الأربعون النووية-حديث: 39
മാപ്പ് നല്‍കപ്പെടുന്ന കാര്യങ്ങള്‍
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ
عَنْهُمَا أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: "إنَّ اللَّهَ تَجَاوَزَ لِي
عَنْ أُمَّتِي الْخَطَأَ وَالنِّسْيَانَ وَمَا اسْتُكْرِهُوا عَلَيْهِ" .
حَدِيثٌ
حَسَنٌ، رَوَاهُ ابْنُ مَاجَهْ [رقم:2045]، وَالْبَيْهَقِيّ ["السنن" 7 ].
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: ''നിശ്ചയം അല്ലാഹു എന്‍റെ ജനതയില്‍ നിന്ന് അവര്‍ അബദ്ധമായും, മറന്നും ചെയ്തതും, നിര്‍ബന്ധിപ്പിക്കപ്പെട്ട് ചെയ്യിച്ചതുമായ (കാര്യങ്ങളെ) എനിക്ക് (ഞാന്‍ കാരണം) വിട്ടു (മാപ്പാക്കി) തന്നിരിക്കുന്നു''.
വിവരണം
◙ تجاوز: മാപ്പാക്കി, ശിക്ഷ ഒഴിവാക്കി
◙ لي: ഞാന്‍ മുഖേന
◙ الخطأ: അബദ്ധമായി ചെയ്തത്
◙ النسيان: മറന്നവ
◙ استُكْرِهَ: നിര്‍ബന്ധിക്കപ്പെട്ടു
അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും മാപ്പ് നല്‍കുന്നവനുമാണ്. അവന്‍റെ അടിമകള്‍ക്ക് അവര്‍ ചെയ്യുന്ന പല കാര്യങ്ങളും അല്ലാഹു പൊറുത്ത് കൊടുക്കും.
അബദ്ധത്തില്‍ തിന്‍മ ചെയ്യല്‍
മനപ്പൂര്‍വ്വമല്ലാതെ അബദ്ധത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷയുണ്ടാകില്ല എന്ന് ഈ ഹദീസ് അറിയിക്കുന്നു. അത് പോലെ മറന്ന് ചെയ്തവയും, മറവി മൂലം ചെയ്യേണ്ടത് ചെയ്യാതിരുന്നവയും ആക്ഷേപാര്‍ഹമല്ല. അവക്കും ശിക്ഷയുണ്ടാകില്ല.
മറന്ന് തിന്‍മ ചെയ്യല്‍, നന്‍മ ചെയ്യാതിരിക്കല്‍
മറന്ന് ചെയ്ത തിന്മകള്‍ ഓര്‍മ വന്നാല്‍ ഉടന്‍ അവസാനിപ്പിക്കുകയും അല്ലാഹുവിലേക്ക് ഇസ്തിഗ്ഫാര്‍ ചെയ്യുകയും വേണം. ഉറക്കം മൂലമോ, മറവി അല്ലെങ്കില്‍ അശ്രദ്ധ കാരണമോ നാം ചെയ്യേണ്ട ഒരു കാര്യം ചെയ്യാതിരുന്നാല്‍ അവ ഓര്‍മ വന്ന ഉടന്‍ ചെയ്യണം.
കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ നിയ്യത്ത് പ്രധാനമാണ്
അബദ്ധത്തില്‍ ചെയ്തവനും മറന്നവനും മാപ്പ് നൽകിയിരിക്കുന്നു എന്നതിന്‍റെ അര്‍ത്ഥം അവരുടെ പാപം ഒഴിവാക്കി എന്നാണ്. കാരണം പാപം ഉദ്ദേശങ്ങളുടെയും നിയ്യത്തുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. മറന്നവനും തെറ്റിച്ചവനും അബദ്ധം ചെയ്തവനും അത് ചെയ്യാന്‍ ഉദ്ദേശം ഇല്ലാത്തവരാകയാൽ അവർക്കു പാപമില്ല.
തിന്‍മ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടല്‍
ഒരാള്‍ ഒരു തിന്‍മ നിര്‍ബന്ധിപ്പിക്കപ്പെട്ട് ചെയ്‌താല്‍ അവന് ശിക്ഷയില്ല. അങ്ങനെ ചെയ്യുമ്പോള്‍ അവന്‍റെ മനസ്സില്‍ ആ തിന്മയോട് വെറുപ്പുണ്ടാകണം.
ഈ ഹദീസില്‍ അല്ലാഹു വിട്ട് പൊറുത്ത് കൊടുക്കുന്ന കാര്യങ്ങള്‍ ഈ മൂന്നെണ്ണമാണ്.
1- അബദ്ധത്തില്‍ ചെയ്തത്
2- മറന്നവ
3- നിര്‍ബന്ധിക്കപ്പെട്ട് ചെയ്തവ
നിര്‍ബന്ധിക്കപ്പെട്ട് ചെയ്യുന്നവയില്‍ കൊല ഉള്‍പ്പെടില്ല. ഒരാള്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്നത് മറ്റൊരാളെ കൊല്ലാന്‍ ആണെങ്കില്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടവന്‍ കൊല ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ കൊന്നവനും നിര്‍ബന്ധിച്ചവനും ശിക്ഷാര്‍ഹരാകും. ഒരാളെ അന്യായമായി കൊന്ന് തന്‍റെ ജീവിതം സുരക്ഷിതമാക്കാന്‍ പാടില്ല.
ഈ ഹദീസില്‍ നന്നുള്ള പാഠങ്ങള്‍
1- ഈ ഉമ്മത്ത് ഉത്തമ സമുദായമാകുന്നു. ഈ സമുദായത്തിന്‍റെ മഹത്വം ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്.
2- تجاوز (അല്ലാഹു വിട്ടുകൊടുത്തിരിക്കുന്നു) എന്നതിന്‍റെ ഉദ്ദേശ്യം അതിന്‍റെ വിധി/ശിക്ഷ അല്ലാഹു ഒഴിവാക്കിയിരിക്കുന്നു എന്നാണ്
3- നബി صلى الله عليه وسلم യുടെ മഹത്വവും ശ്രേഷ്ഠതയും ഈ ഹദീസ് വ്യക്തമാക്കുന്നു. റസൂല്‍ صلى الله عليه وسلم കാരണമാണ് ഈ ഒരു പദവി ഈ ജനതക്ക് ലഭിച്ചത്.
4- ഈ മതം അതിന്‍റെ ആളുകളോട് കാരുണ്യവും വിശാലതയും കാണിക്കുന്നു.
ഈ വിഷയങ്ങളില്‍ വന്ന ചില ആയത്തുകള്‍
قوله تعالى: وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَكِن مَّا تَعَمَّدَتْ قُلُوبُكُمْ {الأحزاب:5}
(അബദ്ധവശാൽ നിങ്ങൾ ചെയ്തു പോയതിൽ നിങ്ങൾക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങൾ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.).
وقوله تعالى: رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ {البقرة:286}
(ഞങ്ങളുടെ റബ്ബേ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ.
وقوله تعالى: إِلاَّ مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالإِيمَانِ {النحل:106}
തങ്ങളുടെ ഹൃദയം വിശ്വാസത്തിൽ സമാധാനം പൂണ്ടതായിരിക്കെ നിർബന്ധിക്കപ്പെട്ടവരല്ല.
No comments:
Post a Comment