الأربعون النووية-حديث: 27
എന്താണ് പുണ്യവും പാപവും ?!
عَنْ النَّوَّاسِ بْنِ سَمْعَانَ رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم قَالَ: "الْبِرُّ حُسْنُ الْخُلُقِ، وَالْإِثْمُ مَا حَاكَ فِي صَدْرِك،
وَكَرِهْت أَنْ يَطَّلِعَ عَلَيْهِ النَّاسُ" رَوَاهُ مُسْلِمٌ [رقم:2553].
وَعَنْ وَابِصَةَ بْنِ مَعْبَدٍ رضي الله عنه قَالَ: أَتَيْت رَسُولَ اللَّهِ r فَقَالَ: "جِئْتَ تَسْأَلُ عَنْ
الْبِرِّ؟ قُلْت: نَعَمْ. فقَالَ: اسْتَفْتِ قَلْبَكَ، الْبِرُّ مَا اطْمَأَنَّتْ إلَيْهِ
النَّفْسُ، وَاطْمَأَنَّ إلَيْهِ الْقَلْبُ، وَالْإِثْمُ مَا حَاكَ فِي النَّفْسِ
وَتَرَدَّدَ فِي الصَّدْرِ، وَإِنْ أَفْتَاك النَّاسُ وَأَفْتَوْك" .
حَدِيثٌ
حَسَنٌ، رَوَيْنَاهُ في مُسْنَدَي الْإِمَامَيْنِ أَحْمَدَ بْنِ حَنْبَلٍ [رقم:4/227]،
وَالدَّارِمِيّ [2/246] بِإِسْنَادٍ حَسَنٍ.
നവാസു ബ്നു സംആന്‍ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: പുണ്യം എന്നത് സല്‍ സ്വാഭാവമാകുന്നു. പാപം എന്നാല്‍ നിന്‍റെ ഹൃദയത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നതും ജനങ്ങള്‍ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്.
വാബിസ്വതു ബ്നു മഅ'ബദ് رضي الله عنه പറഞ്ഞു: ഞാന്‍ റസൂല്‍ യുടെ അടുക്കലെത്തി, അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ പുണ്യത്തെ കുറിച്ച് ചോദിക്കാന്‍ വന്നതാണോ? ഞാന്‍ പറഞ്ഞു: അതെ. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: താങ്കള്‍ താങ്കളുടെ ഹൃദയത്തോട് ചോദിക്കുക, പുണ്യം എന്നത് മനസ്സിനും ഹൃദയത്തിനും സമാധാനം ഉണ്ടാകുന്നതാണ്. എന്നാല്‍ പാപം മനസ്സില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നതും, ഹൃദയത്തില്‍ സംശയം ഉണ്ടാക്കുന്നതും ആണ്. ജനങ്ങള്‍ താങ്കളോട് ആവര്‍ത്തിച്ച് പറഞ്ഞാലും. (അഥവാ താങ്കളുടെ ഹൃദയത്തില്‍ പാപമാണോ അല്ലേ എന്ന് സംശയമുണ്ടായ കാര്യം പാപമല്ലെന്ന് ജനങ്ങള്‍ പറഞ്ഞാലും).
വിവരണം
ഇമാം നവവിയുടെ 40 ഹദീസുകള്‍ എന്ന ഗ്രന്ഥത്തില്‍ 42 ഹദീസുകളാണ് ഉള്ളത്. എന്നാല്‍ ഈ നമ്പറില്‍ (ഹദീസ്: 27) രണ്ട് ഹദീസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ അധ്യായത്തിലെ രണ്ട് ഹദീസുകള്‍ ഉള്‍പ്പെടുത്തിയാല്‍ ഈ ഗ്രന്ഥത്തില്‍ ആകെ 43 ഹദീസുകളാണുള്ളത്. പക്ഷെ ഈ അദ്ധ്യായത്തിലെ രണ്ടാമത്തെ ഹദീസ് ആദ്യത്തേതിന്‍റെ തുടര്‍ച്ചയും അതെ ആശയത്തിലുമുള്ളതായതിനാല്‍ ഇത് ഉള്‍പ്പെടുത്താതെ 42 ഹദീസുകളായാണ് എണ്ണപ്പെടാറുള്ളത്.
സല്‍സ്വഭാവത്തിന്‍റെ മഹത്വം അറിയിക്കുന്ന ഹദീസ് ആണിത്. സല്‍സ്വഭാവം എന്നാല്‍ പുണ്യം ആണെന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചിരിക്കുന്നത്.
بر എന്നാല്‍ എല്ലാ നന്മകള്‍ക്കും പൊതുവായി പറയുന്ന നാമമാണ്. بر എന്ന പദം രണ്ട് അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്:
1- പൊതുവായ അര്‍ത്ഥത്തില്‍. മതത്തിന്‍റെ എല്ലാ കാര്യങ്ങളും പുണ്യമായതാണ്.
2-പ്രത്യേകാര്‍ത്ഥത്തില്‍. ജനങ്ങള്‍ക്ക് അവരുമായുള്ള പെരുമാറ്റങ്ങളിലും ഇടപാടുകളിലും നന്‍മ ചെയ്യലാണ് ഇത്.
ഇത് പോലെ തന്നെയാണ് خُلُق എന്ന പദവും. മതത്തെ പൊതുവായും ജനങ്ങളോട് നല്ല നിലക്ക് പെരുമാറുന്നതും അതിന്‍റെ അര്‍ത്ഥങ്ങളില്‍ പെട്ടതാണ്.
