَوَاهُ
مُسْلِمٌ [رقم:2577].
- ഇത് ഖുദ്സിയ്യായ ഹദീസ് ആണ്. അഥവാ റസൂല്‍ صلى الله عليه وسلم അല്ലാഹു പറഞ്ഞു അല്ലെങ്കില്‍ അല്ലാഹു അറിയിച്ചു എന്നിങ്ങനെയുള്ള ശൈലിയില്‍ അറിയിക്കുന്ന വചനങ്ങളാണ്.
- അടിമക്ക് അല്ലാഹുവുമായുള്ള ബന്ധം നിര്‍ബന്ധമാണെന്നും അടിമ അല്ലാഹുവിന്‍റെ സഹായത്തിനു ആവശ്യക്കാരനാണെന്നും അല്ലാഹു എല്ലാം അടക്കി ഭരിക്കുന്നവനും നിരാശ്രയനുമാണെന്നും ഹദീസ് അറിയുക്കുന്നു.
- നമ്മള്‍ ഏത് കാര്യത്തിനും അല്ലാഹുവിനെ ആശ്രയിക്കേണ്ടവരാണ്. ഭക്ഷണത്തിനും വസ്ത്രത്തിനും തുടങ്ങി ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും അല്ലാഹുവിന്‍റെ പരിഗണന ആവശ്യമുള്ളവരാണ്.
- മനുഷ്യന്‍ ഏതൊരു കാര്യവും അല്ലാഹുവിനോട് ചോദിച്ചാല്‍ അല്ലാഹു അവ നല്‍കാന്‍ തയ്യാറാണ് എന്നാണ് ഹദീസ് അറിയിക്കുന്നത്.
- അക്രമങ്ങളെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അത് സ്വന്തത്തിന് പോലും അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ട്. മനുഷ്യര്‍ പരസ്പരം അക്രമിക്കുകയും പോരടിക്കുകയും ചെയ്യരുത് എന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു.
- അല്ലാഹു ഒരു അടിമയോടും അനീതി ചെയ്യില്ല. ഇത് വിശുദ്ധ ക്വുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ ആവര്‍ത്തിച്ച് ഉണര്‍ത്തിയ കാര്യമാണ്. അല്ലാഹു പറഞ്ഞു: (നിന്‍റെ റബ്ബ് ഒരാളോടും അനീതി കാണിക്കുകയില്ല) അല്‍കഹ്ഫ് : 49, അല്ലാഹു പറഞ്ഞു: (അല്ലാഹു അടിമകള്‍ക്ക് അനീതി ഉദ്ദേശിക്കുകയില്ല) ക്വാഫ്: 29.
- ഒരു അടിമ നന്‍മ ചെയ്‌താല്‍ അതിനുള്ള പ്രതിഫലം അല്ലാഹു നല്‍കും. ഇനി അവന്‍ തിന്മ ചെയ്‌താല്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കുകയോ അതിനുള്ള ശിക്ഷ നല്‍കുകയോ ചെയ്യും. ആരെങ്കിലും അതിക്രമകാരികളായാല്‍ അല്ലാഹു അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യും. അക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ത്ഥനക്ക് അല്ലാഹു വേഗം ഉത്തരം നല്‍കുകയും ചെയ്യും.
- അല്ലാഹുവിന്‍റെ കരുതലും മാര്‍ഗ്ഗ ദര്‍ശനവും ഇല്ലെങ്കില്‍ എല്ലാവരും വഴിതെറ്റി നടക്കുന്നവരാകും. അല്ലാഹുവിന്‍റെ ഹിദായത്തിന് ആവശ്യമുള്ളവരാണ് ഓരോരുത്തരും. നേര്‍വഴിയില്‍ നടക്കാന്‍ ശ്രമിക്കുകയും അതിലൂടെ നടത്താന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും വേണമെന്ന് ഈ ഹദീസ് നമ്മെ ഉണര്‍ത്തുന്നു. അല്ലാഹുവിനോട് ഹിദായത്തിനെ ചോദിച്ചാല്‍ അല്ലാഹു അത് നല്‍കും എന്നാണ് അറിയിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഏറ്റവും വലിയ അനുഗ്രഹമായ ഹിദായത്ത് ലഭിക്കാനും ജീവിതത്തില്‍ അത് നിലനിര്‍ത്താനും നാം പരിശ്രമിക്കുക.
- അല്ലാഹുവാണ് സൃഷ്ടികള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുന്നവന്‍. അല്ലാഹു അവ നല്‍കിയിട്ടില്ലെങ്കില്‍ എല്ലാവരും പട്ടിണിയിലായിരിക്കും. മനുഷ്യന്‍ അല്ലാഹുവിനോട് ഹലാലും നല്ലതുമായ വഴികളിലൂടെ അവ ലഭിക്കാനും അവയുടെ കവാടങ്ങള്‍ തുറക്കപ്പെടാനും അല്ലാഹുവിനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കണം.
