عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഫജ്ര്‍ നമസ്കാരത്തിന്‍റെ സമയം
51 - عَنْ عَائِشَةَ رضي الله عنها قَالَتْ: (لَقَدْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي الْفَجْرَ ،
فَيَشْهَدُ مَعَهُ نِسَاءٌ مِنْ الْمُؤْمِنَاتِ ، مُتَلَفِّعَاتٍ بِمُرُوطِهِنَّ ثُمَّ يَرْجِعْنَ إلَى بُيُوتِهِنَّ مَا يَعْرِفُهُنَّ أَحَدٌ ، مِنْ
الْغَلَسِ).
ആഇശ رضي الله عنها പറഞ്ഞു: റസൂല്‍ صلى الله عليه وسلم ഫജ്ര്‍ നമസ്കാരം നിര്‍വ്വഹിക്കുമായിരുന്നു, അപ്പോള്‍ വിശ്വാസികളില്‍ പെട്ട വനിതകള്‍ അവരുടെ വസ്ത്രങ്ങള്‍ കൊണ്ട് അവരുടെ തലയും ശരീരവും മൂടിക്കൊണ്ട് റസൂല്‍ صلى الله عليه وسلم യോടൊപ്പം (ഫജ്ര്‍ നമസ്കാരത്തിന്) സാക്ഷികളാകുമായിരുന്നു. പിന്നെ അവര്‍ അവരുടെ വീടുകളിലേക്ക് പുറപ്പെടും, മങ്ങിയ ഇരുട്ട് കാരണം അവരെ ഒരാളും തിരിച്ചറിയുമായിരുന്നില്ല.
المُرُوُطُ: أَكْسِيَةٌ مُعَلَّمَةٌ تَكُونُ منْ خَزٍّ، وتَكُونُ منْ صُوفٍ. أهـ
പട്ടു കൊണ്ടോ രോമം കൊണ്ടോ ഉള്ള വസ്ത്രങ്ങള്‍
مُتَلَفِّعاتٍ: مُتَلَحِّفاتٍ.
ചുറ്റിയവരായി
والغَلَسُ: اخْتِلاطُ ضِياءِ الصُبْحِ بِظُلْمَةِ اللَّيلِ.
രാത്രിയുടെ ഇരുട്ടും പ്രഭാതത്തിന്‍റെ വെളിച്ചവും കൂടിക്കലര്‍ന്നത് (മങ്ങിയ ഇരുട്ട്).
വിവരണം
ഫജ്ര്‍ നമസ്കാരത്തിന്‍റെ സമയത്തെ കുറിച്ചാണ് പ്രധാനമായും ഈ ഹദീസ് അറിയിക്കുന്നത്. ഫജ്ര്‍ നമസ്കാരം നിര്‍വ്വഹിച്ച് കഴിഞ്ഞ് മടങ്ങുമ്പോള്‍ ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം മങ്ങിയ ഇരുട്ട് ഉണ്ടായിരുന്നു എന്നാണ് ഈ ഹദീസിലുള്ളത്. ഫജ്ര്‍ നമസ്കാരത്തിന്‍റെ ഒന്നാമത്തെ സമയമാണ് ഇത്. റസൂല്‍ صلى الله عليه وسلم യുടെ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ വരികയും ജമാഅത്തില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു എന്നതിന് ഈ ഹദീസ് തെളിവാണ്. ഫജ്ര്‍ നമസ്കാരത്തിന് വരെ അവര്‍ പള്ളികളില്‍ ഹാജറായിരുന്നു എന്നാണ് ആഇശ رضي الله عنها അറിയിക്കുന്നത്. സ്ത്രീകളെ പള്ളിയില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും പാടില്ല എന്ന കാര്യം കൂടി ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
സ്ത്രീകള്‍ പള്ളിയിലേക്ക് വരുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണം. ശരീരം മുഴുവന്‍ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് സ്വഹാബി വനിതകള്‍ പള്ളികളിലേക്ക് വന്നിരുന്നത്. ഭംഗിയും അലങ്കാരങ്ങളും ഒഴിവാക്കിയുള്ള വസ്ത്രങ്ങളാണ് പള്ളിയിലേക്ക് വരുമ്പോള്‍ അവര്‍ ധരിച്ചിരുന്നത്.
ഹദീസില്‍ നിന്നുള്ള പാഠം
1- ഫജ്ര്‍ നമസ്കാരത്തിന്‍റെ സമയത്തെ കുറിച്ച് ഈ ഹദീസ് അറിയിക്കുന്നു. പ്രഭാതോദയത്തിന് ശേഷമാണ് അതിന്‍റെ സമയം.
2- ഓരോ നമസ്കാരവും അതിന്‍റെ ആദ്യ സമയത്ത് തന്നെ നിര്‍വ്വഹിക്കലാണ് കൂടുതല്‍ ഉത്തമം.
3- സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി ജുമുഅ -ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്.
4- സ്വഹാബി വനിതകള്‍ ഫജ്ര്‍ നമസ്കാരത്തിന് വരെ പള്ളിയില്‍ പോയിരുന്നു.
5- സ്വഹാബി വനിതകള്‍ ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു പള്ളിയിലേക്ക് പോയിരുന്നത്.
No comments:
Post a Comment