പുണ്യത്തിന്‍റെ വിപരീതമാണ് പാപം. ഇതിന് രണ്ട് തലങ്ങളുണ്ട്:
1- മനസ്സിനും ഹൃദയത്തിനും പ്രയാസമുണ്ടാകുന്നതും ജനങ്ങളില്‍ നിന്ന് മറച്ചു വെക്കുന്നതുമായിട്ടുള്ള പാപം. അത് പാപമാണ് എന്ന് എല്ലാവരും അംഗീകരിക്കുന്നതായിട്ടാണ് അവര്‍ കാണുന്നതിനെ പാപം ചെയ്യുന്നവന്‍ വെറുക്കുന്നത്.
2- മനസ്സില്‍ ചൊറിച്ചിലും പ്രയാസവും ഉണ്ടാകും, മറ്റുള്ളവര്‍ അത് തിന്മയല്ല എന്ന് പറയുന്നതായ കാര്യമായിരിക്കും അത്. തിന്മയായ കാര്യത്തെ തിന്‍മയല്ല എന്ന് ആളുകള്‍ ആവര്‍ത്തിച്ച് പറയുന്നതായ സാഹചര്യം നമുക്ക് അനുഭവപ്പെടാറുണ്ട്. അത്തരം കാര്യങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. അവ മനസ്സിന്‍റെ സ്വസ്ഥത ഇല്ലാതാക്കും.
ഇതിലെ രണ്ടാമത്തേതാണ് ഒന്നാമാത്തിതേനേക്കാള്‍ കടുപ്പമേറിയത്. കാരണം ഒന്നാമത്തേത് ആളുകള്‍ ശ്രദ്ധിക്കും എന്നതിനാല്‍ ചെയ്യാതിരിക്കാന്‍ എളുപ്പമായിരിക്കും. എന്നാല്‍ രണ്ടാമത്തേത് മനക്കരുത്തുള്ളവരേ അതില്‍ നിന്ന് രക്ഷപ്പെടുകയുള്ളൂ. തിന്‍മയെ തിന്മയല്ലാതെ കാണുന്ന അവസ്ഥയാണ് ഇത്. രണ്ടാമത്തെ ഈ ഇനത്തിലൂടെയാണ് ആളുകള്‍ വിവിധ പാപങ്ങളിലേക്ക് എത്തിപ്പെടുന്നത്.
നല്ല കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്ന എല്ലാം ഇസ്‌ലാമിക കാഴ്ചപ്പാടില്‍ തിന്മയായി മാറും .
حسن الخلق എന്നാല്‍ മറ്റുള്ളവരുമായി മുഖപ്രസന്നതയോടെയും അവര്‍ക്ക് ദ്രോഹമുണ്ടാക്കാതെയും നന്മകള്‍ ചെയ്ത് കൊണ്ട് ഇടപെടലാണ്. സ്വന്തത്തിന് ഇഷ്ടമുള്ളവ മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടലും സല്‍സ്വഭാവത്തില്‍ പ്രധാനമാണ്. സല്‍സ്വഭാവം പുണ്യമാണെന്ന് പറഞ്ഞാല്‍ പുണ്യമായ കാര്യങ്ങളില്‍ ഏറ്റവും മഹത്വമേറിയതാണ് അതെന്നാണ് അര്‍ത്ഥം.
إثم എന്നതിന്‍റെ അര്‍ത്ഥം പാപം എന്നാണ്. പാപം മനസ്സിന് പ്രയാസമുണ്ടാക്കുന്ന സംഗതിയാണ്. മനസ്സില്‍ ധാരാളം സംശയങ്ങളുണ്ടാക്കി മനസ്സിന്‍റെ സമാധാനം ഇല്ലാതാക്കുന്നതാണ് പാപം. അതിലൂടെ മനസ്സ് ഇടുങ്ങിയതാവുകയും ഭയവും സങ്കടവുമെല്ലാം ഉണ്ടാക്കുകയും ചെയ്യും.
മാത്രമല്ല, തിന്‍മ ചെയ്യുന്നവന്‍ അത് ജനങ്ങള്‍ കാണുന്നതിനെ വെറുക്കും. അത്തരത്തില്‍ ആളുകള്‍ കാണുന്നതിനെ വെറുക്കുന്ന എല്ലാ സംഗതികളും തിന്മയാണ് എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. നന്മകള്‍ ആളുകള്‍ കാണാന്‍ മനുഷ്യന്‍ ആഗ്രഹിക്കും, എന്നാല്‍ തിന്മകള്‍ അവര്‍ കാണരുതെന്നാണ് മനുഷ്യന്‍ വിചാരിക്കുക. അത് മറച്ച് വെക്കാന്‍ അവന്‍ പരിശ്രമിക്കുകയും ചെയ്യും.
പാപങ്ങള്‍ ഒരിക്കലും മനസ്സിന് സുഖം നല്‍കില്ല. അത് മനസ്സിന്‍റെ സമാധാനം നഷ്ടപ്പെടുത്തും. തന്‍റെ പാപങ്ങളും ന്യൂനതകളും ആളുകള്‍ കാണുന്നതിനെ മനുഷ്യന്‍ വെറുക്കുന്നു. ആയതിനാല്‍ തന്നെ സൂക്ഷ്മതയുള്ള ജീവിതം നയിക്കണം എന്ന ആഹ്വാനം ഈ ഹദീസിലൂടെ ലഭിക്കുന്നു.
No comments:
Post a Comment