- മനുഷ്യന്‍റെ പ്രകൃതമാണ് തിന്മകള്‍ ചെയ്യുക എന്നത്. പക്ഷെ മനുഷ്യര്‍ ഒരിക്കലും തിന്മയില്‍ തന്നെ കഴിയരുത്, അവയില്‍ നിന്ന് വേഗം മുക്തമാകണം. അറിവില്ലാതെ ജീവിതം മുഴുക്കെ തിന്മകളിലായി ജീവിച്ചാലും അല്ലാഹുവിനോട് പാപമോചനത്തിന് തേടിയാല്‍ അല്ലാഹു പൊറുത്ത് കൊടുക്കും.
- അടിമകള്‍ എല്ലാം അല്ലാഹുവിലേക്ക് മടങ്ങി ച്ചെല്ലേണ്ടവരാണ് എന്ന സന്ദേശമാണ് ഈ വചനം നമുക്ക് നല്‍കുന്നത്.
- സൃഷ്ടികളെല്ലാം അല്ലാഹുവിന് ഒരു ദ്രോഹമോ അല്ലെങ്കില്‍ ഉപകാരമോ വരുത്താന്‍ ശ്രമിച്ചാല്‍ അതൊന്നും അല്ലാഹുവിന് ഏല്‍ക്കുകയെ ഇല്ല. അല്ലാഹു ശക്തനും നിരാശ്രയനുമായിട്ടുള്ളവനാണ്.
- മുഴുവന്‍ ആളുകളും അല്ലാഹുവിനെ ആരാധിച്ച് നന്നായി ജീവിച്ചാല്‍ അത് മുഖേനയുള്ള ഫലം അവര്‍ക്ക് തന്നെയാണ്. ഓരോരുത്തരും നന്നാകുന്നത് അവനവന് വേണ്ടിയാണ്. മനുഷ്യരുടെ ആരാധനാ കാര്യങ്ങള്‍ കൊണ്ട് അല്ലാഹുവിന്‍റെ അധികാരവും ആധിപത്യവും വര്‍ധിക്കുന്നില്ല എന്നാണ് അല്ലാഹു അറിയിക്കുന്നത്.
- ഇനി മനുഷ്യര്‍ എല്ലാവരും തിന്മയിലും തെമ്മാടിത്തത്തിലും ജീവിക്കുന്നവരായാല്‍ അതിന്‍റെ ഫലവും അവര്‍ക്കായിരിക്കും. അതിലൂടെ അല്ലാഹുവിന് ഒരു കുറവും ഉണ്ടാവുകയില്ല.
- മനുഷ്യരും ജിന്നുകളും എല്ലാവരും അല്ലാഹുവിനോട് ഓരോ കാര്യങ്ങള്‍ ചോദിച്ചാല്‍ അതൊക്കെയും നല്‍കാന്‍ അല്ലാഹുവിന് കഴിയും. അല്ലാഹുവിന്‍റെ പക്കലുള്ളത് കുറയുകയില്ല. ഒരു കടലില്‍ ഒരു സൂചി മുക്കിയെടുത്താല്‍ ആ സൂചിയില്‍ എത്ര വെള്ളം ഉണ്ടാകുമോ അത്രക്ക് നിസാരമാണ് അല്ലാഹുവിന്‍റെ പക്കലുള്ളതില്‍ നിന്ന് എല്ലാവര്‍ക്കും നല്‍കുന്നത്. അത് കുറയുന്നില്ല എന്നാണ് അല്ലാഹു തന്നെ അറിയിക്കുന്നത്.
- നമുക്ക് വേണ്ട ഏതൊരു കാര്യവും അല്ലാഹുവിനോട് ചോദിക്കാന്‍ നാം മടിയും അശ്രദ്ധയും ഉള്ളവരാകരുത്.
- മനുഷ്യരുടെ കര്‍മങ്ങളെല്ലാം അല്ലാഹു രേഖപ്പെടുത്തി വെക്കുന്നുണ്ട്. അവക്കുള്ള പ്രതിഫലം അല്ലാഹു പരിപൂര്‍ണ്ണമായി നല്‍കുകയും ചെയ്യും. അതില്‍ നല്ലത് കണ്ടാല്‍ അല്ലാഹുവിനെ സ്തുതിക്കണം. കര്‍മങ്ങളില്‍ തിന്മകളാണെങ്കില്‍ ഓരോരുത്തരും അവനവനെ തന്നെ ആക്ഷേപിച്ചാല്‍ മതി. മറ്റുള്ളവരെ പഴി ചാരേണ്ടതില്ല എന്നും അല്ലാഹു അറിയിക്കുന്നു.
- അടിമകളോടുള്ള അല്ലാഹുവിന്‍റെ സ്നേഹവും പരിഗണനയും ഈ ഹദീസില്‍ നിന്ന് വ്യകത്മാകുന്നു. അല്ലാഹു എല്ലാവര്‍ക്കും നന്മയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം ആളുകളും അതിനെ അവഗണിച്ച് തിന്മകളിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.
No comments:
Post a Comment