عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മനിയ്യ് വസ്ത്രത്തിലായാല്‍
37 - عَنْ
عَائِشَةَ رضي الله عنها قَالَتْ: ((كُنْت أَغْسِلُ الْجَنَابَةَ مِنْ ثَوْبِ
رَسُولِ اللَّهِ - صلى الله عليه وسلم - فَيَخْرُجُ إلَى الصَّلاةِ ، وَإِنَّ
بُقَعَ الْمَاءِ فِي ثَوْبِهِ)) .
وَفِي لَفْظٍ لِمُسْلِمٍ ((لَقَدْ كُنْتُ أَفْرُكُهُ مِنْ ثَوْبِ رَسُولِ اللَّهِ
- صلى الله عليه وسلم - فَرْكاً، فَيُصَلِّي فِيهِ)) .
ആഇശ رضي الله عنها പറഞ്ഞു: റസൂല്‍ صلى الله عليه وسلم യുടെ വസ്ത്രത്തില്‍ നിന്ന് ഞാന്‍ ജനാബത്ത് (മനിയ്യ്) കഴുകുമായിരുന്നു. അങ്ങനെ റസൂല്‍ صلى الله عليه وسلم നമസ്കാരത്തിന് പുറപ്പെടുകയും ചെയ്യും. വെള്ളത്തിന്‍റെ പാടുകള്‍ റസൂല്‍ صلى الله عليه وسلم യുടെ വസ്ത്രത്തില്‍ ഉണ്ടാകുമായിരുന്നു.
ഇമാം മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം (ഞാന്‍ അത് (ശുക്ലം) റസൂല്‍ صلى الله عليه وسلم യുടെ വസ്ത്രത്തില്‍ നിന്ന് ചുരണ്ടിക്കളയുമായിരുന്നു, അങ്ങനെ റസൂല്‍ صلى الله عليه وسلم അതില്‍ നമസ്കരിക്കുകയും ചെയ്യും.
بُقَعَ الْمَاءِ വെള്ളത്തിന്‍റെ പാടുകള്‍
أَفْرُكُ ഞാന്‍ ചുരണ്ടിക്കളയും
വിവരണം
വലിയ അശുദ്ധി സംഭവിക്കുന്ന സമയത്ത് ശുക്ലം വസ്ത്രത്തിലായാല്‍ എന്ത് ചെയ്യണം എന്ന പാഠമാണ് ഹദീസ് നല്‍കുന്നത്. അത് വസ്ത്രത്തിലായാല്‍ രണ്ട് രൂപത്തില്‍ വൃത്തിയാക്കാം എന്നാണ് ഈ ഹദീസുകള്‍ അറിയിക്കുന്നത്.
1- ശുക്ലം ഉണങ്ങിയ അവസ്ഥയിലാണെങ്കില്‍ നഖം കൊണ്ട് ചുരണ്ടിക്കളഞ്ഞാല്‍ മതി.
2- നനഞ്ഞ അവസ്ഥയിലാണെങ്കില്‍ അതുള്ള ഭാഗം മാത്രം കഴുകിയാല്‍ മതി. വസ്ത്രം മുഴുവനും കഴുകേണ്ടതില്ല.
റസൂല്‍ صلى الله عليه وسلم യുടെ വസ്ത്രത്തില്‍ നിന്ന് ശുക്ലം കഴുകിക്കളഞ്ഞപ്പോള്‍ കഴുകിയ ഭാഗത്തിന്‍റെ പാടുകള്‍ ആ വസ്ത്രത്തില്‍ ഉണ്ടാകുമായിരുന്നു. അങ്ങനെ റസൂല്‍ صلى الله عليه وسلم നമസ്കാരത്തിന് പുറപ്പെടുകയും ചെയ്തിരുന്നു. ശരീരത്തിലോ വസ്ത്രത്തിലോ മനിയ്യ് (ശുക്ലം) ഉണ്ടായാല്‍ അത് ഈ രൂപത്തില്‍ നീക്കം ചെയ്തിട്ട് വേണം നമസ്കരിക്കാന്‍.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- മനിയ്യ് ശരീരത്തിലോ വസ്ത്രത്തിലോ ആയാല്‍ അത് നീക്കം ചെയ്യണം.
2- അത് ചുരണ്ടിക്കളഞ്ഞോ കഴുകിയോ നീക്കം ചെയ്യാം.
3- ഉണങ്ങിയ അവസ്ഥയിലാണെങ്കിലാണ് ചുരണ്ടിക്കളയുന്നത്. അല്ലെങ്കില്‍ കഴുകണം.
4- ശുക്ലം വസ്ത്രത്തിലായാല്‍ വസ്ത്രം മുഴുവന്‍ കഴുകേണ്ടതില്ല. അത് ആയ ഭാഗം മാത്രം കഴുകിയാല്‍ മതി.
5- ആഇശ رضي الله عنها റസൂല്‍ صلى الله عليه وسلم ക്ക് ഈ രൂപത്തില്‍ സേവനം ചെയ്ത് കൊടുത്തിരുന്നു.

No comments:
Post a Comment